24 Jun, 2025
1 min read

‘ഉണ്ണി മുകുന്ദൻ നിരുപാധികമായി മാപ്പു പറഞ്ഞു, ആരോപണങ്ങൾ വാസ്തവ വിരുദ്ധമാണെന്ന് ഫെഫ്കയ്ക്കും അമ്മയ്ക്കും മനസ്സിലായി

മർദിച്ചെന്ന ആരോപണത്തിൽ ഉണ്ണി മുകുന്ദൻ നിരുപാധികമായി മാപ്പു പറഞ്ഞെന്ന് മുൻ മാനേജർ വിപിൻ കുമാർ. ഉണ്ണി മുകുന്ദൻ ഉന്നയിച്ച ആരോപണങ്ങൾ വാസ്തവ വിരുദ്ധമാണെന്ന് ഫെഫ്കയ്ക്കും അമ്മയ്ക്കും മനസ്സിലായി.ഉണ്ണി മുകുന്ദന്റെ ഭാഗത്താണ് തെറ്റെന്ന് എല്ലാവർക്കും ബോധ്യപ്പെട്ട് കഴിഞ്ഞെന്നും വിപിൻ പറഞ്ഞു. അനുരഞ്ജന ചർച്ചയിൽ സത്യം പുറത്തായി.താൻ മാനേജരല്ല എന്ന ആരോപണം തെറ്റെന്ന് തെളിയിച്ചു. നിയമനടപടികൾ അതത് രീതിയിൽ തന്നെ പോകട്ടെ എന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം ഉണ്ണി മുകുന്ദനും മാനേജർ വിപിൻ കുമാറും തമ്മിലുള്ള പ്രശ്നം പരിഹരിച്ചെന്ന് ഫെഫ്ക […]

1 min read

മുൻ മാനേജറെ മര്‍ദിച്ചെന്ന കേസ് :ഉണ്ണി മുകുന്ദൻ ഡിജിപിക്ക് പരാതി നൽകി

മുൻ മാനേജറെ മർദിച്ചെന്ന കേസിൽ ഗൂഢാലോചന ആരോപിച്ച് നടൻ ഉണ്ണി മുകുന്ദൻ സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നൽകി. ഡിജിപിക്കും ക്രമസമാധാന ചുമതലയുള്ള എഡിജിപിക്കുമാണ് മുകുന്ദൻ പരാതി നൽകിയത്. ഉണ്ണി മുകുന്ദന്റെ മുൻകൂർ ജാമ്യാപേക്ഷ എറണാകുളം ജില്ല കോടതി വരുന്ന ശനിയാഴ്ച പരിഗണിക്കാനിരിക്കെയാണ് പരാതി. അതേസമയം, നിയമ നടപടിയുമായി മുന്നോട്ട് പോകുമെന്ന് വിപിൻ കുമാർ പ്രതികരിച്ചു. ഗൂഢാലോചന എന്ന ഉണ്ണിയുടെ വാദം അടിസ്ഥാന രഹിതമാണ്. ഉണ്ണിയുടെ ട്രാക്ക് റെക്കോർഡ് എല്ലാവർക്കും അറിയാം. തന്നെ കയ്യേറ്റം ചെയ്തതാണ് വിഷമിപ്പിച്ചത്. […]

1 min read

“അവന് ഒരടിയുടെ കുറവുണ്ടായിരുന്നു, അത് ഉണ്ണി മുകുന്ദൻതന്നെ കൊടുത്തത് നല്ല കാര്യം” ; സംവിധായകൻ ജയൻ വന്നേരി

മുൻ മാനേജർ വിപിൻ കുമാറിനെ ഉണ്ണി മുകുന്ദൻ മർദിച്ചെന്ന പരാതി ചൂടേറിയ ചർച്ചകൾക്ക് വഴിയൊരുക്കുന്നു. വിഷയത്തിൽ ഉണ്ണി മുകുന്ദനെ പിന്തുണച്ചും വിപിൻകുമാറിനെ വിമർശിച്ചും രം​ഗത്തെത്തിയിരിക്കുകയാണ് സംവിധായകനും തിരക്കഥാകൃത്തുമായ ജയൻ വന്നേരി. അദ്ദേഹത്തിൻ്റെ കുറിപ്പ് വായിക്കാം. കുറിപ്പിൻ്റെ പൂർണരൂപം      ഇവന് ഒരു അടിയുടെ കുറവുണ്ടായിരുന്നു.. അത് ഉണ്ണിയുടെ കയ്യിൽ നിന്ന് തന്നെ കിട്ടിയതിൽ സന്തോഷം.   2021 ൽ എന്റെ സ്ക്രിപ്റ്റിൽ ഉണ്ണിയെ നായകാനാക്കി ഒരു ബിഗ് ബഡ്ജറ്റ് പടം ചെയ്യാൻ ഒരു സംവിധായകൻ വന്നു. […]