16 Nov, 2025
1 min read

റസൂല്‍ പൂക്കുട്ടി ചലച്ചിത്ര അക്കാദമി ചെയര്‍പേഴ്സണ്‍; കുക്കു പരമേശ്വരന്‍ വൈസ് ചെയര്‍പേഴ്സണ്‍

ഓസ്കര്‍ അവാര്‍ഡ് ജേതാവായ മലയാളി സൗണ്ട് ഡിസൈനറും സംവിധായകനുമായ റസൂല്‍ പൂക്കുട്ടിയെ സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ പുതിയ ചെയര്‍മാനായി നിയമിച്ച് സംസ്ഥാന സര്‍ക്കാര്‍. കുക്കു പരമേശ്വരനാണ് വൈസ് ചെയര്‍പേഴ്സണ്‍. സംവിധായകന്‍ രഞ്ജിത്ത് രാജി വച്ച ഒഴിവിലേക്കാണ് റസൂല്‍ പൂക്കുട്ടിയുടെ നിയമനം. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനെ തുടര്‍ന്നുണ്ടായ വിവാദങ്ങള്‍ക്ക് പിന്നാലെയാണ് രഞ്ജിത്ത് അക്കാദമി ചെയര്‍മാന്‍ സ്ഥാനം രാജി വച്ചത്. അന്ന് വൈസ് ചെയര്‍മാന്‍ ആയിരുന്ന പ്രേം കുമാറിന് പിന്നീട് ചെയര്‍മാന്‍റെ താല്‍ക്കാലിക ചുമതല നല്‍കുകയായിരുന്നു. ഈ ഭരണസമിതിയെ മാറ്റിക്കൊണ്ടാണ് […]

1 min read

പ്രണവിനെ കാത്ത് ഒരു അപൂര്‍വ്വ റെക്കോര്‍ഡ് കൂടി..!!

രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്ത പ്രണവ് മോഹന്‍ലാലിന്‍റെ പുതിയ ചിത്രം ഡീയസ് ഈറേ മികച്ച പ്രതികരണങ്ങളോടെ പ്രദര്‍ശനം ആരംഭിച്ചു. നായകനായി വെറും അഞ്ച് ചിത്രങ്ങള്‍ മാത്രമാണ് പ്രണവ് മോഹന്‍ലാല്‍ ഇതുവരെ ചെയ്തിട്ടുള്ളത്. വല്ലപ്പോഴും വന്ന് ഒരു ചിത്രം ചെയ്ത് പോകുമ്പോള്‍ തെരഞ്ഞെടുപ്പില്‍ അദ്ദേഹം പുലര്‍ത്തുന്ന സൂക്ഷ്മത കരിയറില്‍ ഗുണമാവുകയാണ്. പ്രണവ് നായകനായെത്തിയ ഏറ്റവും പുതിയ ചിത്രം ഡീയസ് ഈറെയുടെ റിലീസ് ഇന്നായിരുന്നു. മലയാള സിനിമയില്‍ ഒരുപക്ഷേ ആദ്യമെന്ന് പറയാവുന്ന പെയ്ഡ് പ്രീമിയറുകള്‍ റിലീസിന് മുന്നോടിയായി ഇന്നലെ രാത്രി നടന്നിരുന്നു. […]

1 min read

ഒടുവില്‍ ബൈസണും ട്രാക്കില്‍, കളക്ഷനില്‍ വൻ കുതിപ്പുമായി ധ്രുവ് ചിത്രം

ധ്രുവ് വിക്രം നായകനായി വന്ന ചിത്രമാണ് ബൈസണ്‍. അനുപമ പരമേശ്വരനാണ് നായികയായി എത്തിയിരിക്കുന്നത്. മലയാളത്തില്‍ നിന്ന് രജിഷ വിജയനൊപ്പം ചിത്രത്തില്‍ ലാലും പ്രധാന വേഷത്തില്‍ എത്തിയിരിക്കുന്നു. ദീപാവലി റിലീസായി എത്തിയ ബൈസണ്‍ തിയറ്ററില്‍ മികച്ച അഭിപ്രായമാണ് നേടുകയും കളക്ഷനില്‍ മുന്നേറ്റം ക്രമേണ പ്രകടമാകുകയും ചെയ്യുന്നുണ്ട്.   ആഗോള ബോക്സ് ഓഫീസില്‍ 55 കോടി രൂപയാണ് ബൈസണ്‍ 10 ദിവസം കൊണ്ട് നേടിയിരിക്കുന്നത്. മനതി ഗണേശൻ എന്ന കബഡി താരത്തിന്റെ ബയോപിക്കാണ് ധ്രുവ് നായകനാകുന്ന ബൈസണ്‍. ഛായാഗ്രാഹണം ഏഴില്‍ […]

1 min read

ആശാനി’ലെ ആശാനായി ഇന്ദ്രൻസ്; സിനിമയുടെ പുതിയ ക്യാരക്റ്റർ പോസ്റ്റർ പുറത്ത്

ജോൺപോൾ ജോർജ് കഥയെഴുതി സംവിധാനം ചെയ്യുന്ന ഡ്രാമഡി വിഭാഗത്തിലുള്ള ചിത്രമായ ‘ആശാൻ്റെ’ പുതിയ ക്യാരക്റ്റർ പോസ്റ്റർ അണിയറപ്രവർത്തകർ പുറത്തുവിട്ടു. ചിത്രത്തിൻ്റെ ടൈറ്റിൽ കഥാപാത്രമായ ആശാനെ അവതരിപ്പിക്കുന്ന ഇന്ദ്രൻസിൻ്റെ പോസ്റ്ററാണ് ഇന്നു പുറത്തു വന്നിരിക്കുന്നത്.കോമഡി താരമായി തുടങ്ങി, ഇപ്പോൾ വ്യത്യസ്തവും ശക്തവുമായ കഥാപാത്രങ്ങൾ പൂർണതയോടെ അവതരിപ്പിച്ച് പ്രേക്ഷകരുടെ അഭിനന്ദനങ്ങൾ ഏറ്റുവാങ്ങുന്ന നടനാണ് ഇന്ദ്രൻസ്. അദ്ദേഹത്തിനെ ഇതുവരെ കാണാത്ത വേഷത്തിൽ കാണാൻ കഴിയുമെന്ന് ഈ ചിത്രത്തിൻ്റെ പുതിയ ക്യാരക്റ്റർ പോസ്റ്ററിൽ നിന്നും വ്യക്തമാണ്. ഏതാനും മാസങ്ങൾക്കു മുൻപ് കഥകളി വേഷത്തിലുള്ള […]

1 min read

മമ്മൂട്ടിക്കൊപ്പമുള്ള ഫോട്ടോയുമായി മനോജ് കെ ജയൻ

മലയാളത്തിന്റെ പ്രിയതാരം മമ്മൂട്ടിക്കൊപ്പമുള്ള ഫോട്ടോ പങ്കുവച്ച് നടൻ മനോജ് കെ ജയൻ. ലണ്ടനിൽ വച്ച് മമ്മൂട്ടിയെ കണ്ടപ്പോഴെടുത്ത ഫോട്ടോയാണ് മനോജ് ഷെയർ ചെയ്തിരിക്കുന്നത്. മമ്മൂക്ക വളരെ സന്തോഷവാനായി, ആരോഗ്യവാനായിരിക്കുന്നുവെന്നും ദൈവത്തിനു നന്ദിയെന്നും മനോജ് ഫോട്ടോകൾക്കൊപ്പം കുറിച്ചു.   “ലണ്ടൻ പഴയ ലണ്ടൻ അല്ലായിരിക്കാം..,പക്ഷേ ബിലാല് പഴയ ബിലാല് തന്നെയാണ്. പ്രിയപ്പെട്ട മമ്മൂക്കയെ ലണ്ടനിൽ വച്ച് കഴിഞ്ഞദിവസം കണ്ടപ്പോൾ..ഒരുപാട് സന്തോഷം. മമ്മൂക്ക വളരെ സന്തോഷവാനായി., ആരോഗ്യവാനായിരിക്കുന്നു. ദൈവത്തിനു നന്ദി”, എന്നായിരുന്നു മനോജ് കെ ജയന്റെ വാക്കുകൾ. പിന്നാലെ നിരവധി […]

1 min read

കളക്ഷനില്‍ കുതിപ്പ് തുടര്‍ന്ന് കാന്താര ചാപ്റ്റര്‍ 1

കാന്താര ചാപ്റ്റർ 1 ആഗോള ബോക്സ് ഓഫീസില്‍ കുതിപ്പ് തുടരുന്നു. ആഗോളതലത്തില്‍ കാന്താര ഇതുവരെയായി 772.85 കോടി രൂപയാണ് നേടിയത്. ദീപാവലിക്ക് കാന്താര ആകെ 11 കോടിയോളം നേടിയെന്നാണ് ഏകദേശ കണക്കുകള്‍. കേരളത്തിൽ നിന്ന് ₹55 കോടി ചിത്രം നേടിയതായി ചിത്രത്തിന്റെ അണിയറപ്രവർത്തകർ സ്ഥിരീകരിച്ചിരുന്നു. പൃഥ്വിരാജ് പ്രൊഡക്ഷൻസാണ് വിതരണം ചെയ്‍തത്. വിദേശത്ത് നിന്ന് മാത്രം 108 കോടി രൂപയോളം കാന്താര നേടി. ഋഷഭ് ഷെട്ടി രചന നിര്‍വഹിച്ച് സംവിധാനം ചെയ്ത ‘കാന്താര’യുടെ പ്രീക്വല്‍ ആയ കാന്താര: എ […]

1 min read

23 വർഷങ്ങൾക്ക് ശേഷം ‘രാമൻകുട്ടി’ വരുന്നു, റീ- റിലീസിന് കല്യാണരാമൻ

സമീപകാലത്ത് സിനിമാ മേഖലയിൽ കണ്ടുവരുന്നൊരു കാര്യമാണ് റീ റിലീസുകൾ. മലയാളത്തിലടക്കം ഒട്ടനവധി സിനിമകൾ ഇതിനകം പുത്തൻ സാങ്കേതിക മികവിൽ തിയറ്ററുകളിൽ എത്തിക്കഴിഞ്ഞു. അതിൽ ഏറ്റവും കൂടുതൽ മോഹൻലാൽ സിനിമകളാണ്. മോഹൻലാൽ, മമ്മൂട്ടി സിനിമകൾക്ക് പിന്നാലെ മലയാളത്തിൽ നിന്നും മറ്റൊരു നടന്റെ സിനിമ കൂടി റീ റിലീസിന് ഒരുങ്ങുകയാണ്. ദിലീപ് നായകനായി എത്തിയ കല്യാണരാമൻ ആണ് വീണ്ടും തിയറ്ററുകളിലേക്ക് എത്തുന്നത്.   കല്യാണരാമൻ 4കെ അറ്റ്മോസിൽ റിലീസ് ചെയ്യുന്നുവെന്ന് ദിലീപ് തന്നെയാണ് അറിയിച്ചിരിക്കുന്നത്. വൈകാതെ സിനിമയുടെ റീ റിലീസ് […]

1 min read

തിയറ്ററിൽ ആവേശം…!! കോടികൾ വാരി രാവണപ്രഭു 4കെ

റീ റിലീസ് ട്രെന്റിൽ കേരളത്തിലെ പ്രേക്ഷകർ ഏറ്റവും കൂടുതൽ ആഘോഷിച്ചത് മോഹൻലാൽ പടങ്ങളെയാണ്. ഏറ്റവും കൂടുതൽ റീ റിലീസിന് എത്തിയ പടങ്ങളും മോഹൻലാലിന്റേത് തന്നെയാണ്. അക്കൂട്ടത്തിൽ ഏറ്റവും കൂടുതൽ ആഘോഷിക്കപ്പെട്ടത് ഛോട്ടാ മുംബൈ ആയിരുന്നുവെന്ന കാര്യത്തിൽ തർക്കമില്ല. അതോടൊപ്പം ചേർത്ത് വയ്ക്കാൻ മറ്റൊരു റീ റിലീസ് കൂടി നാല് ദിവസം മുൻപ് തിയറ്ററുകളിൽ എത്തിയിരുന്നു. 2001ൽ റിലീസ് ചെയ്ത് മലയാളികൾ ഒന്നടങ്കം ഏറ്റെടുത്ത രാവണപ്രഭു. ഒക്ടോബർ 10ന് ആയിരുന്നു രാവണപ്രഭു പുത്തൻ സാങ്കേതിക മികവോടെ പ്രേക്ഷകർക്ക് മുന്നിൽ […]

1 min read

മലയാള സിനിമയിൽ ചരിത്രം കുറിച്ച് ദുൽഖറും ‘ലോക’യും…!!!

മലയാള സിനിമയിൽ പുത്തൻ റെക്കോർഡ് ഇട്ട് ലോക ചാപ്റ്റർ 1 ചന്ദ്ര. കല്യാണി പ്രിയദർശനെ നായകനാക്കി ഡൊമനിക് അരുൺ സംവിധാനം ചെയ്ത ചിത്രം 300 കോടി ക്ലബ്ബിലെത്തിയിരിക്കുകയാണ്. ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസ് ആണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചിരിക്കുന്നത്. ‘നന്ദി മാത്രം’, എന്ന് കുറിച്ചു കൊണ്ടാണ് 300 കോടി ക്ലബ്ബിൽ ലോക എത്തിയ വിവരം അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചിരിക്കുന്നത് ഓഗസ്റ്റ് 28ന് തിയറ്ററുകളില്‍ എത്തിയ ചിത്രമാണ് ലോക ചാപ്റ്റര്‍ 1 ചന്ദ്ര. കേരളത്തില്‍ പ്രചാരമുള്ള കള്ളിയങ്കാട്ട് നീലി […]

1 min read

‘കാന്താര ചാപ്റ്റർ 1’യുടെ കുതിപ്പ് തുടരുന്നു..!! സക്സസ്സ് ട്രെയിലർ പുറത്തിറക്കി

റിഷബ് ഷെട്ടിയുടെ സംവിധാനത്തിൽ പുറത്തിറങ്ങിയ ‘കാന്താര ചാപ്റ്റർ 1’ റിലീസായിട്ട് പത്തു ദിവസം പിന്നിട്ടിട്ടും ബോക്സ് ഓഫീസിൽ അതിരുകളില്ലാത്ത കുതിപ്പ് തുടരുകയാണ്. രണ്ടാം വെള്ളിയാഴ്ചയും ശനിയാഴ്ചയും മാത്രം ചിത്രത്തിന് 79 കോടി രൂപയുടെ ആൾ-ഇന്ത്യ ഗ്രോസ് നേടാനായതായി ചിത്രത്തിന്റെ നിർമ്മാതാക്കൾ അറിയിച്ചു. ഇപ്പോൾ ഇതാ ചിത്രത്തിന്റെ സക്സസ്സ് ട്രെയിലർ അണിയറപ്രവർത്തകർ പുറത്തുവിട്ടു. ചിത്രം ഇപ്പോൾ ലോകവ്യാപകമായി 700 കോടി രൂപയുടെ ഗ്രോസ് ബിസിനസ് ലക്ഷ്യമാക്കി മുന്നേറുകയാണ്. റിലീസിനൊടുവിൽ തന്നെ പ്രേക്ഷകരിൽ വൻ ആവേശം സൃഷ്ടിച്ച ‘കാന്താര ചാപ്റ്റർ […]