
News Block
Fullwidth Featured
കബഡി കോർട്ടിലെ മിന്നൽപിണർ! ‘ബൾട്ടി’യിൽ കുമാറായി ഞെട്ടിക്കാൻ ശന്തനു ഭാഗ്യരാജ്; ക്യാരക്ടർ ഗ്ലിംപ്സ് പുറത്ത്
കബഡി കോർട്ടിൽ മിന്നൽ വേഗങ്ങളുമായി എതിരാളികളെ നിലംപരിശാക്കുന്നവൻ, അസാധ്യ മെയ്വഴക്കവുമായി കാണികളുടെ കണ്ണിലുണ്ണിയായവൻ, ഉദയന്റെ എല്ലാമെല്ലാമായ കുമാർ… ഇതുവരെ കാണാത്ത വേഷപ്പകർച്ചയിൽ ഷെയിൻ നിഗം ചിത്രം ‘ബൾട്ടി’യിൽ എത്താനൊരുങ്ങുകയാണ് തമിഴ് താരം ശന്തനു ഭാഗ്യരാജ്. ‘ബൾട്ടി’യിലെ ശന്തനുവിന്റെ ക്യാരക്ടർ ഗ്ലിംപ്സ് വീഡിയോ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമായിരിക്കുകയാണ്. ചിത്രത്തിൽ ഉദയൻ എന്ന കഥാപാത്രമായി എത്തുന്ന ഷെയിനിനോടൊപ്പം നിൽക്കുന്ന വേഷം തന്നെയാണ് ശന്തനുവിന്റേത് എന്നാണ് സൂചന. ബാലതാരമായി സിനിമാലോകത്ത് എത്തിയ ശന്തനു നായക വേഷത്തിലും സഹനടനായുമൊക്കെ ഒട്ടേറെ തമിഴ് സിനിമകളിൽ […]
പ്രഭാസ് വിവാഹിതനാവാന്‍ ഒരുങ്ങുന്നു..?? സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയി ബന്ധുവിന്റെ പ്രതികരണം
തെലുങ്ക് സിനിമയിലെ ക്രോണിക് ബാച്ച്‍ലര്‍മാരില്‍ ഒരാളാണ് സൂപ്പര്‍താരം പ്രഭാസ്. നാൽപ്പത്തിയഞ്ചുകാരനായ പ്രഭാസ് 2002 മുതലാണ് തെലുങ്ക് സിനിമയിൽ അഭിനയിച്ച് തുടങ്ങിയത്. ഈശ്വർ ആയിരുന്നു ആദ്യ സിനിമ. പിന്നീട് അങ്ങോട്ട് ആക്ഷനും റൊമാൻസും സെന്റിമെൻസുമെല്ലാം കലർന്ന നിരവധി സിനിമകളിൽ നടൻ നായകനായി. ബാഹുബലി സീരിസ് പുറത്തിറങ്ങിയശേഷമാണ് പ്രഭാസിന് കേരളത്തിൽ ആരാധകരുണ്ടായത്. നൂറ് സിനിമകളിൽ നായകനായി അഭിനയിച്ച് കഴിയുമ്പോൾ ലഭിക്കുന്നതിന്റെ പതിന്മടങ്ങ് പേരും പ്രശസ്തിയുമാണ് ബാഹുബലി സീരിസിലൂടെ നടന് ലഭിച്ചത്.കൽക്കിയാണ് പ്രഭാസ് അഭിനയിച്ച് അവസാനം റിലീസ് ചെയ്ത സിനിമ. ആരാധകര്‍ […]
ഫെഫ്ക പി ആര് ഒ യൂണിയന് തെരഞ്ഞെടുപ്പ്; എബ്രഹാം ലിങ്കൺ പ്രസിഡന്റ്, അജയ് തുണ്ടതിൽ സെക്രട്ടറി
മലയാള ചലച്ചിത്ര മേഖലയിലെ പി.ആർ.ഓമാരുടെ കൂട്ടായ്മയായ ഫെഫ്ക പി.ആർ.ഒ യൂണിയൻ്റെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ഫെഫ്ക ചെയർമാനും പ്രശസ്ത സംവിധായകനുമായ സിബി മലയിലാണ് യോഗം ഉൽഘാടനം ചെയ്തത്. എബ്രഹാം ലിങ്കണെ പ്രസിഡന്റ് ആയി തെരഞ്ഞെടുത്തു. സെക്രട്ടറിയായി അജയ് തുണ്ടത്തിലും ട്രഷററായി മഞ്ജു ഗോപിനാഥ്, വൈസ്പ്രസിഡൻ്റായി ആതിര ദിൽജിത്ത് എന്നിവരേയും തെരഞ്ഞെടുത്തു. പി.ശിവപ്രസാദ് ജോയിൻ്റ് സെക്രട്ടറിയായും തെരഞ്ഞെടുക്കപ്പെട്ടു. മാക്ട ഓഫീസിലായിരുന്നു ഭാരവാഹി തിരഞ്ഞെടുപ്പും വാർഷിക പൊതുയോഗവും നടന്നത്. എക്സിക്യുട്ടീവ് കമ്മിറ്റിയംഗങ്ങളായി വാഴൂർ ജോസ്, സി.കെ.അജയ്കുമാർ, പ്രദീഷ് ശേഖർ, […]
‘ഇയാള്‍ ശരിയാവുമോ, ഞാന്‍ ലോകേഷിനോട് ചോദിച്ചു’ : ‘കൂലി’യിലെ സൗബിന്റെ റോളിനെക്കുറിച്ച് രജനികാന്ത്
പാന്‍ ഇന്ത്യന്‍ തലത്തില്‍ പ്രീ റിലീസ് ശ്രദ്ധ നേടിയിട്ടുള്ള തമിഴ് ചിത്രമാണ് കൂലി. ലോകേഷ് കനകരാജിന്റെ സംവിധാനത്തില്‍ രജനികാന്ത് ആദ്യമായി നായകനാവുന്നു എന്നതാണ് ചിത്രത്തിന്റെ പ്രധാന യുഎസ്പി. ഒപ്പം മറ്റ് ഇന്ഡസ്ട്രികളില് നിന്നുള്ള താരങ്ങളുടെ സാന്നിധ്യവും. നാഗാര്‍ജുനയും ആമിര്‍ ഖാനും ഉപേന്ദ്രയും സൗബിന് ഷാഹിറുമൊക്കെ ചിത്രത്തില്‍ ഉണ്ട്. ഇപ്പോഴിതാ സൗബിന്റെ അഭിനയത്തെക്കുറിച്ച് കൂലി ലോഞ്ച് ഇവന്റില്‍ രജനികാന്ത് പറഞ്ഞ വാക്കുകള്‍ പ്രേക്ഷകരുടെ ശ്രദ്ധ നേടുകയാണ്. ആദ്യം സൗബിന്റെ റോളിലേക്ക് മറ്റൊരു മലയാളി താരത്തെ പരിഗണിച്ചിരുന്നുവെന്നും വേദിയില്‍ രജനികാന്ത് […]
ഉശിരൻ കബഡി താരമായി ഷെയിൻ നിഗം; ബിഗ് ബജറ്റ് ചിത്രം ‘ബൾട്ടി’ പുതിയ അപ്ഡേറ്റ് നാളെ
ഷെയ്ൻ നിഗം നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ബൾട്ടി. സംഗീതത്തിനും ആക്ഷനും ഏറെ പ്രാധാന്യമുള്ള ചിത്രമായാണ് ‘ബൾട്ടി’ ഒരുങ്ങുന്നത്. നവാഗതനായ ഉണ്ണി ശിവലിംഗമാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഷെയിൻ നിഗത്തിന്റെ കരിയറിലെ തന്നെ ഏറ്റവും ബഡ്ജറ്റ് കൂടിയ ചിത്രമായാണിത്. ഒപ്പം നടന്റെ ഇരുപത്തി അഞ്ചാമത് പടവും. കേരള തമിഴ്നാട് അതിർത്തിഗ്രാമത്തിന്റെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രത്തിന് സംഗീതം ഒരുക്കുന്നത് സായ് അഭ്യങ്കർ ആണ്. ‘കച്ചി സേര’, ‘ആസ കൂട’, ‘സിത്തിര പൂത്തിരി’ എന്നീ ഗാനങ്ങളിലൂടെ ചുരുങ്ങിയ കാലത്തിനുള്ളിൽ […]
‘ഓടും കുതിര ചാടും കുതിര’ ട്രെയ്ലര് എത്തി
ഫഹദ് ഫാസില്‍, കല്യാണി പ്രിയദര്ശന് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി അല്‍ത്താഫ് സലിം സംവിധാനം ചെയ്യുന്ന ഓടും കുതിര ചാടും കുതിര എന്ന ചിത്രത്തിന്റെ ട്രെയ്ലര് പുറത്തെത്തി. ഓണം റിലീസ് ആയി എത്തുന്ന ചിത്രം റൊമാന്റിക് കോമഡി വിഭാഗത്തില്‍ പെടുന്ന ഒന്നാണ്. 2.36 മിനിറ്റ് ദൈര്‍ഘ്യമുള്ള ട്രെയ്ലര് ആണ് പുറത്തെത്തിയിരിക്കുന്നത്. ഓഗസ്റ്റ് 29 ന് തിയറ്ററുകളിൽ എത്തുന്ന ചിത്രം ഫുൾ പാക്ക്ഡ് എന്റർടെയ്നര് ആയിരിക്കുമെന്ന ഉറപ്പാണ് ട്രെയ്ലര് സമ്മാനിക്കുന്നത്. നിരവധി സിനിമകളിലൂടെ മലയാളികളുടെ കൈയ്യടി ഏറ്റുവാങ്ങിയ പ്രിയപ്പെട്ട താരവും […]
“പടം കഴിഞ്ഞു വീണ്ടും ലജ്ജാവതി ഇടും ആയിരുന്നു, ആ സമയം തിയേറ്ററിൽ ഇമ്മാതിരി ഓളം”
മലയാളക്കരയിൽ അന്നുവരെ കണ്ടിട്ടില്ലാത്ത ഓളം സൃഷ്ടിച്ച സിനിമയാണ് ഫോർ ദ പീപ്പിൾ. ജാസി ഗിഫ്റ്റിന്റെ സംഗീതവും ജയരാജിന്റെ മേക്കിങ്ങുമെല്ലാം വല്ലാതെ ചർച്ചയായ ഒരു കാലമുണ്ടായിരുന്നു. ലജ്ജാവതിയേ.. എന്ന ഗാനം കാണാനായി മാത്രം ഫോർ ദ പീപ്പിളിനായി തിയറ്ററിലെത്തിയ പ്രേക്ഷകരും നിരവധി. ഇപ്പോഴിതാ ചിത്രം റീ റിലീസിന് ഒരുങ്ങുകയാണ്. പ്രേക്ഷകർ വളരെ ആകാംഷയിലാണ് ഈ വാർത്ത സ്വീകരിച്ചിരിക്കുന്നത് എന്നതിന് തെളിവാണ് ഈ കുറിപ്പ്. പ്രേക്ഷകൻ പങ്കുവെച്ച കുറിപ്പ് വായിക്കാം. കുറിപ്പിൻ്റെ പൂർണരൂപം ഈ ഒരു വാർത്ത ഒരു […]
മമ്മൂട്ടിയുടെ കളങ്കാവൽ റിലീസ് തിയതി
മമ്മൂട്ടിയെ നായകനാക്കി ജിതിൻ കെ ജോസ് സംവിധാനം ചെയ്യുന്ന സിനിമയാണ് കളങ്കാവൽ. വിനായകനും പ്രധാന വേഷത്തിൽ എത്തുന്ന ചിത്രത്തിൽ മമ്മൂട്ടി നെഗറ്റീവ് വേഷത്തിലാണ് എത്തുന്നതെന്നാണ് സൂചനകൾ. അതുകൊണ്ട് തന്നെ മമ്മൂട്ടിയുടെ വില്ലൻ അഥവ കരിയറിലെ മറ്റൊരു വേറിട്ട വേഷം കാണാൻ കാത്തിരിക്കുകയാണ് മലയാളികൾ. പ്രഖ്യാപനം മുതൽ ശ്രദ്ധിക്കപ്പെട്ട കളങ്കാവൽ എന്ന് റിലീസ് ചെയ്യും എന്ന ചോദ്യം ഉയരാൻ തുടങ്ങിയിട്ട് കുറച്ചു കാലമായി. റിലീസ് ഉടൻ എന്ന തരത്തിലുള്ള പ്രചാരം നടന്നപ്പോഴായിരുന്നു മമ്മൂട്ടി സിനിമയിൽ നിന്നും ചെറിയൊരു ഇടവേള […]
“മോഹൻലാലിനെ കുറിച്ച് പറയുമ്പോൾ നല്ലവനായ റൗഡി, എനിക്ക് ആ ഒരു തരം റോളുകൾ പറ്റില്ല” : അടൂർ ഗോപാലകൃഷ്ണൻ
എമ്പുരാൻ, തുടരും എന്നീ ചിത്രങ്ങളുടെ അതുഗ്രൻ ബോക്സ് ഓഫീസിൽ വിജയങ്ങൾക്ക് ശേഷം, മോഹൻലാൽ സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിക്കുകയാണ്. അടുത്തിടെ പുറത്തിറങ്ങിയ പ്രകാശ് വർമ്മ സംവിധാനം ചെയ്ത പരസ്യ ചിത്രത്തിലെ ഇത് വരെ കാണാത്ത ഭാവപ്പകർച്ച കൊണ്ട് ഞെട്ടിച്ചിരുന്നു സൂപ്പർതാരം. ഇനി അടുത്തതായി മോഹൻലാൽ എത്തുക, സത്യൻ അന്തിക്കാട് സംവിധാനം ചെയ്യുന്ന ഹൃദയപൂർവ്വം എന്ന ചിത്രത്തിലാണ്. ഒപ്പം, ദിലീപ് നായകനാവുന്ന ഭ ഭ ബ എന്ന സിനിമയിൽ ഒരു സ്പെഷ്യൽ വേഷത്തിൽ കൂടി അദ്ദേഹം എത്തുന്നുണ്ട്. എന്നാൽ […]
കാത്തിരിപ്പ് തുടങ്ങിയിട്ട് 6 മാസം; ഇനി ആ മമ്മൂട്ടി ചിത്രം ഒടിടിയിലേക്ക്
കഴിഞ്ഞ കുറേക്കാലമായി ഒടിടി റിലീസിനായി കാത്തിരിക്കുന്ന ഒത്തിരി സിനിമകളുണ്ട്. ഒടിടി ഡീൽ ശരിയാകാത്തതും മറ്റ് പലവിധ പ്രശ്നങ്ങളുമാകാം സിനിമകൾ ഒടിടിയിൽ എത്താൻ വൈകുന്നത്. പലപ്പോഴും തിയറ്ററുകളിൽ റിലീസ് ചെയ്ത് വർഷങ്ങൾ കഴിഞ്ഞാകും പടങ്ങൾ ഓൺലൈൻ സ്ട്രീമിംഗ് ആരംഭിക്കുക. യുവതാര ചിത്രങ്ങൾ മുതൽ സൂപ്പർ താര സിനിമകൾ വരെ ഇക്കൂട്ടത്തിലുണ്ടാകും. അത്തരത്തിലൊരു സിനിമയാണ് ഡൊമനിക് ആൻഡ് ദി ലേഡീസ് പേഴ്സ്. ഗൗതം വാസുദേവ് മേനോൻ ആദ്യമായി സംവിധാനം ചെയ്ത മലയാള ചിത്രമാണ് ഡൊമനിക് ആൻഡ് ദി ലേഡീസ് പേഴ്സ്. […]