16 Nov, 2025
1 min read

പ്രേക്ഷകരെ ത്രസിപ്പിക്കാൻ വീണ്ടും മോഹൻലാൽ; ‘ഓളവും തീരവും’ ഒരുങ്ങുമ്പോൾ തന്നെ വൈറൽ

ഈ പുഴയാണ് സാറേ എന്റെ അമ്മ.. വിശന്നപ്പോഴൊക്കെ ഊട്ടി, കരഞ്ഞപ്പോള് ആ കണ്ണീര് കൊണ്ടുപോയി.. നരൻ സിനിമയുടെ അവസാനം മോഹൻലാൽ ഈ ഡയലോഗ് പറയുമ്പോൾ സിനിമാ ആസ്വാദകന് അത് ഇന്നും ഹൃദയസ്പർശിയായ കാര്യമാണ്. മുള്ളൻകൊല്ലി എന്ന നാടും അവിടുത്തെ പുഴയും ആ പുഴയിൽ നിറഞ്ഞു നീന്തുന്ന വേലായുധനും ജനങ്ങൾക്ക് ഇന്നും പ്രിയപ്പെട്ടതാണ്. നരനിൽ മോഹൻലാൽ എടുത്ത റിസ്കുകൾ നമുക്കറിയാം. അന്ന് അപകടസാധ്യതകൾ ഏറെയുണ്ടായിട്ടും നിറഞ്ഞു കവിഞ്ഞു ഒഴുകുന്ന പുഴയിൽ അദ്ദേഹം നീന്തി തുടിച്ചത് സിനിമയോടുള്ള അതിയായ ആഗ്രഹവും […]

1 min read

“ഇനി കുറച്ചു റൊമാൻസ് ആകാം! ആർക്കാ ഒരു ചെയ്ഞ്ച് ഇഷ്ടമല്ലാത്തെ?”; ആന്റണി വർഗീസ് നായകനാകുന്ന ‘ഓ മേരി ലൈല’ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടു #ട്രെൻഡിംഗ്

ആൻറണി വർഗീസ് നായകനായും വെയിൽ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ സോനാ ഓലിക്കൽ നായികയായും എത്തുന്ന ഏറ്റവും പുതിയ ചിത്രമായ ഓ മേരി ലൈലയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇപ്പോൾ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. അഭിഷേക് കെ എസ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രത്തിൻറെ റൊമാൻറിക് ഫസ്റ്റ് ലുക്കാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ക്യാമ്പസ് കഥ പശ്ചാത്തലമായി വരുന്ന ചിത്രത്തിൽ വ്യത്യസ്തമായ ഒരു കഥാപാത്രത്തെയാണ് ആൻറണി വർഗീസ് അവതരിപ്പിക്കുന്നതെന്ന് ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ നിന്ന് തന്നെ വ്യത്യസ്തമാക്കുന്ന കാര്യമാണ്. […]

1 min read

‘മോഹന്‍ലാലിനെ വെച്ച് ഒരു സിനിമ ചെയ്യാന്‍ കാത്തിരിക്കുന്നു, അതൊരു ഹെവി പടമായിരിക്കും’ ; ഷാജി കൈലാസ്

അസിസ്റ്റന്റ് ഡയറക്ടറായി സിനിമാ ജീവിതം തുടങ്ങി പിന്നീട് മലയാളി പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ സംവിധായകനാണ് ഷാജി കൈലാസ്. സുരേഷ് ഗോപിയെ നായകനാക്കി ന്യൂസ് എന്ന ചിത്രം ഒരുക്കിയാണ് സംവിധായകനായത്. ചിത്രത്തിന് വന്‍ സ്വീകാര്യതയായിരുന്നു ലഭിച്ചത്. ഷാജി കൈലാസ് – മോഹന്‍ലാല്‍ കൂട്ടുകെട്ടിലും നിരവധി ചിത്രങ്ങളായിരുന്നു പുറത്തിറങ്ങിയത്. ആറാം തമ്പുരാന്‍, നരസിംഹം, താണ്ഡവം, നാട്ടുരാജാവ്, അലിഭായ്, റെഡ് ചില്ലീസ് എന്നിവയായിരുന്നു ഈ കോംബോയില്‍ പുറത്തിറങ്ങിയ ചിത്രങ്ങള്‍. ഇപ്പോഴിതാ മോഹന്‍ലാലിനെ നായകനാക്കി ഒരു മാസ് ചിത്രം സംവിധാനം ചെയ്യാനായി കാത്തിരിക്കുകയാണെന്നാണ് […]

1 min read

പുലിമുരുകന് ശേഷം വൈശാഖ് കൂട്ടുകെട്ടിൽ പുറത്തുവരുന്ന മോഹന്‍ലാലിന്റെ ‘മോണ്‍സ്റ്റര്‍’ തിയേറ്ററില്‍ തന്നെ പുറത്തിറങ്ങും

2016ല്‍ പുറത്തിറങ്ങിയ സൂപ്പര്‍ ഹിറ്റ് ചിത്രമായിരുന്നു പുലിമുരുകന്‍. മോഹന്‍ലാലിനെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്ത ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത് ഉദയകൃഷ്ണ ആണ്. ആക്ഷന്‍ ത്രില്ലര്‍ ചിത്രമായ പുലിമുരുകന് വന്‍ സ്വീകരണമായിരുന്നു തിയേറ്ററില്‍ നിന്നും ലഭിച്ചിരുന്നത്. വനത്തില്‍ പുലികളുമായി ഏറ്റുമുട്ടുന്ന ഒരു കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ചിത്രം തിയേറ്ററില്‍ എത്തിയ ആദ്യ 30 ദിവസത്തിനുള്ളില്‍ 105 കോടിയോളം രൂപയാണ് നേടിയത്. ആകെ മൊത്തം 152 കോടിയോളം രൂപ ആഗോളതലത്തില്‍ ചിത്രം നേടി. അതുപോലെ ചിത്രം തമിഴ്, തെലുങ്ക് […]

1 min read

”സിനിമ പൊട്ടിയാലും സൂപ്പര്‍ താരങ്ങള്‍ പ്രതിഫലം കുത്തനെ കൂട്ടുന്നു, മലയാള സിനിമ പ്രതിസന്ധിയിലേക്ക് ” ; ജി സുരേഷ് കുമാര്‍

കോവിഡ് പ്രതിസന്ധികാലത്ത് ഇതുവരെ സിനിമാ മേഖല കണ്ടിട്ടില്ലാത്തത്രയും വലിയ പ്രതിസന്ധിയിലൂടെയാണ് രണ്ട് വര്‍ഷങ്ങള്‍ കടന്നുപോയത്. അടുത്തിടെ തിയേറ്ററുകളിലെത്തിയ മലയാള സിനിമകളില്‍ ഭൂരിഭാഗവും പരാജയപ്പെട്ടിരുന്നു. ഇപ്പോഴിതാ മലയാള സിനിമ പോകുന്നത് കടുത്ത പ്രതിസന്ധിയിലേക്കാണെന്നാണ് ഫിലിം ചേംബര്‍ പുറത്തുവിട്ടിരിക്കുന്ന റിപ്പോര്‍ട്ട്. ഇതിന് കാരണം സൂപ്പര്‍ താരങ്ങള്‍ അവരുടെ പ്രതിഫലം കുത്തനെ കൂട്ടുന്നതാണെന്നും സിനിമ പരാജയപ്പെട്ടാലും പ്രതിഫലം വര്‍ധിപ്പിക്കുന്നുവെന്നും ഫിലിം ചേംബര്‍ പ്രസിഡന്റ് ജി സുരേഷ് കുമാര്‍ പറയുന്നു. മാതൃഭൂമി ന്യൂസിനോടാണ് ഇക്കാര്യങ്ങള്‍ അദ്ദേഹം വ്യക്തമാക്കിയിരിക്കുന്നത്. ”സിനിമ പൊട്ടിയാലും പ്രതിഫല തുക […]

1 min read

ഇടിമിന്നല്‍ വെളിച്ചത്തില്‍ വ്യത്യസ്ത പ്രകടനവുമായി സൗബിന്‍ ഷാഹിര്‍ ; സസ്‌പെന്‍സ് നിറച്ച് ‘ഇലവീഴാപൂഞ്ചിറ’ ടീസര്‍

സൗബിന്‍ ഷാഹിറിനെ നായകനാക്കി ഷാഹി കബീര്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ഇലവീഴാപൂഞ്ചിറ. ജൂലൈ 15നാണ് ചിത്രം തിയേറ്ററില്‍ റിലീസിനായി എത്തുന്നത്. ത്രില്ലര്‍ സ്വഭാവമുള്ള പൊലീസ് കഥ പറയുന്ന ചിത്രത്തിന്റെ ട്രയ്‌ലര്‍ നേരത്തെ പുറത്തുവിട്ടിരുന്നു. ട്രയ്‌ലറിന് മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചത്. ഇപ്പോഴിതാ ചിത്രത്തിന്റെ ടീസര്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. വളരെയധികം ആകാംക്ഷയുണര്‍തുന്നത്താണ് ചിത്രത്തിന്റെ പുതിയ ടീസറും. ഇടിമിന്നല്‍ വെളിച്ചത്തില്‍ ‘ഇലവീഴാപൂഞ്ചിറ’യിലെ ഒരു രാത്രിയാണ് ടീസറില്‍ കാണാന്‍ സാധിക്കുന്നത്. സരിഗമ മലയാളം എന്ന യൂടൂബ് ചാനലിലാണ് പുതിയ ടീസറും റിലീസ് […]

1 min read

”സാധാരണ സൂപ്പര്‍ താരങ്ങള്‍ അത്തരം ചിത്രങ്ങളില്‍ അഭിനയിക്കാറില്ല, മമ്മൂട്ടി പരാതിയൊന്നും കൂടാതെ അഭിനയിച്ചു” ; മനസ് തുറന്ന് നയന്‍താര

തെന്നിന്ത്യയിലെ ലേഡി സൂപ്പര്‍ സ്റ്റാര്‍ ആണ് നയന്‍താര. സത്യന്‍ അന്തിക്കാടിന്റെ മനസ്സിനക്കരെ എന്ന കുടുംബ ചിത്രത്തില്‍ നിന്ന് തുടങ്ങിയതാണ് നയന്‍താരയുടെ സിനിമാ ജീവിതം. ഇടയ്ക്ക് മലയാളത്തില്‍ നിന്നും തമിഴിലേക്ക് ചേക്കേറുക കൂടി ചെയ്തപ്പോള്‍ പൂര്‍ണ്ണമായും ഒരു ന്യൂ ജനറേഷന്‍ നായിക എന്ന നിലയിലേക്ക് നയന്‍സ് ബ്രാന്‍ഡ് ചെയ്യപ്പെട്ടു. 2010 ല്‍ ബോഡിഗാഡ്, എലെക്ട്ര എന്നീ ചിത്രങ്ങള്‍ക്ക് ശേഷം മലയാള സിനിമയില്‍ നിന്നും 5 വര്‍ഷത്തോളം നയന്‍താര വിട്ടു നിന്നിരുന്നു. നയന്‍താരയ്‌ക്കൊപ്പം മലയാളത്തില്‍ ഏറ്റവും അധികം അഭിനയിച്ച താരം […]

1 min read

”മമ്മൂട്ടി, നിങ്ങളില്ലാതെ പത്ത് വര്‍ഷം മലയാള സിനിമ മുന്നോട്ട് പോകില്ല” ; അന്ന് മഹാനടന്‍ തിലകന്‍ പറഞ്ഞത്

മലയാള സിനിമയില്‍ നായകനെന്ന ഔദ്യോഗിക പ്രതിഷ്ഠ പേറാതെ തന്നെ സിനിമകളില്‍ യഥാര്‍ഥ നായകനായി തിളങ്ങുകയും ആരാധന പിടിച്ചു വാങ്ങുകയും ചെയ്ത നടനാണ് തിലകന്‍. നടനത്തില്‍ പൂര്‍ണത എന്ന വാക്ക് പലപ്പോഴും അദ്ദേഹത്തിന്റെ പ്രകടനങ്ങളിലൂടെ ഓര്‍മ്മപ്പെടുത്താറുണ്ട്. അദ്ദേഹം ചെയ്ത വേഷങ്ങളില്‍ ഭൂരിഭാഗവും കരുത്തുറ്റ വേഷങ്ങളായിരുന്നു. തിലകന്റെ ശബ്ദഗാംഭീര്യം ഇന്നും ആരാധകരും മറ്റ് അഭിനേതാക്കളും എടുത്തുപറയുന്ന ഒരു കാര്യമാണ്. പെരുന്തച്ചനിലെ തച്ചനും മൂന്നാം പക്കത്തിലെ തമ്പി മുത്തശ്ശനും കണ്ണെഴുതി പൊട്ടും തൊട്ടിലെ നടേശന്‍ മുതലാളിയും യവനികയിലെ വക്കച്ചനും കീരിടത്തിലെ അച്യുതന്‍ […]

1 min read

‘ഞാന്‍ ലാലേട്ടന്റെ പെരിയഫാന്‍, അദ്ദേഹം അഭിനയിക്കുന്നത് കണ്ട് പഠിക്കണ’മെന്ന് വിജയ് സേതുപതി

തെന്നിന്ത്യന്‍ ജനങ്ങളുടെ ഇഷ്ട നടനാണ് മക്കള്‍ സെല്‍വന്‍ എന്ന് അറിയപ്പെടുന്ന വിജയ് സേതുപതി. നായകനായി എത്തിയും വില്ലന്‍ വേഷങ്ങള്‍ ചെയ്തും പ്രേക്ഷകരെ അമ്പരപ്പിക്കുന്ന നടനാണ് അദ്ദേഹം. ചെറിയ സപ്പോര്‍ട്ടിങ് റോളുകള്‍ ചെയ്തു കൊണ്ടാണ് സിനിമ ജീവിതത്തില്‍ അദ്ദേഹം തുടക്കം കുറിച്ചത്. തെന്മേര്‍ക് പരുവകട്രിന്‍ ആണ് വിജയ് സേതുപതിയുടെ ആദ്യ ചിത്രം. അതില്‍ നായകനായി എത്തി പ്രേക്ഷകപ്രീതി നേടി. പിന്നീട് സുന്തരപന്ത്യന്‍ എന്ന സിനിമയില്‍ വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിച്ചു. പിസ്സ, നടുവിലെ കൊഞ്ചം പാകാത്ത എന്ന ചിത്രങ്ങളില്‍ നായക […]