14 Dec, 2025
1 min read

ഒടുവില്‍ ബൈസണും ട്രാക്കില്‍, കളക്ഷനില്‍ വൻ കുതിപ്പുമായി ധ്രുവ് ചിത്രം

ധ്രുവ് വിക്രം നായകനായി വന്ന ചിത്രമാണ് ബൈസണ്‍. അനുപമ പരമേശ്വരനാണ് നായികയായി എത്തിയിരിക്കുന്നത്. മലയാളത്തില്‍ നിന്ന് രജിഷ വിജയനൊപ്പം ചിത്രത്തില്‍ ലാലും പ്രധാന വേഷത്തില്‍ എത്തിയിരിക്കുന്നു. ദീപാവലി റിലീസായി എത്തിയ ബൈസണ്‍ തിയറ്ററില്‍ മികച്ച അഭിപ്രായമാണ് നേടുകയും കളക്ഷനില്‍ മുന്നേറ്റം ക്രമേണ പ്രകടമാകുകയും ചെയ്യുന്നുണ്ട്.   ആഗോള ബോക്സ് ഓഫീസില്‍ 55 കോടി രൂപയാണ് ബൈസണ്‍ 10 ദിവസം കൊണ്ട് നേടിയിരിക്കുന്നത്. മനതി ഗണേശൻ എന്ന കബഡി താരത്തിന്റെ ബയോപിക്കാണ് ധ്രുവ് നായകനാകുന്ന ബൈസണ്‍. ഛായാഗ്രാഹണം ഏഴില്‍ […]

1 min read

ആശാനി’ലെ ആശാനായി ഇന്ദ്രൻസ്; സിനിമയുടെ പുതിയ ക്യാരക്റ്റർ പോസ്റ്റർ പുറത്ത്

ജോൺപോൾ ജോർജ് കഥയെഴുതി സംവിധാനം ചെയ്യുന്ന ഡ്രാമഡി വിഭാഗത്തിലുള്ള ചിത്രമായ ‘ആശാൻ്റെ’ പുതിയ ക്യാരക്റ്റർ പോസ്റ്റർ അണിയറപ്രവർത്തകർ പുറത്തുവിട്ടു. ചിത്രത്തിൻ്റെ ടൈറ്റിൽ കഥാപാത്രമായ ആശാനെ അവതരിപ്പിക്കുന്ന ഇന്ദ്രൻസിൻ്റെ പോസ്റ്ററാണ് ഇന്നു പുറത്തു വന്നിരിക്കുന്നത്.കോമഡി താരമായി തുടങ്ങി, ഇപ്പോൾ വ്യത്യസ്തവും ശക്തവുമായ കഥാപാത്രങ്ങൾ പൂർണതയോടെ അവതരിപ്പിച്ച് പ്രേക്ഷകരുടെ അഭിനന്ദനങ്ങൾ ഏറ്റുവാങ്ങുന്ന നടനാണ് ഇന്ദ്രൻസ്. അദ്ദേഹത്തിനെ ഇതുവരെ കാണാത്ത വേഷത്തിൽ കാണാൻ കഴിയുമെന്ന് ഈ ചിത്രത്തിൻ്റെ പുതിയ ക്യാരക്റ്റർ പോസ്റ്ററിൽ നിന്നും വ്യക്തമാണ്. ഏതാനും മാസങ്ങൾക്കു മുൻപ് കഥകളി വേഷത്തിലുള്ള […]

1 min read

മമ്മൂട്ടിക്കൊപ്പമുള്ള ഫോട്ടോയുമായി മനോജ് കെ ജയൻ

മലയാളത്തിന്റെ പ്രിയതാരം മമ്മൂട്ടിക്കൊപ്പമുള്ള ഫോട്ടോ പങ്കുവച്ച് നടൻ മനോജ് കെ ജയൻ. ലണ്ടനിൽ വച്ച് മമ്മൂട്ടിയെ കണ്ടപ്പോഴെടുത്ത ഫോട്ടോയാണ് മനോജ് ഷെയർ ചെയ്തിരിക്കുന്നത്. മമ്മൂക്ക വളരെ സന്തോഷവാനായി, ആരോഗ്യവാനായിരിക്കുന്നുവെന്നും ദൈവത്തിനു നന്ദിയെന്നും മനോജ് ഫോട്ടോകൾക്കൊപ്പം കുറിച്ചു.   “ലണ്ടൻ പഴയ ലണ്ടൻ അല്ലായിരിക്കാം..,പക്ഷേ ബിലാല് പഴയ ബിലാല് തന്നെയാണ്. പ്രിയപ്പെട്ട മമ്മൂക്കയെ ലണ്ടനിൽ വച്ച് കഴിഞ്ഞദിവസം കണ്ടപ്പോൾ..ഒരുപാട് സന്തോഷം. മമ്മൂക്ക വളരെ സന്തോഷവാനായി., ആരോഗ്യവാനായിരിക്കുന്നു. ദൈവത്തിനു നന്ദി”, എന്നായിരുന്നു മനോജ് കെ ജയന്റെ വാക്കുകൾ. പിന്നാലെ നിരവധി […]

1 min read

കളക്ഷനില്‍ കുതിപ്പ് തുടര്‍ന്ന് കാന്താര ചാപ്റ്റര്‍ 1

കാന്താര ചാപ്റ്റർ 1 ആഗോള ബോക്സ് ഓഫീസില്‍ കുതിപ്പ് തുടരുന്നു. ആഗോളതലത്തില്‍ കാന്താര ഇതുവരെയായി 772.85 കോടി രൂപയാണ് നേടിയത്. ദീപാവലിക്ക് കാന്താര ആകെ 11 കോടിയോളം നേടിയെന്നാണ് ഏകദേശ കണക്കുകള്‍. കേരളത്തിൽ നിന്ന് ₹55 കോടി ചിത്രം നേടിയതായി ചിത്രത്തിന്റെ അണിയറപ്രവർത്തകർ സ്ഥിരീകരിച്ചിരുന്നു. പൃഥ്വിരാജ് പ്രൊഡക്ഷൻസാണ് വിതരണം ചെയ്‍തത്. വിദേശത്ത് നിന്ന് മാത്രം 108 കോടി രൂപയോളം കാന്താര നേടി. ഋഷഭ് ഷെട്ടി രചന നിര്‍വഹിച്ച് സംവിധാനം ചെയ്ത ‘കാന്താര’യുടെ പ്രീക്വല്‍ ആയ കാന്താര: എ […]

1 min read

23 വർഷങ്ങൾക്ക് ശേഷം ‘രാമൻകുട്ടി’ വരുന്നു, റീ- റിലീസിന് കല്യാണരാമൻ

സമീപകാലത്ത് സിനിമാ മേഖലയിൽ കണ്ടുവരുന്നൊരു കാര്യമാണ് റീ റിലീസുകൾ. മലയാളത്തിലടക്കം ഒട്ടനവധി സിനിമകൾ ഇതിനകം പുത്തൻ സാങ്കേതിക മികവിൽ തിയറ്ററുകളിൽ എത്തിക്കഴിഞ്ഞു. അതിൽ ഏറ്റവും കൂടുതൽ മോഹൻലാൽ സിനിമകളാണ്. മോഹൻലാൽ, മമ്മൂട്ടി സിനിമകൾക്ക് പിന്നാലെ മലയാളത്തിൽ നിന്നും മറ്റൊരു നടന്റെ സിനിമ കൂടി റീ റിലീസിന് ഒരുങ്ങുകയാണ്. ദിലീപ് നായകനായി എത്തിയ കല്യാണരാമൻ ആണ് വീണ്ടും തിയറ്ററുകളിലേക്ക് എത്തുന്നത്.   കല്യാണരാമൻ 4കെ അറ്റ്മോസിൽ റിലീസ് ചെയ്യുന്നുവെന്ന് ദിലീപ് തന്നെയാണ് അറിയിച്ചിരിക്കുന്നത്. വൈകാതെ സിനിമയുടെ റീ റിലീസ് […]

1 min read

തിയറ്ററിൽ ആവേശം…!! കോടികൾ വാരി രാവണപ്രഭു 4കെ

റീ റിലീസ് ട്രെന്റിൽ കേരളത്തിലെ പ്രേക്ഷകർ ഏറ്റവും കൂടുതൽ ആഘോഷിച്ചത് മോഹൻലാൽ പടങ്ങളെയാണ്. ഏറ്റവും കൂടുതൽ റീ റിലീസിന് എത്തിയ പടങ്ങളും മോഹൻലാലിന്റേത് തന്നെയാണ്. അക്കൂട്ടത്തിൽ ഏറ്റവും കൂടുതൽ ആഘോഷിക്കപ്പെട്ടത് ഛോട്ടാ മുംബൈ ആയിരുന്നുവെന്ന കാര്യത്തിൽ തർക്കമില്ല. അതോടൊപ്പം ചേർത്ത് വയ്ക്കാൻ മറ്റൊരു റീ റിലീസ് കൂടി നാല് ദിവസം മുൻപ് തിയറ്ററുകളിൽ എത്തിയിരുന്നു. 2001ൽ റിലീസ് ചെയ്ത് മലയാളികൾ ഒന്നടങ്കം ഏറ്റെടുത്ത രാവണപ്രഭു. ഒക്ടോബർ 10ന് ആയിരുന്നു രാവണപ്രഭു പുത്തൻ സാങ്കേതിക മികവോടെ പ്രേക്ഷകർക്ക് മുന്നിൽ […]

1 min read

മലയാള സിനിമയിൽ ചരിത്രം കുറിച്ച് ദുൽഖറും ‘ലോക’യും…!!!

മലയാള സിനിമയിൽ പുത്തൻ റെക്കോർഡ് ഇട്ട് ലോക ചാപ്റ്റർ 1 ചന്ദ്ര. കല്യാണി പ്രിയദർശനെ നായകനാക്കി ഡൊമനിക് അരുൺ സംവിധാനം ചെയ്ത ചിത്രം 300 കോടി ക്ലബ്ബിലെത്തിയിരിക്കുകയാണ്. ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസ് ആണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചിരിക്കുന്നത്. ‘നന്ദി മാത്രം’, എന്ന് കുറിച്ചു കൊണ്ടാണ് 300 കോടി ക്ലബ്ബിൽ ലോക എത്തിയ വിവരം അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചിരിക്കുന്നത് ഓഗസ്റ്റ് 28ന് തിയറ്ററുകളില്‍ എത്തിയ ചിത്രമാണ് ലോക ചാപ്റ്റര്‍ 1 ചന്ദ്ര. കേരളത്തില്‍ പ്രചാരമുള്ള കള്ളിയങ്കാട്ട് നീലി […]

1 min read

‘കാന്താര ചാപ്റ്റർ 1’യുടെ കുതിപ്പ് തുടരുന്നു..!! സക്സസ്സ് ട്രെയിലർ പുറത്തിറക്കി

റിഷബ് ഷെട്ടിയുടെ സംവിധാനത്തിൽ പുറത്തിറങ്ങിയ ‘കാന്താര ചാപ്റ്റർ 1’ റിലീസായിട്ട് പത്തു ദിവസം പിന്നിട്ടിട്ടും ബോക്സ് ഓഫീസിൽ അതിരുകളില്ലാത്ത കുതിപ്പ് തുടരുകയാണ്. രണ്ടാം വെള്ളിയാഴ്ചയും ശനിയാഴ്ചയും മാത്രം ചിത്രത്തിന് 79 കോടി രൂപയുടെ ആൾ-ഇന്ത്യ ഗ്രോസ് നേടാനായതായി ചിത്രത്തിന്റെ നിർമ്മാതാക്കൾ അറിയിച്ചു. ഇപ്പോൾ ഇതാ ചിത്രത്തിന്റെ സക്സസ്സ് ട്രെയിലർ അണിയറപ്രവർത്തകർ പുറത്തുവിട്ടു. ചിത്രം ഇപ്പോൾ ലോകവ്യാപകമായി 700 കോടി രൂപയുടെ ഗ്രോസ് ബിസിനസ് ലക്ഷ്യമാക്കി മുന്നേറുകയാണ്. റിലീസിനൊടുവിൽ തന്നെ പ്രേക്ഷകരിൽ വൻ ആവേശം സൃഷ്ടിച്ച ‘കാന്താര ചാപ്റ്റർ […]

1 min read

നിവിൻ പോളി- അഖിൽ സത്യൻ ചിത്രം ‘സർവം മായ’ ഒഫീഷ്യൽ ടീസർ പുറത്ത്

എല്ലാ വിഭാഗം പ്രേക്ഷകരും ആസ്വദിച്ചു കണ്ട ‘പാച്ചുവും അത്ഭുതവിളക്കും’ എന്ന ചിത്രത്തിന് ശേഷം അഖിൽ സത്യൻ കഥയെഴുതി സംവിധാനം ചെയ്യുന്ന നിവിൻ പോളി സിനിമ ‘സർവം മായ’യുടെ ഒഫീഷ്യൽ ടീസർ പുറത്തിറങ്ങി. ചിരിയുടെ മാലപ്പടക്കത്തിന് തിരി കൊളുത്തുന്ന, ഹിറ്റ് കൂട്ടുകെട്ടായ നിവിൻ പോളിയും അജു വർഗീസും വീണ്ടുമൊന്നിക്കുന്ന ചിത്രം ഫാന്റസി ഹൊറർ കോമഡി ജോണറിലുള്ളതാണെന്നാണ് സൂചനകൾ. നിവിൻ പോളിയും അജു വർഗീസും ഒരുമിക്കുന്ന പത്താമത്തെ ചിത്രം കൂടിയാണ് ‘സർവം മായ’. പ്രേക്ഷകരിൽ ആകാംക്ഷയുണർത്തുന്ന ടീസറാണ് അണിയറപ്രവർത്തകർ പുറത്തു […]

1 min read

നിവിൻ പോളിയുടെ ഫാന്‍റസി കോമഡി ചിത്രം ‘സർവ്വം മായ’ ; ടീസർ നാളെ പുറത്തിറങ്ങും

സത്യൻ അന്തിക്കാടിന്റെ മകൻ അഖിൽ സത്യൻ സംവിധാനം നിർവ്വഹിക്കുന്ന പുതിയ ചിത്രമാണ് ‘സർവ്വം മായ’. ‘പാച്ചുവും അത്ഭുതവിളക്കും’ എന്ന സിനിമക്ക് ശേഷം അദ്ദേഹം സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ഹൊറർ കോമഡി ജോണറിൽ എത്തുന്ന സിനിമയാണ് ‘സർവ്വം മായ’. വലിയ പ്രതീക്ഷകളാണ് നിവിൻ ആരാധകർക്ക് ഈ ചിത്രത്തിൻ്റെ മേൽ ഉള്ളത്. ഇപ്പോഴിതാ ചിത്രത്തിൻ്റെ ടീസർ പുറത്തുവിടാൻ ഒരുങ്ങുകയാണ് അണിയറ പ്രവർത്തകർ. ടീസർ നാളെ പുറത്തിറങ്ങുമെന്ന് അറിയിച്ചു കൊണ്ടുള്ള പോസ്റ്റർ പുറത്തു വിട്ടു. ചിത്രം ഡിസംബർ 25 ന് ക്രിസ്മസ് […]