vinayakan
കാത്തിരിപ്പ് അവസാനിച്ചു മക്കളേ… കളങ്കാവൽ ഡിസംബർ 5ന് തിയറ്ററുകളിൽ
മമ്മൂട്ടി നായകനാകുന്ന ക്രൈം ത്രില്ലർ ചിത്രം ‘കളങ്കാവൽ’ ഡിസംബർ 5-ന് തിയേറ്ററുകളിലെത്തും. ജിതിൻ കെ. ജോസ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം മമ്മൂട്ടി കമ്പനിയാണ് നിർമ്മിക്കുന്നത്. വിനായകൻ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. മമ്മൂട്ടി നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം കളങ്കാവൽ കൗണ്ട് ഡൗൺ പോസ്റ്റർ റിലീസ് ചെയ്തു. വിനായകൻ അവതരിപ്പിക്കുന്ന പൊലീസ് കഥാപാത്രമാണ് പോസ്റ്ററിലുള്ളത്. ഇനി വെറും പത്ത് ദിവസം മാത്രമാണ് മമ്മൂട്ടി ചിത്രം തിയറ്ററിൽ എത്താൻ ബാക്കിയുള്ളത്. ചിത്രം ഡിസംബർ 5ന് തിയറ്ററുകളിൽ […]
ഏറ്റവും ഒടുവിൽ അവന്റെ വരവ്, കളങ്കാവൽ ട്രെയിലർ പുറത്ത്
മമ്മൂട്ടിയും വിനായകനും കേന്ദ്രകഥാപാത്രമായി എത്തുന്ന ഏറ്റവും പുതിയ ചിത്രം കളങ്കാവലിന്റെ ട്രെയിലർ റിലീസ് ചെയ്തു. തിരുവനന്തപുരവും തമിഴ്നാടും അതിർത്തി പങ്കിടുന്ന കോട്ടായിക്കോണം എന്ന സ്ഥലവും അവിടെ നടക്കുന്ന അസാധാരണമായൊരു കുറ്റന്വേഷണ കഥയുമാണ് ചിത്രം പറയുന്നതെന്നാണ് ട്രെയിലർ നൽകുന്ന സുചന. ഒരു മിറ്റും 50 സെക്കന്റും ദൈർഘ്യമുള്ള ട്രെയിലറിൽ ആദ്യമുതൽ തിളങ്ങിയത് വിനായകൻ ആണെങ്കിലും ഏറ്റവും ഒടുവിൽ ഷാഡോയിൽ സിഗരറ്റും വലിച്ചിരിക്കുന്ന മമ്മൂട്ടി കഥാപാത്രത്തെയും കാണാം. പ്രേക്ഷകരെ അക്ഷരാർത്ഥത്തിൽ അമ്പരപ്പിക്കുന്ന മമ്മൂട്ടി മാജിക് ഒരിക്കൽ കൂടി വെള്ളിത്തിരയിൽ എത്തുമെന്ന […]
‘നമ്മൾ ചെയ്യാത്ത റോളില്ല ഭായ്’, അപ്പോ എങ്ങനാ തുടങ്ങുവല്ലേ..!! വിനായകനൊപ്പമുള്ള ലൊക്കേഷന്‍ ചിത്രം പങ്കുവെച്ച് മമ്മൂട്ടി
പതിവ് തെറ്റിക്കാതെ ഇക്കുറിയും സോഷ്യൽ മീഡിയയെ ചൂട് പിടിപ്പിക്കുന്ന മമ്മൂട്ടിയുടെ പുതിയ ലുക്ക് പുറത്തു വിട്ടിരുന്നു. മുടി പിന്നിലേക്ക് ചീകിയൊതുക്കി അല്‍പ്പം ഗൗരവ ലുക്കിലാണ് മമ്മൂട്ടിയെ പുതിയ ചിത്രങ്ങളില്‍ കാണുന്നത്. ഇളം റോസ് നിറത്തിൽ വരയുള്ള ഷർട്ടും മുണ്ടുമാണ് മമ്മൂട്ടിയുടെ വേഷം. ലുക്ക് പുറത്തു വന്നപ്പോൾ മുതൽ ഉയർന്ന ചോദ്യം ഏത് സിനിമയുടെ ലുക്ക് ആണെന്നതായിരുന്നു. മമ്മൂട്ടിയും നവാഗതനായ ജിതിൻ കെ ജോസും ഒന്നിക്കുന്ന ചിത്രത്തിലെ മമ്മൂട്ടിയുടെ ലുക്കായിരുന്നു അത്. ഇപ്പോഴിതാ മമ്മൂട്ടി കമ്പനിയുടെ ഏഴാമത് നിർമാണ […]
ഞെട്ടിക്കാൻ മമ്മൂട്ടിയും വിനായകനും…!!! പുതിയ ചിത്രത്തിൻ്റെ ഷൂട്ടിങ്ങിന് തുടക്കം
മമ്മൂട്ടി കമ്പനി നിർമിക്കുന്ന ഏഴാമത്തെ സിനിമയ്ക്ക് തുടക്കം. മമ്മൂട്ടി നായകനായി എത്തുന്ന ചിത്രത്തിൽ വിനായകനും പ്രധാന വേഷത്തിൽ എത്തും. ജിതിൻ കെ ജോസ് ആണ് സംവിധാനം. ചിത്രത്തിന്റെ പൂജയും സ്വിച്ച് ഓൺ കർമവും ഇന്ന് നടന്നു. ദുൽഖർ സൽമാൻ നായകനായി എത്തിയ ‘കുറുപ്പ്’ എന്ന ചിത്രത്തിന്റെ സഹരചയിതാവ് ആയിരുന്നു ജിതിൻ കെ ജോസ്. ചിത്രത്തില്‍ മമ്മൂട്ടി പ്രതിനായക വേഷത്തിലാണ് എത്തുകയെന്ന തരത്തില്‍ വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ഇക്കാര്യത്തില്‍ ഔദ്യോഗിക വിശദീകരണങ്ങളോ സൂചനകളോ ഇതുവരെ വന്നിട്ടില്ല. എന്തായാലും വിനായകന്‍- മമ്മൂട്ടി […]
വില്ലനുക്കും വില്ലൻ വിനായകൻ ? ജയിലറിൽ വിനായകനും.
ബീസ്റ്റിന്റെ വൻ വിജയത്തിനു ശേഷം നെൽസൺ ദിലീപ് കുമാർ സംവിധാനം ചെയ്യുന്ന ചിത്രമാണ് ജയിലർ സൂപ്പർ സ്റ്റാർ രജനികാന്ത് നായകനാവുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇതിനോടകം തന്നെ വൈറലായിരുന്നു. ചിത്രത്തിൽ ജയിലറുടെ വേഷത്തിലാണ് രജനികാന്ത് പ്രത്യക്ഷപ്പെടുക. സിനിമാ ലോകം വലിയ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രത്തിൽ രജനികാന്തിനു വില്ലനായി എത്തുന്നത് മലയാള നടൻ വിനായകൻ ഉണ്ടാകുമെന്ന വാർത്തകളാണ് ഇപ്പോൾ പുറത്തു വരുന്നത്. 151 കോടി രൂപ രജനികാന്ത് പ്രതിഫലം വാങ്ങുന്നുവെന്നത് ഇതിനു മുൻപ് വാർത്തയായിരുന്നു. ട്വിറ്ററിലൂടെ […]
“വിനായകന് നേരെയുള്ള ചൂണ്ടുവിരൽ ജാതീയതയോ വംശവെറിയോ? ” സോഷ്യൽ മീഡിയ ചോദിക്കുന്നു..
മീ ടൂവുമായി ബന്ധപ്പെട്ട് നടൻ വിനായകൻ നടത്തിയ പരാമർശങ്ങൾ കുറച്ചുനാൾ മുമ്പ് വലിയ വാർത്താപ്രാധാന്യം നേടിയിരുന്നു. സോഷ്യൽ മീഡിയകളിൽ അടക്കം വൻ ചർച്ചയായ വിഷയം ഒന്ന് ആറിത്തണുക്കുമ്പോഴേക്കും സമാനമായ സാഹചര്യം വീണ്ടും ഉണ്ടായിരിക്കുകയാണ്. അന്ന് നടന്നതിന്റെ ബാക്കി എന്നോണം ഉള്ള സംഭവങ്ങളാണ് കഴിഞ്ഞദിവസം ഉണ്ടായത്. പന്ത്രണ്ട് എന്ന സിനിമയുമായി ബന്ധപ്പെട്ട പ്രസ് മീറ്റില്‍ വെച്ച് വിനായകനും മാധ്യമപ്രവര്‍ത്തകരും തമ്മിൽ വാക്ക്പോര് നടന്നിരുന്നു. ഈ കാര്യമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയ്ക്ക് വഴിവച്ചിരിക്കുന്നത്. വിനായകനോടുള്ള മാധ്യമപ്രവർത്തകരുടെ പെരുമാറ്റം […]
‘#Me Too എന്താ പലഹാരം ആണോ കഴിച്ചു നോക്കി അഭിപ്രായം പറയാന്‍’ ; വിനായകന്റെ പരാമര്‍ശത്തില്‍ ഷൈന്‍ ടോം ചാക്കോ
നവമാധ്യമങ്ങളിലെ ഹാഷ് ടാഗ് ക്യാംപെയിനുകളിലൂടെ വിപ്ലവങ്ങള്‍ സൃഷ്ടിക്കുന്ന കാലത്താണ് മീ ടൂ ക്യാംപെയ്ന്‍ തരംഗമായി മാറിയത്. മീ ടൂ ക്യാംപെയ്‌നിന്റെ അലയൊലികള്‍ ബോളിവുഡ് സിനിമാലോകത്തേക്കും മോളിവുഡിലേക്കും വീശുകയാണ് ഇപ്പോഴും. നിരവധി മലയാള സിനിമാ താരങ്ങള്‍ക്കെതിരെ മീടൂ ആരോപണം ഉയര്‍ന്നിരുന്നു. ഈ അടുത്ത് നവ്യ നായര്‍ കേന്ദ്രകഥാപാത്രമാകുന്ന ഒരുത്തീ എന്ന ചിത്രത്തിന്റെ പ്രമോഷന്‍ പരിപാടിക്കിടെ നടന്‍ വിനായകന്‍ മീ ടൂവിനെതിരെ നടത്തിയ പരാമര്‍ശങ്ങള്‍ക്കെതിരെ സോഷ്യല്‍ മീഡിയകളില്‍ നിന്നും മറ്റുമായി കടുത്ത വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. മീടൂ എന്താണെന്ന് തനിക്ക് അറിയില്ലെന്നും […]
‘സഹോദരിയ്ക്ക് എൻ്റെ ഭാഷാപ്രയോഗത്തിൽ വിഷമം നേരിട്ടതില്‍ ക്ഷമ’ ; മാധ്യമ പ്രവര്‍ത്തകയോട് നടത്തിയ സ്ത്രീ വിരുദ്ധ പരാമർശത്തിൽ മാപ്പ് പറഞ്ഞു നടൻ വിനായകൻ
വിനായകൻ പ്രധാന വേഷത്തിലെത്തിയ ‘ഒരുത്തീ’ സിനിമയുടെ പ്രെമോഷൻ്റെ ഭാഗമായി നടത്തിയ പ്രസ് മീറ്റിൽ താൻ പറഞ്ഞ കാര്യങ്ങളിൽ മാപ്പ് ചോദിച്ച് നടൻ വിനായകൻ രംഗത്ത്. താന്‍ ഉദ്ദേശിക്കാത്ത മാനത്തില്‍ മാധ്യമ പ്രവര്‍ത്തകയായ ഒരു സഹോദരിയ്ക്ക് ഭാഷാപ്രയോഗത്തിന്മേല്‍ വിഷമം നേരിട്ടതില്‍ ക്ഷമ ചോദിക്കുന്നു എനാണ് വിനായകൻ തൻ്റെ ഫേസ്ബുക് പോസ്റ്റിൽ കുറിച്ചിരിക്കുന്നത്. ഫേസ്ബുക് പോസ്റ്റിൻ്റെ പൂർണ രൂപം ഇങ്ങനെ ‘നമസ്‌കാരം, ഒരുത്തീ സിനിമയുടെ പ്രചരണാര്‍ത്ഥം നടന്ന പത്രസമ്മേളനത്തിനിടെ ചില സംസാരത്തില്‍ ഞാന്‍ ഉദ്ദേശിക്കാത്ത മാനത്തില്‍ മാധ്യമ പ്രവര്‍ത്തകയായ ഒരു […]
“വിനായകൻ ഒന്നുകൂടെ ജനിക്കണം; ആ ഏറ് തൻ്റെ ദേഹത്ത് കൊള്ളില്ല”; രൂക്ഷ വിമർശനവുമായി രഞ്ജിത്ത്
ലൈംഗിക അതിക്രമ കേസിൽ ആരോപണ വിധേയനായ നടൻ ദിലീപിനെ സന്ദർശിക്കുന്നതിനായി സംവിധായകൻ രഞ്ജിത്ത് ജയിലിൽ പോയ ചിത്രങ്ങൾ നടൻ വിനായകൻ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു. സംഭവം വിവാദമായതിനെ തുടർന്ന് ചിത്രങ്ങൾ പിന്നീട് രഞ്ജിത്ത് പിൻവലിക്കുകയായിരുന്നു. ചിത്രം പിൻവലിച്ച സാഹചര്യത്തിൽ അത് ‘കൊള്ളേണ്ടവർക്ക് കൊണ്ടു’ എന്ന മറുപടിയുമായി വിനായകൻ രംഗത്തെത്തി. എന്നാൽ വിനായകൻ നടത്തിയ പരാമർശത്തിൽ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് സംവിധായകൻ രഞ്ജിത്ത്. രഞ്ജിത്തിൻ്റെ പ്രതികരണം ഇങ്ങനെ … “ഇവന്‍ ആരെ ഉദ്ദേശിച്ചാണ് ഇത് എറിഞ്ഞത് എന്ന് ആദ്യം മനസിലാക്കിയാല്‍ […]
വിനായകൻ പറഞ്ഞതിൽ എന്ത് തെറ്റ്?; “ആങ്ങള ചമഞ്ഞിട്ട് കയറിപ്പിടിക്കുന്നതിനേക്കാള്‍ നല്ലതാണ് താല്‍പര്യമുണ്ടെന്ന് പറയുന്നത്”; പിന്തുണയുമായി ജോമോള്‍ ജോസഫ്
നടന്‍ വിനായകന്‍ മീ ടൂ ക്യാംപെയ്‌നെ സംബന്ധിച്ച് ഒരുത്തീ സിനിമയുടെ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞ കാര്യങ്ങള്‍ ഏറെ വിവാദമാണ്. വിഷയത്തില്‍ പല കോണുകളില്‍ നിന്നും നിരവധി അഭിപ്രായങ്ങള്‍ ഉയര്‍ന്നുവന്നു. എന്നാല്‍ വിനായകനെ അനുകൂലിച്ച് കൊണ്ട് പോസ്റ്റിട്ടിരിക്കുകയാണ് മോഡലായ ജോമോള്‍ ജോസഫ്. തനിക്ക് 10 സ്ത്രീകളുമായി ഫിസിക്കല്‍ റിലേഷന്‍ഷിപ്പ് ഉണ്ടായിട്ടുണ്ടെന്നും അവരോടെല്ലാം താനാണ് കണ്‍സെന്റ് ചോദിച്ചത് എന്നും വിനായകന്‍ പറഞ്ഞ ഭാഗമാണ് ജോമോള്‍ തന്റെ കുറിപ്പില്‍ എടുത്തു പറയുന്നത്. സ്ത്രീകള്‍ക്ക് ഇത്തരത്തില്‍ പുരുഷന്മാരോട് ചോദിക്കാനുള്ള ഒരു അവസരം സമൂഹത്തിലില്ലെന്നും […]