28 Aug, 2025
1 min read

വേറിട്ട വേഷപ്പകർച്ചയ്ക്ക് മോഹൻലാൽ..!! “കണ്ണപ്പ” വരുന്നു…

മലയാള സിനിമയ്ക്ക് തുടരെ ബ്ലോക്ബസ്റ്റർ ഹിറ്റുകൾ സമ്മാനിച്ചിരിക്കുകയാണ് മോഹൻലാൽ. എമ്പുരാനിലൂടെ അധോലോക നായകനായ എബ്രഹാം ഖുറേഷി ആയിരുന്നുവെങ്കിൽ തുടരുമിലൂടെ സാധാരണക്കാരനായ ഷൺമുഖനായിട്ടായിരുന്നു മോഹൻലാൽ പ്രേക്ഷകർക്ക് മുന്നിലെത്തിയത്. തുടരും കേരളത്തിൽ മാത്രം 100 കോടി ക്ലബ്ബിൽ അടക്കം ഇടംപിടിച്ച് മുന്നേറുന്നതിനിടെ മോഹൻലാൽ മറ്റൊരു സിനിമയുമായി എത്തുകയാണ്. വിഷ്ണു മഞ്ചു നായകനായെത്തുന്ന കണ്ണപ്പയാണ് ആ ചിത്രം. സിനിമയിൽ മോഹന്‍ലാല്‍ പ്രധാനപ്പെട്ടൊരു വേഷമാണ് കൈകാര്യം ചെയ്യുന്നത്. പ്രഭാസ്, അക്ഷയ്കുമാര്‍, മോഹന്‍കുമാര്‍, ശരത്കുമാര്‍, കാജല്‍ അഗര്‍വാള്‍ തുടങ്ങിയ വമ്പന്‍ താരനിരയും കണ്ണപ്പയിലുണ്ട്. ചിത്രം […]

1 min read

41 ദിവസം കൊണ്ട് 433 കോടി…!!! മറ്റ് താരങ്ങളെ പിന്നിലാക്കി മോഹന്‍ലാല്‍

മലയാള സിനിമയില്‍ എക്കാലത്തെയും വലിയ ബോക്സ് ഓഫീസ് പൊട്ടന്‍ഷ്യല്‍ ഉള്ള താരമാണ് മോഹന്‍ലാല്‍ എന്നത് ഇന്‍ഡസ്ട്രിയിലെ ഏതൊരാളും സമ്മതിക്കുന്ന കാര്യമാണ്. സമീപവര്‍ഷങ്ങളില്‍, വിശേഷിച്ചും കൊവിഡ് കാലത്തിനിപ്പുറം ആ പൊട്ടന്‍ഷ്യല്‍ മലയാള സിനിമ ശരിക്കും തിരിച്ചറിയുന്ന സമയമാണ് ഇത്. അടുത്തടുത്ത്, വെറും 29 ദിവസങ്ങളുടെ അകലത്തില്‍ എത്തിയ അദ്ദേഹത്തിന്‍റെ രണ്ട് ചിത്രങ്ങള്‍ നേടിയ കളക്ഷന്‍ അമ്പരപ്പിക്കുന്നതാണ്. ഇതോടെ കൊവിഡ് കാലത്തിന് ശേഷമുള്ള മോളിവുഡ് ബോക്സ് ഓഫീസില്‍ മറ്റ് താരങ്ങളേക്കാള്‍ ബഹുദൂരം മുന്നിലെത്തി അദ്ദേഹം എമ്പുരാന്‍ പുറത്തെത്തിയ മാര്‍ച്ച് 27 […]

1 min read

“ലാലേട്ടനെ വച്ച് ഞാൻ തന്നെ ഇതും തൂക്കും” ;2018നെ ചാടിക്കടക്കാൻ ഷൺമുഖൻ

2023 മുതൽ കേരള കളക്ഷനിൽ ഒന്നാം സ്ഥാനത്ത് ഉള്ളത് 2018 ആണ്. കേരളക്കര കണ്ടതിൽ വച്ചേറ്റവും വലിയ പ്രളയ കഥ പറഞ്ഞ ചിത്രം മലയാളികൾ ഒന്നടങ്കം ഏറ്റെടുത്തിരുന്നു. ഒടുവിൽ കേരളത്തിൽ ഏറ്റവും കൂടുതൽ കളക്ഷൻ ലഭിക്കുന്ന സിനിമ എന്ന ഖ്യാതിയും 2018 സ്വന്തമാക്കിയരുന്നു. 89.2 കോടിയാണ് ചിത്രത്തിന്റെ കേരള കളക്ഷൻ എന്നാണ് റിപ്പോർട്ട്. എന്നാൽ 2018നെ മറികടക്കാൻ മോഹൻലാൽ ചിത്രം തുടരും വരുന്നുവെന്നാണ് നിലവിലെ വിലയിരുത്തലുകൾ. ഈ അവസരത്തിൽ സംവിധായകൻ ജൂഡ് ആന്റണി ജോസഫ് ഒരു പോസ്റ്റിന് […]

1 min read

നിറഞ്ഞു ചിരിക്കുന്ന മോഹൻലാലും സത്യൻ അന്തിക്കാടും …!! ഫോട്ടോ ഏറ്റെടുത്ത് ആരാധകർ

മോഹന്‍ലാല്‍-സത്യന്‍ അന്തിക്കാട് കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ സിനിമകള്‍ക്കെല്ലാം മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിച്ചിട്ടുളളത്. മോഹന്‍ലാലിനെ നായകനാക്കി ഗ്രാമീണ പശ്ചാത്തലത്തില്‍ നിരവധി സിനിമകള്‍ സത്യന്‍ അന്തിക്കാട് അണിയിച്ചൊരുക്കിയിരുന്നു. കുടുംബ പ്രേക്ഷകരാണ് ഈ കൂട്ടുകെട്ടില്‍ ഇറങ്ങിയ സിനിമകള്‍ കൂടുതലായി സ്വീകരിച്ചത്. നാടോടിക്കാറ്റ്, സന്മനസുളളവര്‍ക്ക് സമാധാനം പോലുളള സിനിമകളെല്ലാം മോഹന്‍ലാല്‍ സത്യന്‍ അന്തിക്കാട് കൂട്ടൂകെട്ടില്‍ വലിയ വിജയം നേടിയിരുന്നു. ഈ കൂട്ടുകെട്ടിൽ ഇപ്പോൾ ചിത്രീകരിച്ചുകൊണ്ടിരിക്കുന്ന പുതിയ ചിത്രം ഹൃദയപൂര്‍വമാണ് . താടി ട്രിം ചെയ്‍ത് സ്റ്റൈലൻ ലുക്കിലാണ് മോഹൻലാല്‍ ഹൃദയപൂര്‍വത്തിലുള്ളത്. സത്യൻ അന്തിക്കാടിനൊപ്പം […]

1 min read

‘തലയും പിള്ളേരും’ എന്നെത്തും? ‘ഛോട്ടാ മുംബൈ’ റീ റിലീസ് തീയതി പ്രഖ്യാപിച്ചു

എത്രയൊക്കെ പുതിയ സിനിമകൾ റിലീസ് ചെയ്തുവെന്ന് പറഞ്ഞാലും അന്നും ഇന്നും റിപ്പീറ്റ് വാല്യു പഴയകാല സിനിമകൾക്കാണ്. അത് സിനിമാപ്രേമികളും പറയാറുള്ള കാര്യമാണ്. സമീപകാല റീ റിലീസ് ട്രെന്‍ഡില്‍ മലയാളത്തില്‍ നിന്ന് മറ്റൊരു ചിത്രം കൂടി തിയറ്ററുകളിലേക്ക്. മോഹന്‍ലാലിനെ നായകനാക്കി അന്‍വര്‍ റഷീദ് സംവിധാനം ചെയ്ത്, 2007 ല്‍ പുറത്തെത്തിയ ഛോട്ടാ മുംബൈ എന്ന ചിത്രമാണ് 4 കെ ഡോള്‍ബി അറ്റ്മോസ് സാങ്കേതിക മികവോടെ വീണ്ടും തിയറ്ററുകളില്‍ എത്തുന്നത്. ഏറെക്കാലമായി മോഹന്‍ലാല്‍ ആരാധകര്‍ ആവശ്യപ്പെടുന്ന റീ റിലീസുകളില്‍ ഒന്നാണ് […]

1 min read

150 കോടി കടന്ന് കുതിച്ച് ‘തുടരും’ ..!! സിനിമയ്ക്ക് തിരിച്ചടിയായി വ്യാജ പതിപ്പ്

തീയറ്ററില്‍ തകര്‍ത്തോടുന്ന മോഹന്‍ലാല്‍ നായകനായ സിനിമയാണ് ‘തുടരും’. ബെൻസ് ഷൺമുഖമായി മോഹൻലാലും, ജോർജ്ജ് സാറായി പ്രകാശ് വർമയും കൊമ്പ് കോർത്ത് ഗംഭീര പ്രകടനമാണ് സിനിമയിൽ കാഴ്ച വച്ചിരിക്കുന്നത്. ഇപ്പോഴിതാ സിനിമയുടെ വ്യാജപതിപ്പ് ഇറങ്ങി. ബസ് യാത്രക്കാരൻ ഫോണിൽ സിനിമ കാണുന്ന ദൃശ്യങ്ങൾ ഏഷ്യാനെറ്റ്‌ ന്യൂസിന് ലഭച്ചു. തൃശൂർ ഷൊർണ്ണൂർ റൂട്ടിൽ ഓടുന്ന ബസിൽ നിന്നുള്ള ദൃശ്യങ്ങളാണ് ഇവ. വ്യാജപതിപ്പ് പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി എടുക്കാന്‍ പൊലീസിനെ സമീപിക്കാനാണ് നിര്‍മ്മാതാക്കളുടെ തീരുമാനം. പൊലീസില്‍ ഉടന്‍ പരാതി നല്‍കും. ചിത്രത്തിന്‍റെ ബജറ്റും […]

1 min read

“മോഹൻലാൽ ഇതേപോലെ ഒരു 10 കൊല്ലം കൂടി ഇൻഡസ്ട്രയുടെ ഒരു മെയിൻ തൂണ് ആയി നിക്കട്ടെ ..” ; കുറിപ്പ് വൈറൽ

ശ്രീകുമാര്‍ മേനോൻ സംവിധാനം ചെയ്ത ഒടിയന്‍ എന്ന ചിത്രത്തിന് ശേഷമാണ് മലയാളികളുടെ സ്വന്തം ലാലേട്ടൻ സ്ഥിരമായി താടി ലുക്കില്‍ എത്തിത്തുടങ്ങിയത്. ഒടിയനില്‍ ലാലിന്റെ ചെറുപ്പകാലം ചിത്രീകരിക്കുന്നതിന്റെ ഭാഗമായി ബോട്ടോക്‌സ് ചികിത്സയ്ക്ക് വിധേയമായെന്നും അതിന് ശേഷം സ്വാഭാവിക സൗന്ദര്യം താരത്തിന് നഷ്ടമായെന്നും അതിനാലാണ് താടി വളര്‍ത്തിയതെന്നുമൊക്കെ സോഷ്യൽ മീ‍ഡിയയിൽ പ്രചരിച്ചു. ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ അന്ന് അദ്ദേഹം അത് ചെയ്തില്ലായിരുന്നെങ്കിൽ ഇന്ന് മോഹൻലാൽ ഏത് കോലത്തിലായിരിക്കുമെന്നാണ് പ്രേക്ഷകർ ചോദിക്കുന്നത്. ഏറ്റവും ഒടുവിൽ ഇറങ്ങിയ ചിത്രം തുടരും ചിത്രത്തിലെ ലുക്ക് […]

1 min read

“രാവണ പ്രഭുവിലെ തകില് പുകില് സോങ്ങിന്റെ അതേ ആറ്റിറ്റ്യൂഡിൽ ലാലേട്ടൻ ഇന്നും ഈസിയായി ചുവടുകൾ വക്കുന്നു “

അഭിനയിക്കുന്ന കഥാപാത്രത്തിന് മോഹൻലാൽ നൽകുന്ന പൂർണത സിനിമാ ലോകത്ത് ഒട്ടനവധി തവണ ചർച്ചയായതാണ്. വാനപ്രസ്ഥത്തിലെ കഥകളി രം​ഗം, കമലദളത്തിലെ നൃത്തം തുടങ്ങി ഇതിന് നിരവധി ഉദാഹരണങ്ങളുമുണ്ട്. ആക്ഷനും കട്ടിനുമിടയിലെ കുറച്ച് നേരത്തെ മാന്ത്രികതയായാണ് ലാലിന്റെ അഭിനയത്തെ ഫിലിം മേക്കേർസ് വിശേഷിപ്പിക്കാറ്. മോഹൻലാലിൻ്റെ അഭിനയ സവിശേഷതകളെക്കുറിച്ച് പറയുമ്പോൾ പലരും പറയുന്ന ഒന്നാണ് ഡാൻസ്. ഇപ്പോഴിതാ അത്തരത്തിൽ മോഹൻലാലിൻ്റെ ഒരു ഡാൻസ് വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറൽ. മോഹൻലാൽ, ശോഭന എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി തരുൺ മൂർത്തി സംവിധാനം […]

1 min read

അവര്‍ക്ക് പറയാനുള്ളത് എന്താകും ? റിലീസിന് മുൻപ് തീപ്പൊരി ഇടാൻ ടീം എമ്പുരാന്‍

സമീപകാലത്ത് എമ്പുരാനോളം കാത്തിരിപ്പ് ഉയർത്തുന്ന മറ്റൊരു മലയാള സിനിമ ഉണ്ടോ എന്ന കാര്യത്തിൽ സംശയമാണ്. ലൂസിഫർ എന്ന ആദ്യഭാഗത്തിന്റെ സ്വപ്ന തുല്യമായ വിജയം ആയിരുന്നു അതിന് കാരണം. ഖുറേഷി എബ്രഹാം എന്ന കഥാപാത്രമായി മോഹൻലാൽ സ്ക്രീനിൽ നിറഞ്ഞാടാൻ കാത്തിരിക്കുന്ന പ്രേക്ഷകർക്ക് മുന്നിലേക്ക് പുത്തൻ അപ്ഡേറ്റ് പങ്കിട്ടിരിക്കുകയാണ് സംവിധായകൻ പൃഥ്വിരാജ്. എമ്പുരാനിലെ കഥാപാത്രങ്ങളെ പരിചയപ്പെടുത്തി കൊണ്ടുള്ള വീഡിയോ അപ്ഡേറ്റ് റിലീസ് ചെയ്യുന്നു എന്നതാണ് വിവരം. 36 കഥാപാത്രങ്ങളെ പതിനെട്ട് ദിവസം കൊണ്ട് പ്രേക്ഷകർക്ക് പരിചയപ്പെടുത്തും. ഈ കഥാപാത്രങ്ങൾ ചെയ്ത […]

1 min read

പുതിയ ലുക്കില്‍ മോഹന്‍ലാല്‍..!! ചിത്രങ്ങളും വീഡിയോകളും ഏറ്റെടുത്ത് ആരാധകര്‍

താടി ട്രിം ചെയ്ത് പുതിയ മേക്കോവറില്‍ മോഹന്‍ലാല്‍. ബഹ്റൈന്‍ സര്‍ക്കാരിന്‍റെ പരമോന്നത ബഹുമതി നേടിയ വ്യവസായി ഡോ. ബി രവി പിള്ളയെ ആദരിക്കുന്ന ചടങ്ങിലാണ് മറ്റ് പ്രമുഖ വ്യക്തിത്വങ്ങള്‍ക്കൊപ്പം മോഹന്‍ലാലും എത്തിയത്. ഏറെക്കാലമായുള്ള താടി വളര്‍ത്തിയ ഗെറ്റപ്പ് മാറ്റിയാണ് മോഹന്‍ലാല്‍ പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയത്. പരിപാടി നടക്കുന്ന തിരുവനന്തപുരം ടാഗോര്‍ തിയറ്ററില്‍ നിന്നുള്ള അദ്ദേഹത്തിന്‍റെ ചിത്രങ്ങളും വീഡിയോകളും മിനിറ്റുകള്‍ക്കകം ആരാധകര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കാനും തുടങ്ങി. മോഹന്‍ലാലിന് അടുത്തതായി ചിത്രീകരിക്കേണ്ട സത്യന്‍ അന്തിക്കാട് ചിത്രത്തില്‍ ഈ ഗെറ്റപ്പിലാവും […]