22 Jun, 2025
1 min read

‘കണ്ണപ്പ’ മലയാളം ട്രെയ്‍ലര്‍ ട്രെന്‍ഡിംഗ് നമ്പര്‍ 1

തെലുങ്കില്‍ നിന്നുള്ള അപ്കമിംഗ് ലൈനപ്പിലെ ശ്രദ്ധേയ ചിത്രങ്ങളില്‍ ഒന്നാണ് കണ്ണപ്പ. വിഷ്ണു മഞ്ചുവിനെ നായകനാക്കി മുകേഷ് കുമാര്‍ സിംഗ് സംവിധാനം ചെയ്യുന്ന ചിത്രം പാന്‍ ഇന്ത്യന്‍ പ്രേക്ഷകരെ ലക്ഷ്യമാക്കിയാണ് എത്തുന്നത്. ബഹുഭാഷകളില്‍ നിന്നുള്ള താരങ്ങളുടെ അതിഥിവേഷങ്ങളാണ് ചിത്രത്തെ ശ്രദ്ധേയമാക്കുന്നത്. തെലുങ്കില്‍ നിന്ന് പ്രഭാസും ബോളിവുഡില്‍ നിന്ന് അക്ഷയ് കുമാറും എത്തുമ്പോള്‍ മലയാളത്തില്‍ നിന്ന് മോഹന്‍ലാലും ഒരു പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ഇന്നലെ കൊച്ചിയില്‍ വച്ചായിരുന്നു ചിത്രത്തിന്‍റെ ട്രെയ്‍ലര്‍ ലോഞ്ച്. തെലുങ്കിന് പുറമെ മലയാളം, തമിഴ്, തെലുങ്ക്, കന്നഡ […]

1 min read

“ഈവലയം”: സ്‌ക്രീൻ ആസക്തിയുടെ അദൃശ്യ കെണികളെക്കുറിച്ച് ഒരു ചലച്ചിത്രം; റിലീസ് 13ന്

കുട്ടികളിലെ സ്ക്രീൻ ആസക്തിയെ കുറിച്ചും മൊബൈൽ ദുരുപയോഗത്തിന്റെ വൈകാരിക ആഘാതങ്ങളെ കുറിച്ചും പറയുന്ന മലയാള ചലച്ചിത്രം – “ഈവലയം” – ഈ മാസം 13ന് റിലീസ് ചെയ്യും. കുട്ടികളിലെയും കൗമാരക്കാരിലെയും സ്ക്രീൻ അഡിക്ഷന്റെ ദുരന്ത ഫലങ്ങൾ വരച്ചുകാട്ടുന്ന ഈ ചിത്രം പ്രധാനമായും സ്കൂൾ വിദ്യാർത്ഥികളെയും അവരുടെ രക്ഷിതാക്കളെയും ലക്ഷ്യമിട്ടുള്ളതാണ്. രേവതി എസ്. വർമ്മ സംവിധാനം ചെയ്ത “ഈവലയം” ജിഡിഎസ്എൻ എന്റർടൈൻമെന്റ്സ് ആണ് ഈ മാസം 13 ന് കേരളത്തിലെ അറുപതിലധികം തിയേറ്ററുകളിൽ റിലീസ് ചെയ്യാൻ ഒരുങ്ങുന്നത്. ഈ […]

1 min read

തിയറ്ററില്‍ ആളെ നിറച്ച് ദിലീപിൻ്റെ ‘പ്രിന്‍സ് ആന്‍ഡ് ഫാമിലി’

ദിലീപിന്‍റെ 150-ാം ചിത്രം എന്ന പ്രത്യേകതയോടെ തിയറ്ററുകളില്‍ എത്തിയ ചിത്രമാണ് പ്രിന്‍സ് ആന്‍ഡ് ഫാമിലി. നവാഗതനായ ബിന്‍റോ സ്റ്റീഫന്‍ സംവിധാനം ചെയ്ത ചിത്രത്തിന്‍റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത് ഷാരിസ് മുഹമ്മദ് ആണ്. ജനഗണമന, മലയാളി ഫ്രം ഇന്ത്യ എന്നീ ചിത്രങ്ങൾക്ക് ശേഷം ഷാരിസ് രചന നിര്‍വ്വഹിച്ച ചിത്രം കൂടിയാണ് ഇത്. മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ ആണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. മെയ് 9 വെള്ളിയാഴ്ച ആയിരുന്നു ചിത്രത്തിന്‍റെ റിലീസ്. ആദ്യ ദിനം മുതല്‍ മികച്ച പ്രതികരണങ്ങള്‍ നേടിയെടുക്കാന്‍ […]

1 min read

3 ദിവസത്തിൽ ബോക്സ്ഓഫീസ് തൂക്കിയടി, ഐഡന്റിറ്റി നേടിയത് 17.38 കോടി ; ആക്ഷൻ സിനിമകളിൽ തുടർച്ചയായി വിജയം നേടി ടോവിനോ തോമസ്..

  ലോകമെമ്പാടുമായി 17.38 കോടി ബോക്സ് ഓഫീസ് കളക്ഷൻ നേടി ഐഡന്റിറ്റി മലയാള സിനിമ ബോക്സ് ഓഫീസിന് പുതിയ പ്രതീക്ഷകൾ നൽകുകയാണ്. 2024 വർഷത്തിൽ മലയാള സിനിമയിൽ 50 കോടിയും, 100 കോടിയും നേടിയ നിരവധി സിനിമകൾ റിലീസായ വരാമായിരുന്നു. മഞ്ഞുമ്മൽ ബോയ്സ്, ARM, ആവേശം, കിഷ്കിന്താകാണ്ഡം, ഗുരുവായൂർ അമ്പലനടയിൽ, വാഴ, ആട് ജീവിതം, അന്വേഷിപ്പിൻ കണ്ടെത്തും, ഓസ്‌ലർ, ഭ്രമയുഗം, വർഷങ്ങൾക്ക് ശേഷം, പ്രേമലു അങ്ങനെ ഒരുപാട് 50 കോടി – 100 കോടി ചിത്രങ്ങൾ മലയാളത്തിൽ […]

1 min read

“നിങ്ങള്‍ ഊഹിച്ചുകൂട്ടുന്നതും മെനഞ്ഞ് കൂട്ടുന്നതുമൊക്കെ ഒരുപക്ഷേ നിങ്ങള്‍ക്ക് തന്നെ ബാധ്യത ആയേക്കാം ” ; മോഹന്‍ലാല്‍ ആരാധകരോട് ‘തുടരും’ സംവിധായകന്‍

മോഹന്‍ലാലിന്‍റെ അപ്കമിംഗ് റിലീസുകളില്‍ ഏറെ ശ്രദ്ധ നേടിയ ഒന്നാണ് തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന തുടരും. രജപുത്ര വിഷ്വല്‍ മീഡിയ നിര്‍മ്മിക്കുന്ന ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത് കെ ആര്‍ സുനില്‍ ആണ്. 15 വര്‍ഷത്തിന് ശേഷം മോഹന്‍ലാല്‍- ശോഭന കോമ്പോ എത്തുന്ന ചിത്രവുമാണ് ഇത്. ഇപ്പോഴിതാ ചിത്രത്തില്‍ നിന്ന് എന്ത് പ്രതീക്ഷിക്കാമെന്നും എന്ത് പ്രതീക്ഷിക്കരുതെന്നും പറയുകയാണ് സംവിധായകന്‍. രജപുത്ര വിഷ്വല്‍ മീഡിയ തന്നെ പുറത്തുവിട്ടിരിക്കുന്ന വീഡിയോയിലൂടെയാണ് സംവിധായകന്‍റെ പ്രതികരണം. “മോഹന്‍ലാല്‍ എന്ന നടനെ വച്ച് ഞാന്‍ ചെയ്യുന്ന […]

1 min read

ജോജു ജോര്‍ജിന്റെ പണിയുടെ തിങ്കളാഴ്‍ചത്തെ കളക്ഷൻ കണക്കുകള്‍ പുറത്ത്.

ജോജു ജോര്‍ജ് നായകനായി വന്ന ചിത്രമാണ് പണി. സംവിധാനം നിര്‍വഹിച്ചതും ജോജു ജോര്‍ജാണ്. വൻ ഹിറ്റിലേക്ക് കുതിക്കുകയാണ് പണി. തിങ്കളാഴ്‍ച മാത്രം ചിത്രം 1.50 കോടി ഇന്ത്യയില്‍ നിന്ന് നേടിയെന്നാണ് റിപ്പോര്‍ട്ട്.ജോജു ജോര്‍ജ് ചിത്രം 16 കോടിയിലധികം ആഗോളതലത്തില്‍ നേടിയിട്ടുണ്ട്. ഒരു ആക്ഷൻ ചിത്രമായിട്ടാണ് പണി തിയറ്ററുകളില്‍ എത്തിയത്. ചിത്രത്തില്‍ ജോജുവിന്‍റെ നായികയായി അഭിനയ തനറെ യഥാർഥ ജീവിതത്തിൽ സംസാരശേഷിയും കേൾവി ശക്തിയും ഇല്ലാത്ത പെൺകുട്ടിയാണ്. തമിഴ്, തെലുങ്ക്, മലയാളം സിനിമകളില്‍ താരം മുമ്പുമെത്തിയിട്ടുണ്ട്. ജോജു ജോജു […]

1 min read

പ്രേക്ഷകർക്ക് ഏറ്റവും പ്രിയപ്പെട്ട 35 മലയാള സിനിമകൾ…!! ലിസ്റ്റ് ഇതാ

സിനിമാ പ്രേമികളുടെ സജീവ പങ്കാളിത്തമുള്ള ഓണ്‍ലൈന്‍ ഡേറ്റാ ബേസ് ആണ് ഐഎംഡിബി. ഇപ്പോഴിതാ ഇന്ത്യന്‍ സിനിമയില്‍ ഏറ്റവും മികച്ച റേറ്റിംഗ് നേടിയിട്ടുള്ള 250 ചിത്രങ്ങളുടെ ലിസ്റ്റ് പുറത്തിറക്കിയിരിക്കുകയാണ് അവര്‍. എല്ലാ ഇന്ത്യന്‍ ഭാഷാ സിനിമകളിലെയും എക്കാലത്തെയും ചിത്രങ്ങള്‍ പരിഗണിച്ചുള്ളതാണ് ലിസ്റ്റ്. തങ്ങളുടെ പ്ലാറ്റ്ഫോമില്‍ സ്ഥിരമായി വോട്ട് ചെയ്യുന്ന പ്രേക്ഷകരാല്‍ തീരുമാനിക്കപ്പെട്ടതാണ് ലിസ്റ്റ് എന്ന് ഐഎംഡിബി പറയുന്നു. ടോപ്പ് റേറ്റഡ് 250 ലിസ്റ്റിലെ 35 ചിത്രങ്ങള്‍ മലയാളത്തില്‍ നിന്നുള്ളതാണ്. എക്കാലത്തെയും മലയാള സിനിമകള്‍ ഈ ലിസ്റ്റിലുണ്ട്. ലിസ്റ്റില്‍ എത്രാമത് […]

1 min read

‘മറവികളെ…’ ഗംഭീര മെലഡിയുമായി വീണ്ടും സുഷിൻ ശ്യാം… ‘ബോഗയ്‌ന്‍വില്ല’ പുതിയ ഗാനം

കുഞ്ചാക്കോ ബോബന്‍, ഫഹദ് ഫാസിൽ, ജ്യോതിര്‍മയി എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി അമല്‍ നീരദ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ‘ബോഗയ്‌ന്‍വില്ല’യിലെ പുതിയ ഗാനം റിലീസ് ചെയ്തു. ‘മറവികളെ…’ എന്ന് തുടങ്ങുന്ന ലിറിക്ക് വീഡിയോയാണ് പുറത്തിറങ്ങിയത്. റഫീക്ക് അഹമ്മദിന്‍റെ വരികൾക്ക് സുഷിൻ ശ്യാം ഈണം നൽകി മധുവന്തി നാരായണൻ ആണ് ഗാനം ആലപിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ‘സ്തുതി’ യൂട്യൂബ് ട്രെൻഡിംഗ് ലിസ്റ്റിൽ ഇടം നേടിയതിന് പിന്നാലെയാണ് ഇപ്പോൾ രണ്ടാമത്തെ ഗാനത്തം പുറത്തിറങ്ങിയിരിക്കുന്നത്. ഒക്ടോബർ 17നാണ് സിനിമയുടെ റിലീസ്. സൂപ്പർ […]

1 min read

മലയാള സിനിമയുടെ പെരുന്തച്ചൻ വിടവാങ്ങിയിട്ട് 12 വര്‍ഷം; ഇന്നും പ്രസക്തമായി തിലകന്‍റെ ഓര്‍മ്മ

മലയാളത്തിന്റെ അതുല്യ കലാകാരനാണ് നടൻ തിലകൻ. കാലയവനികയ്ക്ക് ഉള്ളിൽ മറഞ്ഞുവെങ്കിലും മറ്റാരാലും പകർന്നാടാനാകാത്ത വിധം ചെയ്തുവച്ച കഥാപാത്രങ്ങളിലൂടെ അദ്ദേഹം ഇന്നും മലയാളികളുടെ മനസിൽ ജീവിക്കുകയാണ്. മലയാള സിനിമയുടെ അഭിനയത്തിലെ പെരുന്തച്ചന്‍ തിലകന്‍ വിടവാങ്ങിയിട്ട് 12 വര്‍ഷങ്ങള്‍ പിന്നിട്ടുകയാണ്. തിലകന്‍ നടത്തിയ പോരാട്ടങ്ങള്‍ക്കും വെട്ടിത്തുറന്ന് പറഞ്ഞ അഭിപ്രായങ്ങളും കാലം ശരിവയ്ക്കുന്ന സമയത്താണ് അദ്ദേഹത്തിന്‍റെ ഓര്‍മ്മകള്‍ വീണ്ടും കടന്നുപോകുന്നത്. തന്‍റേടവും നിലപാടും ആയിരുന്നു എന്നും തിലകന്‍റെ മുഖമുദ്ര. ആരുടെ മുന്നിലും തല കുനിയ്ക്കാത്ത,പറയാന്‍ ഉള്ളത് പറഞ്ഞത് കൊണ്ടുള്ള നഷ്ടങ്ങളെ വകവയ്ക്കാത്ത […]

1 min read

മലയാള സിനിമയിൽ അമ്മ വേഷങ്ങളിൽ തിളങ്ങിയ നടി കവിയൂർ പൊന്നമ്മ അന്തരിച്ചു

പ്രശസ്ത നടി കവിയൂര്‍ പൊന്നമ്മ അന്തരിച്ചു. 79 വയസായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ മെയ് മാസത്തിൽ അർബുദം സ്ഥിരീകരിച്ചിരുന്നു. അപ്പോഴേക്കും രോഗം നാലാം ഘട്ടത്തിലേക്ക് കടന്നിരുന്നു. സെപ്തംബർ മൂന്നിന് തുടർ പരിശോധനകൾക്കും ചികിത്സക്കുമായിട്ടാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് എറണാകുളം ലിസി ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു. ഇന്ന് വൈകിട്ടാണ് അന്ത്യം സംഭവിച്ചത്. മൃതദേഹം ഇന്ന് ആശുപത്രിയിൽ സൂക്ഷിക്കും. നാളെ കളമശേരി മുൻസിപ്പൽ ഹാളിൽ പൊതുദർശനത്തിന് വെക്കുന്ന മൃതദേഹം ആലുവ കരുമാലൂരിൽ സംസ്കരിക്കും. അമ്മ വേഷങ്ങളിലൂടെ മലയാളികളുടെ മനസിൽ ഇടം […]