22 Jun, 2025
1 min read

‘മിഴിയിലെ സൂര്യനും ‘..!!! സുരേഷ് ഗോപിയുടെ കോർട്ട് റൂം ത്രില്ലർ ചിത്രം ‘ജെ എസ് കെ’ യിലെ പുതിയ ഗാനം

സുരേഷ് ​ഗോപി നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം ജെ.എസ്.കെയിലെ പുതിയ ഗാനം എത്തി. മിഴിയിലെ സൂര്യനും എന്ന ഗാനം ആലപിച്ചിരിക്കുന്നത് ഗിരീഷ് നാരായണനാണ്. ജ്യോതിഷ് കാസിയുടെ വരികൾക്ക് സംഗീതം നൽകിയിരിക്കുന്നത് ഗിരീഷ് ആണ്. പ്രവീൺ നാരായണൻ സംവിധാനം ചെയ്ത് സുരേഷ് ഗോപി വക്കീല്‍ വേഷത്തിലെത്തുന്ന കോർട്ട് റൂം ത്രില്ലർ ചിത്രമായ ‘ജെ എസ് കെ- ജാനകി vs സ്റ്റേറ്റ് ഓഫ് കേരള’ ജൂൺ 27ന് ആഗോള റിലീസായി തീയറ്ററുകളിൽ എത്തുന്നു. കാർത്തിക് ക്രിയേഷൻസുമായി സഹകരിച്ച് കോസ്മോസ് […]

1 min read

കബഡി പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ‘ബള്‍ട്ടി’ ടൈറ്റില്‍ ഗ്ലിംപ്‌സ് 2 മില്യൺ കടന്നു. ..

വാശിയേറിയ ഒരു കബഡി മത്സരത്തിന്റെ ചടുലതയും ആകാംക്ഷയും ഉൾക്കൊള്ളിച്ചുകൊണ്ട് ഷെയിൻ നിഗം നായകനായെത്തുന്ന ‘ബൾട്ടി’യുടെ ഒഫീഷ്യൽ ടൈറ്റിൽ ഗ്ലിംപ്സ് ഇപ്പോഴിതാ 2 മില്യൺ വ്യൂസ് നേടി മുന്നേറുകയാണ്. ഇന്നോളം കാണാത്ത വേഷപ്പകർച്ചയിൽ രൗദ്രഭാവത്തോടെ, ഉദയൻ എന്ന നായകകഥാപാത്രമായാണ് സിനിമയുടേതായി പുറത്തിറങ്ങിയിരിക്കുന്ന ആദ്യ വീഡിയോയിൽ ഷെയിൻ നിഗം പ്രത്യക്ഷപ്പെടുന്നത്. എസ്ടികെ ഫ്രെയിംസ്, ബിനു ജോർജ്ജ് അലക്സാണ്ടർ പ്രൊഡക്ഷൻസ് എന്നീ ബാനറുകളിൽ സന്തോഷ് ടി. കുരുവിള, ബിനു ജോർജ്ജ് അലക്സാണ്ടർ എന്നിവർ നിർമിച്ച്, നവാഗതനായ ഉണ്ണി ശിവലിംഗം സംവിധാനം ചെയ്യുന്നതാണ് […]

1 min read

സ്റ്റുട്‍ഗാട്ട് ഇന്ത്യന്‍ ഫിലിം ഫെസ്റ്റിവലിലേക്ക് തെര‍ഞ്ഞെടുക്കപ്പെട്ട് ടൊവിനോ ചിത്രം ‘എആർഎം’

ജര്‍മ്മനിയിലെ സ്റ്റുട്ഗാട്ടില്‍ നടക്കുന്ന 22-ാമത് ഇന്ത്യന്‍ ചലച്ചിത്രോത്സവത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട് ടൊവിനോ തോമസ് നായകനായ മലയാള ചിത്രം എആര്‍എം (അജയന്‍റെ രണ്ടാം മോഷണം). യൂറോപ്പിലെ ഏറ്റവും വലിയ ഇന്ത്യന്‍ ചലച്ചിത്രോത്സവമായി പരിഗണിക്കപ്പെടുന്ന ഫിലിം ഫെസ്റ്റിവല്‍ ആണ് ഇത്. ജൂലൈ 26 ന് രാത്രി 8 മണിക്കാണ് ഫെസ്റ്റിവലില്‍ ചിത്രത്തിന്‍റെ പ്രദര്‍ശനം. സെപ്റ്റംബര്‍ 12 ന് ഓണം റിലീസ് ആയി ആയിരുന്നു ചിത്രത്തിന്‍റെ തിയറ്റര്‍ റിലീസ്. മികച്ച ഇനിഷ്യല്‍ അടക്കം ബോക്സ് ഓഫീസില്‍ നേട്ടമുണ്ടാക്കിയ ചിത്രമാണ് ഇത്. ആദ്യദിനം തന്നെ […]

1 min read

‘അടുത്ത സിനിമ നസ്‌ലെനൊപ്പം’ ; അൽത്താഫ് സലിം

നടൻ എന്ന നിലയിലും സംവിധായകൻ എന്ന നിലയിലും തന്റേതായ വ്യക്തമായ സ്ഥാനം കണ്ടെത്തിയ വ്യക്തിയാണ് അൽത്താഫ് സലിം. ഫഹദ് ഫാസിലിനെ നായകനാക്കി ‘ഓടും കുതിര ചാടും കുതിര’ എന്ന സിനിമയാണ് അൽത്താഫിന്റേതായി ഇപ്പോൾ അണിയറയിൽ ഒരുങ്ങുന്നത്. ഈ സിനിമയ്ക്ക് ശേഷം നസ്‌ലെനൊപ്പം ഒരു ചിത്രം ചെയ്യാൻ ഒരുങ്ങുന്നു.’അടുത്തതായി നസ്‌ലെനൊപ്പം ഒരു സിനിമ ചെയ്യാൻ പ്ലാനുകളുണ്ട്. എല്ലാം ഒത്തുവന്നാൽ അത് സംഭവിക്കും. അത് ഒരു ക്രൈം-കോമഡി, മർഡർ മിസ്റ്ററി ജോണറിലുള്ള സിനിമയായിരിക്കും,’ എന്ന് അൽത്താഫ് സലിം പറഞ്ഞു. അതേസമയം […]

1 min read

ഛോട്ടാ മുംബൈക്ക് മുന്നില്‍ ആ മൂന്ന് മലയാളം പടങ്ങള്‍..!!റീ റിലീസില്‍ മുന്നിലെത്തിയ ചിത്രങ്ങള്‍

റിലീസുകള്‍ മാത്രമല്ല റീ റിലീസ് ചിത്രങ്ങളും അടുത്തിടെ വലിയ രീതിയില്‍ ആഘോഷിക്കപ്പെടാറുണ്ട്. ഏറ്റവുമൊടുവില്‍ വീണ്ടും എത്തിയ മലയാള ചിത്രം ഛോട്ടാ മുംബൈയാണ്. ഛോട്ടാ മുംബൈ ആകെ 3.80 കോടി രൂപയാണ്. റീ റീലിസില്‍ കൂടുതല്‍ കളക്ഷൻ സ്വന്തമാക്കിയ മലയാളം ചിത്രങ്ങള്‍ ഏതെന്ന് പരിശോധിക്കുന്നത് കൗതുകരമായിരിക്കും. 1. ദേവദൂതൻ- 5.4 കോടി 2. സ്‍ഫടികം- 4.95 കോടി 3. മണിച്ചിത്രത്താഴ്- 4.6 കോടി 4. ഛോട്ടാ മുംബൈ- 3.80 കോടി 5. ഒരു വടക്കൻ വീരഗാഥ- 1.60 കോടി […]

1 min read

അമ്മുമ്മ നൽകിയ പാവാടയിൽ മാന്യമായ വീഡിയോ; മാന്യതയില്ലാത്ത പ്രതികരണങ്ങൾ!”

സോഷ്യൽ മീഡിയയിൽ ഇന്ന് എത്ര നല്ല രീതിയിൽ വീഡിയോ ഇട്ടാലും മോശം കമൻ്റ്സ് ഇടുന്നത് സർവ്വ സാധാരണമായിരിക്കുന്നു. എന്നാൽ സ്ത്രീകളുടെ വീഡിയോസിനും ചിത്രത്തിനും താഴെ അസഭ്യം പറയുന്നതും വളരെ മോശം രീതിയിൽ കമൻ്റുകൾ ചെയ്യുന്നതുമായ പലതരത്തിലുള്ള സംഭവങ്ങൾ നമ്മൾ കാണാറുണ്ട്. ഇപ്പോഴിതാ അത്തരത്തിൽ സോഷ്യൽ മീഡിയയിൽ ഒരു പെൺകുട്ടി പങ്കുവെച്ച വീഡിയോ ആണ് വൈറൽ ആവുന്നത്. വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായതോടെ പോസ്റ്റിന് കീഴിൽ അസഭ്യവും അപമാനകരവുമായ കമന്റുകൾ നിറഞ്ഞു. വീഡിയോവിന്റെ ഉള്ളടക്കത്തെക്കാൾ കൂടുതൽ ശ്രദ്ധ പിടിച്ചുപറ്റിയത് […]

1 min read

‘കണ്ണപ്പ’ മലയാളം ട്രെയ്‍ലര്‍ ട്രെന്‍ഡിംഗ് നമ്പര്‍ 1

തെലുങ്കില്‍ നിന്നുള്ള അപ്കമിംഗ് ലൈനപ്പിലെ ശ്രദ്ധേയ ചിത്രങ്ങളില്‍ ഒന്നാണ് കണ്ണപ്പ. വിഷ്ണു മഞ്ചുവിനെ നായകനാക്കി മുകേഷ് കുമാര്‍ സിംഗ് സംവിധാനം ചെയ്യുന്ന ചിത്രം പാന്‍ ഇന്ത്യന്‍ പ്രേക്ഷകരെ ലക്ഷ്യമാക്കിയാണ് എത്തുന്നത്. ബഹുഭാഷകളില്‍ നിന്നുള്ള താരങ്ങളുടെ അതിഥിവേഷങ്ങളാണ് ചിത്രത്തെ ശ്രദ്ധേയമാക്കുന്നത്. തെലുങ്കില്‍ നിന്ന് പ്രഭാസും ബോളിവുഡില്‍ നിന്ന് അക്ഷയ് കുമാറും എത്തുമ്പോള്‍ മലയാളത്തില്‍ നിന്ന് മോഹന്‍ലാലും ഒരു പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ഇന്നലെ കൊച്ചിയില്‍ വച്ചായിരുന്നു ചിത്രത്തിന്‍റെ ട്രെയ്‍ലര്‍ ലോഞ്ച്. തെലുങ്കിന് പുറമെ മലയാളം, തമിഴ്, തെലുങ്ക്, കന്നഡ […]

1 min read

വീണ്ടും വക്കീൽ കുപ്പായമണിഞ്ഞ് സുരേഷ് ​ഗോപി ; ജെ.എസ്.കെ ഓഡിയോ ലോഞ്ച്

സുരേഷ് ഗോപി നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ജാനകി വേര്‍സസ് സ്റ്റേറ്റ് ഓഫ് കേരള. ചിത്രത്തിൻ്റെ ഓഡിയോ ലോഞ്ച് നാളെ വൈകീട്ട് 6.30 ന്  കൊച്ചി ലുലു മോളിൽ നടക്കും. അതേസമയം ചിത്രത്തിലെ ആദ്യഗാനം കഴിഞ്ഞ ദിവസം പുറത്തിറക്കിയിരുന്നു. വൺ മില്യൺസ് വ്യൂസും കടന്ന് ഗാനം വൻ ഹിറ്റായിരിക്കുകയാണ്. റൈസ് ഫ്രം ഫയർ എന്ന ഗാനമാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. ഹരിത ഹരിബാബുവിൻ്റെ വരികൾക്ക് സംഗീതം നൽകിയിരിക്കുന്നത് ഗ്രി ബ്രൻ വൈബോദയാണ്. ശരത് സന്തോഷ് ആണ് ഗാനം […]

1 min read

റൈസ് ഫ്രം ദി ഫയര്‍; ജാനകി vs ദി സ്റ്റേറ്റ് ഓഫ് കേരളയിലെ ആദ്യ ഗാനം വൺ മില്യൺ വ്യൂസ്

സുരേഷ് ​ഗോപി നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം ജാനകി വേര്‍സസ് സ്റ്റേറ്റ് ഓഫ് കേരള എന്ന ചിത്രത്തിലെ ഗാനം കഴിഞ്ഞ ദിവസമാണ് പുറത്ത് വിട്ടത്. റൈസ് ഫ്രം ഫയർ എന്ന ഗാനത്തിൻ്റെ ലിറിക്കൽ വീഡിയോ ആണ് അണിയ പ്രവർത്തകർ പുറത്തുവിട്ടത്. ഇപ്പോൾ ഇതാ വൺ മില്യൺ വ്യൂസ് നേടി ഗാനം മുന്നേറുകയാണ്. ഹരിത ഹരിബാബുവിൻ്റെ വരികൾക്ക് സംഗീതം നൽകിയിരിക്കുന്നത് ഗ്രി ബ്രൻ വൈബോദയാണ്. ശരത് സന്തോഷ് ആണ് ഗാനം ആലപിച്ചിരിക്കുന്നത്. പ്രവീണ്‍ നാരായണൻ സംവിധാനം ചെയ്യുന്ന […]

1 min read

“മലയാള സിനിമ അനുദിനം പുറകോട്ടാണെന്നു അലമുറയിടുന്നവർക്ക് വേണമെങ്കിൽ കാണാം “എം പത്മകുമാര്‍ പറയുന്നു

മലയാള സിനിമയില്‍ നിന്നുള്ള ഏറ്റവും പുതിയ റിലീസുകളായ രണ്ട് ചിത്രങ്ങള്‍ കണ്ട അനുഭവം പങ്കുവച്ച് സംവിധായകന്‍ എം പത്മകുമാര്‍. ഷാഹി കബീര്‍ സംവിധാനം ചെയ്ത റോന്ത്, എസ് വിപിന്‍ സംവിധാനം ചെയ്ത വ്യസനസമേതം ബന്ധുമിത്രാദികള്‍ എന്നിവയാണ് പത്മകുമാര്‍ റിലീസ് ദിനത്തില്‍ തന്നെ കണ്ടത്. അതേക്കുറിച്ചുള്ള അദ്ദേഹത്തിന്‍റെ കുറിപ്പ് ഇങ്ങനെ.. കുറിപ്പിൻ്റെ പൂർണരൂപം   ജൂൺ മാസത്തിലെ മഴ പെയ്തും തോർന്നും വീണ്ടും പെയ്തുമിരുന്ന ഒരു വെള്ളിയാഴ്ച, റിലീസ് ചെയ്ത രണ്ടു മലയാള ചിത്രങ്ങൾ കണ്ടു. രസനയുടെ രണ്ടു […]