05 Jul, 2025
1 min read

“ഒരുപക്ഷേ മോഹന്ലാലിന് പകരം വെറെ ഏതെങ്കിലും നടൻമാർ ആയിരുന്നേൽ ഈ പടം ഇത്ര വലിയ വിജയം ആകുമായിരുന്നില്ല”

മലയാളത്തിലെ എക്കാലത്തെയും വലിയ മൂന്നാമത്തെ കളക്ഷന്‍ എന്ന നേട്ടമാണ് മോഹന്‍ലാല്‍ ചിത്രം തുടരും തിയറ്ററുകളില്‍ നിന്ന് സ്വന്തമാക്കിയത്. ആഗോള ബോക്സ് ഓഫീസില്‍ നിന്ന് 230 കോടിയിലേറെ നേടിയ ചിത്രം കേരളത്തില്‍ നിന്ന് മാത്രം 100 കോടിയില്‍ അധികം ഗ്രോസ് നേടുന്ന ആദ്യ ചിത്രവുമായി. കേരളത്തില്‍ നിന്ന് മാത്രം 50 കോടിയില്‍ അധികം ഷെയറും ചിത്രം നേടുകയുണ്ടായി. ഇന്നലെ ഒടിടിയില്‍ റിലീസ് ചെയ്യപ്പെട്ടപ്പോഴും വന്‍ പ്രതികരണങ്ങളാണ് ചിത്രത്തിന് ലഭിക്കുന്നത്. ഒടിടിയില്‍ മലയാളത്തിന് പുറമെ നാല് ഭാഷകളിലും ചിത്രം കാണാനാവും. […]

1 min read

ബോക്സ് ഓഫീസില്‍ നമ്പര്‍ 2! ‘തുടരും’ 35-ാം ദിനം നേടിയത്

  മലയാളത്തിലെ എക്കാലത്തെയും വലിയ മൂന്നാമത്തെ കളക്ഷന്‍ എന്ന നേട്ടത്തിലേക്കാണ് മോഹന്‍ലാല്‍ ചിത്രം തുടരും എത്തിയത്. ഏപ്രില്‍ 25 ന് തിയറ്ററുകളില്‍ എത്തിയ ചിത്രത്തിന് അതിവേഗമാണ് പ്രേക്ഷകരുടെ പോസിറ്റീവ് മൗത്ത് പബ്ലിസിറ്റി ലഭിച്ചത്. സമീപകാല മലയാള സിനിമയില്‍ വിവിധ പ്രായ വിഭാഗങ്ങളില്‍ പെട്ട പ്രേക്ഷകര്‍ എത്തിയതും ഏറ്റവുമധികം റിപ്പീറ്റ് ഓഡിയന്‍സിനെ നേടിയതും ഈ ചിത്രമാണ്. റിലീസിന്‍റെ 36-ാം ദിനമായ ഇന്നാണ് ചിത്രം ഒടിടിയില്‍ പ്രദര്‍ശനം ആരംഭിച്ചത്. തിയറ്ററുകളില്‍ കാണികളെ നേടിക്കൊണ്ടിരുന്ന സമയത്തുതന്നെയാണ് ചിത്രത്തിന്‍റെ ഒടിടി റിലീസ് പ്രഖ്യാപിച്ചത്. […]

1 min read

പ്രിയതാരം സൂര്യയുടെയും കാർത്തിയുടെയും കുടുംബത്തോടൊപ്പം തുടരും സംവിധായകൻ തരുൺ മൂർത്തി…!!

മലയാള സിനിമ കണ്ട ഏറ്റവും വലിയ ഹിറ്റുകളില്‍ ഒന്നായി മാറുകയാണ് തുടരും. മോഹന്‍ലാലിന്‍റെ കരിയറിലെ മറ്റൊരു വന്‍ ഹിറ്റായി രേഖപ്പെടുത്തുന്ന ചിത്രത്തിന്‍റെ വിജയാഘോഷത്തിലാണ് സംവിധായകന്‍ തരുണ്‍ മൂര്‍ത്തി. ഇത്തരത്തില്‍ തരുണ്‍ സോഷ്യല്‍ മീ‍ഡിയയില്‍ പങ്കുവച്ച ചിത്രങ്ങളാണ് ഇപ്പോള്‍ വൈറലാകുന്നത്. തമിഴകത്തെ സൂപ്പര്‍താരങ്ങളായ സൂര്യയും കാര്‍ത്തിയും തരുണ്‍ മൂര്‍ത്തിയെ കണ്ട് അഭിനന്ദിച്ച കാര്യമാണ് അദ്ദേഹം പങ്കുവച്ചിരിക്കുന്നത്. കുടുംബസമേതമാണ് തരുണ്‍ താരങ്ങളെ കണ്ടത്. സൂര്യ, ജ്യോതിക, കാര്‍ത്തി എന്നിവര്‍ക്കൊപ്പമുള്ള ചിത്രങ്ങളും സംവിധായകന്‍ പങ്കുവച്ചിട്ടുണ്ട്. തുടരും സിനിമയോടും മോഹന്‍ലാലിനോടുമുള്ള മൂവരുടേയും സ്‌നേഹവും […]

1 min read

“ലാലേട്ടൻ ഇങ്ങനെ നിൽക്കാൻ കാരണം ഇപ്പുറത്ത് മമ്മൂക്ക ഉള്ളത് കൊണ്ടാണ് ” ; തരുൺ മൂർത്തിയുടെ വാക്കുകൾ ശ്രദ്ധനേടുന്നു

മലയാള സിനിമയിൽ ഇപ്പോൾ ആഘോഷിക്കപ്പെടുന്നൊരു സംവിധായകനുണ്ട്. തരുൺ മൂർത്തി. അതിന് കാരണവും ഉണ്ട്. തങ്ങളുടെ പഴയ മോഹൻലാലിനെ തിരികെ മലയാളികൾക്ക് സമ്മാനിച്ചു എന്നതാണത്. അതും തുടരും എന്ന സിനിമയിലൂടെ. ആദ്യദിനം മുതൽ മികച്ച പ്രേക്ഷക സ്വീകാര്യത നേടിയ തുടരും ഗംഭീരമായി തിയറ്ററിൽ പ്രദർശനം തുടരുകയാണ്. ഈ അവസരത്തിൽ മോഹൻലാലിനെയും മമ്മൂട്ടിയേയും കുറിച്ച് തരുൺ മൂർത്തി പറഞ്ഞ വാക്കുകൾ ശ്രദ്ധനേടുകയാണ്. “ഞാൻ രണ്ട് പേരെയും ബഹുമാനിക്കുന്ന ആളാണ്. എനിക്ക് സിനിമയാണ് വലുത്. സിനിമയെ ആണ് ഞാൻ ഇഷ്ടപ്പെടുന്നത്. ആ […]

1 min read

‘സൂര്യ എല്‍ 360യിൽ പാർട്ട്‌ അല്ല, ടെൻഷൻ തരരുത്’ ; തരുൺ മൂർത്തിയുടെ പോസ്റ്റ് വൈറൽ

മോഹന്‍ലാലിന്‍റേതായി അണിയറയില്‍ ഒരുങ്ങുന്ന ചിത്രമാണ് എല്‍ 360. തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ശോഭന ആണ് നായിക വേഷത്തില്‍ എത്തുന്നത്. നിലവില്‍ ഷൂട്ടിന് ഒരു ബ്രേക് നല്‍കിയിരിക്കുന്ന സിനിമയുമായി ബന്ധപ്പെട്ടൊരു പോസ്റ്റ് ആണ് വൈറല്‍ ആയിരിക്കുന്നത്. തരുണ്‍ മൂര്‍ത്തിയുടേത് തന്നെയാണ് പോസ്റ്റ്. നടന്‍ സൂര്യയ്ക്ക് പിറന്നാള്‍ ആശംസകള്‍ അറിയിച്ചു കൊണ്ടുള്ളതാണ് പോസ്റ്റ്. “പിറന്നാള്‍ ആശംസകള്‍ സൂര്യ സര്‍. സ്കൂളിലും കോളേജിലും നിങ്ങൾക്ക് വേണ്ടി വഴക്ക് ഉണ്ടാക്കുമ്പോള്‍ ഒരിക്കൽ പോലും വിചാരിച്ചില്ല ഇങ്ങനെ ഒരു കൂടി കാഴ്ച”, […]

1 min read

മോഹൻലാൽ ചിത്രം ‘എല്‍ 360’ നെക്കുറിച്ച് സംവിധായകൻ തരുൺ മൂർത്തി

മോഹന്‍ലാല്‍ ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് എല്‍ 360. യുവതലമുറയിലെ ശ്രദ്ധേയ സംവിധായകനായ തരുണ്‍ മൂര്‍ത്തിയാണ് മോഹന്‍ലാലിന്‍റെ കരിയറിലെ 360-ാം ചിത്രം ഒരുക്കുന്നത്. ചിത്രം ഷെഡ്യൂള്‍ ബ്രേക്ക് ആയെന്ന് അറിയിച്ചുകൊണ്ട് തരുണ്‍ മൂര്‍ത്തി ഇന്നലെ ഒരു സോഷ്യല്‍ മീഡിയ പോസ്റ്റ് ഇട്ടിരുന്നു. അതിന് താഴെയുള്ള ആരാധകരുടെ കമന്‍റുകളും അതിനോടുള്ള സംവിധായകന്‍റെ പ്രതികരണവും ശ്രദ്ധ നേടുകയാണ് ഇപ്പോള്‍. ചിത്രത്തിന്‍റെ പേര് ഇനിയും പ്രഖ്യാപിക്കാത്തതിലുള്ള പരിഭവമാണ് ആരാധകര്‍ പങ്കുവെക്കുന്നത്. അത്തരത്തിലുള്ള ഒരു കമന്‍റിന് തരുണ്‍ മൂര്‍ത്തിയുടെ മറുപടി ഇങ്ങനെ- “എല്ലാം […]

1 min read

കൗതുകം നിറയുന്ന എല്‍ 360…!! വീഡിയോ ആകാംക്ഷ നിറയ്‍ക്കുന്നു

മോഹന്‍ലാല്‍ ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് യുവതലമുറയിലെ ശ്രദ്ധേയ സംവിധായകന്‍ തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന എൽ 360 എന്ന ചിത്രം. മോഹന്‍ലാലിന്‍റെ അഭിനയജീവിതത്തിലെ 360-ാമത്തെ ചിത്രത്തില്‍ ശോഭനയാണ് നായിക. 15 വര്‍ഷത്തിന് ശേഷം മോഹന്‍ലാലും ശോഭനയും ഒരുമിച്ചെത്തുന്ന ചിത്രമെന്ന നിലയില്‍ ശ്രദ്ധ നേടിയ ചിത്രമാണിത്. എല്‍ 360 എന്ന് വിശേഷണപ്പേരുള്ള ചിത്രത്തിന്റെ പ്രമേയം പുറത്തുവിട്ടിട്ടില്ല. തികച്ചും സാധാരണക്കാരനായ ഒരു കഥാപാത്രമാണ് ചിത്രത്തില്‍ മോഹൻലാലിന് എന്നാണ് റിപ്പോര്‍ട്ടുകള്‍ സുചിപ്പിക്കുന്നത്. എല്‍ 360ന്റെ ലൊക്കേഷനില്‍ നിന്നുള്ള വീഡിയോ […]