വിഷ്ണുവും ബിബിനും ലാലു അലക്സും ഒന്നിക്കുന്ന ‘അപൂർവ പുത്രന്മാർ’ തിയേറ്ററിലേക്ക്
വിഷ്ണു ഉണ്ണികൃഷ്ണൻ, ബിബിൻ ജോർജ്, ലാലു അലക്സ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഇവേൻ എന്‍റർടെയ്ൻമെന്‍റ്സ് നിർമ്മിക്കുന്ന ‘അപൂർവ്വ പുത്രന്മാർ’ സിനിമ റിലീസിന് ഇനി വെറും 7 ദിവസം മാത്രം. രജിത് ആർ.എൽ, ശ്രീജിത്ത് എന്നിവർ ചേർന്ന് സംവിധാനം ചെയ്യുന്ന ചിത്രം നിർമ്മിക്കുന്നത് ആരതി കൃഷ്ണയാണ്. ചിത്രത്തിന്‍റെ കഥ, തിരക്കഥ, സംഭാഷണം രചിച്ചിരിക്കുന്നത് ശിവ അഞ്ചൽ, രജിത്ത് ആർ.എൽ, സജിത്ത് എസ് എന്നിവർ ചേർന്നാണ്. തെലുങ്കിൽ നിരവധി സിനിമകളിലൂടെ ശ്രദ്ധേയയായ പായൽ രാധാകൃഷ്ണ, കന്നഡയിലൂടെ അരങ്ങേറിയ അമൈര ഗോസ്വാമി […]
തമിഴ് ചിത്രം ‘ഗെവി’ റിലീസിന് ..!! ജുലൈ 18 ന് തിയേറ്ററുകളിലേക്ക്
ഷീലാ രാജ്കുമാറും ആദവനും പ്രധാന വേഷത്തിൽ എത്തുന്ന തമിഴ് ചിത്രം ഗെവി റിലീസിന് ഒരുങ്ങുന്നു. ചിത്രം ജുലൈ 18 ന് റിലീസ് ചെയ്യും. ചിത്രത്തിൻ്റെ ട്രയ്ലർ കഴിഞ്ഞ ദിവസം പുറത്തു വിട്ടിരുന്നു. ആകാംഷയുടെ മുൾ മുനയിൽ നിർത്തുന്ന ട്രെയ്ലറായിരുന്നു. തമിഴ് ദയാലൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. എ.ഡി.എ.ജി പ്രൊഡക്ഷൻസ് ആണ് ചിത്രം നിർമ്മിക്കുന്നത്. ജഗൻ ജയസൂര്യ ഛായാഗ്രഹണവും അശ്വത് നാരായണൻ എഡിറ്റിംഗും നിർവഹിക്കുന്നു. ബാലസുബ്രഹ്മണ്യൻ ജി ആണ് ചിത്രത്തിന്റെ സംഗീതം ഒരുക്കുന്നത്. അടിസ്ഥാന ആവശ്യങ്ങൾ പോലും […]
“ഉണ്ണി മുകുന്ദന്‍ മര്‍ദിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ ഇല്ലെന്ന വാദം തെറ്റ്; പൊലീസ് എല്ലാം ശേഖരിച്ചു ചാർജ് ഷീറ്റ് നൽകി”: വിപിന്‍ കുമാര്‍
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു ഉണ്ണി മുകുന്ദൻ മർദിച്ചുവെന്ന് ആരോപിച്ചുകൊണ്ട് മുൻ മാനേജറും പിആർഓയുമായിരുന്ന വിപിൻ പോലീസിനെ സമീപിച്ചത്. കാക്കനാട്ടെ ഫ്ളാറ്റിൽ അപായപ്പെടുത്തണമെന്ന ഉദ്ദേശത്തോടെ ഉണ്ണി മുകുന്ദൻ വന്നു. തുടർന്ന്, ആളൊഴിഞ്ഞ പാർക്കിങ് സ്ഥലത്തേക്ക് വിളിച്ചുവരുത്തി മർദിച്ചുവെന്നും പരാതിയിലുണ്ടായിരുന്നു. ഇതിൽ പോലീസ് നടത്തിയ അന്വേഷണത്തിൽ മർദനം നടന്നില്ലെന്നും എന്നാൽ പരസ്പരം പിടിവലി നടന്നിരുന്നുവെന്നും വ്യക്തമാക്കി കുറ്റപത്രം സമർപ്പിച്ചുവെന്ന് പ്രമുഖ മാധ്യമം കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തിരുന്നു. ഇപ്പോഴിതാ ഇതിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് വിപിൻ കുമാർ. താൻ കൊടുത്തിരിക്കുന്ന പരാതിയിൽ പറഞ്ഞിട്ടുള്ള […]
ഇടവേളയ്ക്ക് ശേഷം കാക്കിയണിയാന്‍ മോഹന്‍ലാല്‍..!! ആകാംഷയിൽ ആരാധകർ
വന്‍ കളക്ഷന്‍ നേടിയ രണ്ട് ചിത്രങ്ങള്‍ക്ക് ശേഷം മോഹന്‍ലാല്‍ അഭിനയിക്കുന്ന ചിത്രമേത് എന്ന കാത്തിരിപ്പിലായിരുന്നു അദ്ദേഹത്തിന്‍റെ ആരാധകര്‍. മോഹന്‍ലാലിന്‍റെ പേരിനൊപ്പം യുവതലമുറയിലെ പല ശ്രദ്ധേയ സംവിധായകരുടെയും പേരുകള്‍ സമീപകാലത്ത് കേട്ടിട്ടുണ്ട്. അപ്കമിംഗ് പ്രോജക്റ്റുകള്‍ എന്ന പേരിലായിരുന്നു സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ച വിവരങ്ങളെല്ലാം. എന്നാല്‍ അതിലൊന്നുപോലും ഔദ്യോഗിക പ്രഖ്യാപനത്തിലേക്ക് എത്തിയിരുന്നില്ല. കാത്തിരിപ്പിനൊടുവില്‍ ഇന്നലെയാണ് ഒരു നവാഗത സംവിധായകനൊപ്പമുള്ള മോഹന്‍ലാല്‍ ചിത്രം പ്രഖ്യാപിക്കപ്പെട്ടത്. ഓസ്റ്റിന്‍ ഡാന്‍ തോമസ് സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മ്മിക്കുന്നത് ആഷിഖ് ഉസ്‍മാന്‍ ആണ്. മോഹന്‍ലാലിന്‍റെ കരിയറിലെ […]
“ഒറ്റക്കൊമ്പൻ ഇറങ്ങുമ്പോൾ സുരേഷ് ഗോപിക്ക് ഒരു വെല്ലുവിളിയുണ്ട്” ; കുറിപ്പ് വൈറൽ
മലയാളികൾ ഒന്നടങ്കം കാണാൻ കാത്തിരിക്കുന്ന സിനിമകളിലൊന്നാണ് ഒറ്റക്കൊമ്പൻ. മലയാളത്തിന്റെ സുരേഷ് ഗോപി നായകനായി എത്തുന്ന മാസ് ആക്ഷൻ പടമാണ്. ഏറെ നാളത്തെ കാത്തിരിപ്പിനും വിവാദങ്ങള്‍ക്കും ഒടുവില്‍ കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ ആയിരുന്നു ഒറ്റക്കൊമ്പന്‍റെ ചിത്രീകരണം ആരംഭിച്ചത്. തിരുവനന്തപുരം പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ വച്ചായിരുന്നു ആദ്യ ഷെഡ്യൂള്‍. കോട്ടയം, പാല എന്നിവടങ്ങളിലാണ് പ്രധാന ഷെഡ്യൂളുകള്‍. കടുവാക്കുന്നേല്‍ കുറുവച്ചന്‍ എന്ന റിയല്‍ ലൈഫ് കഥാപാത്രമായാണ് സുരേഷ് ഗോപി ചിത്രത്തിൽ എത്തുന്നത്.ഇന്ദ്രജിത്ത്, ലാൽ, ജോണി ആന്റണി, ലാലു അലക്സ് തുടങ്ങിയവരും പല […]
”വെൽക്കം ടു മലയാളം സിനിമ…” ; ബൾട്ടി‘യിലൂടെ ഉറി സിനിമ എഡിറ്റർ ശിവകുമാർ വി. പണിക്കർ മലയാളത്തിലേക്ക്
2019 ലെ ഏറ്റവും വലിയ ബ്ലോക്ക്ബസ്റ്ററായ ഉറി: ദി സർജിക്കൽ സ്ട്രൈക്ക്, കപൂർ & സൺസ് , തുമാരി സുലു എന്നീ ചിത്രങ്ങളിലൂടെ എഡിറ്റിംഗ് കഴിവ് പ്രകടിപ്പിച്ച ശിവകുമാർ വി. പണിക്കർ മലയാളത്തിലേക്ക്. ഷെയിൻ നിഗമിന്‍റെ ഓണച്ചിത്രമായ ‘ബള്‍ട്ടി’യിലൂടെയാണ് ശിവകുമാർ എത്തുന്നത്. വെൽക്കം ഓൺ ബോർഡ് എന്ന പോസ്റ്റർ പങ്കുവെച്ചാണ് ഇക്കാര്യം പുറത്തുവിട്ടത്. കഴിഞ്ഞ ദിവസം കച്ചി സേര’, ‘ആസ കൂട’, ‘സിത്തിര പൂത്തിരി’ എന്നീ ഗാനങ്ങളിലൂടെ ചുരുങ്ങിയ കാലത്തിനുള്ളിൽ സോഷ്യൽ മീഡിയ സെൻസേഷനായി മാറിയ സായ് […]
വിജയ് ദേവരകൊണ്ടയുടെ ‘കിങ്ഡം’ റിലീസ് തീയതി പ്രഖ്യാപിച്ചു
വിജയ് ദേവരകൊണ്ടയെ നായകനാക്കി ഗൗതം തിണ്ണനൂരി സംവിധാനം ചെയ്ത കിങ്ഡം എന്ന ചിത്രത്തിന്‍റെ റിലീസ് തീയതി പ്രഖ്യാപിച്ചു. നേരത്തെ പ്രഖ്യാപിച്ചിരുന്ന റിലീസ് തീയതി മാറ്റിയ ചിത്രമാണ് ഇത്. ഒരു പ്രൊമോ വീഡിയോയോടൊപ്പമാണ് പുതിയ റിലീസ് തീയതി പ്രഖ്യാപിച്ചിരിക്കുന്നത്. ജൂലൈ 31 ന് ചിത്രം ലോകവ്യാപകമായി തിയറ്ററുകളില്‍ എത്തും. വിജയ് ദേവരകൊണ്ടയുടെ കരിയറിലെ 12 -ാം ചിത്രമാണ് ഇത്. ആക്ഷന്‍ ഡ്രാമ ഗണത്തില്‍ പെടുന്ന ചിത്രത്തില്‍ ശാരീരികമായി വലിയ മേക്കോവര്‍ നടത്തിയാണ് ദേവരകൊണ്ട അഭിനയിച്ചിരിക്കുന്നത്. ജേഴ്സി അടക്കമുള്ള ചിത്രങ്ങളിലൂടെ […]
തമിഴ് ദയാലൻ സംവിധാനം ചെയ്യുന്ന ‘ഗെവി’ ട്രെയ്ലർ പുറത്ത്
ഷീലാ രാജ്കുമാറും ആദവനും പ്രധാന വേഷത്തിൽ എത്തുന്ന തമിഴ് ചിത്രം ഗെവിയുടെ ട്രയ്ലർ പുറത്തു വിട്ടു. തമിഴ് ദയാലൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. എ.ഡി.എ.ജി പ്രൊഡക്ഷൻസ് ആണ് ചിത്രം നിർമ്മിക്കുന്നത്. ജഗൻ ജയസൂര്യ ഛായാഗ്രഹണവും അശ്വത് നാരായണൻ എഡിറ്റിംഗും നിർവഹിക്കുന്നു. ബാലസുബ്രഹ്മണ്യൻ ജി ആണ് ചിത്രത്തിന്റെ സംഗീതം ഒരുക്കുന്നത്. അടിസ്ഥാന ആവശ്യങ്ങൾ പോലും ലഭിക്കാതെ വിദൂര ഗ്രാമങ്ങളിലെ ജനങ്ങളുടെ പോരാട്ടങ്ങളാണ് ഈ സിനിമയിൽ എടുത്തുകാണിക്കുന്നത്. ഉത്ര പ്രൊഡക്ഷൻസ് തമിഴ്‌നാട് തീയറ്റർ അവകാശം സ്വന്തമാക്കിയിരിക്കുന്നത്. ജാക്വിലിൻ, ചാൾസ് […]
“എന്താ മോനേ..” ഷെയിൻ നിഗത്തിന്റെ ‘ബൾട്ടി‘യിലൂടെ സായ് ആഭ്യങ്കറെ മലയാള സിനിമയിലേയ്ക്ക് സ്വാഗതം ചെയ്ത് മോഹൻലാൽ!
‘കച്ചി സേര’, ‘ആസ കൂട’, ‘സിത്തിര പൂത്തിരി’ എന്നീ ഗാനങ്ങളിലൂടെ ചുരുങ്ങിയ കാലത്തിനുള്ളിൽ സോഷ്യൽ മീഡിയ സെൻസേഷനായി മാറിയ സായ് അഭ്യങ്കർ മലയാളത്തിലേക്ക്.! ഷെയിൻ നിഗത്തിന്റെ ഓണച്ചിത്രമായ ‘ബള്‍ട്ടി’യിലൂടെയാണ് സായ് അഭ്യങ്കറിന്‍റെ മലയാളത്തിലെ അരങ്ങേറ്റം. ഒരു ഫോൺ സംഭാഷണത്തിലൂടെ മോഹൻലാൽ മലയാള സിനിമയിലേയ്ക്ക് സായ് അഭ്യങ്കറെ ക്ഷണിക്കുന്ന ഉള്ളടക്കത്തോടുകൂടിയ പ്രോമോ വീഡിയോ ആവേശത്തോടെയാണ് ജനങ്ങൾ ഏറ്റെടുക്കുന്നത്! ‘ബൾട്ടി ഓണം’ എന്ന് പറഞ്ഞുകൊണ്ട് അവസാനിക്കുന്ന പ്രോമോ വീഡിയോയിൽ സായ് അഭ്യങ്കറുടെ പേരെഴുതിയ ‘ബൾട്ടി ജഴ്സി’യുമായി നിൽക്കുന്ന മോഹൻലാലിനെയും കാണിക്കുന്നുണ്ട്. […]
“മമ്മൂട്ടി എന്ന നടനെ ഇകഴ്ത്താൻ വേണ്ടി മനപൂർവ്വം പ്ലാൻ ചെയ്ത് ഇറക്കുന്നതാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു”
മലയാള സിനിമയുടെ ബിഗ് എമ്മുകൾ എന്നാണ് മോഹൻലാലിനേയും മമ്മൂട്ടിയേയും സിനിമാ പ്രേമികൾ വിശേഷിപ്പിക്കുന്നത്. ഇരുവരും അവരുടേതായ രീതിയൽ വ്യത്യസ്തത പുലർത്തുന്ന താരങ്ങളാണ്. ഇരുവരും പകരം വെക്കാൻ മറ്റൊരാളില്ലാത്ത കലാകാരന്മാരാണ്. മലയാള സിനിമ ഇന്ന് ലോകം മുഴുവൻ അറിയപ്പെടാനുള്ള കാരണക്കാരിൽ രണ്ടുപേർ കൂടിയാണ് മമ്മൂട്ടിയും മോഹൻലാലും. കോടിക്കണക്കിന് ആരാധകരാണ് ഇരുവർക്കും ലോകമെമ്പാടുമായി ഉള്ളത്. തങ്ങളിൽ ആരാണ് കേമൻ എന്ന തർക്കം മമ്മൂട്ടിക്കും മോഹൻലാലിനും തമ്മിൽ ഇല്ലെങ്കിലും ഫാൻസുകാർ വർഷങ്ങളായി ഇതിന്റെ പേരിൽ സോഷ്യൽമീഡിയയിലും അല്ലാതെയും വാക്ക്പോര് നടത്താറുണ്ട്. മോഹൻലാൽ […]