Mammootty
ഒടിടി റിലീസിന് പിന്നാലെ കൈയടി നേടി മമ്മൂട്ടിയുടെ ‘ടര്‍ബോ’യിലെ ആ രംഗം
മമ്മൂട്ടിയെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്ത ടര്‍ബോ ഇന്നലെയാണ് ഒടിടിയില്‍ സ്ട്രീമിംഗ് ആരംഭിച്ചത്. മെയ് 23 ന് തിയറ്ററുകളില്‍ റിലീസ് ചെയ്യപ്പെട്ട ചിത്രം പ്രമുഖ സോണി ലിവിലൂടെയാണ് ഇപ്പോള്‍ എത്തിയിരിക്കുന്നത്. തിയറ്ററുകളില്‍ വിജയം നേടിയ ചിത്രത്തിന് ഒടിടിയിലും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. വിശേഷിച്ചും ചിത്രത്തിലെ ഒരു സീക്വന്‍സിനെക്കുറിച്ചാണ് സിനിമാപ്രേമികളില്‍ വലിയൊരു വിഭാഗവും എടുത്ത് പറയുന്നത്. ഒരു കാര്‍ ചേസ് സീന്‍ ആണ് അത്. ജീപ്പ് ഡ്രൈവറായ ജോസ് എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി ചിത്രത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്. പ്രസ്തുത ചേസ് […]
ആരാകും മികച്ച നടൻ…? മമ്മൂട്ടിയ്‌ക്കൊപ്പം മത്സരിക്കാൻ ആ താരം കൂടി ; ദേശീയ ചലച്ചിത്ര അവാർഡ് സംബന്ധിച്ച ചർച്ചകൾ
ദേശീയ ചലച്ചിത്ര അവാർഡ് സംബന്ധിച്ച ചർച്ചകൾ സോഷ്യൽ മീഡിയയിൽ സജീവം. തങ്ങളുടെ പ്രിയ താരങ്ങൾ മത്സരയിനത്തിൽ ഉണ്ടോ എന്നാണ് പലരും ഉറ്റുനോക്കുന്നത്. എല്ലാതവണത്തെയും പോലെ ഇത്തവണയും സിനിമാ ലോകം ഒന്നടങ്കം നോക്കി കാണുന്ന കാറ്റഗറി മികച്ച നടനുള്ള പുരസ്കാരം ആണ്. ഓരോ സിനിമാ മേഖലയിലെ മികച്ച പ്രകടനങ്ങൾ കാഴ്ചവച്ച നടന്മാരിൽ നിന്നും ആരാകും വിജയകിരീടം ചൂടുക എന്നറിയാനുള്ള ആകാംക്ഷയിലാണ് ആരാധകരും. ഈ അവസരത്തിൽ മികച്ച നടനാകാൻ ഉയർന്ന് കേൾക്കുന്ന പേരുകളിൽ മുൻപന്തിയിൽ മലയാളികളുടെ പ്രിയ താരം മമ്മൂട്ടിയാണ്. […]
ടർബോ ജോസ് ഇനി ടർബോ ജാസിം…!! അറബിക് പ്രീമിയറില്‍ ‘ടര്‍ബോ’യ്ക്ക് മികച്ച പ്രതികരണം
മമ്മൂട്ടി നായകനായ ടര്‍ബോ ഹിറ്റായിരുന്നു. ആദ്യമായി അറബിയില്‍ മൊഴിമാറ്റിയെത്തിയ ഇന്ത്യൻ ചിത്രം കൂടിയാണ് ടർബോ. വൈശാഖ് സംവിധാനം ചെയ്ത ചിത്രം ആക്ഷന്‍ കോമഡി വിഭാഗത്തില്‍ പെടുന്ന ഒന്നായിരുന്നു. മെയ് 23 നായിരുന്നു ചിത്രത്തിന്‍റെ തിയറ്റര്‍ റിലീസ്. മികച്ച ഓപണിംഗ് അടക്കമുള്ള ബോക്സ് ഓഫീസ് കളക്ഷന്‍ നേടിയ ചിത്രമാണിത്. ഇപ്പോഴിതാ മലയാള സിനിമയില്‍ ആദ്യമായി ടര്‍ബോയുടെ അറബിക് പതിപ്പ് പ്രദര്‍ശനത്തിനെത്തുകയാണ്. ജിസിസിയില്‍ ഉടനീളം ചിത്രം നാളെ (ഓഗസ്റ്റ് 2) പ്രദര്‍ശനം ആരംഭിക്കുകയാണ്. ഇതിന് മുന്നോടിയായി ചിത്രത്തിന്‍റെ വിതരണക്കാരായ ട്രൂത്ത് […]
ദുരിതാശ്വാസത്തില്‍ പങ്കുചേര്‍ന്ന് മമ്മൂട്ടി…!! അവശ്യ സാധനങ്ങളുമായി കെയർ ആൻഡ് ഷെയർ
ഉരുള്‍പൊട്ടല്‍ ദുരന്തം നടന്ന വയനാട്ടിലെ രക്ഷാപ്രവര്‍ത്തനങ്ങളില്‍ കൈത്താങ്ങാവാന്‍ മമ്മൂട്ടിയുടെ നേതൃത്വത്തിലുള്ള ജീവകാരുണ്യ സംഘടനയായ കെയര്‍ ആന്‍ഡ് ഷെയര്‍ ഇന്‍റര്‍നാഷണല്‍ ഫൗണ്ടേഷന്‍. പ്രമുഖ വ്യവസായിയായ സി പി സാലിയുടെ സി പി ട്രസ്റ്റുമായി ചേര്‍ന്നാണ് കെയര്‍ ആന്‍ഡ് ഷെയര്‍ വയനാട്ടില്‍ സഹായമെത്തിക്കുക. ആംബുലൻസ് സർവീസ്, പ്രഥമ ശുശ്രൂഷാ മരുന്നുകൾ, ഭക്ഷണപദാർത്ഥങ്ങൾ, വസ്ത്രങ്ങൾ, പാത്രങ്ങൾ, കുപ്പിവെള്ളം, കുടിവെള്ള ടാങ്കർ മുതലായ അവശ്യ സാധനങ്ങളുമായാണ് കെയർ ആൻഡ് ഷെയറിന്‍റെയും സിപി ട്രസ്റ്റിന്‍റെയും പ്രവര്‍ത്തകര്‍ പുറപ്പെടുന്നത്. അതേസമയം വയനാട് മുണ്ടക്കൈയിലുണ്ടായ മണ്ണിടിച്ചിൽ ദുരന്തം […]
മമ്മൂട്ടിയുടെ ‘ബസൂക്ക’യുടെ റിലീസ് വൈകുന്നത് എന്തുകൊണ്ട് ?? സൂചനകൾ പുറത്ത്
അടുത്തിടെയാണ് മലയാളത്തിന്റെ മമ്മൂട്ടി വേറിട്ട കഥാപാത്രങ്ങളാല്‍ ഞെട്ടിക്കുകയാണ്. അങ്ങനെ വ്യത്യസ്ഥമായ വേഷത്തിൽ മമ്മുട്ടി എത്തുന്ന ചിത്രമാണ് ബസൂക്ക. നവാഗതനായ ഡിനോ ഡെന്നിസ് തിരക്കഥ രചിച്ച മമ്മൂട്ടിയുടെ ബസൂക്ക ഒരു ത്രില്ലര്‍ ചിത്രമായിരിക്കും എന്നാണ് സൂചന. ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഒരു ചിത്രമായ മമ്മൂട്ടിയുടെ ബസൂക്കയുടെ റിലീസ് വൈകിയേക്കും. ഓണം റീലീസായി സെപ്റ്റംബറില്‍ മമ്മൂട്ടി ചിത്രം പ്രദര്‍ശനത്തിനെത്തിക്കാനായിരുന്നു ആലോചന. എന്നാല്‍ ഗൗതം വാസുദേവ് മേനോന്റെ ഭാഗം പൂര്‍ത്തിയാകാനുണ്ട് എന്നാണ് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. നിലവില്‍ മമ്മൂട്ടി നായകനാകുന്ന ചിത്രത്തിന്റെ സംവിധാനത്തിന്റെ […]
ആ ഷർട്ട് കുറച്ചു പോപ്പുലർ ആവട്ടേ, ആ മനസ്സിന് ഒരു ബിഗ് സല്യൂട്ട്” ; കുറിപ്പ്
കോട്ടക്കുന്നിലെ ആർട്ടിസ്റ്റ് ജസ്ഫറിന് ഒരാഗ്രഹമുണ്ടായിരുന്നു, താൻ ഡിസൈൻ ചെയ്ത ഷർട്ടുമിട്ട് പ്രിയപ്പെട്ട നടൻ മമ്മൂട്ടിയെ കാണണമെന്ന്. മസ്‌കുലാർ ഡിസ്‌ട്രോഫി രോഗം ബാധിച്ച് കഴുത്തിന് താഴെ തളർന്ന ജസ്ഫറിന്റെ ഒന്നരവർഷംനീണ്ട ഈ ആഗ്രഹം കഴിഞ്ഞദിവസം സാധിച്ചു. ഒരു സിനിമയുടെ ഓഡിയോ ലോഞ്ചിന് ജസ്ഫർ ഡിസെൻ ചെയ്ത ഷർട്ടുമിട്ട് മമ്മൂട്ടി എത്തിയതോടെയാണ് ആഗ്രഹം സഫലീകരിച്ചത്. കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയയിൽ ഈ വിഷയം വളരെ അധികം ചർച്ച ചെയ്യപ്പെട്ടു. കഴുത്തിന് താഴെ തളർന്ന ജസ്ഫർ ചുണ്ടുകൾക്കിടയിൽ ബ്രഷ് കടിച്ച് പിടിച്ചായിരുന്നു […]
‘കണ്ണുകളാൽ മായം കാണിച്ച നടൻ’…!! ആസിഫ് അലിയെ നെഞ്ചോട് ചേർത്ത , വീഡിയോ വൈറൽ
മലയാള സിനിമാ ലോകത്ത് ആസിഫ് അലിയെ സംഗീതഞ്ജൻ രമേഷ് നാരായൺ അപമാനിച്ച സംഭവം വലിയ ചർച്ച ആയി മാറിയിരിക്കുകയാണ്. സിനിമാ- രാഷ്ട്രീയ രംഗത്ത് ഉള്ള നിരവധി പേരാണ് ആസിഫിനെ പിന്തുണച്ചും രമേഷ് നാരായണിന് എതിരെ രൂക്ഷവിമർശനം ഉന്നയിച്ചും രംഗത്ത് എത്തുന്നത്. ഈ അവസരത്തിൽ ആസിഫുമായി ബന്ധപ്പെട്ട പല വീഡിയോകളും ഫോട്ടോകളും എല്ലാം സോഷ്യൽ ലോകത്ത് വൈറലാകുകയാണ്. അക്കൂട്ടത്തിൽ മമ്മൂട്ടി, ആസിഫ് അലിയെ കുറിച്ച് മുൻപ് പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്. കഴിഞ്ഞ വർഷം റിലീസ് ചെയ്ത് ഏറെ ശ്രദ്ധനേടിയ […]
കുട്ടി ആരാധകന് പിറന്നാള്‍ സമ്മാനവുമായി മമ്മൂട്ടി…!! വീഡിയോ വൈറൽ
ഒരു സിനിമയുടെ സെറ്റില്‍ എല്ലാം കാണുന്നയാളാണ് മമ്മൂട്ടിയെന്ന് പലരും പറഞ്ഞിട്ടുണ്ട്. വിശേഷിച്ചും അദ്ദേഹത്തെ നായകനാക്കി സംവിധായകരായി അരങ്ങേറ്റം നടത്തിയവര്‍. ഇപ്പോഴിതാ ഒരു കുട്ടി ആരാധകന് മമ്മൂട്ടി പിറന്നാള്‍ സമ്മാനം നല്‍കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആവുകയാണ്. https://www.instagram.com/reel/C9bvBerSM3V/?igsh=YzFwbGpreGt3ZmEy ഗൗതം വസുദേവ് മേനോന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് മമ്മൂട്ടി നിലവില്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ചിത്രീകരണം നടക്കുന്ന ഫ്ലാറ്റിന് തൊട്ടടുത്ത് താമസിക്കുന്ന മഹാദേവ് എന്ന കുട്ടി ആരാധകന്‍ എല്ലാ ദിവസവും എല്ലാ ദിവസവും ഷൂട്ടിംഗ് കാണാന്‍ എത്തും. കുട്ടിയുടെ പിറന്നാള്‍ […]
ആകാംക്ഷയുണര്‍ത്തി ഗൗതം വാസുദേവ് മേനോന്റെ സംവിധാനത്തില്‍ മമ്മൂട്ടി നായകൻ…!! നായികയായി ആ സൂപ്പർ താരം
വേഷങ്ങളുടെ വൈവിധ്യത്താല്‍ വിസ്‍യമിപ്പിക്കുകയാണ് സമീപകാല സിനിമയില്‍ മമ്മൂട്ടി. അതിനാല്‍ മമ്മൂട്ടി നായകനായ ഓരോ പുതിയ സിനിമയുടെയും പ്രഖ്യാപനം ആകാംക്ഷയുണര്‍ത്തുന്നതാണ്. ഗൗതം വാസുദേവ് മേനോന്റെ മമ്മൂട്ടി ചിത്രം ലോഞ്ച് ചെയ്‍തിരിക്കുകയാണ്. മമ്മൂട്ടിയും ഗൗതമും ഒന്നിക്കുന്നുവെന്ന ഊഹാപോഹങ്ങൾ നേരത്തെ തന്നെ നടന്നിരുന്നു. ആ അഭ്യൂഹങ്ങൾക്ക് ഇന്ന് തിരശീല വീഴുകയും ചെയ്തു. മമ്മൂട്ടി കമ്പനി നിർമിക്കുന്ന സിനിമയിലെ കാസ്റ്റിംഗ് സംബന്ധിച്ച ചർച്ചകൾ ഇപ്പോൾ സോഷ്യൽ ലോകത്ത് സജീവമാണ്. അക്കൂട്ടത്തിൽ നായികയുമായി ബന്ധപ്പെട്ട വിവരങ്ങളാണ് പുറത്തുവരുന്നത്. മമ്മൂട്ടിയുടെ നായികയായി നയൻതാര എത്തുമെന്നാണ് സോഷ്യൽ […]
“ഇതിപ്പോൾ ദുൽഖൽ തോറ്റുപോകുമല്ലോ. ഇങ്ങനെ ഒക്കെ ചെയ്യാമോ മമ്മൂക്കാ..” മമ്മൂട്ടിയുടെ പുതിയ ലുക്കും വൈറൽ
സിനിമാ താരങ്ങളുടെ ഔട്ട്ഫിറ്റുകൾ എപ്പോഴും സോഷ്യൽ മീഡിയയിൽ വൈറൽ ആയി മാറാറുണ്ട്. അക്കൂട്ടത്തിൽ പ്രധാനിയാണ് മമ്മൂട്ടി. താരം എത്തുന്ന ഏത് പരിപാടിയിലായാലും ഒരു വ്യത്യസ്തത ഉണ്ടാകും എന്നത് യാഥാർത്ഥ്യമാണ്. അത്തരത്തിൽ മാസ് ലുക്കിലും സിംപിൾ ലുക്കിലുമെത്തി എപ്പോഴും ആരാധകരെ അമ്പരപ്പിക്കാറുണ്ട് മമ്മൂട്ടി. ‘പ്രായം വെറും അക്കങ്ങൾ മാത്രമാണ് എന്ന് വീണ്ടും തെളിയിക്കുന്ന മമ്മൂക്ക’ എന്നാണ് പലപ്പോഴും പുത്തൻ ഫോട്ടോകൾ കണ്ട് ആരാധകർ പറയാറുള്ളത്. അത്തരത്തിലൊരു ഫോട്ടോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുന്നത്. തന്റെ പുതിയ സിനിമയുടെ […]