Thudarum
വിദേശ ബോക്സ് ഓഫീസിലും ‘മോഹന്‍ലാല്‍ മാജിക്’ …!! എമ്പുരാൻ ആദ്യ സ്ഥാനത്ത്
വിദേശ കളക്ഷനില്‍ പലപ്പോഴും മറ്റ് തെന്നിന്ത്യന്‍ ഭാഷാ സിനിമകളെ മാത്രമല്ല, ബോളിവുഡിനെപ്പോലും ഞെട്ടിക്കുന്ന നിലയിലേക്ക് മലയാളത്തിന്‍റെ സിനിമ വളര്‍ന്നിരിക്കുന്നു. ഇപ്പോഴിതാ ഏറ്റവും പുതിയ ഒരു ലിസ്റ്റ് പുറത്തെത്തിയിരിക്കുകയാണ്. 2025 ല്‍ വിദേശ മാര്‍ക്കറ്റുകളില്‍ 10 മില്യണ്‍ ഡോളറില്‍ അധികം കളക്ഷന്‍ നേടിയ ഇന്ത്യന്‍ സിനിമകളുടെ ലിസ്റ്റ് ആണ് അത്. ആകെ മൂന്ന് ചിത്രങ്ങള്‍ മാത്രമാണ് ഈ വര്‍ഷം ഈ നേട്ടം സ്വന്തമാക്കിയിരിക്കുന്നത്. മൂന്നില്‍ രണ്ടും മലയാള ചിത്രങ്ങള്‍ ആണ്. വിദേശത്ത് ഈ വര്‍ഷം 10 മില്യണ്‍ ഡോളറിലധികം […]
ട്രെന്റിനൊപ്പം മോഹൻലാൽ; ഷൺമുഖന്റെ വേട്ടയ്‌ക്കൊപ്പം ‘വാസ്കോഡഗാമ
അങ്ങനെ തുടരെയുള്ള വിജയങ്ങൾ സ്വന്തമാക്കി മുന്നേറുകയാണ് നടൻ മോഹൻലാൽ. തുടരും 200 കോടി ക്ലബ്ബിൽ കൂടി ഇടംപിടിച്ചതോടെ പുതിയൊരു മൈൽസ്റ്റോണും മോഹൻലാൽ മറികടന്നു. എമ്പുരാന് പിന്നാലെയാണ് മറ്റൊരു ചിത്രവും മോഹൻലാലിന്റേതായി 200 കോടി നേടിയതെന്നത് ഏറെ ശ്രദ്ധേയമാണ്. പതിനേഴ് ദിവസങ്ങൾ പിന്നിട്ട് തുടരും പ്രദർശനം തുടരുന്നതിനിടെ മോഹൻലാലിന്റെ മറ്റൊരു സിനിമ കൂടി തിയറ്ററുകളിലേക്ക് എത്തുകയാണ്. എല്ലാവർക്കും അറിയാവുന്നത് പോലെ ഛോട്ടാ മുംബൈ ആണ് ആ ചിത്രം. മോഹൻലാലിന്റെ പിറന്നാളിനോട് അനുബന്ധിച്ച് മെയ് 21ന് ചിത്രം റി റിലീസായി […]
ബോക്സ് ഓഫീസ് വിറപ്പിച്ച് ഒറ്റക്കൊമ്പൻ; 200 കോടി തൊട്ട് തുടരും
മോഹൻലാൽ നായകനായി എത്തിയ ഏറ്റവും പുതിയ ചിത്രം തുടരും 200 കോടി ക്ലബ്ബിൽ. മോഹൻലാൽ ആണ് ഔദ്യോഗികമായി ഇക്കാര്യം അറിയിച്ചിരിക്കുന്നത്. തരുൺ മൂർത്തി സംവിധാനം ചെയ്ത തുടരും വെറും 17 ദിവസം കൊണ്ടാണ് ഈ നേട്ടം സ്വന്തമാക്കിയിരിക്കുന്നത്. തുടര്‍ച്ചയായി രണ്ടാം തവണയാണ് മോഹന്‍ലാല്‍ ചിത്രം 200 കോടി ക്ലബ്ബിലെത്തുന്നത് എന്നത് ഏറെ ശ്രദ്ധേയമാണ്. എമ്പുരാന്‍ ആയിരുന്നു നേരത്തെ 200 കോടി തൊട്ട മോഹന്‍ലാല്‍ പടം. “ചില യാത്രകൾക്ക് ആരവങ്ങളല്ല വേണ്ടത്, മുന്നോട്ട് കൊണ്ടുപോകാനുള്ള മനസ് മാത്രം. കേരളത്തിലെ […]
41 ദിവസം കൊണ്ട് 433 കോടി…!!! മറ്റ് താരങ്ങളെ പിന്നിലാക്കി മോഹന്‍ലാല്‍
മലയാള സിനിമയില്‍ എക്കാലത്തെയും വലിയ ബോക്സ് ഓഫീസ് പൊട്ടന്‍ഷ്യല്‍ ഉള്ള താരമാണ് മോഹന്‍ലാല്‍ എന്നത് ഇന്‍ഡസ്ട്രിയിലെ ഏതൊരാളും സമ്മതിക്കുന്ന കാര്യമാണ്. സമീപവര്‍ഷങ്ങളില്‍, വിശേഷിച്ചും കൊവിഡ് കാലത്തിനിപ്പുറം ആ പൊട്ടന്‍ഷ്യല്‍ മലയാള സിനിമ ശരിക്കും തിരിച്ചറിയുന്ന സമയമാണ് ഇത്. അടുത്തടുത്ത്, വെറും 29 ദിവസങ്ങളുടെ അകലത്തില്‍ എത്തിയ അദ്ദേഹത്തിന്‍റെ രണ്ട് ചിത്രങ്ങള്‍ നേടിയ കളക്ഷന്‍ അമ്പരപ്പിക്കുന്നതാണ്. ഇതോടെ കൊവിഡ് കാലത്തിന് ശേഷമുള്ള മോളിവുഡ് ബോക്സ് ഓഫീസില്‍ മറ്റ് താരങ്ങളേക്കാള്‍ ബഹുദൂരം മുന്നിലെത്തി അദ്ദേഹം എമ്പുരാന്‍ പുറത്തെത്തിയ മാര്‍ച്ച് 27 […]
150 കോടി കടന്ന് കുതിച്ച് ‘തുടരും’ ..!! സിനിമയ്ക്ക് തിരിച്ചടിയായി വ്യാജ പതിപ്പ്
തീയറ്ററില്‍ തകര്‍ത്തോടുന്ന മോഹന്‍ലാല്‍ നായകനായ സിനിമയാണ് ‘തുടരും’. ബെൻസ് ഷൺമുഖമായി മോഹൻലാലും, ജോർജ്ജ് സാറായി പ്രകാശ് വർമയും കൊമ്പ് കോർത്ത് ഗംഭീര പ്രകടനമാണ് സിനിമയിൽ കാഴ്ച വച്ചിരിക്കുന്നത്. ഇപ്പോഴിതാ സിനിമയുടെ വ്യാജപതിപ്പ് ഇറങ്ങി. ബസ് യാത്രക്കാരൻ ഫോണിൽ സിനിമ കാണുന്ന ദൃശ്യങ്ങൾ ഏഷ്യാനെറ്റ് ന്യൂസിന് ലഭച്ചു. തൃശൂർ ഷൊർണ്ണൂർ റൂട്ടിൽ ഓടുന്ന ബസിൽ നിന്നുള്ള ദൃശ്യങ്ങളാണ് ഇവ. വ്യാജപതിപ്പ് പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി എടുക്കാന്‍ പൊലീസിനെ സമീപിക്കാനാണ് നിര്‍മ്മാതാക്കളുടെ തീരുമാനം. പൊലീസില്‍ ഉടന്‍ പരാതി നല്‍കും. ചിത്രത്തിന്‍റെ ബജറ്റും […]
“മോഹൻലാൽ ഇതേപോലെ ഒരു 10 കൊല്ലം കൂടി ഇൻഡസ്ട്രയുടെ ഒരു മെയിൻ തൂണ് ആയി നിക്കട്ടെ ..” ; കുറിപ്പ് വൈറൽ
ശ്രീകുമാര്‍ മേനോൻ സംവിധാനം ചെയ്ത ഒടിയന്‍ എന്ന ചിത്രത്തിന് ശേഷമാണ് മലയാളികളുടെ സ്വന്തം ലാലേട്ടൻ സ്ഥിരമായി താടി ലുക്കില്‍ എത്തിത്തുടങ്ങിയത്. ഒടിയനില്‍ ലാലിന്റെ ചെറുപ്പകാലം ചിത്രീകരിക്കുന്നതിന്റെ ഭാഗമായി ബോട്ടോക്‌സ് ചികിത്സയ്ക്ക് വിധേയമായെന്നും അതിന് ശേഷം സ്വാഭാവിക സൗന്ദര്യം താരത്തിന് നഷ്ടമായെന്നും അതിനാലാണ് താടി വളര്‍ത്തിയതെന്നുമൊക്കെ സോഷ്യൽ മീഡിയയിൽ പ്രചരിച്ചു. ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ അന്ന് അദ്ദേഹം അത് ചെയ്തില്ലായിരുന്നെങ്കിൽ ഇന്ന് മോഹൻലാൽ ഏത് കോലത്തിലായിരിക്കുമെന്നാണ് പ്രേക്ഷകർ ചോദിക്കുന്നത്. ഏറ്റവും ഒടുവിൽ ഇറങ്ങിയ ചിത്രം തുടരും ചിത്രത്തിലെ ലുക്ക് […]
“രാവണ പ്രഭുവിലെ തകില് പുകില് സോങ്ങിന്റെ അതേ ആറ്റിറ്റ്യൂഡിൽ ലാലേട്ടൻ ഇന്നും ഈസിയായി ചുവടുകൾ വക്കുന്നു “
അഭിനയിക്കുന്ന കഥാപാത്രത്തിന് മോഹൻലാൽ നൽകുന്ന പൂർണത സിനിമാ ലോകത്ത് ഒട്ടനവധി തവണ ചർച്ചയായതാണ്. വാനപ്രസ്ഥത്തിലെ കഥകളി രംഗം, കമലദളത്തിലെ നൃത്തം തുടങ്ങി ഇതിന് നിരവധി ഉദാഹരണങ്ങളുമുണ്ട്. ആക്ഷനും കട്ടിനുമിടയിലെ കുറച്ച് നേരത്തെ മാന്ത്രികതയായാണ് ലാലിന്റെ അഭിനയത്തെ ഫിലിം മേക്കേർസ് വിശേഷിപ്പിക്കാറ്. മോഹൻലാലിൻ്റെ അഭിനയ സവിശേഷതകളെക്കുറിച്ച് പറയുമ്പോൾ പലരും പറയുന്ന ഒന്നാണ് ഡാൻസ്. ഇപ്പോഴിതാ അത്തരത്തിൽ മോഹൻലാലിൻ്റെ ഒരു ഡാൻസ് വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറൽ. മോഹൻലാൽ, ശോഭന എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി തരുൺ മൂർത്തി സംവിധാനം […]
“മോഹൻലാൽ സിനിമകൾ പരാജയപ്പെടുന്നത് സിനിമകൾ മോശമാകുന്നത് കൊണ്ടുമാത്രല്ല” ; കുറിപ്പ്
നാല് പതിറ്റാണ്ടിലേറെയായി മലയാളികളുടെ, മലയാള ചലച്ചിത്രാസ്വാദകരുടെ സിനിമാകാഴ്‌ചകൾക്ക് ഭാവവും ഭാവുകത്വവും നൽകിയ നടന വിസ്മയമാണ് മോഹൻലാൽ. മലയാള സിനിമയ്‌ക്ക് മോഹൻലാൽ നൽകിയ സംഭാവനകൾ വാക്കുകൾക്കതീതമാണ്. ഇനിയുമെത്രയോ സിനിമകൾ, വേഷങ്ങൾ അദ്ദേഹത്തെ കാത്തിരിക്കുന്നുണ്ട്. അത്തരത്തിൽ മോഹൻലാൽ ആരാധകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് തുടരും. റിലീസ് ജനുവരി 30ന് ആണ്. രജപുത്ര നിര്‍മിക്കുന്ന ഒരു മോഹൻലാല്‍ ചിത്രമാണ് തുടരും. മലയാള മോഹൻലാല്‍ നായകനാകുമ്പോള്‍ കഥാപാത്രം പത്തനംതിട്ട ജില്ലയിലെ റാന്നിയിലെ ഒരു സാധാരണക്കാരനാണ്. മോഹൻലാല്‍ ഒരു റിയലിസ്‍റ്റിക് നായക കഥാപാത്രത്തെ […]
മോഹൻലാല്‍ ചിത്രം ‘തുടരും’ ഫാൻസ് ഷോകള്‍ ഹൗസ്‍ഫുള്‍..!! ടിക്കറ്റ് വില്‍പന പൊടിപൊടിക്കുന്നു
മലയാളത്തിന്റെ മോഹൻലാല്‍ നായകനാകുന്ന തുടരും സിനിമ വൻ പ്രതീക്ഷകളുള്ളതാണ്. റിലീസ് ജനുവരി 30ന് ആണ്. നിരവധി ഫാൻസ് ഷോകളാണ് തുടരുമിനുണ്ടാകുക. തിരുവനന്തപുരം ന്യൂ തിയറ്ററിലെ ഷോയുടെ ടിക്കറ്റുകള്‍ വിറ്റഴിഞ്ഞതായി മോഹൻലാല്‍ ഫാൻസ് അസോസിയേഷൻ ജില്ലാ കമ്മിറ്റി ട്രെഷറര്‍ കാര്‍ത്തിക് ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിലോട് വ്യക്തമാക്കി. തിരുവനന്തപുരം ഏരീസ് പ്ലക്സിലെ ഷോയുടെ ടിക്കറ്റുകളും അതിവേഗമാണ് വിറ്റഴിയുന്നതെന്നും കാര്‍ത്തിക് സൂചിപ്പിച്ചു. തുടരുമിലെ പ്രമേയത്തിലെ ഓരോ രംഗത്തെ കുറിച്ചും വലിയ കൗതുകമായിരുന്നു മോഹൻലാലിന് എന്ന് സംവിധായകൻ തരുണ്‍ മൂര്‍ത്തി വ്യക്തമാക്കിയിരുന്നു. കഥ […]
സിംപിള്‍ ലുക്കില്‍ മോഹന്‍ലാല്‍; ശ്രദ്ധ നേടി ‘തുടരും’ പോസ്റ്റര്‍
മലയാളത്തിലെ അപ്കമിംഗ് റിലീസുകളില്‍ പ്രേക്ഷകര്‍ ഏറെ കാത്തിരിക്കുന്ന ഒന്നാണ് തുടരും. തരുണ്‍ മൂര്‍ത്തിയുടെ സംവിധാനത്തില്‍ മോഹന്‍ലാല്‍ നായകനാവുന്ന ചിത്രമാണിത്. മുണ്ടുടുത്ത് ഒരു സാധാരണക്കാരനായി മോഹന്‍ലാല്‍ വീണ്ടും എത്തുന്ന ചിത്രം എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. ശോഭനയാണ് ചിത്രത്തിലെ നായിക. 15 വര്‍ഷത്തിന് ശേഷം മോഹന്‍ലാല്‍- ശോഭന കോമ്പോ ഒരുമിക്കുന്നു എന്ന പ്രത്യേകതയുമുണ്ട്. പോസ്റ്റ് പ്രൊഡക്ഷന്‍ പുരോഗമിക്കുന്ന ചിത്രത്തിന്‍റെ പുതിയൊരു പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുകയാണ് ഇപ്പോള്‍ അണിയറക്കാര്‍. ഷണ്മുഖം എന്ന ടാക്സി ഡ്രൈവറായാണ് മോഹന്‍ലാല്‍ ചിത്രത്തില്‍ എത്തുന്നത്. മറ്റ് […]