03 Jul, 2025
1 min read

മമ്മൂക്കയാ..മൂപ്പര് തിരിച്ചു വരും. ഒരൊന്നൊന്നര വരവ്…!!! മമ്മൂട്ടിയുടെ ഫോട്ടോയുമായി ജോർജ്,

മലയാളത്തിലെ സ്റ്റൈലിഷ് സ്റ്റാർ ആരെന്ന് ചോദിച്ചാൽ ഭൂരിഭാഗം പേരും പറയുന്നൊരു പേരാണ് മമ്മൂട്ടിയുടേത്. അദ്ദേഹത്തിന്റെ സ്റ്റൈൽ സെൻസിനെ കടത്തിവെട്ടാൽ യുവതാരങ്ങളടക്കമുള്ളവർക്ക് പലപ്പോഴും കഴിഞ്ഞിട്ടുമില്ല. അതവർ തന്നെ തുറന്നു പറഞ്ഞിട്ടുമുണ്ട്. മമ്മൂട്ടിയുടെ ഓരോ ഫോട്ടോകളും വൻ ആവേശത്തോടെയാണ് സോഷ്യൽ മീഡിയയിലും ആരാധകരും ഏറ്റെടുക്കുന്നത്. അത്തരമൊരു ഫോട്ടോ പങ്കുവച്ചിരിക്കുകയാണ് മമ്മൂട്ടിയും സന്തത സഹചാരിയായ ജോർജ്. ലൈറ്റ് ഗ്രീൻ ഷർട്ടും വൈറ്റ് പാന്റും ധരിച്ച് കൂൾ ആയി ഫോൺ നോക്കിയിരിക്കുന്ന മമ്മൂട്ടിയെ ആണ് ഫോട്ടോയിൽ കാണാനാവുക. നസീർ മുഹമ്മദ് ആണ് ഫോട്ടോ […]

1 min read

“ലഹരിക്കെതിരെയാണ് ആ നമ്പര്‍ ഉപയോഗിക്കേണ്ടത്, മമ്മൂക്കയുടെ വിശേഷങ്ങൾ അറിയാനല്ല”

വർദ്ധിച്ച് വരുന്ന ലഹരി ഉപയോഗത്തിനെതിരെ ഏതാനും ദിവസങ്ങൾക്ക് മുൻപ് മമ്മൂട്ടിയും സർക്കാരും കൈകോർക്കുന്ന ഒരു പദ്ധതിയ്ക്ക് തുടക്കം കുറിച്ചിരുന്നു. ടോക് ടു മമ്മൂക്ക എന്നാണ് പദ്ധതിയ്ക്ക് പേരിട്ടിരിക്കുന്നത്. ലഹരിമരുന്ന് ഉപയോഗത്തെയും കച്ചവടത്തെയും കുറിച്ചുള്ള വിവരങ്ങള്‍ ഫോണിലൂടെ കൈമാറാനുള്ള സംവിധാനമാണിത്. 6238877369 എന്ന നമ്പറിനാണ് വിളിക്കേണ്ടത്. പദ്ധതിയ്ക്ക് വലിയ സ്വീകാര്യതയാണ് ലഭിച്ചു കൊണ്ടിരിക്കുന്നതും. ഈ അവസരത്തിൽ ലഹരിക്കെതിരെയാണ് ഈ നമ്പർ ഉപയോഗിക്കേണ്ടതെന്നും മമ്മൂട്ടിയുടെ വിശേഷങ്ങൾ അറിയാനല്ലെന്നും പറയുകയാണ് നടന്റെ പിഐർഒ റോബർട്ട് കുര്യാക്കോസ്. അദ്ദേഹത്തിന്റെ വിശേഷങ്ങൾ അന്വേഷിച്ചുകൊണ്ടുള്ള കോളുകളുടെ […]

1 min read

മമ്മൂട്ടിക്കൊപ്പമുള്ള മഹേഷ് നാരായണൻ ചിത്രത്തിന്റെ പേര് വെളിപ്പെടുത്തി മോഹൻലാൽ ..!!

മലയാള സിനിമാ ലോകം ഒന്നടങ്കം ആഘോഷിച്ച പ്രഖ്യാപനം ആയിരുന്നു മഹേഷ് നാരായണൻ പടത്തിന്റേത്. ഒരിടവേളയ്ക്ക് ശേഷം മമ്മൂട്ടിയും മോഹൻലാലും ഒന്നിക്കുന്ന ചിത്രം എന്നത് തന്നെയായിരുന്നു അതിന് കാരണം. ഒപ്പം നയൻതാര, ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ എന്നിവരും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. സിനിമയുടെ ഷൂട്ടിംഗ് നിലവിൽ ശ്രീലങ്കയിൽ പുരോഗമിക്കുകയാണ്. ഇതിനിടെ സിനിമയുടെ പേര് സംബന്ധിച്ച ചർച്ചകൾ അടുത്തിടെ വലിയ ചർച്ചയായിരുന്നു. ശ്രീലങ്കന്‍ ടൂറിസത്തിന്റെ എക്സ് പേജിൽ വന്നൊരു പോസ്റ്റ് ആയിരുന്നു ചർച്ചകൾക്ക് വഴിവച്ചത്. മോഹൻലാലിനെ ശ്രീലങ്കയിലേക്ക് സ്വാഗം […]

1 min read

“പറയാൻ ശ്രമിച്ച ആശയം എങ്ങും എത്തിക്കാൻ പറ്റാതെ പോയ ഒരു പരാജയ സിനിമയായി പുഴു” ; കുറിപ്പ് വൈറൽ

അഭിനയത്തോടുളള അടങ്ങാത്ത ആഗ്രഹം കൊണ്ട് ഇന്ത്യയിലെ തന്നെ മികച്ച അഭിനേതാക്കളിലേക്ക് എത്തിചേർന്ന നടനാണ് മമ്മൂട്ടി. തന്റെ സിനിമയോടുള്ള അടങ്ങാത്ത ആർത്തിയേക്കുറിച്ച് അദ്ദേഹം തന്നെ പല തവണ പറഞ്ഞിട്ടുണ്ട്. “മോഹൻലാൽ അടക്കം പലരും ഇൻബോൺ ആക്ടേഴ്സാണ്. ഞാനൊരു ആ​ഗ്രഹ നടനാണ്. സിനിമയിൽ അഭിനയിക്കണമെന്ന തീവ്രമായ ആ​ഗ്രഹം ഒന്നുകൊണ്ട് മാത്രം നടനായി മാറിയ ഒരാൾ”- മമ്മൂട്ടി തന്നെ പറഞ്ഞ ഈ വാക്കുകളിൽ തന്നെയുണ്ട് സിനിമയോടുള്ള അദ്ദേഹ​ത്തിന്റെ അഭിനിവേശവും ഇഷ്ടവുമെല്ലാം. നവാഗതയായ രത്തിന സംവിധാനം ചെയ്ത് 2022 ൽ മമ്മൂട്ടി നായകനായെത്തിയ […]

1 min read

ഛോട്ടാ മുംബൈക്ക് മുന്നില്‍ ആ മൂന്ന് മലയാളം പടങ്ങള്‍..!!റീ റിലീസില്‍ മുന്നിലെത്തിയ ചിത്രങ്ങള്‍

റിലീസുകള്‍ മാത്രമല്ല റീ റിലീസ് ചിത്രങ്ങളും അടുത്തിടെ വലിയ രീതിയില്‍ ആഘോഷിക്കപ്പെടാറുണ്ട്. ഏറ്റവുമൊടുവില്‍ വീണ്ടും എത്തിയ മലയാള ചിത്രം ഛോട്ടാ മുംബൈയാണ്. ഛോട്ടാ മുംബൈ ആകെ 3.80 കോടി രൂപയാണ്. റീ റീലിസില്‍ കൂടുതല്‍ കളക്ഷൻ സ്വന്തമാക്കിയ മലയാളം ചിത്രങ്ങള്‍ ഏതെന്ന് പരിശോധിക്കുന്നത് കൗതുകരമായിരിക്കും. 1. ദേവദൂതൻ- 5.4 കോടി 2. സ്‍ഫടികം- 4.95 കോടി 3. മണിച്ചിത്രത്താഴ്- 4.6 കോടി 4. ഛോട്ടാ മുംബൈ- 3.80 കോടി 5. ഒരു വടക്കൻ വീരഗാഥ- 1.60 കോടി […]

1 min read

വെളിച്ചം കാണാതെ പോയ മലയാള സിനിമകൾ …!!

കോടികള്‍ മുതല്‍മുടക്കി നിര്‍മ്മിച്ച്‌ റിലീസ് ചെയ്യാനാകാതെ ഇപ്പോഴും പെട്ടിക്കകത്ത് തന്നെ ഇരിക്കുന്ന നിരവധി ചിത്രങ്ങള്‍ മലയാളത്തിലുണ്ട്. മലയാളത്തിന്റെ സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാലിന്റെ ആദ്യ ചിത്രമായ തിരനോട്ടം 25 വര്‍ഷങ്ങള്‍ക്ക് ശേഷമായിരുന്നു തിയേറ്ററുകളിലെത്തിയത്. അത്തരത്തിൽ വെളിച്ചം കാണാതെ പോയ മലയാള സിനിമകളെ കുറിച്ച് വിപിൻ പങ്കുവെച്ച കുറിപ്പ് വായിക്കാം കുറിപ്പിൻ്റെ പൂർണരൂപം   വെളിച്ചം കാണാതെ പോയ മലയാള സിനിമകൾ   വലിയ പ്രതീക്ഷയിൽ അണിയറയിൽ ഒരുങ്ങി ഒടുവിൽ സാങ്കേതിക തടസ്സങ്ങൾ കൊണ്ടോ അല്ലെങ്കിൽ മറ്റെന്തെങ്കിലും കാരണം കൊണ്ടോ റിലീസ് […]

1 min read

ഹൈവോള്‍ട്ടേജില്‍ മമ്മൂട്ടി …!! സോഷ്യൽ മീഡിയയെ തൂക്കാൻ മമ്മൂക്ക എത്തി

മലയാളത്തിന്‍റെ പ്രിയതാരം മമ്മൂട്ടിയുടെ ഗെറ്റപ്പുകള്‍ എന്നും സമൂഹ മാധ്യമങ്ങളില്‍ ട്രെന്‍ഡിങ് ആവാറുണ്ട്. ഇടയ്ക്കിടെ സോഷ്യല്‍ മീഡിയയെ ഹരം കൊള്ളിക്കാനായി പുതിയ ലുക്കില്‍ മമ്മൂട്ടി എത്താറുമുണ്ട്. അദ്ദേഹത്തിന്റേതായി സോഷ്യൽ മീഡിയകളിൽ വരുന്ന ഫോട്ടോകളിലും സിനിമകളിലുമൊക്കെയുള്ള കോസ്റ്റ്യൂസും ലുക്കുമൊക്കെ അതിന് ഉദാഹരണങ്ങളാണ്. കഴിഞ്ഞ കുറച്ച് നാളായി മമ്മൂട്ടിയുടെ പുതിയ ഫോട്ടോകളൊന്നും തന്നെ പുറത്തുവന്നിട്ടില്ല. തതവസരത്തിൽ നടന്റെ മുൻ ഫോട്ടോകളും സോഷ്യൽ മീഡിയയിൽ വരുന്നുണ്ട്. ഇപ്പോഴിതാ ഫോട്ടോഗ്രാഫര്‍ ഷാനി ഷാക്കി പങ്കുവച്ച ഫോട്ടോകളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നത്. ഒരു ഫോട്ടോ ഷൂട്ടിനിടെ […]

1 min read

“കുറെ കാലത്തിനു ശേഷം കിട്ടിയ മമ്മൂക്ക കിടു മാസ്സ് പടം ” 1year of Turbo

ഒരിടവേളയ്ക്ക് ശേഷം മമ്മൂട്ടിയുടേതായി റിലീസ് ചെയ്ത മാസ് ആക്ഷൻ എന്റർടെയ്നർ. ഇതായിരുന്നു ടർബോ എന്ന വൈശാഖ് ചിത്രത്തിലേക്ക് സിനിമാസ്വാദകരെ ആകർക്ഷിച്ച പ്രധാന ഘടകം. ടർബോ ജോസ് എന്ന നാട്ടും പുറത്തുകാരൻ ജീപ്പ് ഡ്രൈവറായി മമ്മൂട്ടി സ്ക്രീനിൽ എത്തിയപ്പോൾ ആരാധക പ്രീയവും പ്രശംസയും ഒരുപോലെ നേടി. ചിത്രം പുറത്തിറങ്ങിയിട്ട് ഒരു വർഷം കഴിഞ്ഞു. 2024 മെയ് 23ന് റിലീസ് ചെയ്ത ചിത്രമാണ് ടർബോ. മമ്മൂട്ടി കമ്പനി ആയിരുന്നു നിർമാണം. മമ്മൂട്ടി കമ്പനിയുടെ അഞ്ചാമത്തെ പ്രൊഡക്ഷനും ആദ്യ ആക്ഷൻ സിനിമയും […]

1 min read

“2004 മുതൽ 2010 വരെയുള്ള മമ്മുട്ടിയുടെ സമയം … താരം ആയും നടനും ആയിട്ടുമുള്ള അഴിഞ്ഞാട്ടം'”

പ്രായം നാണിക്കുന്ന ശരീരവും ശാരീരവുമായി പടച്ചവൻ കനിഞ്ഞു നൽകിയ ജന്മം മലയാളിയുടെ സുകൃതമാണ് മമ്മൂട്ടി. ആൾക്കൂട്ടത്തിലൊരാളിൽ നിന്ന് അഭിനയമോഹം ഊതിക്കാച്ചിയൊരുക്കിയ അഭിനയപ്രതിഭ. സിനിമയുടെ ഗതി നിർണയിക്കുന്ന താര പദവിയിലേക്ക് ഉയർന്നപ്പോഴും കഥാപരിസരങ്ങളിൽ സഞ്ചരിച്ച് കലാമുല്യമുള്ള ചിത്രങ്ങളിലൂടെയായിരുന്നു യാത്ര. വിധേയനും മതിലുകളും പൊന്തൻമാടയുമൊക്കെ ഇന്നും തുടരുന്ന അഭിനയസപര്യയെ രാകി മിനുക്കിയെടുത്ത കഥാപാത്രങ്ങളായി. പറഞ്ഞാൽ തീരാത്ത കഥാപാത്രങ്ങൾക്കിടയിൽ ഓർമയിൽ നിറയുന്ന മമ്മൂട്ടി ചിത്രങ്ങളിൽ ചിലത് ഭാഷാചാരുതയുടേതുമാണ്. ഇപ്പോഴിതാ മമ്മൂട്ടിയുടെ 2004 മുതൽ 2010 വരെയുള്ള കാലഘട്ടത്തിലെ അദ്ദേഹത്തിൻ്റെ സിനിമകൾ എടുത്ത് […]

1 min read

ഏറ്റവും നല്ല ബന്ധം ഭാര്യാഭർതൃ ബന്ധം.. പക്ഷേ ‘ ;മമ്മൂട്ടി പറയുന്നു

  കഴിഞ്ഞ ഏതാനും ദിവസങ്ങളായി ‘100 ഇയേഴ്‌സ് ഓഫ് ക്രിസോസ്റ്റം’ എന്ന ഡോക്യുമെന്ററിയാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നത്. മമ്മൂട്ടിയും അന്തരിച്ച ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്തയും തമ്മിലുള്ള സംഭാഷണമാണ് ഇത്. ഇവയുടെ ചെറു ക്ലിപ്പിംഗ്സുകളും വൈറലാകുന്നുണ്ട്. ഇതിൽ വിവാഹ ജീവിതത്തെയും ബന്ധങ്ങളെയും കുറിച്ച് മമ്മൂട്ടി പറഞ്ഞ കാര്യങ്ങൾ ശ്രദ്ധനേടുകയാണ്. ഡിവോഴ്സ് ചെയ്യാനാകുന്ന ഒരേയൊരു ബന്ധം ഭാര്യാഭർത്തൃ ബന്ധമാണെന്നും ആ ബന്ധത്തിലൂടെയാണ് വലിയ ബന്ധങ്ങളുണ്ടാകുന്നതെന്നും മമ്മൂട്ടി പറയുന്നു. അപ്പോൾ ഭാര്യാഭർത്തൃ ബന്ധമല്ലേ ഏറ്റവും നല്ല ബന്ധമെന്നും അതിനല്ലേ […]