Suresh gopi
ബി ഉണ്ണികൃഷ്ണന്റെ സിനിമയിൽ നായകനായി സുരേഷ് ഗോപി ; ആരാധകർ കാത്തിരിപ്പിൽ
സിനിമ സംവിധായകനും, തിരക്കഥാകൃത്തുമാണ് ബി ഉണ്ണികൃഷ്ണന്‍. ജലമര്‍മ്മരം എന്ന സിനിമയ്ക്ക് തിരക്കഥ രചിച്ചു കൊണ്ടാണ് ബി ഉണ്ണികൃഷ്ണന്‍ സിനിമ രംഗത്തേക്ക് പ്രവേശിക്കുന്നത്. ആ വര്‍ഷത്തെ മികച്ച തിരക്കഥയ്ക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌ക്കാരത്തിനും അദ്ദേഹം അര്‍ഹനായി. പിന്നീട് കവര്‍ സ്‌റ്റോറി എന്ന ത്രില്ലര്‍ സിനിമയ്ക്ക് വേണ്ടി അദ്ദേഹം തിരക്കഥ രചിച്ചു. തുടര്‍ന്ന് ഏഷ്യാനെറ്റ് 2004 ല്‍ സംപ്രേഷണം ചെയ്ത ബ്ലാക്ക് ആന്‍ഡ് വൈറ്റ് എന്ന കുറ്റാന്വേഷണ സീരിയലിന് തിരക്കഥ രചിച്ചു. അങ്ങനെ നിരവധി സിനിമകള്‍ക്കും സീരിയലുകള്‍ക്കും തിരക്കഥ എഴുതിയ […]
ആര്‍.ജെ ബാലാജി പറഞ്ഞത് ശരിയല്ലേ? ഊർവശി ഒരു നടിപ്പ് രാക്ഷസി തന്നെ..
മലയാളികളുടെ എക്കാലത്തെയും ഏറ്റവും പ്രിയപ്പെട്ട നടിയാണ് ഉർവശി. സാധാരണ ഒരു റൊമാന്റിക് നായിക എന്നതിലുപരി വാശിയും തന്റെടവുമുള്ള നായികയായും, അസൂയയും കുശുമ്പും ഉള്ള നായികയായും, സങ്കടവും നിസ്സഹായയായ നായിക ആയും വരെ ഉർവശി വെള്ളിത്തിരയിൽ തിളങ്ങിയിട്ടുണ്ട്. ഈ കാലയളവ് കൊണ്ട് തന്നെ മലയാളത്തിലെ എല്ലാ സൂപ്പർതാരങ്ങളുടെ കൂടെയും നായികയായും സഹ നടിയായും ഉർവശി അഭിനയിച്ചുകഴിഞ്ഞു. തനിക്ക് കിട്ടുന്ന എല്ലാ കഥാപാത്രങ്ങളെയും തന്മയത്വത്തോടെ അഭിനയിച്ച ഫലിപ്പിച്ച മികച്ചതാക്കാൻ ഉർവശിക്ക് പ്രത്യേക കഴിവുണ്ട്. ശ്രീനിവാസനൊപ്പം എത്തിയ തലയണമന്ത്രത്തിലെ കഥാപാത്രവും, പൊന്മുട്ടയിടുന്ന […]
പാപ്പന് ശേഷം ഹിറ്റ്‌മേക്കർ ജോഷി മോഹൻലാലുമായി ഒരുമിക്കുന്നു.. കംപ്ലീറ്റ് മാസ് ചിത്രവുമായി ജോഷി
മലയാള സിനിമയിലെ മികച്ച സംവിധായകരുടെ കൂട്ടത്തിൽ മുൻ നിരയിൽ നിൽക്കുന്ന ആളാണ് ജോഷി. പ്രേക്ഷകർ മാത്രമല്ല നാം ആരാധിക്കുന്ന താരങ്ങൾ വരെ അദ്ദേഹത്തിന്റെ ആരാധകരാണ്. മലയാള സിനിമയിലെ എല്ലാ താരങ്ങളെയും അണിനിരത്തി ട്വന്റി20 എന്ന മഹാത്ഭുതം സൃഷ്ടിച്ചതും ജോഷി എന്ന സംവിധായകൻ കുറിച്ച ചരിത്രമാണ്. അത്രയും വർഷത്തെ പ്രവർത്തി പരിചയം ഉള്ള അദ്ദേഹത്തിന് എന്നും സിനിമാലോകം വലിയ വിലയാണ് കല്പിക്കുന്നത്. ഇപ്പോൾ അദ്ദേഹം മലയാളത്തിന്റെ മഹാനടനൊപ്പം വീണ്ടും ഒന്നിക്കുന്നു എന്ന് അറിയുമ്പോൾ പ്രേക്ഷകർക്ക് ആവേശം ഉണ്ടാക്കുന്ന വാർത്തയാണ്. […]
മോഹൻലാലിന്റെയും മമ്മൂട്ടിയുടെയും മികച്ച പ്രകടങ്ങളെ മറികടന്നുകൊണ്ട് നാഷണൽ അവാർഡ് മേടിച്ച സുരേഷ് ഗോപി ; ആരാധകന്റെ കുറിപ്പ് Viral
ഒരു വമ്പൻ തിരിച്ചുവരവിന്റെ പാതയിലാണ് സൂപ്പർ സ്റ്റാർ സുരേഷ് ഗോപി. വലിയ ഒരു ഇടവേളക്ക് ശേഷം നിരവധി ചിത്രങ്ങളാണ് അദ്ദേഹത്തിന്റെതായി പുറത്തുവരാനിരിക്കുന്നത്. അത് എല്ലാം ഏറെ പ്രതീക്ഷയുള്ളതുമാണ്. സുരേഷ് ഗോപി എന്ന നടന്റെ തിരിച്ചുവരവ് ആഘോഷമാക്കുകയാണ് ആരാധകർ. ഇന്നത്തെ ഭാഷയിൽ പറഞ്ഞാൽ നൈൻടീസ് കിഡ്സിന്റെ സൂപ്പർസ്റ്റാർ തിരിച്ചുവരുന്നു. സുരേഷ് ഗോപിയിലെ താരത്തെ തിരിച്ചറിഞ്ഞെങ്കിലും അദ്ദേഹത്തിന്റെ ഉള്ളിലെ നടനെ പ്രേക്ഷകരും സിനിമാലോകവും തിരിച്ചറിഞ്ഞോ എന്ന ചോദ്യം ഇപ്പോഴും ബാക്കി നിൽക്കുകയാണ്. ഇതുവരെ അദ്ദേഹം ചെയ്തു വച്ചതിൽ മികച്ച അഭിനയ […]
വിജയ് ബാബുവിനെ ആദ്യം പിന്തുണച്ചും പിന്നീട് അതിൽ ഖേദം പ്രകടിപ്പിച്ചും നടൻ സുമേഷ് മൂർ
താൻ അവളോടൊപ്പം അല്ല അവനോടൊപ്പം ആണെന്ന നിലപാട് തിരുത്തി നടൻ സുമേഷ് മൂർ. ആണ്‍കാഴ്ച്ചപ്പാടില്‍ നിന്നുമുണ്ടായ പരാമര്‍ശമാണതെന്നും ആ നിലപാട് തിരുത്തപ്പെടേണ്ടതാണെന്നും മൂര്‍ പറഞ്ഞു. ഇതോടെ വിജയ് ബാബുവിനെതിരായ ലൈംഗിക പീഡന കേസില്‍ പരാതിക്കാരിയെ അധിക്ഷേപിച്ച പരാമര്‍ശം പിന്‍വലിച്ചിരിക്കുകയാണ് നടന്‍. വളരെ മോശം സ്റ്റേറ്റ്‌മെന്റായി പോയി അതെന്നും അത് തീർത്തും ആണ്‍കാഴ്ചപ്പാടിലുള്ള നിലപാടുമാണ് അതെന്നും മൂർ ആവർത്തിച്ചു. എന്നാൽ അതിനെ പിന്തുണയ്ക്കുന്ന ആള്‍ക്കാരുണ്ട്. അതും തിരിച്ചറിയപ്പെടേണ്ടതുണ്ടെന്ന് മൂർ ചൂണ്ടിക്കാട്ടി. അവനൊപ്പം എന്ന് പറയുമ്പോള്‍ സ്വന്തം വീട്ടിലേക്ക് കൂടി നോക്കേണ്ടതുണ്ടെന്നും […]
അന്ന് സംസ്ഥാന അവാർഡിന് എന്നെയും പരിഗണിച്ചിട്ടില്ല; എന്റെ ആ സിനിമയ്ക്ക് എന്തായിരുന്നു കുഴപ്പമെന്ന് സുരേഷ് ഗോപി
സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപിച്ചപ്പോൾ തുടങ്ങിയ വിവാദങ്ങളും വിമർശനങ്ങളും അവസാനിക്കാതെ തുടരുകയാണ്. ഇതിനോടകം നിരവധി ആളുകൾ സോഷ്യൽ മീഡിയകളിലടക്കം പല രീതിയിൽ പ്രതിഷേധങ്ങൾ രേഖപ്പെടുത്തുന്നുണ്ട്. അവാർഡ് നിർണയത്തിൽ ജൂറി പലരെയും തഴഞ്ഞു എന്നാണ് വിമർശനം. അർഹതയുള്ളവർക്ക് അവാർഡ് നൽകിയില്ല എന്നത് മാത്രമല്ല അർഹതയില്ലാത്തവർക്ക് അവാർഡുകൾ നൽകിയെന്നും ആരോപണങ്ങളുണ്ട്. അവാർഡ് പ്രഖ്യാപിച്ചതിന് പിന്നാലെ ഇന്ദ്രന്‍സ് നായകനായ ‘ഹോം’ സിനിമക്ക് അവാര്‍ഡുകള്‍ ഇല്ലാത്തില്‍ വിവിധ കോണുകളില്‍ നിന്ന് പ്രതിഷേധങ്ങള്‍ ഉയരുന്നുണ്ട്. രാഷ്ട്രിയരംഗത്തും, സിനിമ രംഗത്തുമുള്ള നിരവധി ആളുകളാണ് ജൂറിയുടെ തിരുമാനത്തില്‍ […]
സീനിയേഴ്സും ജൂനിയേഴ്സും നേർക്കുനേർ… സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ ഇന്ന് പ്രഖ്യാപിക്കും
സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിനായി സീനിയേഴ്സും ജൂനിയേഴ്സും ഒരുപോലെ മത്സരിക്കുകയാണ്. ആരാകും മികച്ച നടൻ മികച്ച നടി എന്ന് അറിയാനുള്ള ആകാംക്ഷയിലാണ് പ്രേക്ഷകർ. അച്ഛനും മക്കളും വരെ നേർക്കുനേർ മത്സരരംഗത്ത് ഉണ്ട് എന്നതും ഇത്തവണത്തെ സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിന് ആവേശം കൂട്ടുന്നു. ചലച്ചിത്ര അവാര്‍ഡ് നാളെ വൈകീട്ട് അഞ്ചു മണിക്ക് മന്ത്രി സജി ചെറിയാന്‍ പ്രഖ്യാപിക്കും. മലയാളത്തിലെ ഒട്ടുമിക്ക എല്ലാ താരങ്ങളും മത്സരിക്കുമ്പോൾ ഇത്തവണത്തെ അവാര്‍ഡ് നിർണയവും അതുപോലെ പ്രയാസം ആയിരിക്കും. വണ്ണും, ദി പ്രീസ്റ്റുമാണ് മമ്മൂട്ടി ചിത്രങ്ങളായി […]
“ഇടതു വശത്തെ ഫോട്ടോയിൽ കാണുന്നത് നിൻ്റെ തന്ത, വലത് വശത്ത് കാണുന്നത് എൻ്റെ തന്ത” : അച്ഛനെ അപമാനിച്ചവന് വായടപ്പിയ്ക്കും മറുപടി കൊടുത്ത് മകൻ ഗോകുൽ സുരേഷ്
മലയാള സിനിമയിലെ എക്കാലത്തെയും പ്രിയപ്പെട്ട നടന്മാരിൽ ഒരാളാണ് സുരേഷ് ഗോപി. 1986 – ൽ പുറത്തിറങ്ങിയ രാജാവിൻ്റെ മകൻ എന്ന ചിത്രത്തിലെ വില്ലൻ വേഷമാണ് സുരേഷ് ഗോപിയുടെ അഭിനയ ജീവിതത്തിൽ വഴിത്തിരിവായി മാറുന്നത്. അതിനു മുൻപ് 1965- ൽ ഓടയിൽ നിന്ന് എന്ന സിനിമയിൽ ബാലതാരമായി അഭിനയിച്ചിരുന്നു അദ്ദേഹത്തിൻ്റെ തുടക്കം. പിന്നീട് നിരവധി സിനിമകളിൽ വില്ലൻ കഥാപാത്രങ്ങൾ കൈകാര്യം ചെയ്തു വന്നു. വില്ലൻ കഥാപാത്രത്തേക്കാളെല്ലാം കമ്മീഷണർ എന്ന ചിത്രത്തിലെ പ്രകടനത്തോടെയായിരുന്നു സൂപ്പർ താരനിരയിലേയ്ക്ക് ഉയർന്നത്. കളിയാട്ടം എന്ന […]
മലയാള സിനിമയെ താങ്ങി നിർത്തിയ നാല് തൂണുകൾ.. അവരുടെ സിനിമകൾ.. 16 വർഷങ്ങൾക്ക് ശേഷം ഒരേ സമയം റിലീസ് ചെയ്യാൻ ഒരുങ്ങുന്നു..
മമ്മൂട്ടി, മോഹൻലാൽ, സുരേഷ് ഗോപി, ജയറാം എന്നിവർ ഒരുകാലത്ത് മലയാള സിനിമയ്ക്ക് പകരം വെക്കാനില്ലാത്ത മുഖങ്ങളായി മാറിയ നടന്മാരാണ്. ഒടിടി പ്ലാറ്റ്‌ഫോം വഴിയാണ് മോഹൻലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം 12th മാൻ റിലീസ് ചെയ്യുന്നതെങ്കിലും ചിത്രത്തിൻ്റെ ടീസർ പുറത്തു വന്നതോടു കൂടെ ഏതാണ്ട് ഒരു കാര്യം വ്യകതമായി. വർഷങ്ങൾക്ക് ശേഷവും ഈ നാല് നടന്മാരുടെ ചിത്രങ്ങളും ഏകദേശം ഒരേ സമയം ഒന്നിന് പിന്നാലെ ഒന്നായി റിലീസ് ചെയ്യാൻ പോവുകയാണ്. വർഷങ്ങളക്ക് മുൻപ് […]
‘മേ ഹൂം മൂസ’ : മലപ്പുറം കാക്കയായി സുരേഷ് ഗോപി!! ബിഗ് ബഡ്ജറ്റ് പാൻ ഇന്ത്യൻ സിനിമ പ്രഖ്യാപിച്ച് ജിബു ജേക്കബ്
സുരേഷ് ഗോപി കേന്ദ്രകഥാപാത്രമായെത്തുന്ന പുതിയ പാന്‍ ഇന്ത്യന്‍ ബിഗ് ബജറ്റ് ചിത്രം പ്രഖ്യാപിച്ചു. ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രത്തിന്റ പേര് മേ ഹൂം മൂസ എന്നാണ്. സുരേഷ് ഗോപിയുടെ 253-ാം ചിത്രമാണ് മേ ഹൂം മൂസ. വെള്ളിമൂങ്ങ, മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍, ആദ്യരാത്രി, എല്ലാം ശരിയാകും എന്നീ ചിത്രങ്ങള്‍ക്കു ശേഷം ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന ചിത്രമെന്ന പ്രത്യേകത കൂടി മേ ഹൂം മൂസ എന്ന ചിത്രത്തിനുണ്ട്. ചിത്രം ഇന്ത്യ ഒട്ടാകെയുള്ള വിവിധ നഗരങ്ങളിലായി […]