Upcoming Releases
കാത്തിരിപ്പ് അവസാനിച്ചു മക്കളേ… കളങ്കാവൽ ഡിസംബർ 5ന് തിയറ്ററുകളിൽ
മമ്മൂട്ടി നായകനാകുന്ന ക്രൈം ത്രില്ലർ ചിത്രം ‘കളങ്കാവൽ’ ഡിസംബർ 5-ന് തിയേറ്ററുകളിലെത്തും. ജിതിൻ കെ. ജോസ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം മമ്മൂട്ടി കമ്പനിയാണ് നിർമ്മിക്കുന്നത്. വിനായകൻ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. മമ്മൂട്ടി നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം കളങ്കാവൽ കൗണ്ട് ഡൗൺ പോസ്റ്റർ റിലീസ് ചെയ്തു. വിനായകൻ അവതരിപ്പിക്കുന്ന പൊലീസ് കഥാപാത്രമാണ് പോസ്റ്ററിലുള്ളത്. ഇനി വെറും പത്ത് ദിവസം മാത്രമാണ് മമ്മൂട്ടി ചിത്രം തിയറ്ററിൽ എത്താൻ ബാക്കിയുള്ളത്. ചിത്രം ഡിസംബർ 5ന് തിയറ്ററുകളിൽ […]
‘ഭരത്ചന്ദ്രന്‍’ വീണ്ടും; റീ റിലീസിന് ‘കമ്മീഷണര്‍’
മറ്റൊരു മലയാള ചിത്രം കൂടി റീ റിലീസിന്. സുരേഷ് ഗോപിയുടെ താരമൂല്യം ഉയര്‍ത്തുന്നതില്‍ നിര്‍ണ്ണായക പങ്ക് വഹിച്ച 1994 ചിത്രം കമ്മീഷണര്‍ ആണ് 4 കെ അറ്റ്മോസ് ദൃശ്യ, ശ്രാവ്യ മികവോടെ പ്രേക്ഷകരിലേക്ക് എത്താന്‍ ഒരുങ്ങുന്നത്. രണ്‍ജി പണിക്കരുടെ രചനയില്‍ ഷാജി കൈലാസ് സംവിധാനം ചെയ്ത ചിത്രമാണ് ഇത്. രണ്‍ജിയുടെ പഞ്ച് ഡയലോഗുകള്‍ സുരേഷ് ഗോപിയിലൂടെ മുഴങ്ങിയപ്പോള്‍ തിയറ്ററുകളില്‍ വലിയ കൈയടിയാണ് സൃഷ്ടിക്കപ്പെട്ടത്. റിലീസ് സമയത്ത് ചിത്രം കേരളത്തിൽ വൻ വിജയം നേടിയപ്പോൾ തമിഴിലും തെലുങ്കിലും മൊഴിമാറ്റത്തിലൂടെയും […]
‘നിരഞ്ജനാ’യി മോഹൻലാൽ എത്തിയ കഥ; തുറന്നുപറഞ്ഞ് സിബി മലയിൽ
27 വർഷങ്ങൾക്ക് ശേഷം വീണ്ടും തിയറ്ററിൽ എത്താൻ ഒരുങ്ങുകയാണ് സൂപ്പർ ഹിറ്റ് ചിത്രം സമ്മർ ഇൻ ബത്ലഹേം. ചിത്രം ഡിസംബർ 12ന് തിയറ്ററുകളിൽ എത്തും. സിബി മലയിൽ – രഞ്ജിത്ത് കൂട്ടുകെട്ടിലൊരുങ്ങിയ ചിത്രത്തിലെ പ്രധാന ഹൈലൈറ്റുകളിലൊന്നായിരുന്നു മോഹൻലാലിന്റെ അതിഥി വേഷം. മോഹൻലാലിന്റെ കരിയറിലെ ശക്തമായ ഈ കാമിയോ റോളിന് ഇന്നും ആരാധകർ ഏറെയാണ്. സിനിമ റീ റിലീസിന് ഒരുങ്ങുന്നതിനിടെ മോഹൻലാൽ സിനിമയിലെത്തിയതിനെ കുറിച്ച് പറയുകയാണ് സിബി മലയിൽ.സ്ക്രിപ്റ്റ് എഴുതി ഒരു ഘട്ടം കഴിഞ്ഞപ്പോഴാണ് ഇങ്ങനെ ഒരു കഥാപാത്രം […]
അഖിൽ സത്യൻ- നിവിൻ പോളി ചിത്രം ‘സർവം മായ’ റിലീസ് തിയതി പ്രഖ്യാപിച്ചു; ക്രിസ്മസ് റിലീസായി ഡിസംബർ 25-ന് ചിത്രം തിയേറ്ററുകളിലേക്ക്.
മലയാളികളുടെ പ്രിയങ്കരനായ യുവതാരം നിവിൻ പോളിയും ‘പാച്ചുവും അത്ഭുതവിളക്കും’ എന്ന ചിത്രത്തിലൂടെ മലയാളികളെ ചിരിപ്പിച്ചും ചിന്തിപ്പിച്ചും കൈയടി നേടിയ സംവിധായകൻ അഖിൽ സത്യനും ഒന്നിക്കുമ്പോൾ ആ പ്രതീക്ഷകൾക്ക് ഇരട്ടി മധുരമാണ് ഉണ്ടാവുന്നത്. ഇരുവരും ഒന്നിക്കുന്ന പുതിയ ചിത്രമായ, ഫാന്റസി ഹൊറർ കോമഡി ജോണറിൽ ഒരുങ്ങുന്ന ‘സർവ്വംമായ’യുടെ റിലീസ് തീയതി പ്രഖ്യാപിച്ചു. ഈ വർഷത്തെ ക്രിസ്മസ് ദിനത്തിൽ, ഡിസംബർ 25-ന്, ചിത്രം ലോകമെമ്പാടുമുള്ള തിയേറ്ററുകളിലെത്തും. ചിത്രത്തിന്റെ ഒഫീഷ്യൽ ടീസർ പുറത്തിറങ്ങിയതോടെ ആരാധകരുടെ ആവേശം വാനോളമുയർന്നിരിക്കുകയാണ്. പ്രേക്ഷകർ കാണാൻ […]
ഒപ്പത്തിന്റെ ഹിന്ദി റീമേക്കില്‍ മോഹൻലാലും?, ഫോട്ടോ സോഷ്യൽ മീഡിയയിൽ വൈറൽ
2016 ൽ പുറത്തിറങ്ങിയ പ്രിയദർശൻ- മോഹൻലാൽ കൂട്ടുകെട്ടിലെ ബ്ലോക്ക്ബസ്റ്റർ ചിത്രം ‘ഒപ്പം’ എന്ന സിനിമയുടെ ഹിന്ദി റീമേക്ക് ഷൂട്ടിങ്ങ് പുരോഗമിക്കുകയാണ്. ‘ഹൈവാൻ’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ സെയ്ഫ് അലി ഖാൻ ആണ് നായകനായി എത്തുന്നത്. ചിത്രത്തിലെ പ്രധാന വില്ലൻ കഥാപാത്രമായി അക്ഷയ് കുമാറും ചിത്രത്തിലുണ്ട്. 17 വർഷങ്ങൾക്ക് ശേഷം അക്ഷയ് കുമാർ- സെയ്ഫ് അലിഖാൻ കോംബോ ഒന്നിക്കുന്ന ചിത്രം കൂടിയാണ് ഹൈവാൻ. ബൊമൻ ഇറാനി, ഷരിബ് ഹാഷ്മി, അസ്രാണി, സയ്യാമി ഖേർ, ശ്രിയ പിൽഗോൻക തുടങ്ങിയവരാണ് ചിത്രത്തിലെ […]
ഏറ്റവും ഒടുവിൽ അവന്റെ വരവ്, കളങ്കാവൽ ട്രെയിലർ പുറത്ത്
മമ്മൂട്ടിയും വിനായകനും കേന്ദ്രകഥാപാത്രമായി എത്തുന്ന ഏറ്റവും പുതിയ ചിത്രം കളങ്കാവലിന്റെ ട്രെയിലർ റിലീസ് ചെയ്തു. തിരുവനന്തപുരവും തമിഴ്നാടും അതിർത്തി പങ്കിടുന്ന കോട്ടായിക്കോണം എന്ന സ്ഥലവും അവിടെ നടക്കുന്ന അസാധാരണമായൊരു കുറ്റന്വേഷണ കഥയുമാണ് ചിത്രം പറയുന്നതെന്നാണ് ട്രെയിലർ നൽകുന്ന സുചന. ഒരു മിറ്റും 50 സെക്കന്റും ദൈർഘ്യമുള്ള ട്രെയിലറിൽ ആദ്യമുതൽ തിളങ്ങിയത് വിനായകൻ ആണെങ്കിലും ഏറ്റവും ഒടുവിൽ ഷാഡോയിൽ സിഗരറ്റും വലിച്ചിരിക്കുന്ന മമ്മൂട്ടി കഥാപാത്രത്തെയും കാണാം. പ്രേക്ഷകരെ അക്ഷരാർത്ഥത്തിൽ അമ്പരപ്പിക്കുന്ന മമ്മൂട്ടി മാജിക് ഒരിക്കൽ കൂടി വെള്ളിത്തിരയിൽ എത്തുമെന്ന […]
മമ്മൂട്ടി ചിത്രം കളങ്കാവലിലെ ആദ്യ ഗാനം പുറത്ത്
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച കളങ്കാവൽ എന്ന ചിത്രത്തിലെ ആദ്യ ഗാനം പുറത്ത്. “നിലാ കായും” എന്ന വരികളോടെ ആരംഭിക്കുന്ന ഗാനത്തിന്റെ ലിറിക്കൽ വീഡിയോ ആണ് റിലീസ് ചെയ്തത്. മുജീബ് മജീദ് സംഗീതം നൽകിയ ഈ ഗാനം രചിച്ചത് വിനായക് ശശികുമാറാണ്. ഗാനം ആലപിച്ചത് സിന്ധു ഡെൽസൺ. അന്ന റാഫിയാണ് ഈ ലിറിക്കൽ വീഡിയോ ഒരുക്കിയത്. നവംബർ 27 നാണ് ചിത്രം ആഗോള റിലീസായി എത്തുന്നത്. മമ്മൂട്ടി കമ്പനി […]
ദുൽഖർ- സെൽവമണി സെൽവരാജ് ചിത്രം നവംബർ 14 ന്
ദുൽഖർ നായകനായെത്തുന്ന ‘കാന്ത’ യുടെ ട്രെയ്‌ലറിന് സമൂഹ മാധ്യമങ്ങളിൽ വമ്പൻ വരവേൽപ്പ്. ഇതിനോടകം യൂട്യൂബിൽ നിന്ന് 12 മില്ല്യൺ കാഴ്ചക്കാരെയാണ് ഈ ട്രെയ്‌ലർ നേടിയത്. ചിത്രം നവംബർ 14 ന് ആഗോള റിലീസായി എത്തും സെൽവമണി സെൽവരാജ് രചിച്ചു സംവിധാനം ചെയ്ത ചിത്രം നിർമ്മിച്ചിരിക്കുന്നത് ദുൽഖറിന്റെ ഉടമസ്ഥതയിലുള്ള വേഫേറർ ഫിലിംസ്, റാണ ദഗ്ഗുബതിയുടെ ഉടമസ്ഥതയിലുള്ള സ്പിരിറ്റ് മീഡിയ എന്നിവർ ചേർന്നാണ്. ദുൽഖർ സൽമാൻ, ജോം വർഗീസ്, റാണ ദഗ്ഗുബതി, പ്രശാന്ത് പോട്ട്ലൂരി എന്നിവരാണ് ചിത്രത്തിന്റെ നിർമ്മാതാക്കൾ. തമിഴിലും […]
ഹണി റോസ് നായികയായി എത്തുന്ന’റേച്ചൽ’ റിലീസ് ഡേറ്റ് പുറത്ത്
രണ്ട് പതിറ്റാണ്ടായി സിനിമാലോകത്തുള്ള ഹണി റോസ് കരിയറിൽ ഏറെ വ്യത്യസ്തമായ വേഷത്തിലെത്തുന്ന ‘റേച്ചല്‍’ എന്ന ചിത്രത്തിന്‍റെ റിലീസ് ഡേറ്റ് പുറത്ത്. ക്രിസ്മസ് റിലീസായി ഡിസംബർ 6-ന് അഞ്ച് ഭാഷകളിലായി ചിത്രം പുറത്തിറങ്ങും. മലയാളത്തിലെ ശ്രദ്ധേയ സംവിധായകനായ എബ്രിഡ് ഷൈന്‍ സഹനിര്‍മ്മാതാവും സഹ രചയിതാവുമാകുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് പുതുമുഖ സംവിധായികയായ ആനന്ദിനി ബാലയാണ്. പോത്ത് ചന്തയിൽ നിൽക്കുന്ന ഹണി റോസിനെ അവതരിപ്പിച്ചുകൊണ്ടുള്ള സിനിമയുടെ ആദ്യ പോസ്റ്ററുകൾ വലിയ സ്വീകാര്യത നേടിയിരുന്നു. സിനിമയുടെ ടീസറും ഏവരും ഏറ്റെടുത്തിരുന്നു. ഏറെ […]
“അമിത പ്രതീക്ഷ വേണ്ട, ഇൻട്രസ്റ്റിംഗ് ആയിരിക്കും”; ‘ഭ ഭ ബ’യെ കുറിച്ച് അശോകൻ
ചില സിനിമകൾ അങ്ങനെയാണ്, റിലീസിന് മുൻപ് തന്നെ പ്രേക്ഷകരിലും സോഷ്യൽ മീഡിയകളിലും ആവേശം നിറയ്ക്കും. അത്തരത്തിലൊരു സിനിമയാണ് ഭ ഭ ബ. ഭയം ഭക്തി ബഹുമാനം എന്ന് പൂർണരൂപമുള്ള പടത്തിലെ നായകൻ ദിലീപ് ആണ്. ഒപ്പം അതിഥി വേഷത്തിൽ മോഹൻലാലും. പിന്നെ പറയേണ്ടല്ലോ പൂരം. സിനിമയ്ക്കായി അത്രത്തോളം പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് ഓരോരുത്തരും. ഇപ്പോഴിതാ സിനിമയെ കുറിച്ച് നടൻ അശോകൻ പറഞ്ഞ കാര്യങ്ങൾ ശ്രദ്ധനേടുകയാണ്. വളരെ രസകരമായൊരു സബ്ജക്ട് ആണ് ഭ ഭ ബ പറയുന്നതെന്നും ഓവർ […]