30 Aug, 2025

News Block

1 min read

3 മില്യൺ വ്യൂസും കടന്ന് “ജാലക്കാരി ” ; ബൾട്ടിയിലെ ഗാനം ട്രെൻഡിംഗ്

സോഷ്യൽ മീഡിയയിലെ മിന്നും താരമായി മാറിയ ഇരുപത്തിയൊന്നുകാരൻ സായ് അഭ്യങ്കർ ഈണമിട്ട് പാടുന്ന ആദ്യ സിനിമാ ഗാനമായി മലയാളത്തിൽ പുറത്തിറങ്ങിയ…
1 min read

“തരുന്നത് പെൻഷൻ കാശല്ല, തോന്നിയത് പോലെ കൊടുക്കും, നിങ്ങൾ വന്ന് വാങ്ങിച്ചുപൊക്കോണം എന്ന സമീപനം അംഗീകരിക്കാനാകില്ല ” ; ഉർവശി

ദേശീയ ചലച്ചിത്ര പുരസ്കാര നിർണയത്തിനെതിരെ തുറന്നടിച്ച് നടി ഉർവശി. വിജയരാഘവനെ മികച്ച സഹനടൻ ആയും, തന്നെ മികച്ച സഹനടിയായും തെരഞ്ഞെടുത്തിന്റെ മാനദണ്ഡം ജൂറി വ്യക്തമാക്കണം. തോന്നിയത് പോലെ കൊടുക്കും, നിങ്ങൾ വന്ന് വാങ്ങിച്ചുപൊക്കോണം എന്ന സമീപനം അംഗീകരിക്കാനാകില്ല. കേന്ദ്രമന്ത്രി സുരേഷ് ഗോപി ഇക്കാര്യം അന്വേഷിച്ചു പറയട്ടെ എന്നും ഉർവശി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. കേരള സ്റ്റോറി ഇതുവരെ കണ്ടിട്ടില്ലെന്നും വസ്തുതകൾ അറിയില്ല. സിനിമ കണ്ടതിനു ശേഷം പ്രതികരിക്കാമെന്നും ഉർവശി പറഞ്ഞു ഉര്‍വശിയുടെ വാക്കുകള്‍ ഇങ്ങനെ   ഒരു […]

1 min read

നടന്‍ കലാഭവന്‍ നവാസ് അന്തരിച്ചു; ഞെട്ടലില്‍ സിനിമാലോകം

പ്രശസ്ത നടന്‍ കലാഭവന്‍ നവാസ് അന്തരിച്ചു. 51 വയസ് ആയിരുന്നു. അഭിനയിച്ചുകൊണ്ടിരിക്കുന്ന പ്രകമ്പനം എന്ന സിനിമയുടെ ഷൂട്ടിംഗ് കഴിഞ്ഞ് ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ എത്തിയതായിരുന്നു. മുറിയിൽ മരിച്ചു കിടക്കുന്നതായി റൂം ബോയ് ആണ് കണ്ടത്. മൃതദേഹം പൊലീസ് എത്തി ചോറ്റാനിക്കരയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. ഹൃദയാഘാതമാണ് നവാസിന്‍റെ മരണകാരണമെന്ന് അദ്ദേഹത്തിന്‍റെ അടുത്ത സുഹൃത്തും മിമിക്രി കലാകാരനുമായ കെ എസ് പ്രസാദ് മാധ്യമങ്ങളോട് പ്രതികരിച്ചു. അഭിനയിച്ചുകൊണ്ടിരുന്ന പ്രകമ്പനം എന്ന ചിത്രത്തിന്‍റെ അവസാന ഷെഡ്യൂള്‍ പൂര്‍ത്തിയാക്കി ഹോട്ടല്‍ മുറി വെക്കേറ്റ് […]

1 min read

വിസ്മയങ്ങളുടെ വളവ്, അടിമുടി നിഗൂഢതകൾ ഒളിപ്പിച്ച് ‘സുമതി വളവ്’; റിവ്യൂ വായിക്കാം

വെള്ളസാരി ഉടുത്ത രൂപം, അഴിച്ചിട്ട മുടിയിഴകൾ, കൂർത്ത പല്ലുകൾ, തുളച്ചുകയറുന്ന നോട്ടം…പ്രേത സിനിമകൾക്ക് കാലകാലങ്ങളായി ഈയൊരു മുഖമായിരുന്നു. കാലക്രമേണ അതിലേറെ മാറ്റം വരികയുണ്ടായി. ആ മാറ്റത്തിനൊപ്പം ആവിർഭവിച്ച ജോണറാണ് ഹൊറർ കോമഡി. ഇപ്പോഴിതാ ഹൊറർ കോമഡി ഫാമിലി എന്‍റർടെയ്നറായി തിയേറ്ററുകളിൽ എത്തിയിരിക്കുകയാണ് ‘സുമതി വളവ്’. വൻ വിജയമായി മാറിയ ‘മാളികപ്പുറം’ ടീം വീണ്ടും ഒന്നിക്കുന്നതുകൊണ്ടുതന്നെ ഏവരും ഏറെ പ്രതീക്ഷയോടെ നോക്കിയ ചിത്രമായിരുന്നു ‘സുമതി വളവ്’. ആ പ്രതീക്ഷയോട് നൂറ് ശതമാനം നീതി പുലർത്തുന്ന സിനിമാനുഭവം സമ്മാനിച്ചിരിക്കുകയാണ് ചിത്രം. […]

1 min read

ഇനി രജനികാന്തിന്റെ കൂലിയുടെ ദിവസങ്ങള്‍, കാത്തിരുന്ന ആ അപ്‍ഡേറ്റ് എത്തി

ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് കൂലി. തമിഴകത്തിന്റെ രജനികാന്ത് നായകനായി വരാനിരിക്കുന്ന ചിത്രവുമാണ് കൂലി. കൂലിയുടെ വമ്പൻ അപ്‍ഡേറ്റ് പുറത്തുവിട്ടിരിക്കുകയാണ്. ഓഗസ്റ്റ് രണ്ടിന് രജനികാന്തിന്റെ കൂലിയുടെ ട്രെയിലര്‍ പുറത്തുവിടുമെന്നതാണ് അപ്‍ഡേറ്റ്. ആമിര്‍ ഖാനും ചിത്രത്തില്‍ പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. 30 വര്‍ഷത്തിന് ശേഷം ആമിര്‍ ഖാനും രജനികാന്തും ഒന്നിച്ച് അഭിനയിക്കുന്ന ചിത്രമാണ് കൂലി. 1995-ൽ ദിലീപ് ശങ്കറിന്‍റെ സംവിധാനത്തില്‍ ഒരുങ്ങിയ ഹിന്ദി ക്രൈം ത്രില്ലര്‍ ചിത്രം ആദങ്ക് ഹി ആദങ്ക് എന്ന ചിത്രത്തില്‍ ഇരുവരും ഒന്നിച്ച് […]

1 min read

‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ സുപ്രീം കോടതി സൗബിനൊപ്പം, മുന്‍കൂര്‍ ജാമ്യത്തില്‍ തുടരാം; സിറാജിൻ്റെ ഹർജി തള്ളി

‘മഞ്ഞുമ്മൽ ബോയ്സ്’ സിനിമയുടെ നിർമ്മാതാക്കളുടെ മുൻകൂർ ജാമ്യം റദ്ദാക്കാൻ ശ്രമിച്ച സിറാജ് വലിയതുറ ഹമീദിന് സുപ്രീം കോടതിയിൽ നിന്ന് തിരിച്ചടി. സിവിൽ സ്വഭാവമുള്ള വിഷയത്തെ ക്രിമിനൽ കേസാക്കി മാറ്റാനുള്ള സിറാജിന്‍റെ ശ്രമം തെറ്റായതാണെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു. ഇത് സിവിൽ തർക്കം മാത്രമാണെന്നും ലാഭവിഹിതം കിട്ടുന്നതിന് സിവിൽ കോടതിയെ സമീപിക്കണമെന്നും സുപ്രീം കോടതി അറിയിച്ചു. മഞ്ഞുമ്മൽ ബോയ്സ് സിനിമയുമായി ബന്ധപ്പെട്ടുള്ള കേസിൽ സൗബിനടക്കമുള്ള മൂന്ന് പ്രതികള്‍ക്ക് ഹൈക്കോടതി മുൻകൂർ ജാമ്യം നൽകിയതിനെ ചോദ്യം ചെയ്തുകൊണ്ടാണ് സിറാജ് സുപ്രീം […]

1 min read

ദുൽഖർ – സെൽവമണി സെൽവരാജ് ചിത്രം ‘കാന്ത’യുടെ ടീസർ പുറത്ത്

മലയാളം സിനിമയിൽ തുടങ്ങി ഇന്ന് ഇന്ത്യയിലെ നാല് ഇൻഡസ്ട്രികളിൽ സജീവ സാന്നിധ്യമായി നിൽക്കുകയാണ് ദുൽഖർ സൽമാൻ. അടുത്തതായി പ്രശസ്ത താരം തീയറ്ററിൽ എത്തുന്നത്, കാന്ത എന്ന ബഹുഭാഷാ ചിത്രവുമായിട്ടാണ്. സെൽവമണി സെൽവരാജ് ഒരുക്കുന്ന പീരീഡ് ചിത്രത്തിൽ, 1960കളിലെ ഒരു പ്രശസ്ത സൂപ്പർതാരത്തിന്റെ വേഷത്തിലാണ് ദുൽഖർ സൽമാൻ എത്തുന്നതെന്നാണ് വിവരം. ഇപ്പോഴിതാ ചിത്രത്തിൻ്റെ ടീസർ പുറത്തിറങ്ങിയിരിക്കുകയാണ്. ദുൽഖറിന്റെ ജന്മദിനം പ്രമാണിച്ചാണ് ടീസർ റിലീസ് ചെയ്‍തത്. സെൽവമണി സെൽവരാജ് രചിച്ചു സംവിധാനം ചെയ്‍ത ചിത്രം നിർമ്മിച്ചിരിക്കുന്നത് ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള […]

1 min read

വഞ്ചനാക്കുറ്റം; നടൻ നിവിൻ പോളിക്ക് നോട്ടീസ്

വഞ്ചനാകേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് നടൻ നിവിൻ പോളിക്ക് നോട്ടീസ്. തലയോലപ്പറമ്പ് പൊലീസാണ് നോട്ടീസ് അയച്ചത്. സംവിധായകൻ എബ്രിഡ് ഷൈനും പൊലീസ് നോട്ടീസ് നൽകി. രേഖകളും ബാങ്ക് അക്കൗണ്ട് വിവരങ്ങളും ഹാജാരാക്കാൻ നിര്‍ദേശമുണ്ട്. നിർമ്മാതാവ് ഷംനാസ് നൽകിയ പരാതിയിലാണ് പൊലീസ് നടപടി.”ആക്ഷൻ ഹീറോ ബിജു 2″ സിനിമയുടെ നിർമ്മാണവുമായി ബന്ധപ്പെട്ട് പണം തട്ടിയെന്നാണ് പരാതി. എബ്രിഡ് ഷൈനിന്‍റെ സംവിധാനത്തില്‍ നിവിന്‍ പോളി നായകനായ മഹാവീര്യര്‍ എന്ന സിനിമയുടെ നിര്‍മ്മാതാക്കളില്‍ ഒരാളായിരുന്നg ഷംനാസ്. വഞ്ചനയിലൂടെ തന്നില്‍ നിന്നും […]

1 min read

മലയാളത്തിന്‍റെ വാനമ്പാടിക്ക് 62-ാം പിറന്നാള്‍

മലയാളത്തിന്റെ വാനമ്പാടി കെ എസ് ചിത്രയ്ക്ക് ഇന്ന് 62-ാം പിറന്നാള്‍. നമ്മുടെ സ്വകാര്യ അഹങ്കാരമായിരിക്കുമ്പോള്‍ത്തന്നെ വിവിധ ഇന്ത്യന്‍ ഭാഷകളിലായി 25,000 ല്‍ അധികം ഗാനങ്ങള്‍ റെക്കോര്‍ഡ് ചെയ്തിട്ടുള്ള ചിത്ര മറുഭാഷക്കാരുടെയും പ്രിയങ്കരിയാണ്. മലയാളികളെ സംബന്ധിച്ച് അത്രയും പ്രിയപ്പെട്ട ഗായിക എന്നതിനൊപ്പം സാസ്കാരിക ലോകത്തെ സൗമ്യവും ദീപ്തവുമായ സാന്നിധ്യം കൂടിയാണ് കെ എസ് ചിത്ര. കാലത്തിനൊപ്പം പ്രായമാകാത്ത സ്വരമാധുരിയുടെ ഉടമയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേരുകയാണ് സമൂഹമാധ്യമങ്ങളിലൂടെ സുഹൃത്തുക്കളും ആരാധകരും. തന്റെ അഞ്ചാം വയസ്സില്‍ ആകാശവാണിക്ക് വേണ്ടിയാണ് കൃഷ്ണന്‍ ശാന്തകുമാരി […]

1 min read

ജെ.സി. ഡാനിയൽ ഫൗണ്ടേഷൻ ചലച്ചിത്ര പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു; മികച്ച നടൻ ആസിഫ് അലി, മികച്ച രണ്ടാമത്തെ ചിത്രം ‘കിഷ്‍കിന്ധാ കാണ്ഡം

പതിനാറാമത് ജെ.സി. ഡാനിയൽ ഫൗണ്ടേഷൻ ചലച്ചിത്ര പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. ‘കിഷ്‍കിന്ധാ കാണ്ഡം’, ‘ലെവൽക്രോസ്’ എന്നീ സിനിമകളിലെ മികച്ച പ്രകടനം മുൻനിർത്തി ആസിഫ് അലിയെ മികച്ച നടനായി തിരഞ്ഞെടുത്തു. ദിൻജിത്ത് അയ്യത്താൻ സംവിധാനം ചെയ്ത ‘കിഷ്‍കിന്ധാ കാണ്ഡം’ മികച്ച രണ്ടാമത്തെ ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടു. ‘വിശേഷം’ എന്ന സിനിമയിലെ അഭിനയത്തിലൂടെ ചിന്നു ചാന്ദ്നിയാണ് മികച്ച നടി. ഫെമിനിച്ചി ഫാത്തിമ’യാണ് മികച്ച സിനിമ. 2024-ൽ റിലീസ് ചെയ്ത ചിത്രങ്ങളെ പരിഗണിച്ചാണ് അവാർഡ് നിർണയം നടന്നത്. സെപ്റ്റംബർ മാസം തിരുവനന്തപുരത്തുവെച്ച് പുരസ്കാരങ്ങൾ വിതരണം […]

1 min read

“ഒരിക്കല്‍ നിങ്ങളെ തൂക്കിയ സോഷ്യല്‍ മീഡിയ നിങ്ങളങ്ങ് തൂക്കി..” മോഹൻലാലിനെക്കുറിച്ച് കുറിപ്പ്

എമ്പുരാൻ, തുടരും എന്നീ ചിത്രങ്ങളുടെ അതുഗ്രൻ ബോക്സ് ഓഫീസിൽ വിജയങ്ങൾക്ക് ശേഷം, മോഹൻലാൽ സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിക്കുകയാണ്. അടുത്തിടെ പുറത്തിറങ്ങിയ പ്രകാശ് വർമ്മ സംവിധാനം ചെയ്ത പരസ്യ ചിത്രത്തിലെ ഇത് വരെ കാണാത്ത ഭാവപ്പകർച്ച കൊണ്ട് ഞെട്ടിച്ചിരുന്നു സൂപ്പർതാരം. ഇനി അടുത്തതായി മോഹൻലാൽ എത്തുക, സത്യൻ അന്തിക്കാട് സംവിധാനം ചെയ്യുന്ന ഹൃദയപൂർവ്വം എന്ന ചിത്രത്തിലാണ്. ഇപ്പോഴിതാ അദ്ദേഹത്തെ കുറിച്ച് രമ്യ പങ്കുവെച്ച കുറിപ്പ് വായിക്കാം. കുറിപ്പിൻ്റെ പൂർണരൂപം   നിങ്ങള്‍ എവിടെയായിരുന്നു മിസ്റ്റര്‍ മോഹന്‍ലാല്‍? നിങ്ങള്‍ക്ക് […]