Latest News
തന്റെ മക്കളെക്കുറിച്ച് അഭിമാനമെന്ന് ഗോപിസുന്ദര്‍ ; അച്ഛന്റെ തിരിച്ചുവരവ് ഞങ്ങള്‍ ആഗ്രഹിക്കുന്നില്ലെന്ന് മക്കള്‍
തെന്നിന്ത്യന്‍ സിനിമാ ലോകത്ത് നിരവധി ആരാധകരുള്ള സംഗീതം സംവിധായകനാണ് ഗോപി സുന്ദര്‍. സംഗീത ലോകത്ത് തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച് പല ബഹുമതികളും ഗോപി സുന്ദര്‍ നേടിക്കഴിഞ്ഞു. എന്നാല്‍ താരത്തിന്റെ സ്വകാര്യ ജീവിതത്തിന്റെ പേരില്‍ പലപ്പോഴും സോഷ്യല്‍ മീഡിയകളില്‍ ചര്‍ച്ചാവിഷയമാവാറുണ്ട്. ആദ്യ ഭാര്യയുമായുള്ള വിവാഹ ബന്ധം വേര്‍പെടുത്താതെ തന്നെ ഗായിക അഭയ ഹിരണ്‍മയിയുമായുള്ള ലിവിഗ് ടുഗെതറിന്റെ പേരിലായിരുന്നു ആദ്യത്തെ വിമര്‍ശനം ഉയര്‍ന്നത്. ഈ അടുത്ത് അഭയക്കൊപ്പമുള്ള ലിവിങ് റിലേഷന് ശേഷം ഗായിക അമൃത സുരേഷുമായി പ്രണയത്തിലായി. സോഷ്യല്‍ മീഡിയ […]
മക്കള്‍ സെല്‍വന്‍ വില്ലനോ? പടം 200 കോടിയും കടന്ന് കുതിക്കും! ; വിജയ് സേതുപതിയുടെ വിജയകഥ
പ്രേക്ഷകര്‍ മക്കള്‍ സെല്‍വന്‍ എന്ന് സ്‌നേഹത്തോടെ വിളിക്കുന്ന താരമാണ് വിജയ് സേതുപതി. വളരെ ചുരുങ്ങിയകാലംകൊണ്ടാണ് സിനിമാ പ്രേമികളുടെ പ്രിയതാരമായി വിജയ് സേതുപതി മാറിയത്. സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം നായകനായി തിളങ്ങുമ്പോള്‍ തന്നെ വില്ലനായും വിജയ് സേതുപതി മിന്നിതിളങ്ങുകയാണ്. ജൂനിയര്‍ ആര്‍ട്ടിസ്റ്റായാണ് വിജയ് സേതുപതി എത്തിയത്. എന്നാല്‍ ഇപ്പോള്‍ തമിഴ് സിനിമയുടെ മുടിചൂടാ മന്നനായി മാറി. അതിനെല്ലാം കാരണം അദ്ദേഹത്തിന്റെ കഠിനാധ്വാനം തന്നെയാണ്. താരജാഡയില്ലാതെ മണ്ണില്‍ ചവിട്ടി നിന്ന് മനുഷ്യരെ ചേര്‍ത്തുപിടിച്ച പല സംഭവങ്ങളും വാര്‍ത്തകളായിരുന്നു. വ്യക്തമായ നിലപാടുകള്‍ ഉള്ള […]
‘മമ്മൂട്ടി സാറിനോടുള്ള ആരാധനയും ആത്മബന്ധവുമാണ് തന്നെ ഒരു സംവിധായകനാക്കിയത്’; ജി മാര്‍ത്താണ്ഡന്‍
മലയാള ചലച്ചിത്ര രംഗത്തെ പ്രശസ്ത സംവിധായകനാണ് ജി മാര്‍ത്താണ്ഡന്‍. സംവിധായകന്‍ രാജീവ് നാഥ് 1995ല്‍ സംവിധാനം ചെയ്ത എന്നാല്‍ റിലീസ് ആകാത്ത ‘സ്വര്‍ണ്ണചാമരം’ എന്ന ചിത്രത്തില്‍ അസോസിയേറ്റ് സംവിധായകന്‍ ആയിട്ടാണ് ജി മാര്‍ത്താണ്ഡന്‍ സിനിമാ ജീവിതം തുടങ്ങുന്നത്. തുടര്‍ന്ന് സംവിധായകന്‍ നിസാറിനൊപ്പം അസോസിയേറ്റായി നീണ്ടകാലം ജോലി ചെയ്തു. പിന്നീട് പ്രശസ്ത സംവിധായകരായ അന്‍വര്‍ റഷീദ്, രഞ്ജിപ്പണിക്കര്‍, ലാല്‍, ഷാഫി, രഞ്ജിത്ത്, മാര്‍ട്ടിന്‍ പ്രക്കാട്ട്, ടി കെ രാജീവ് കുമാര്‍, ഷാജി കൈലാസ് എന്നിവരുടെ അസോസിയേറ്റ് ഡയറക്ടര്‍ ആയും […]
തിയേറ്ററിലെത്തിയത് 76 സിനിമകൾ വിജയിച്ചത് ആറെണ്ണം മാത്രം! നിർമ്മാതാക്കൾ സാമ്പത്തിക നഷ്ടത്തിൽ എന്ന് പ്രൊഡ്യൂസർ അസോസിയേഷൻ
മലയാള സിനിമ ലോകം ഇപ്പോൾ വ്യാവസായികമായി മോശം കാലഘട്ടത്തിലൂടെയാണ് കടന്നു പോകുന്നത്. മറ്റു ഭാഷകളിൽ നിന്നും മലയാളത്തിലേക്ക് ഡബ്ബ് ചെയ്ത ഇറക്കുന്ന സിനിമകളായ കെ ജി എഫ് 2, ആർ ആർ ആർ, വിക്രം എന്നിവ ഒഴികെ തിയേറ്ററിലെത്തിയ പല ചിത്രങ്ങളും മികച്ച വിജയം കരസ്ഥമാക്കി ഇല്ല എന്നാണ് അറിയാൻ കഴിയുന്നത്. ബോക്സ് ഓഫീസിൽ പലചിത്രങ്ങളും മോശം പ്രകടനങ്ങൾ കാഴ്ച വെക്കുന്ന അവസ്ഥയാണ് നാം കണ്ടിട്ടുള്ളത്. ഇപ്പോഴത്തെ പ്രൊഡ്യൂസർ അസോസിയേഷൻ തന്നെ 2022 പകുതിയായപ്പോൾ തങ്ങൾ നേരിടുന്ന […]
തിയറ്ററുകളില്‍ തീപാറിക്കാന്‍ അവര്‍ വരുന്നു ; സുരേഷ് ഗോപി-ജോഷി ചിത്രം ‘പാപ്പന്‍’ റിലീസ് പ്രഖ്യാപിച്ചു
മലയാളത്തിലെ പോലീസ് കഥാപാത്രങ്ങളെ അതിന്റെ പൂര്‍ണതയില്‍ എത്തിച്ച നടനാണ് മലയാളികളുടെ സ്വന്തം സുരേഷ് ഗോപി. സിനിമയിലെ പോലീസ് എന്ന പറയുമ്പോള്‍ മലയാളികളുടെ മനസില്‍ ഓടി വരുന്നതും സുരേഷ് ഗോപിയുടെ ആ വേഷങ്ങള്‍ തന്നെയാണ്. 2012ല്‍ പുറത്തിറങ്ങിയ ദി കിംഗ് ആന്‍ഡ് ദി കമ്മീഷ്ണര്‍ എന്ന ചിത്രത്തിലായിരുന്നു സുരേഷ് ഗോപി അവസാനമായി പോലീസ് വേഷത്തില്‍ അഭിനയിച്ചത്. വര്‍ഷങ്ങള്‍ക്ക് ശേഷം ജോഷി സംവിധാനം ചെയ്യുന്ന ‘പാപ്പന്‍’ എന്ന ചിത്രത്തിലൂടെ സുരേഷ് ഗോപി പോലീസ് ആയി എത്തുന്നുവെന്ന വാര്‍ത്ത അറിഞ്ഞതു മുതല്‍ […]
“മമ്മൂട്ടിക്ക് ജാഡയാണെന്ന് പറയുന്നവരോട് ഞാൻ യോജിക്കില്ല.. താര ജാഡ ഇല്ലാത്ത നായകന്മാരിൽ ഒരാളാണ് മമ്മൂട്ടി” : സംവിധായകൻ കമൽ തുറന്നുപറയുന്നു
മലയാളത്തിലെ ഏറ്റവും ശക്തമായ സംവിധായകരിൽ ഒരാളാണ് കമൽ. തിരഞ്ഞെടുത്ത സിനിമകളെല്ലാം മലയാളത്തിലെ നാഴികക്കല്ലാക്കാൻ കഴിയുന്ന സംവിധായകൻ എന്നാണ് കമലിനെപ്പറ്റി അറിയപ്പെടുന്നത് തന്നെ. എന്നാൽ ഒരു സംവിധായകൻ എന്ന നിലയിൽ മാത്രമൊതുങ്ങി പോകാൻ അല്ല പകരം തിരക്കഥാകൃത്ത്, നിർമ്മാതാവ് എന്നി മേഖലകളിൽ കമലുദ്ദീൻ മുഹമ്മദ് മജീദ് എന്ന കമൽ സജീവമാണ് . 1986 ൽ പുറത്തിറങ്ങിയ മിഴിനീർപ്പൂവുകൾ എന്ന ചിത്രത്തിലൂടെയാണ് കമൽ സംവിധായകനായി കുപ്പായമണിഞ്ഞത്. പിന്നീടങ്ങോട്ട് എണ്ണിയാലൊടുങ്ങാത്ത മലയാളത്തിലെ ഹിറ്റ് സിനിമകളുടെ സംവിധായകനായി അദ്ദേഹം മാറുകയായിരുന്നു . മുമ്പ് […]
‘മിസ്റ്റര്‍ ഹിറ്റ്ലര്‍, ഇത് ജര്‍മനിയല്ല… ‘ ; മോദിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കമല്‍ഹാസന്‍
ലോക്സഭാ സെക്രട്ടേറിയറ്റ് അണ്‍പാര്‍ലമെന്ററി വാക്കുകളുടെ പട്ടിക പുറത്തിറക്കിയതിനെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസമാണ് പാര്‍ലമെന്റില്‍ ചില വാക്കുകള്‍ ഉപയോഗിക്കരുതെന്ന നിര്‍ദ്ദേശം വന്നത്. അഴിമതി, സ്വേച്ഛാധിപതി, നാട്യക്കാരന്‍, മന്ദബുദ്ധി, റാസ്‌ക്കല്‍, വേശ്യ, ഖാലിസ്ഥാനി, വിനാശപുരുഷന്‍, ഇരട്ടവ്യക്തിത്വം, ഭീരു, മുതലക്കണ്ണീര്‍, കണ്ണില്‍പൊടിയിടല്‍, ചതി, ക്രമിനല്‍, കഴുത, നാടകം തുടങ്ങി അറുപതിലേറെ വാക്കുകള്‍ക്കാണ് വിലക്കിട്ടത്. ലോക് സഭയിലും, രാജ്യസഭയിലും ഈ വാക്കുകള്‍ ഉപയോഗിക്കരുതെന്നാണ് നിര്‍ദ്ദേശം. ഇപ്പോഴിതാ നരേന്ദ്ര മോദിക്കെരിരെ രംഗത്തെത്തിയിരിക്കുകയാണ് കമല്‍ഹാസന്‍. മിസ്റ്റര്‍ ഹിറ്റ്ലര്‍ ഇത് ജര്‍മനിയല്ല എന്ന് പറഞ്ഞായിരുന്നു പ്രതികരണം. […]
‘വീട്ടിലെ രാജാവ് സ്ത്രീകളാണ്, ബഹളവും ആക്ഷനുമൊക്കെ വരുമ്പോള്‍ ഒരു സ്ത്രീയെ വലിച്ച് മുന്നിലിടാന്‍ പറ്റില്ലല്ലോ’ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി ഷാജി കൈലാസ്
ചെറിയ ഒരു ഇടവേളയ്ക്കു ശേഷം ഷാജി കൈലാസ് പൃഥ്വിരാജിനെ നായകനാക്കി സംവിധാനം ചെയ്ത ചിത്രമാണ് കടുവ. മികച്ച പ്രതികരണത്തോടെ തിയേറ്ററില്‍ പ്രദര്‍ശനം തുടരുന്ന ചിത്രത്തിന് വിമര്‍ശനങ്ങളും വിവാദങ്ങളും ഏറെയാണ്. തൊണ്ണൂറുകളില്‍ പാലയില്‍ നടക്കുന്ന സംഭവങ്ങളാണ് ചിത്രത്തിന്റെ പ്രമേയം. പൃഥ്വിരാജ് പ്രൊഡക്ഷന്‍സും ലിസ്റ്റിന്‍ സ്റ്റീഫന്റെ മാജിക് ഫ്രെയിംസും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം. ചിത്രത്തില്‍ പൃഥ്വിരാജിനെ കൂടാതെ, സായ് കുമാര്‍, സിദ്ദിഖ്, ജനാര്‍ദ്ദനന്‍, വിജയരാഘവന്‍, അജു വര്‍ഗീസ്, ഹരിശ്രീ അശോകന്‍, രാഹുല്‍ മാധവ്, കൊച്ചുപ്രേമന്‍, സംയുക്ത മേനോന്‍, സീമ, പ്രിയങ്ക […]
മോഹൻലാൽ നായകനാകുന്ന ‘എലോൺ’ തിയേറ്റർ റിലീസിന് പറ്റിയ സിനിമയല്ലെന്ന് ഷാജി കൈലാസ്
നീണ്ട 12 വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം മലയാളത്തിലെ ത്രില്ലർ ചിത്രങ്ങളുടെ സംവിധായകനായ ഷാജി കൈലാസും മോഹൻലാലും ഒന്നിക്കുന്ന ചിത്രമാണ് എലോൺ. ഏറെ ആകാംക്ഷയോടെയാണ് ആരാധകർ ഈ സിനിമയ്ക്കായി കാത്തിരിക്കുന്നത്. കാരണം ഇതിനു മുൻപേ മോഹൻലാലും ഷാജി കൈലാസും എത്തിയ ചിത്രങ്ങളെല്ലാം മലയാളക്കരയിലെ ത്രില്ലർ ചിത്രങ്ങളുടെ ഹിറ്റ് മഴകൾ തീർത്തിരുന്നു. ഇനി എലോൺ കൂടി എത്തുമ്പോൾ ഇതിൽ ഹിറ്റിൽ കുറഞ്ഞതൊന്നും ആരാധകർ പ്രതീക്ഷിക്കുന്നില്ല. ആശിര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂര്‍ തന്നെയാണ് സിനിമ നിർമ്മിക്കുന്നത് . ഇപ്പോഴിതാ ഷാജി […]
‘അക്ബര്‍ ആണ്, അവര്‍ തിരിച്ചു വരും’ ; മമ്മൂട്ടി ചിത്രം ‘ഗ്യാങ്സ്റ്റര്‍’ രണ്ടാം ഭാഗവുമായി ആഷിക് അബു വരുന്നു
മമ്മൂട്ടിയെ നായകനാക്കി ആഷിഖ് അബു സംവിധാനം ചെയ്ത ചിത്രമായിരുന്നു ഗ്യാങ്‌സ്റ്റര്‍. ആഷിഖ് അബുവിന്റെ കരിയറിലെ രണ്ടാമാത്തെ ചിത്രമായിരുന്നു ഇത്. 2014ലായിരുന്നു ഗ്യാങ്‌സ്റ്റര്‍ പുറത്തിറങ്ങിയത്. ഇപ്പോഴിതാ വര്‍ഷങ്ങള്‍ക്ക് ശേഷം ചിത്രത്തിന്റെ രണ്ടാം ഭാഗം വരുന്നുവെന്ന് ആഷിഖ് അബു തന്നെ ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരിക്കുകയാണ്. ഗ്യാങ്സ്റ്ററിന്റെ രണ്ടാം ഭാഗത്തിന് ശ്യാം പുഷ്‌ക്കരനാണ് തിരക്കഥ ഒരുക്കുന്നത്. ചിത്രത്തിന്റെ സ്‌ക്രിപ്റ്റ് വര്‍ക്കുകള്‍ വൈകിയത് കോവിഡ് പ്രതിസന്ധിയെ തുടര്‍ന്നായിരുന്നുവെന്നും ആഷിഖ് പറയുന്നു. ഗ്യാങ്സ്റ്റര്‍ 2 ചിത്രീകരണം ഉടന്‍ തന്നെ ആരംഭിക്കുമെന്നും ആഷിഖ് അബു പറഞ്ഞു. […]