Unnimukundan
ജോഷിയുടെ സംവിധാനത്തിൽ ഉണ്ണിമുകുന്ദൻ നായകൻ…!! ഒരുങ്ങുന്നത് വമ്പൻ ആക്ഷൻ ചിത്രം
മലയാളത്തിലെ പല തലമുറയില്‍ പെട്ട താരങ്ങള്‍ക്കൊപ്പം സിനിമകള്‍ ചെയ്ത് വന്‍ വിജയങ്ങള്‍ നേടിയിട്ടുള്ള സംവിധായകനായ ജോഷിയുടെ ഏറ്റവും പുതിയ ചിത്രത്തിന്‍റെ പ്രഖ്യാപനം കൗതുകത്തോടെയാണ് സിനിമാപ്രേമികള്‍ കേട്ടത്. ഉണ്ണി മുകുന്ദനെ നായകനാക്കിയാണ് ജോഷി അടുത്ത ചിത്രം ഒരുക്കുന്നത്. ആക്ഷന് പ്രാധാന്യമുള്ള ചിത്രം നിര്‍മ്മിക്കുന്നത് ഉണ്ണി മുകുന്ദൻ ഫിലിംസും ഐൻസ്റ്റിൻ മീഡിയയും ചേർന്നാണ്. മാര്‍ക്കോയിലൂടെ കരിയറിലെ ആദ്യ 100 കോടി ക്ലബ്ബ് നേട്ടവും മറുഭാഷാ പ്രേക്ഷകരുടെ ശ്രദ്ധയും നേടിയ ഉണ്ണി മുകുന്ദന്‍ വെറ്ററന്‍ ഡയറക്ടര്‍ ആയ ജോഷിയുടെ ഫ്രെയ്മിലേക്ക് ആദ്യമായി […]
ശത്രുത മറന്നു! ഷെയിൻ നിഗം ചിത്രം ‘ബൾട്ടി’യുടെ ഗ്ലിംപ്സ് ഇൻസ്റ്റഗ്രാം സ്റ്റോറിയായി പങ്കുവെച്ച് ഉണ്ണി മുകുന്ദൻ
ഷെയിൻ നിഗം നായകനായെത്തുന്ന ‘ബൾട്ടി’ ചിത്രത്തിലെ ഏറ്റവും പുതിയ ഗ്ലിംപ്സ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ച് നടൻ ഉണ്ണി മുകുന്ദൻ. തന്‍റെ ഇൻസ്റ്റഗ്രാം പേജിൽ സ്റ്റോറിയായാണ് ചിത്രത്തിൽ സൈക്കോ ബട്ടർഫ്ലൈ സോഡ ബാബു എന്ന കഥാപാത്രമായി എത്തുന്ന സംവിധായകൻ അൽഫോൺസ് പുത്രന്‍റെ ഗ്ലിംപ്സ് ഉണ്ണി മുകുന്ദൻ പങ്കുവെച്ചിരിക്കുന്നത്. പരസ്പരം ശത്രുതയിലായിരുന്ന ഉണ്ണിയ്ക്കും ഷെയിനിനും ഇടയിൽ മഞ്ഞുരുകുന്നതിന്‍റെ സൂചനയായാണ് സിനിമാ പ്രേക്ഷകർ ഇക്കാര്യം ഏറ്റെടുത്തിരിക്കുന്നത്. ഒരു അഭിമുഖത്തിനിടെ ഉണ്ണി മുകുന്ദനെക്കുറിച്ചും അദ്ദേഹത്തിന്‍റെ നിര്‍മ്മാണ കമ്പനിയെക്കുറിച്ചും ഷെയിൻ നിഗം നടത്തിയ ഒരു […]
“ഉണ്ണി മുകുന്ദന്‍ മര്‍ദിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ ഇല്ലെന്ന വാദം തെറ്റ്; പൊലീസ് എല്ലാം ശേഖരിച്ചു ചാർജ് ഷീറ്റ് നൽകി”: വിപിന്‍ കുമാര്‍
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു ഉണ്ണി മുകുന്ദൻ മർദിച്ചുവെന്ന് ആരോപിച്ചുകൊണ്ട് മുൻ മാനേജറും പിആർഓയുമായിരുന്ന വിപിൻ പോലീസിനെ സമീപിച്ചത്. കാക്കനാട്ടെ ഫ്ളാറ്റിൽ അപായപ്പെടുത്തണമെന്ന ഉദ്ദേശത്തോടെ ഉണ്ണി മുകുന്ദൻ വന്നു. തുടർന്ന്, ആളൊഴിഞ്ഞ പാർക്കിങ് സ്ഥലത്തേക്ക് വിളിച്ചുവരുത്തി മർദിച്ചുവെന്നും പരാതിയിലുണ്ടായിരുന്നു. ഇതിൽ പോലീസ് നടത്തിയ അന്വേഷണത്തിൽ മർദനം നടന്നില്ലെന്നും എന്നാൽ പരസ്പരം പിടിവലി നടന്നിരുന്നുവെന്നും വ്യക്തമാക്കി കുറ്റപത്രം സമർപ്പിച്ചുവെന്ന് പ്രമുഖ മാധ്യമം കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തിരുന്നു. ഇപ്പോഴിതാ ഇതിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് വിപിൻ കുമാർ. താൻ കൊടുത്തിരിക്കുന്ന പരാതിയിൽ പറഞ്ഞിട്ടുള്ള […]
‘ഉണ്ണി മുകുന്ദൻ നിരുപാധികമായി മാപ്പു പറഞ്ഞു, ആരോപണങ്ങൾ വാസ്തവ വിരുദ്ധമാണെന്ന് ഫെഫ്കയ്ക്കും അമ്മയ്ക്കും മനസ്സിലായി
മർദിച്ചെന്ന ആരോപണത്തിൽ ഉണ്ണി മുകുന്ദൻ നിരുപാധികമായി മാപ്പു പറഞ്ഞെന്ന് മുൻ മാനേജർ വിപിൻ കുമാർ. ഉണ്ണി മുകുന്ദൻ ഉന്നയിച്ച ആരോപണങ്ങൾ വാസ്തവ വിരുദ്ധമാണെന്ന് ഫെഫ്കയ്ക്കും അമ്മയ്ക്കും മനസ്സിലായി.ഉണ്ണി മുകുന്ദന്റെ ഭാഗത്താണ് തെറ്റെന്ന് എല്ലാവർക്കും ബോധ്യപ്പെട്ട് കഴിഞ്ഞെന്നും വിപിൻ പറഞ്ഞു. അനുരഞ്ജന ചർച്ചയിൽ സത്യം പുറത്തായി.താൻ മാനേജരല്ല എന്ന ആരോപണം തെറ്റെന്ന് തെളിയിച്ചു. നിയമനടപടികൾ അതത് രീതിയിൽ തന്നെ പോകട്ടെ എന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം ഉണ്ണി മുകുന്ദനും മാനേജർ വിപിൻ കുമാറും തമ്മിലുള്ള പ്രശ്നം പരിഹരിച്ചെന്ന് ഫെഫ്ക […]
ഉണ്ണി മുകുന്ദനും വിപിൻ കുമാറും തമ്മിലുള്ള പ്രശ്നം പരിഹരിച്ചെന്ന് ബി ഉണ്ണികൃഷ്ണൻ
നടൻ ഉണ്ണി മുകുന്ദനും മുൻ മാനേജർ വിപിൻ കുമാറും തമ്മിലുണ്ടായ പ്രശ്നങ്ങൾ പരിഹരിച്ചെന്ന് ഫെഫ്ക ജനറൽ സെക്രട്ടറി ബി ഉണ്ണികൃഷ്ണൻ. ഇരുവരെയും ഒരുമിച്ചിരുത്തി സംസാരിച്ചുവെന്നും വിപിനെതിരെ നിലവിൽ സംഘടനയ്ക്ക് പരാതി ലഭിച്ചില്ലെന്നും ഉണ്ണികൃഷ്ണൻ പറയുന്നു. ഉണ്ണി മുകുന്ദനെതിരെ വിപിൻ പൊലീസിൽ നൽകിയ പരാതിയിൽ സംഘടന ഇടപെടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. നിലവിൽ വിപിനെതിരെ നടിമാർ പരാതി നൽകിയിട്ടില്ലെന്നും ബി ഉണ്ണികൃഷ്ണൻ കൂട്ടിച്ചേർത്തു. വിപിൻ കുമാർ തീർച്ചയായിട്ടും അദ്ദേഹത്തിന്റെ പി.ആർ മാനേജർ ആയിട്ട് ജോലി ചെയ്ത ആള് തന്നെയാണ് അതിനുള്ള […]
മുൻ മാനേജറെ മര്‍ദിച്ചെന്ന കേസ് :ഉണ്ണി മുകുന്ദൻ ഡിജിപിക്ക് പരാതി നൽകി
മുൻ മാനേജറെ മർദിച്ചെന്ന കേസിൽ ഗൂഢാലോചന ആരോപിച്ച് നടൻ ഉണ്ണി മുകുന്ദൻ സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നൽകി. ഡിജിപിക്കും ക്രമസമാധാന ചുമതലയുള്ള എഡിജിപിക്കുമാണ് മുകുന്ദൻ പരാതി നൽകിയത്. ഉണ്ണി മുകുന്ദന്റെ മുൻകൂർ ജാമ്യാപേക്ഷ എറണാകുളം ജില്ല കോടതി വരുന്ന ശനിയാഴ്ച പരിഗണിക്കാനിരിക്കെയാണ് പരാതി. അതേസമയം, നിയമ നടപടിയുമായി മുന്നോട്ട് പോകുമെന്ന് വിപിൻ കുമാർ പ്രതികരിച്ചു. ഗൂഢാലോചന എന്ന ഉണ്ണിയുടെ വാദം അടിസ്ഥാന രഹിതമാണ്. ഉണ്ണിയുടെ ട്രാക്ക് റെക്കോർഡ് എല്ലാവർക്കും അറിയാം. തന്നെ കയ്യേറ്റം ചെയ്തതാണ് വിഷമിപ്പിച്ചത്. […]
“അവന് ഒരടിയുടെ കുറവുണ്ടായിരുന്നു, അത് ഉണ്ണി മുകുന്ദൻതന്നെ കൊടുത്തത് നല്ല കാര്യം” ; സംവിധായകൻ ജയൻ വന്നേരി
മുൻ മാനേജർ വിപിൻ കുമാറിനെ ഉണ്ണി മുകുന്ദൻ മർദിച്ചെന്ന പരാതി ചൂടേറിയ ചർച്ചകൾക്ക് വഴിയൊരുക്കുന്നു. വിഷയത്തിൽ ഉണ്ണി മുകുന്ദനെ പിന്തുണച്ചും വിപിൻകുമാറിനെ വിമർശിച്ചും രംഗത്തെത്തിയിരിക്കുകയാണ് സംവിധായകനും തിരക്കഥാകൃത്തുമായ ജയൻ വന്നേരി. അദ്ദേഹത്തിൻ്റെ കുറിപ്പ് വായിക്കാം. കുറിപ്പിൻ്റെ പൂർണരൂപം ഇവന് ഒരു അടിയുടെ കുറവുണ്ടായിരുന്നു.. അത് ഉണ്ണിയുടെ കയ്യിൽ നിന്ന് തന്നെ കിട്ടിയതിൽ സന്തോഷം. 2021 ൽ എന്റെ സ്ക്രിപ്റ്റിൽ ഉണ്ണിയെ നായകാനാക്കി ഒരു ബിഗ് ബഡ്ജറ്റ് പടം ചെയ്യാൻ ഒരു സംവിധായകൻ വന്നു. […]
“പടങ്ങൾ കിട്ടുന്നില്ല; സംവിധാനം ചെയ്യാനിരുന്ന പടത്തിൽ നിന്ന് ഗോകുലം പിന്മാറി”: ഉണ്ണി മുകുന്ദൻ്റെ മാനേജർ
ഉണ്ണിമുകുന്ദനെതിരെ കടുത്ത ആരോപണമാണ് നടന്‍ മര്‍ദ്ദിച്ചുവെന്ന് പൊലീസില്‍ പരാതി നല്‍കിയ വിപിന്‍ കുമാര്‍ നടത്തിയത്. ഒരു പതിറ്റാണ്ടിലേറെ സിനിമ രംഗത്ത് പരിചിതമായ പിആര്‍ കണ്‍സള്‍ട്ടന്‍റാണ് വിപിന്‍ കുമാര്‍. കഴിഞ്ഞ കുറച്ചുകാലമായി വിപിനാണ് ഉണ്ണിമുകുന്ദന്‍റെ സിനിമ പബ്ലിക് റിലേഷനും മറ്റും കൈകാര്യം ചെയ്യുന്നത്. ഉണ്ണി മുകുന്ദന്‍റെ അടുത്തകാലത്ത് ഹിറ്റായ മാര്‍ക്കോയില്‍ അടക്കം ചെറിയ വേഷങ്ങളും ഇദ്ദേഹം ചെയ്തിട്ടുണ്ട്. താന്‍ താമസിക്കുന്ന ഫ്ലാറ്റില്‍ നിന്നും പാര്‍ക്കിംഗ് ഏരിയയിലേക്ക് വിളിച്ചുവരുത്തിയാണ് മര്‍ദ്ദിച്ചത് എന്നാണ് വിപിന്‍ പറയുന്നത്. തന്‍റെ ഗ്ലാസ് ചവുട്ടിപ്പൊട്ടിക്കുകയും ചെയ്തു […]
മനം കവർന്ന് ‘കാഥികനി’ലെ ബംഗാളി ഗാനം; ധുനുചി നൃത്ത ചുവടുകളുമായി വിസ്മയിപ്പിച്ച് കേതകി
ദുർഗ്ഗാദേവിക്കുള്ള സമർപ്പണമായി അവതരിപ്പിക്കുന്ന ധുനുചി നൃത്ത ചുവടുകളുമായി ഏവരുടേയും മനം കവർന്ന് നടി കേതകി നാരായൺ. ശ്രദ്ധേയ സംവിധായകനായ ജയരാജ് കഥയും തിരക്കഥയും സംഭാഷണവുമൊരുക്കി സംവിധാനം ചെയ്യുന്ന ‘കാഥികൻ’ എന്ന സിനിമയിലേതായി എത്തിയിരിക്കുന്ന ‘ജീവഥാഹൂ…’ എന്നു തുടങ്ങുന്ന ഗാനം ഏവരുടേയും ശ്രദ്ധ നേടിയിരിക്കുകയാണ്. തരുൺ കുമാർ സിൻഹയുടെ വരികള്‍ക്ക് സഞ്ജോയ് സലിൽ ചൗധരിയാണ് സംഗീതം. അന്താരാ സലിൽ ചൗധരിയാണ് ഗാനം ആലപിച്ചിരിക്കുന്നത്. ഗവ. ചിൽഡ്രൻസ് ഹോമിലെ സൂപ്രണ്ടായി കരിയറിലെ വേറിട്ട വേഷത്തിൽ നടൻ ഉണ്ണി മുകുന്ദൻ […]
ഉണ്ണി മുകുന്ദൻ ഗൈനക് ഡോക്ടറാവുന്നു; ‘ഗെറ്റ് സെറ്റ് ബേബി’ ഒഫീഷ്യൽ ഫസ്റ്റ് ലുക്ക്..!!
ഐ.വി.എഫ് സ്പെഷ്യലിസ്റ്റ് ആയ ഡോക്ടർ നേരിടുന്ന പ്രശ്നങ്ങളും അത് പരിഹരിക്കാൻ അയാൾ കണ്ടെത്തുന്ന വഴികളും രസകരമായ രീതിയിൽ പ്രതിപാദിക്കുന്ന ‘ഗെറ്റ് സെറ്റ് ബേബി’ എന്ന ചിത്രത്തിൽ ഉണ്ണി മുകുന്ദൻ നായകനാവുന്നു. സാമൂഹികപ്രസക്തിയുള്ള ഈ ഫാമിലി എൻ്റർടെയിനർ നിരവധി വൈകാരികമുഹൂർത്തങ്ങളെ നർമ്മത്തിൽ ചാലിച്ച് കുടുംബപ്രേക്ഷകർക്കായി അണിയിച്ചൊരുക്കുന്നു. ദേശീയ അവാർഡ് നേടിയ മേപ്പടിയാൻ, ഷഫീക്കിന്റെ സന്തോഷം, മാളികപ്പുറം തുടങ്ങിയ കുടുംബ ചിത്രങ്ങളിലൂടെ കുടുംബ പ്രേക്ഷകമനസ്സുകളിൽ സ്ഥാനം പിടിച്ച മലയാളികളുടെ പ്രിയപ്പെട്ട താരം ഉണ്ണിമുകുന്ദന്റെ മറ്റൊരു തികച്ചും വ്യത്യസ്തമായ ഒരു […]