Mohanlal
‘തൊണ്ണൂറുകളിലെ മോഹന്‍ലാലും നിലവിലെ സൂര്യയും സിനിമ കച്ചവടം മാത്രം ആക്കാതെ കലയാക്കാന്‍ ശ്രമിച്ചവര്‍’; വൈറല്‍ കുറിപ്പ്
മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ എന്ന ഫാസില്‍ ചിത്രത്തിലൂടെ 19ാം വയസ്സില്‍ വില്ലനായി മലയാള സിനിമയിലേക്ക് രംഗപ്രേവശം ചെയ്ത മോഹന്‍ലാല്‍ പിന്നെ മലയാള സിനിമയയുടെ താരരാജാവ് ആകുന്ന കാഴ്ച്ചയാണ് മലയാളികള്‍ കണ്ടത്. വെള്ളിത്തിരയില് വ്യത്യസ്ത കഥാപാത്രങ്ങള്‍ക്ക് ജീവന്‍ നല്‍കി മോഹന്‍ലാല്‍ മലയാളികളുടെ ചങ്കിടിപ്പായി മാറി. സ്‌നേഹത്തോടെ കേരളം അദ്ദേഹത്തെ ലാലേട്ടന്‍ എന്ന് വിളിച്ചു. മലയാളികള്‍ക്ക് ചേട്ടനായും കാമുകനായും ഭര്‍ത്താവായും സുഹൃത്തായും മകനായും മോഹന്‍ലാല്‍ കഥാപാത്രങ്ങള്‍ മാറി. മോഹന്‍ലാല്‍ എന്ന നടന്റെ സൂക്ഷ്മ അഭിനയത്തെ പറ്റി നടന്‍ സൂര്യ വര്‍ണിച്ചത്, […]
‘ഈ ഡെവില്‍ സ്‌മൈലൊക്കെ ലാലേട്ടന്‍ 27ാം വയസ്സില്‍ വിട്ട സീനാണ് മമ്മൂക്ക…’; വിന്റേജ് മോഹന്‍ലാല്‍ റേഞ്ചിനെക്കുറിച്ച് ആരാധകര്‍
2022ല്‍ പ്രേക്ഷകരും ആരാധകരും ഒരുപോലെ ആഘോഷിച്ച രണ്ട് മമ്മൂട്ടി ചിത്രങ്ങളാണ് അമല്‍ നീരദ് സംവിധാനം ചെയ്ത ഭീഷ്മപര്‍വ്വവും നിസാം ബഷീര്‍ സംവിധാനം ചെയ്ത റോഷാക്കും. ചിത്രങ്ങളിലെ മമ്മൂട്ടിയുടെ ഭാവങ്ങളും ഡയലോഗുകളുമെല്ലാം സോഷ്യല്‍ മീഡിയകളില്‍ ചര്‍ച്ചയായിരുന്നു. ഈ പ്രായത്തിലും യുവാക്കളേക്കാളുമെല്ലാം അപ്ഡേറ്റായി കഥകള്‍ തെരഞ്ഞെടുക്കുന്ന അദ്ദേഹത്തിന്റെ സെലക്ഷനും നിരവധി കൈയ്യടികളായിരുന്നു ലഭിച്ചത്. കഴിഞ്ഞ ദിവസമാണ് ഡിസ്നി പ്ലസ് ഹോട്സ്റ്റാറില്‍ റോഷാക്ക് സ്ട്രീമിംഗ് ആരംഭിച്ചത്. അത്ര പരിചിതമല്ലാത്ത ടൈറ്റില്‍ പ്രഖ്യാപനം മുതല്‍ പ്രേക്ഷക ശ്രദ്ധയാകര്‍ഷിച്ച ചിത്രത്തില്‍ ലൂക്ക് ആന്റണിയായി മമ്മൂട്ടി […]
മോഹന്‍ലാല്‍- ടിനു പാപ്പച്ചന്‍ ചിത്രത്തില്‍ അര്‍ജുന്‍ അശോകനും ആന്റണി വര്‍ഗീസും
ലിജോ ജോസ് പെല്ലശ്ശേരിയുടെ സംവിധാന സഹായി ആയാണ് ടിനു പാപ്പച്ചന്‍ സിനിമാ രംഗത്തേക്ക് എത്തുന്നത്. പിന്നീട് ‘സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍’ എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ സംവിധായകനാകാന്‍ ടിനു പാപ്പച്ചന് സാധിച്ചു. സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയ്ക്ക് ശേഷം ടിനു പാപ്പച്ചന്‍- ആന്റണി വര്‍ഗീസ് കൂട്ടുകെട്ടില്‍ ഒരുങ്ങിയ മറ്റൊരു ചിത്രമായിരുന്നു ‘അജഗജാന്തരം’. ഡിസംബര്‍ 23 ന് തിയേറ്ററില്‍ എത്തിയ ചിത്രത്തിന് വന്‍ സ്വകരണമായിരുന്നു ലഭിച്ചത്. മോഹന്‍ലാലിനെ നായകനാക്കി ടിനു സിനിമ ഒരുക്കുന്നുവെന്ന വാര്‍ത്തകള്‍ വന്നിരുന്നു. ഒഫിഷ്യല്‍ […]
”മലയാളത്തിലെ ഇനിഷ്യല്‍ റെക്കോര്‍ഡുകള്‍ ഭേദിച്ച മോഹന്‍ലാലിന്റെ മൂന്നാം മുറയുടെ 34 വര്‍ഷങ്ങള്‍….”
നടനവിസ്മയം മോഹന്‍ലാലിന്റെ കരിയറിലെ ഏറ്റവും സൂപ്പര്‍ ഹിറ്റ് സിനിമകളിലൊന്നായ മൂന്നാംമുറ റിലീസിനെത്തിയിട്ട് മുപ്പത്തിനാല് വര്‍ഷം പൂര്‍ത്തിയാവുന്നു. 1988 നവംബര്‍ പത്തിനായിരുന്നു മൂന്നാംമുറ റിലീസ് ചെയ്യുന്നത്. ആക്ഷന്‍ അഡ്വഞ്ചര്‍ ത്രില്ലറായി ഒരുക്കിയ ചിത്രത്തിന് എസ് എന്‍ സ്വാമി ആയിരുന്നു തിരക്കഥ രചിച്ചത്. കെ മധു സംവിധാനം ചെയ്ത ചിത്രത്തില്‍ മോഹന്‍ലാലിനൊപ്പം സുരേഷ് ഗോപി, ലാലു അലക്സ്, മുകേഷ് എന്നിവരായിരുന്നു കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. രേവതിയായിരുന്നു ചിത്രത്തില്‍ നായിക കഥാപാത്രത്തെ അവതരിപ്പിച്ചത്. രാഷ്ട്രീയ നേതാക്കാന്മാരെ ഒരു കൂട്ടം തീവ്രവാദികള്‍ തട്ടികൊണ്ട് […]
‘നല്ലൊരു സിനിമയായിരിക്കും മോഹന്‍ലാലിന്റെ ബറോസ് എന്നതിന് യാതൊരു സംശയവും ഇല്ല’; ടികെ രാജീവ് കുമാര്‍ പറയുന്നു
മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമെന്ന നിലയില്‍ വലിയ പ്രേക്ഷകശ്രദ്ധ നേടിയ പ്രോജക്റ്റ് ആണ് ബറോസ്. ചിത്രത്തിന്റതായി പുറത്തുവരുന്ന അപ്‌ഡേറ്റുകളെല്ലാം തന്നെ പ്രേക്ഷകര്‍ വളരെ പെട്ടന്ന്തന്നെ ഏറ്റെടുക്കാറുണ്ട്. ജൂലൈ 29ന് ചിത്രം പാക്കപ്പ് പറഞ്ഞത്. ആശിര്‍വാദ് സിനിമാസാണ് ‘ബറോസ്’ നിര്‍മ്മിക്കുന്നത്. ബറോസിന്റെ എഡിറ്റിംഗും കഴിഞ്ഞു. ഇനി സ്പെഷല്‍ എഫക്റ്റ്സ് ചെയ്യാനുണ്ട്. ഒരു തായ്ലന്‍ഡ് കമ്പനിയാണ് അത് ചെയ്യുന്നത്. ചിത്രം മാര്‍ച്ചില്‍ റിലീസ് ചെയ്യാനുള്ള പ്ലാനിലാണ് ഞങ്ങള്‍ എന്നും മോഹന്‍ലാല്‍ ഈ അടുത്ത് ഒരു അഭിമുഖത്തില്‍ പറയുകയുണ്ടായി. ഇപ്പോഴിതാ […]
” മോഹൻലാൽ.. നിങ്ങളാണ് യഥാർത്ഥ നടൻ…”: തുറന്നുപറഞ്ഞ് സംവിധായകൻ രഞ്ജിത്ത്
മലയാള സിനിമയുടെ താരാരാജാവാണ് മോഹൻലാൽ .ഒരു നടൻ എങ്ങിനെയാവണം എന്നതിനുള്ള ഉത്തമ ഉദാഹരണമാണ് മോഹൻലാൽ.ഒരു നടൻ എന്നതിന് പുറമേ പിന്നണി ഗായകൻ ആയും തിളങ്ങിയ താരമാണ് ലാലേട്ടൻ, ബറോസ് എന്ന സിനിമയിലൂടെ സംവിധാനത്തിലേക്കും കാൽവെക്കുകയാണ് പ്രിയതാരം, സംവിധാനം ചെയ്യുന്ന സിനിമയിൽ നായകനായി എത്തുന്നതും താരം തന്നെയാണ്. മലയാള സിനിമക്ക് ലഭിച്ച ഏറ്റവും വലിയ വരമാണ് മോഹൻലാൽ, അതിനുള്ള തെളിവുകളാണ് തരാം നേടിയ അവാർഡുകൾ. പത്മശ്രീ, പത്മഭൂഷൺ എന്നീ ബഹുമാതികൾ നൽകി രാജ്യം ആദരിച്ച ഒരു വെക്തി കൂടിയാണ്. […]
മീശ പിരിച്ച് മോഹന്‍ലാല്‍…! ഷാജി കൈലാസ് ചിത്രം എലോണ്‍ ഉടന്‍ വരുന്നു
മോഹന്‍ലാല്‍ ഷാജി കൈലാസ് കൂട്ടുകെട്ടില്‍ റിലീസിനൊരുങ്ങുന്ന പുതിയ ചിത്രമാണ് എലോണ്‍. ചിത്രത്തിന്റേതായി പുറത്തുവരുന്ന വാര്‍ത്തകളെല്ലാം തന്നെ നിമിഷ നേരംകൊണ്ട് സോഷ്യല്‍മീഡികളില്‍ വൈറലാവാറുണ്ട്. സിനിമ എന്ന് റിലീസ് ചെയ്യുമെന്നാണ് ഓരോദിനവും പ്രേക്ഷകരുടെ ചോദ്യം. ഡിസംബറില്‍ റിലീസ് ഉണ്ടാകുമെന്നും സ്ഥിരീകരിക്കാത്ത വിവരമുണ്ട്. ഇപ്പോഴിതാ ചിത്രത്തിന്റെ പുതിയ സ്റ്റില്‍ ആണ് വൈറലാവുന്നത്. ഷാജി കൈലാസാണ് സ്റ്റില്‍ പങ്കുവെച്ചിരിക്കുന്നത്. മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന കാളിദാസ് എന്ന കഥാപാത്രത്തിന്റെ സ്റ്റില്ലാണ് പങ്കുവച്ചിരിക്കുന്നത്. ”STRONGER ”than ”YESTERDAY’, എന്നാണ് പോസ്റ്റിന് നല്‍കിയിരിക്കുന്ന ക്യാപ്ഷന്‍. കയ്യില്‍ ഫോണും പിടിച്ച് […]
‘മലയാള സിനിമയുടെ വ്യവസായിക സങ്കല്‍പ്പങ്ങളെ പൊളിച്ചെഴുതിയ നടനാണ് മോഹന്‍ലാല്‍…! ഏറ്റവും വലിയ റിലീസുമായി വരുന്നു….’
മലയാളത്തിന്റെ എക്കാലത്തെയും സൂപ്പര്‍ താരമാണ് മോഹന്‍ലാല്‍. മലയാളത്തിന്റെ ലാലേട്ടനായി മാറിയതില്‍ പിന്നില്‍ ഒരുപാട് വിജയഗാഥകളുണ്ട്. വില്ലനായി തുടക്കം. സഹനടനായി മുന്നേറ്റം. അങ്ങനങ്ങ് സൂപ്പര്‍ താരമായുള്ള വളര്‍ച്ച. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടയില്‍ മലയാളത്തില്‍ സംഭവിച്ച മൂന്ന് പ്രധാന ഇന്‍ഡസ്ട്രി ഹിറ്റുകളിലും നായകന്‍ മോഹന്‍ലാല്‍ ആയിരുന്നു. ജീത്തു ജോസഫിന്റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ നായകനായ ദൃശ്യം, വൈശാഖിന്റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിച്ച പുലിമുരുകന്‍, മലയാള സിനിമയുടെ വിപണി വികസിപ്പിച്ചതില്‍ പുലിമുരുകന്റെ തുടര്‍ച്ചയാണ് മൂന്ന് വര്‍ഷത്തിന് ശേഷമെത്തിയ ലൂസിഫര്‍. വാണിജ്യപരമായി […]
‘മോഹന്‍ലാലിന്റെ ആക്ടിംഗ് പെര്‍ഫോമന്‍സുകളൊക്കെ ‘Inborn talent’ എന്ന ക്രെഡിറ്റിലേക്ക് പോകാറാണ് പതിവ്’; കുറിപ്പ് ശ്രദ്ധ നേടുന്നു
നാല് പതിറ്റാണ്ടിലേറെയായി മലയാളികളുടെ സിനിമാ സങ്കല്‍പ്പങ്ങളില്‍ നിന്ന് മാറ്റി നിര്‍ത്താനാകാത്ത അഭിനയ യാത്രയുമായി മലയാളത്തിന്റെ നടനവൈഭവം മോഹന്‍ലാല്‍ സിനിമാജീവിതം തുടരുകയാണ്. വില്ലനായി കടന്നുവന്ന മലയാളികളുടെ മനസ്സില്‍ കൂടുകൂട്ടിയ അസാമാന്യ പ്രതിഭയാണ് മോഹന്‍ലാല്‍. അത്‌കൊണ്ടാണ് ഈ കഥാപാത്രങ്ങള്‍ക്ക് മറവിയുടെ മറ വീഴാത്തത്. ചിരിപ്പിച്ചും കരയിപ്പിക്കും ആവേശം കൊള്ളിച്ചുമെല്ലാം സ്‌ക്രീനില്‍ വിസ്മയം തീര്‍ത്ത മോഹന്‍ലാലിനെക്കുറിച്ചുള്ള ഒരു കുറിപ്പാണ് ഇപ്പോള്‍ വൈറലാവുന്നത്. ഇമോഷണല്‍ സീനുകളില്‍ മോഹന്‍ലാല്‍ അത്ര പോരാ എന്ന് പൊതുവെ ഒരു അഭിപ്രായം കേള്‍ക്കാറുണ്ടെന്നും എന്നാല്‍ അദ്ദേഹം ചെയ്തിരിക്കുന്ന കഥാപാത്രങ്ങളുടെ […]
ഇന്നും മായാത്ത ‘കമലദളം’…! മോഹന്‍ലാലിനല്ലാതെ മറ്റൊരു നടനും ആ രംഗം അത്രയും ഭംഗിയാക്കാന്‍ കഴിയില്ല ; കുറിപ്പ് വൈറല്‍
മോഹന്‍ലാല്‍ എന്ന നടനവൈഭവം അഭിനയിച്ച കഥാപാത്രങ്ങളില്‍ കമലദളം ചിത്രത്തിലെ നന്ദഗോപനെ ഇന്നും പ്രേക്ഷകര്‍ ഓര്‍ക്കുന്നു. ‘തന്മയീ ഭാവം’ എന്നാല്‍ എന്ത് എന്നതിന്റെ ഉത്തമ ഉദാഹരണമാണ് ഈ ചിത്രത്തില്‍ നന്ദഗോപനായി അടിമുടി മാറിയ മോഹന്‍ലാല്‍. ലോഹിതദാസിന്റെ രചനയില്‍ സിബി മലയില്‍ സംവിധാനം ചെയ്തു 1992-ല്‍ പുറത്തിറങ്ങിയ ചിത്രമാണിത്. മോഹന്‍ലാലിനെ കൂടാതെ മുരളി, വിനീത്, നെടുമുടി വേണു, മോനിഷ, പാര്‍വ്വതി തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. മോഹന്‍ലാലിന്റെ അനായാസ നൃത്തച്ചുവടുകള്‍ക്ക് ചൂണ്ടിക്കാണിക്കാറുള്ള ഒരു സിനിമ കൂടിയാണ് കമലദളം. അലസമായ […]