24 Jun, 2025

News Block

1 min read

മമ്മൂട്ടിക്കൊപ്പമുള്ള മഹേഷ് നാരായണൻ ചിത്രത്തിന്റെ പേര് വെളിപ്പെടുത്തി മോഹൻലാൽ ..!!

മലയാള സിനിമാ ലോകം ഒന്നടങ്കം ആഘോഷിച്ച പ്രഖ്യാപനം ആയിരുന്നു മഹേഷ് നാരായണൻ പടത്തിന്റേത്. ഒരിടവേളയ്ക്ക് ശേഷം മമ്മൂട്ടിയും മോഹൻലാലും ഒന്നിക്കുന്ന…
1 min read

മമ്മൂട്ടിക്കൊപ്പമുള്ള മഹേഷ് നാരായണൻ ചിത്രത്തിന്റെ പേര് വെളിപ്പെടുത്തി മോഹൻലാൽ ..!!

മലയാള സിനിമാ ലോകം ഒന്നടങ്കം ആഘോഷിച്ച പ്രഖ്യാപനം ആയിരുന്നു മഹേഷ് നാരായണൻ പടത്തിന്റേത്. ഒരിടവേളയ്ക്ക് ശേഷം മമ്മൂട്ടിയും മോഹൻലാലും ഒന്നിക്കുന്ന ചിത്രം എന്നത് തന്നെയായിരുന്നു അതിന് കാരണം. ഒപ്പം നയൻതാര, ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ എന്നിവരും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. സിനിമയുടെ ഷൂട്ടിംഗ് നിലവിൽ ശ്രീലങ്കയിൽ പുരോഗമിക്കുകയാണ്. ഇതിനിടെ സിനിമയുടെ പേര് സംബന്ധിച്ച ചർച്ചകൾ അടുത്തിടെ വലിയ ചർച്ചയായിരുന്നു. ശ്രീലങ്കന്‍ ടൂറിസത്തിന്റെ എക്സ് പേജിൽ വന്നൊരു പോസ്റ്റ് ആയിരുന്നു ചർച്ചകൾക്ക് വഴിവച്ചത്. മോഹൻലാലിനെ ശ്രീലങ്കയിലേക്ക് സ്വാഗം […]

1 min read

ആവേശത്തിര തീര്‍ക്കാൻ രജനികാന്തിന്റെ കൂലി…!!! അപ്ഡേറ്റ് പുറത്ത്

ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് കൂലി. തമിഴകത്തിന്റെ രജനികാന്ത് നായകനായി വരാനിരിക്കുന്ന ചിത്രവുമാണ് കൂലി. കൂലിയുടെ പുതിയ ഒരു അപ്‍ഡേറ്റ് ഇതാ പുറത്തുവിട്ടിരിക്കുകയാണ്. കൂലിയിലെ ആദ്യ ഗാനം ജൂണ്‍ 25ന് പുറത്തുവിടും എന്നതാണ് പുതിയ അപ്‍ഡേറ്റ്. കൂലിയുടെ പോസ്റ്റര്‍ പ്രൊഡക്ഷൻ ജോലികളുടെ തിരക്കിലാണ് ലോകേഷ് കനകരാജ് ഇപ്പോഴെന്നാണ് റിപ്പോര്‍ട്ട്. ഓഗസ്റ്റ് 14നാണ് രജനികാന്ത് നായകനായ ചിത്രം പ്രദര്‍ശനത്തിന് എത്തുക. സ്റ്റൈല്‍ മന്നൻ രജനികാന്തിന്റേതായി ഒടുവില്‍ വന്നത് വേട്ടയ്യനായിരുന്നു. സംവിധായകൻ ടി ജെ ജ്ഞാനവേലായിരുന്നു. സംവിധായകൻ ലോകേഷ് […]

1 min read

“പറയാൻ ശ്രമിച്ച ആശയം എങ്ങും എത്തിക്കാൻ പറ്റാതെ പോയ ഒരു പരാജയ സിനിമയായി പുഴു” ; കുറിപ്പ് വൈറൽ

അഭിനയത്തോടുളള അടങ്ങാത്ത ആഗ്രഹം കൊണ്ട് ഇന്ത്യയിലെ തന്നെ മികച്ച അഭിനേതാക്കളിലേക്ക് എത്തിചേർന്ന നടനാണ് മമ്മൂട്ടി. തന്റെ സിനിമയോടുള്ള അടങ്ങാത്ത ആർത്തിയേക്കുറിച്ച് അദ്ദേഹം തന്നെ പല തവണ പറഞ്ഞിട്ടുണ്ട്. “മോഹൻലാൽ അടക്കം പലരും ഇൻബോൺ ആക്ടേഴ്സാണ്. ഞാനൊരു ആ​ഗ്രഹ നടനാണ്. സിനിമയിൽ അഭിനയിക്കണമെന്ന തീവ്രമായ ആ​ഗ്രഹം ഒന്നുകൊണ്ട് മാത്രം നടനായി മാറിയ ഒരാൾ”- മമ്മൂട്ടി തന്നെ പറഞ്ഞ ഈ വാക്കുകളിൽ തന്നെയുണ്ട് സിനിമയോടുള്ള അദ്ദേഹ​ത്തിന്റെ അഭിനിവേശവും ഇഷ്ടവുമെല്ലാം. നവാഗതയായ രത്തിന സംവിധാനം ചെയ്ത് 2022 ൽ മമ്മൂട്ടി നായകനായെത്തിയ […]

1 min read

ഈ തലമുറയുടെ കഥ! പ്രായഭേദമന്യേ ഏവരേയും പിടിച്ചിരുത്തുന്ന ചിത്രമായി ‘ഈ വലയം’

മണിക്കൂറുകളോളം മൊബൈൽ ഫോണ്‍ നോക്കിയിരിക്കുന്നവരാണോ നിങ്ങള്‍?ശരീരത്തിൽ ഒരവയവത്തെ പോലെയായി മൊബൈൽ നിങ്ങള്‍ക്ക് മാറിതുടങ്ങിയോ? നോമോഫോബിയയുടെ പിടിയിലാണ് നിങ്ങള്‍. ഈ അവസ്ഥയിലൂടെ കടന്നുപോകുന്നവർക്കൊരു മുന്നറിയിപ്പായി തിയേറ്ററുകളിൽ എത്തിയിരിക്കുകയാണ് ‘ഈ വലയം’ എന്ന ചിത്രം.   ഈ തലമുറയിലെ കുട്ടികളിൽ മൊബൈൽ ഫോൺ സൃഷ്ടിക്കുന്ന പ്രശ്നങ്ങല്‍ അനുദിനമെന്നോണം പെരുകി വരികയാണ്. ഇനി മതി ഫോണ്‍ നോക്കിയതെന്ന് പറഞ്ഞ് ആരെങ്കിലും കുട്ടികളുടെ കൈയ്യിൽ നിന്നും ഫോണ്‍ തിരികെ വാങ്ങുമ്പോഴുണ്ടാകുന്ന അനിയന്ത്രിതമായ ദേഷ്യം, ഏത് നേരവും മൊബൈൽ ഫോണിന് വാശിപിടിക്കുന്ന കുട്ടികള്‍, അമിത […]

1 min read

‘മിഴിയിലെ സൂര്യനും ‘..!!! സുരേഷ് ഗോപിയുടെ കോർട്ട് റൂം ത്രില്ലർ ചിത്രം ‘ജെ എസ് കെ’ യിലെ പുതിയ ഗാനം

സുരേഷ് ​ഗോപി നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം ജെ.എസ്.കെയിലെ പുതിയ ഗാനം എത്തി. മിഴിയിലെ സൂര്യനും എന്ന ഗാനം ആലപിച്ചിരിക്കുന്നത് ഗിരീഷ് നാരായണനാണ്. ജ്യോതിഷ് കാസിയുടെ വരികൾക്ക് സംഗീതം നൽകിയിരിക്കുന്നത് ഗിരീഷ് ആണ്. പ്രവീൺ നാരായണൻ സംവിധാനം ചെയ്ത് സുരേഷ് ഗോപി വക്കീല്‍ വേഷത്തിലെത്തുന്ന കോർട്ട് റൂം ത്രില്ലർ ചിത്രമായ ‘ജെ എസ് കെ- ജാനകി vs സ്റ്റേറ്റ് ഓഫ് കേരള’ ജൂൺ 27ന് ആഗോള റിലീസായി തീയറ്ററുകളിൽ എത്തുന്നു. കാർത്തിക് ക്രിയേഷൻസുമായി സഹകരിച്ച് കോസ്മോസ് […]

1 min read

കബഡി പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ‘ബള്‍ട്ടി’ ടൈറ്റില്‍ ഗ്ലിംപ്‌സ് 2 മില്യൺ കടന്നു. ..

വാശിയേറിയ ഒരു കബഡി മത്സരത്തിന്റെ ചടുലതയും ആകാംക്ഷയും ഉൾക്കൊള്ളിച്ചുകൊണ്ട് ഷെയിൻ നിഗം നായകനായെത്തുന്ന ‘ബൾട്ടി’യുടെ ഒഫീഷ്യൽ ടൈറ്റിൽ ഗ്ലിംപ്സ് ഇപ്പോഴിതാ 2 മില്യൺ വ്യൂസ് നേടി മുന്നേറുകയാണ്. ഇന്നോളം കാണാത്ത വേഷപ്പകർച്ചയിൽ രൗദ്രഭാവത്തോടെ, ഉദയൻ എന്ന നായകകഥാപാത്രമായാണ് സിനിമയുടേതായി പുറത്തിറങ്ങിയിരിക്കുന്ന ആദ്യ വീഡിയോയിൽ ഷെയിൻ നിഗം പ്രത്യക്ഷപ്പെടുന്നത്. എസ്ടികെ ഫ്രെയിംസ്, ബിനു ജോർജ്ജ് അലക്സാണ്ടർ പ്രൊഡക്ഷൻസ് എന്നീ ബാനറുകളിൽ സന്തോഷ് ടി. കുരുവിള, ബിനു ജോർജ്ജ് അലക്സാണ്ടർ എന്നിവർ നിർമിച്ച്, നവാഗതനായ ഉണ്ണി ശിവലിംഗം സംവിധാനം ചെയ്യുന്നതാണ് […]

1 min read

സ്റ്റുട്‍ഗാട്ട് ഇന്ത്യന്‍ ഫിലിം ഫെസ്റ്റിവലിലേക്ക് തെര‍ഞ്ഞെടുക്കപ്പെട്ട് ടൊവിനോ ചിത്രം ‘എആർഎം’

ജര്‍മ്മനിയിലെ സ്റ്റുട്ഗാട്ടില്‍ നടക്കുന്ന 22-ാമത് ഇന്ത്യന്‍ ചലച്ചിത്രോത്സവത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട് ടൊവിനോ തോമസ് നായകനായ മലയാള ചിത്രം എആര്‍എം (അജയന്‍റെ രണ്ടാം മോഷണം). യൂറോപ്പിലെ ഏറ്റവും വലിയ ഇന്ത്യന്‍ ചലച്ചിത്രോത്സവമായി പരിഗണിക്കപ്പെടുന്ന ഫിലിം ഫെസ്റ്റിവല്‍ ആണ് ഇത്. ജൂലൈ 26 ന് രാത്രി 8 മണിക്കാണ് ഫെസ്റ്റിവലില്‍ ചിത്രത്തിന്‍റെ പ്രദര്‍ശനം. സെപ്റ്റംബര്‍ 12 ന് ഓണം റിലീസ് ആയി ആയിരുന്നു ചിത്രത്തിന്‍റെ തിയറ്റര്‍ റിലീസ്. മികച്ച ഇനിഷ്യല്‍ അടക്കം ബോക്സ് ഓഫീസില്‍ നേട്ടമുണ്ടാക്കിയ ചിത്രമാണ് ഇത്. ആദ്യദിനം തന്നെ […]

1 min read

‘അടുത്ത സിനിമ നസ്‌ലെനൊപ്പം’ ; അൽത്താഫ് സലിം

നടൻ എന്ന നിലയിലും സംവിധായകൻ എന്ന നിലയിലും തന്റേതായ വ്യക്തമായ സ്ഥാനം കണ്ടെത്തിയ വ്യക്തിയാണ് അൽത്താഫ് സലിം. ഫഹദ് ഫാസിലിനെ നായകനാക്കി ‘ഓടും കുതിര ചാടും കുതിര’ എന്ന സിനിമയാണ് അൽത്താഫിന്റേതായി ഇപ്പോൾ അണിയറയിൽ ഒരുങ്ങുന്നത്. ഈ സിനിമയ്ക്ക് ശേഷം നസ്‌ലെനൊപ്പം ഒരു ചിത്രം ചെയ്യാൻ ഒരുങ്ങുന്നു.’അടുത്തതായി നസ്‌ലെനൊപ്പം ഒരു സിനിമ ചെയ്യാൻ പ്ലാനുകളുണ്ട്. എല്ലാം ഒത്തുവന്നാൽ അത് സംഭവിക്കും. അത് ഒരു ക്രൈം-കോമഡി, മർഡർ മിസ്റ്ററി ജോണറിലുള്ള സിനിമയായിരിക്കും,’ എന്ന് അൽത്താഫ് സലിം പറഞ്ഞു. അതേസമയം […]

1 min read

ഛോട്ടാ മുംബൈക്ക് മുന്നില്‍ ആ മൂന്ന് മലയാളം പടങ്ങള്‍..!!റീ റിലീസില്‍ മുന്നിലെത്തിയ ചിത്രങ്ങള്‍

റിലീസുകള്‍ മാത്രമല്ല റീ റിലീസ് ചിത്രങ്ങളും അടുത്തിടെ വലിയ രീതിയില്‍ ആഘോഷിക്കപ്പെടാറുണ്ട്. ഏറ്റവുമൊടുവില്‍ വീണ്ടും എത്തിയ മലയാള ചിത്രം ഛോട്ടാ മുംബൈയാണ്. ഛോട്ടാ മുംബൈ ആകെ 3.80 കോടി രൂപയാണ്. റീ റീലിസില്‍ കൂടുതല്‍ കളക്ഷൻ സ്വന്തമാക്കിയ മലയാളം ചിത്രങ്ങള്‍ ഏതെന്ന് പരിശോധിക്കുന്നത് കൗതുകരമായിരിക്കും. 1. ദേവദൂതൻ- 5.4 കോടി 2. സ്‍ഫടികം- 4.95 കോടി 3. മണിച്ചിത്രത്താഴ്- 4.6 കോടി 4. ഛോട്ടാ മുംബൈ- 3.80 കോടി 5. ഒരു വടക്കൻ വീരഗാഥ- 1.60 കോടി […]

1 min read

അമ്മുമ്മ നൽകിയ പാവാടയിൽ മാന്യമായ വീഡിയോ; മാന്യതയില്ലാത്ത പ്രതികരണങ്ങൾ!”

സോഷ്യൽ മീഡിയയിൽ ഇന്ന് എത്ര നല്ല രീതിയിൽ വീഡിയോ ഇട്ടാലും മോശം കമൻ്റ്സ് ഇടുന്നത് സർവ്വ സാധാരണമായിരിക്കുന്നു. എന്നാൽ സ്ത്രീകളുടെ വീഡിയോസിനും ചിത്രത്തിനും താഴെ അസഭ്യം പറയുന്നതും വളരെ മോശം രീതിയിൽ കമൻ്റുകൾ ചെയ്യുന്നതുമായ പലതരത്തിലുള്ള സംഭവങ്ങൾ നമ്മൾ കാണാറുണ്ട്. ഇപ്പോഴിതാ അത്തരത്തിൽ സോഷ്യൽ മീഡിയയിൽ ഒരു പെൺകുട്ടി പങ്കുവെച്ച വീഡിയോ ആണ് വൈറൽ ആവുന്നത്. വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായതോടെ പോസ്റ്റിന് കീഴിൽ അസഭ്യവും അപമാനകരവുമായ കമന്റുകൾ നിറഞ്ഞു. വീഡിയോവിന്റെ ഉള്ളടക്കത്തെക്കാൾ കൂടുതൽ ശ്രദ്ധ പിടിച്ചുപറ്റിയത് […]