24 Jun, 2025
1 min read

ഇന്ത്യ മുഴുവൻ തരംഗം സൃഷ്ടിച്ച് തഗ് ലൈഫ്

37വർഷങ്ങൾക്ക് ശേഷം ഇന്ത്യൻ സിനിമയിലെ രണ്ട് അതികായർ, മണിരത്നവും ഉലകനായകൻ കമൽഹാസനും, ഒന്നിക്കുന്ന ചിത്രം . തഗ് ലൈഫ് എന്ന് ചിത്രം പ്രഖ്യാപിക്കുമ്പോൾ സാമാന്യ സിനിമാമോഹികളെ ആവേശത്തിലാക്കാൻ ഇത് തന്നെ ധാരാളമായിരുന്നു. കാത്തിരിപ്പുകൾക്കൊടുവിൽ തഗ്ലൈഫ് പ്രദർശനത്തിനെത്തിയിരിക്കുകയാണ്. രംഗരായ ശക്തിവേലായി കമൽഹാസൻ പരകായ പ്രവേശം നടത്തിയപ്പോൾ ചങ്കുറപ്പുള്ള അമരനായി ചിമ്പു ജീവിച്ചു കാണിച്ചു. മണിരത്നത്തിന്റെ സംവിധാനമികവാകട്ടെ വാക്കുകൾക്ക് അതീതമായി നിൽക്കുന്നു. കമൽഹാസനും മണിരത്നവും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. ചിത്രത്തിന് ഇന്ത്യയിൽ മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. കമല്‍ ഹാസന്‍റെ […]

1 min read

ആദ്യ രണ്ട് ദിനം കൊണ്ട് 100 കോടി …!! ‘ഇന്ത്യന്‍ 2’ നെ നാല് ദിവസത്തില്‍ മറികടന്ന് ‘വേട്ടയ്യന്‍’

താരമൂല്യത്തില്‍ ഇന്ത്യന്‍ സിനിമയില്‍ത്തന്നെ ഒന്നാം നിര പേരുകാരനാണ് രജനികാന്ത്. പതിറ്റാണ്ടുകള്‍ക്ക് മുന്‍പുള്ള അദ്ദേഹത്തിന്‍റെ താരപരിവേഷത്തിന് ഇപ്പോഴും കോട്ടമൊന്നും തട്ടിയിട്ടില്ല. അദ്ദേഹം നായകനായ ഏറ്റവും പുതിയ ചിത്രം വേട്ടയ്യന്‍ ഇപ്പോള്‍ തിയറ്ററുകളിലുണ്ട്. ഇപ്പോഴിതാ ഈ ചിത്രത്തിന്‍റെ ഏറ്റവും പുതിയ കളക്ഷന്‍ കണക്കുകള്‍ പുറത്തെത്തിയിരിക്കുകയാണ്. ടി ജെ ജ്ഞാനവേല്‍ സംവിധാനം ചെയ്ത ചിത്രം ഒക്ടോബര്‍ 10 നാണ് തിയറ്ററുകളില്‍ എത്തിയത്. മികച്ച ഓപണിംഗ് ലഭിച്ച ചിത്രം ആഗോള ബോക്സ് ഓഫീസില്‍ നിന്ന് ആദ്യ രണ്ട് ദിനം കൊണ്ട് 100 കോടി […]

1 min read

150 കോടിയോ…?? ഇന്ത്യൻ 2 ല്‍ കമല്‍ ഹാസന്‍ വാങ്ങിയ പ്രതിഫലം

സ്വന്തം മകൻ അനീതി ചെയ്താൽ പോലും അതിനെതിരെ ശബ്‍ദിക്കാൻ ചങ്കൂറ്റമുള്ളയാള്‍. ജനങ്ങളാൽ ജനങ്ങൾക്കുവേണ്ടി ജനങ്ങളിൽ നിന്ന് തിരഞ്ഞെടുക്കപ്പെടുന്നവർ സ്വാർത്ഥതയുടെ ആള്‍രൂപങ്ങളായി മാറുന്നതിനെതിരെ ആയിരുന്നു 28 വർഷം മുൻപ് സേനാപതിയുടെ ശബ്‍ദം ഉയർന്നത്. ആ സേനാപതി അനീതിക്കെതിരെ ഒറ്റയാള്‍ പോരാട്ടം നയിക്കാൻ വീണ്ടും എത്തിയിരിക്കുകയാണ് . പ്രേക്ഷക ലക്ഷങ്ങളെ വിസ്മയിപ്പിക്കാൻ ‘ഇന്ത്യൻ’ എന്ന ഇതിഹാസ സിനിമയുടെ രണ്ടാം ഭാഗമായ ‘ഇന്ത്യൻ 2’ ജൂലൈ 12നായിരുന്നു റിലീസ് ചെയ്തത്. ഇന്ത്യന്‍ 2 ല്‍ കമല്‍ ഹാസന്‍ വാങ്ങിയ പ്രതിഫലം വാര്‍ത്തകളില്‍ […]

1 min read

“കമൽ സാറിന്റെ ഗെറ്റപ്പുകളും പെർഫോമൻസുമെല്ലാം ഒന്നിനൊന്ന് കിടുവായിരുന്നു ” ; ഇന്ത്യൻ 2 കണ്ട പ്രേക്ഷകൻ

ചില സിനിമകൾ അങ്ങനെയാണ്, റിലീസ് ചെയ്ത് വർഷങ്ങൾ കഴിഞ്ഞാലും അതിലെ കഥാപാത്രങ്ങളും സന്ദർഭങ്ങളും എല്ലാം പ്രേക്ഷകരുടെ മനസിൽ കിടക്കും. ഇത്തരത്തിലുള്ള ചില സിനിമകളുടെ രണ്ടാം ഭാ​ഗത്തിനായി കാത്തിരിക്കുന്നവരും ഏറെയാണ്. അത്തരത്തിലൊരു സിനിമയാണ് ഇന്ത്യൻ. അനീതിയ്ക്ക് എതിരെ ശബ്ദം ഉയർത്തിയ സേനാപതിയായി കമൽഹാസൻ നിറഞ്ഞാടിയ ചിത്രത്തിന് ഇന്നും ആരാധകർ ഏറെയാണ്. സിനിമയുടെ രണ്ടാം ഭാ​ഗമായ ഇന്ത്യൻ 2 ഇന്നലെയാണ് തിയേറ്ററിൽ റിലീസ് ചെയ്തത്. ഇന്ത്യൻ നൽകിയ സിനിമാനുഭവം തന്നെയാണ് രണ്ടാം ഭാ​ഗത്തിലേക്കും പ്രേക്ഷകരെ ആകർഷിച്ചിരിക്കുന്ന ഘടകം. ആ ആകാംക്ഷയെ […]

1 min read

പ്രേക്ഷകർ കാത്തിരുന്ന ആ കോംബോ നടക്കുമോ?? പ്രതികരണവുമായി രാജ്‍കമല്‍ ഫിലിംസ്

37 വര്‍ഷങ്ങള്‍ക്ക് ശേഷം മണി രത്നവും കമല്‍ ഹാസനും ഒന്നിക്കുന്ന ചിത്രം. തഗ് ലൈഫ് എന്ന ചിത്രം പ്രഖ്യാപന സമയം മുതല്‍ പ്രേക്ഷകരില്‍ സൃഷ്ടിച്ച ഹൈപ്പിന് കാരണം മറ്റൊന്നുമല്ല. മലയാളികളെ സംബന്ധിച്ച് മറ്റൊരു കാര്യം കൂടി ഈ ചിത്രത്തില്‍ കൗതുകം കൂട്ടിയിരുന്നു. ദുല്‍ഖര്‍ സല്‍മാന്‍ ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുമെന്ന പ്രഖ്യാപനമായിരുന്നു അത്. മലയാളത്തില്‍ നിന്ന് മറ്റ് താരങ്ങള്‍ കൂടി ചിത്രത്തില്‍ എത്തുമെന്നും പിന്നീട് പ്രഖ്യാപനം വന്നിരുന്നു. ഐശ്വര്യ ലക്ഷ്‍മിയും ജോജു ജോര്‍ജുമായിരുന്നു അത്. എന്നാല്‍ […]

1 min read

ആടുജീവിതം കണ്ട് കമൽഹാസനും മണിരത്‌നവും; റിവ്യൂ പങ്കുവെച്ച് പൃഥ്വി

ലോകസിനിമയ്ക്ക് മുന്നിൽ മലയാള സിനിമയുടെ യശസ്സ് ഒരിക്കൽക്കൂടി ഉയർത്താൻ കെൽപ്പുള്ള ചിത്രമെന്ന് ആരാധകർ ഉറച്ചുവിശ്വസിക്കുന്ന ബ്ലെസിയുടെ ‘ആടുജീവിതം’ റിലീസിനൊരുങ്ങുകയാണ്. പൃഥ്വിരാജിനെ നായകനാക്കി ബ്ലെസി സംവിധാനം ചെയ്യുന്ന ചിത്രം 28-ന് പ്രേക്ഷകർക്ക് മുന്നിലെത്തും. മലയാളത്തിൽ ഇന്നും ബെസ്റ്റ് സെല്ലറുകളിൽ ഒന്നായ ബെന്യാമിന്റെ ആടുജീവിതം എന്ന നോവലിനെ അടിസ്ഥാനമാക്കിയാണ് ബ്ലെസി ഇതേപേരിൽ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. നജീബ് എന്ന നായകകഥാപാത്രമായിട്ടാണ് പൃഥ്വിരാജ് എത്തുന്നത്. ഇപ്പോഴിതാ റിലീസിന് ഒരു ദിവസം മാത്രം ശേഷിക്കെ മറ്റ് ഭാഷകളില്‍ നടത്തിയ പ്രീമിയര്‍ ഷോകളില്‍ മികച്ച […]

1 min read

”അയാൾ എന്റെ കാലിൽ വീണു, കരഞ്ഞു, മമ്മൂട്ടിക്ക് ഇവിടെയും ആരാധകർ ഉണ്ടോയെന്നാണ് ചിന്തിച്ചത്, എന്നാൽ…”; അനുഭവം വെളിപ്പെടുത്തി താരം

കഥാപാത്രമായി മാറാനുള്ള മമ്മൂട്ടിയുടെ കഴിവ് അസാധ്യമാണ്. സ്ക്രീനിന് മുൻപിലെത്തിയാൽ ആ നടനിൽ എവിടെയും തന്റെ സ്വത്വം കാണാൻ കഴിയില്ല. കഥാപാത്രത്തോട് മുഴുവനായും ഇഴുകിച്ചേരും. വളരെ കാലം മുൻപേ ഇദ്ദേഹം ഇങ്ങനെത്തന്നെയാണ്. അദ്ദേഹത്തിലെ നടൻറെ വ്യത്യസ്തയാർന്ന പകർന്നാട്ടങ്ങൾക്ക് ഉദാഹരങ്ങൾ നിരവധിയാണ്. അംബേദ്കർ എന്ന സിനിമയിലേത് ഇത്തരത്തിൽ താരത്തിന് ഏറെ പ്രശംസ നേടിക്കൊടുത്ത ചിത്രമാണ്. ചിത്രത്തിൽ ഡോ. ബാബാസാഹേബ് അംബേദ്കർ ആയി മമ്മൂട്ടി പകർന്നാടി. ഈ ചിത്രത്തിലൂടെ ദേശീയ ചലച്ചിത്ര അവാർഡിൽ മികച്ച നടനുള്ള പുരസ്കാരം അദ്ദേഹം സ്വന്തമാക്കുകയും ചെയ്തിരുന്നു. […]

1 min read

‘മിസ്റ്റര്‍ ഹിറ്റ്‌ലര്‍, ഇത് ജര്‍മനിയല്ല… ‘ ; മോദിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കമല്‍ഹാസന്‍

ലോക്സഭാ സെക്രട്ടേറിയറ്റ് അണ്‍പാര്‍ലമെന്ററി വാക്കുകളുടെ പട്ടിക പുറത്തിറക്കിയതിനെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസമാണ് പാര്‍ലമെന്റില്‍ ചില വാക്കുകള്‍ ഉപയോഗിക്കരുതെന്ന നിര്‍ദ്ദേശം വന്നത്. അഴിമതി, സ്വേച്ഛാധിപതി, നാട്യക്കാരന്‍, മന്ദബുദ്ധി, റാസ്‌ക്കല്‍, വേശ്യ, ഖാലിസ്ഥാനി, വിനാശപുരുഷന്‍, ഇരട്ടവ്യക്തിത്വം, ഭീരു, മുതലക്കണ്ണീര്‍, കണ്ണില്‍പൊടിയിടല്‍, ചതി, ക്രമിനല്‍, കഴുത, നാടകം തുടങ്ങി അറുപതിലേറെ വാക്കുകള്‍ക്കാണ് വിലക്കിട്ടത്. ലോക് സഭയിലും, രാജ്യസഭയിലും ഈ വാക്കുകള്‍ ഉപയോഗിക്കരുതെന്നാണ് നിര്‍ദ്ദേശം. ഇപ്പോഴിതാ നരേന്ദ്ര മോദിക്കെരിരെ രംഗത്തെത്തിയിരിക്കുകയാണ് കമല്‍ഹാസന്‍. മിസ്റ്റര്‍ ഹിറ്റ്ലര്‍ ഇത് ജര്‍മനിയല്ല എന്ന് പറഞ്ഞായിരുന്നു പ്രതികരണം. […]