Mammootty
“കാഴ്ച്ച സിനമയിലെ കൊച്ചുണ്ടാപ്രി തിരികെ വന്നാലോ…?”; കുറിപ്പ് ശ്രദ്ധനേടുന്നു
മെഗാസ്റ്റാര്‍ മമ്മൂട്ടി അവിസ്മരണീയമായ പ്രകടനം കാഴ്ചവെച്ച സിനിമയായിരുന്നു ‘കാഴ്ച’. ഈ ചിത്രത്തിലൂടെയാണ് ബ്ലെസി സ്വതന്ത്ര സംവിധായകനായത്. അക്കാലത്തിറങ്ങിയ സിനിമകളില്‍ നിന്നും വ്യത്യസ്തമായ പ്രമേയം സ്വീകരിച്ചിട്ടും ഈ ചിത്രം പ്രദര്‍ശന വിജയം നേടി. മലയാളത്തിലെ വാണിജ്യ സിനിമകളധികവും ജീവിത ഗന്ധിയല്ലാത്ത ഹാസ്യകഥകളുമായി പുറത്തിറങ്ങുമ്പോഴാണ് ഗുജറാത്ത് ഭൂകമ്പം ചിതറിച്ച ഒരു ബാലന്റെ കഥ ചിത്രീകരിക്കുന്ന കാഴ്ച പുറത്തിറങ്ങുന്നത്. ജീവിത നൈര്‍മ്മല്യങ്ങള്‍ വിട്ടുമാറാത്ത, കുട്ടനാട്ടിലെ ഇഴയുന്ന ജീവിതപശ്ചാത്തലത്തിലാണ് സംവിധായകന്‍ കഥ ചിത്രീകരിക്കുന്നത്. 2004ലെ കേരളസംസ്ഥാന സിനിമ അവാര്‍ഡില്‍ കാഴ്ച ഒട്ടേറെ പുരസ്‌കാരങ്ങള്‍ […]
2022 – ലെ ഏറ്റവും മികച്ച ചിത്രമായി മാറി റോഷാക്ക്; റെക്കോർഡുകൾ തകർത്ത് മമ്മൂട്ടി ചിത്രം മുന്നേറുന്നു
മമ്മൂട്ടി ചിത്രമായ ‘റോഷാക്ക്’ മികച്ച പ്രതികരണം നേടി തീയറ്ററുകളിൽ സംപ്രേക്ഷണം തുടരുകയാണ്. ഒക്ടോബർ 7 – നായിരുന്നു നിസാം ബഷീർ സംവിധാനം ചെയ്ത റോഷാക്ക് തീയറ്ററുകളിൽ റിലീസ് ചെയ്തത്. തീയറ്ററുകളിൽ എത്തിയ ആദ്യദിവസം മുതൽ തന്നെ മികച്ച കളക്ഷനുകളാണ് ചിത്രം നേടിക്കൊണ്ടിരിക്കുന്നത്. രണ്ടാം ഭാരം പിന്നിടുമ്പോൾ റോഷാക്ക് മറ്റൊരു നേട്ടം കൂടി കരസ്ഥമാക്കിയിരിക്കുകയാണ്. അടുത്തിടെ റിലീസ് ചെയ്ത മലയാള ചിത്രങ്ങളിൽ രണ്ടാമത്തെ ശനിയാഴ്ച ഏറ്റവും ഗംഭീര കളക്ഷൻ നേടിയ ചിത്രമായി മാറിയിരിക്കുകയാണ് മമ്മൂട്ടിയുടെ റോഷാക്ക്. ഈയിടെ പുറത്തിറങ്ങി […]
ചരിത്രവും ബ്രഹ്മാണ്ഡവും ഒന്നിച്ച മലയാളത്തിന്റെ ഒരേ ഒരു അടയാളമായി ഇന്നും നിലനില്‍ക്കുന്ന കേരളക്കരയുടെ വീരപ്പഴശ്ശിക്ക് 13ാം വാര്‍ഷികം….
എംടി വാസുദേവന്‍ നായരുടെ തിരക്കഥയില്‍ മെഗാസ്റ്റാര്‍ മമ്മൂട്ടിയെ നായകനാക്കി ഹരിഹരന്‍ സംവിധാനം ചെയ്ത ചിത്രമായിരുന്നു പഴശ്ശിരാജ. മറ്റ് ഇന്‍ഡസ്ട്രികളില്‍ ബ്രഹ്മാണ്ഡ സിനിമകളുടെ റിലീസിനെ കുറിച്ച് കേട്ടിരുന്ന മലയാളികള്‍ക്ക് പ്രതീക്ഷിക്കാത്തൊരു ദൃശ്യ വിസ്മയം നല്‍കിയ ചിത്രം കൂടിയാണ് പഴശ്ശിരാജ. 2009 ഒക്ടോബര്‍ പതിനാറിനായിരുന്നു ചിത്രം റിലീസ് ചെയ്തത്. വന്‍ പ്രമോഷനോടെ വന്‍ ഹൈപ്പോടെയായിരുന്നു ചിത്രത്തിനെ വരവേറ്റത്. കലാപരമായും സാമ്പത്തിക പരമായും മലയാള സിനിമ ഇന്‍ഡസ്ട്രിയിയെ പ്രകമ്പനം കൊള്ളിക്കാന്‍ സിനിമയ്ക്ക് സാധിച്ചിരുന്നു. മലയാള സിനിമാ ചരിത്രത്തിലെ ഏറ്റവും ചെലവേറിയ സിനിമയായിരുന്നു […]
“ആ എനർജി ഒരു സംഭവം തന്നെയാണ്. പ്രായമൊക്കെ വെറും നമ്പറാണെന്ന് പറയാൻ തോന്നുന്നത് അപ്പോഴാണ്”… മമ്മൂട്ടിയുടെ അഭിനയത്തെക്കുറിച്ച് ഗ്രേസ് ആന്റണി പറയുന്നു
പ്രേക്ഷക നിരൂപക പ്രശംസകളോടെ ‘റോഷാക്ക്’ മികച്ച രീതിയിലാണ് തിയേറ്ററുകളിൽ സംപ്രേഷണം തുടരുന്നത്. ‘കെട്ട്യോളാണ് എന്റെ മാലാഖ’ എന്ന ചിത്രത്തിനു ശേഷം മമ്മൂട്ടിയെ നായകനാക്കി നിസാം ബഷീർ ഒരുക്കിയ ബ്ലോക്ക് ബസ്റ്റർ ഹിറ്റ് ചിത്രം കൂടിയാണ്. റോഷാക്കിൽ മമ്മൂട്ടിയെ പല രൂപത്തിലും ഭാവത്തിലും കാണാൻ സാധിച്ചതിന്റെ സന്തോഷത്തിലാണ് ആരാധകർ. ഒരു സൈക്കോളജിക്കൽ റിവഞ്ച് ത്രില്ലറായ റോഷാക്കിന്റെ വിശേഷങ്ങളും ചർച്ചകളും തുടർന്നുകൊണ്ടിരിക്കുകയാണ്. റോഷാക്ക് ഇപ്പോൾ വിദേശരാജ്യങ്ങളിലും റിലീസ് ചെയ്തിരിക്കുകയാണ്. യു കെ, ന്യൂസിലാൻഡ്, ഓസ്ട്രേലിയ, സൗദി അറേബ്യ എന്നിവിടങ്ങളിലാണ് ചിത്രം […]
‘മമ്മൂക്ക പറഞ്ഞത് പോലെ മലയാള സിനിമ വിപ്ലവപൂര്‍ണമായ ഒരു ചരിത്രഘട്ടത്തിലൂടെയാണ് കടന്നുപൊയ്ക്കൊണ്ടിരിക്കുന്നത്’; കുറിപ്പ് വൈറല്‍
കഴിഞ്ഞ അന്‍പത്തി ഒന്ന് വര്‍ഷമായി സിനിമയോടും അഭിനയത്തോടുമുള്ള തീരാമോഹത്തോടെ ജൈത്രയാത്ര തുടരുന്ന മലയാളത്തിന്റെ അഭിനയ സുകൃതമാണ് മമ്മൂട്ടി. ലോക സിനിമയ്ക്ക് മുന്നില്‍ എന്നും അഭിമാനത്തോടെ മലയാളിക്ക് പറയാന്‍ കിട്ടിയ മഹാഭാഗ്യമാണ് മമ്മൂട്ടി. പ്രായത്തിന്റെ പാടുകള്‍ മനസ്സിലും ശരീരത്തിലും ഏല്‍ക്കാതെ പ്രായം വെറും അക്കങ്ങള്‍ മാത്രമാണെന്ന് ഓരോ നിമിഷവും ഈ അതുല്യ പ്രതിഭ തെളിയിച്ചു കൊണ്ടിരിക്കുന്നു. ഒരുപാട് പരിമിതികളുള്ള, തീരാത്ത അഭിനിവേശം കൊണ്ട് മാത്രം നടനായ ഒരുവനാണ് താനെന്ന് മമ്മൂട്ടി പലവട്ടം പറഞ്ഞിട്ടുണ്ട്. ഇക്കാര്യം അന്വര്‍ത്ഥം ആക്കുന്നത് തന്നെയാണ് […]
മമ്മൂട്ടി – ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം ‘നന്‍പകല്‍ നേരത്ത് മയക്കം’ ; പുതിയ പോസ്റ്റര്‍ ശ്രദ്ധ നേടുന്നു
പ്രഖ്യാപന സമയം മുതല്‍ പ്രേക്ഷകരും ആരാധകരും ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രമാണ് നന്‍പകല്‍ നേരത്ത് മയക്കം. ഹിറ്റ് ഫിലിം മേക്കര്‍ ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന ചിത്രമായതുകൊണ്ടും മലയാളത്തിന്റെ മെഗാസ്റ്റാറും അദ്ദേഹത്തിന്റെ സിനിമയില്‍ ആദ്യമായി അഭിനയിക്കുന്നതുകൊണ്ടും തന്നെയാണ് സിനിമാ പ്രേമികള്‍ക്ക് ഇത്ര ആവേശത്തിനുള്ള കാരണം. ഈ വര്‍ഷം ഫെബ്രുവരിയില്‍ ചിത്രീകരണം അവസാനിച്ച സിനിമ എന്ന് തിയറ്ററുകളിലെത്തും എന്നത് സംബന്ധിച്ച് അറിയിപ്പുകളൊന്നും അണിയറക്കാരില്‍ നിന്നും ഇതുവരെ പുറത്തെത്തിയിട്ടില്ല. ഇപ്പോഴിതാ റിലീസ് കാത്തിരിക്കുന്ന പ്രേക്ഷകര്‍ക്ക് മുന്നില്‍ പുതിയ […]
“ഇതെങ്ങനെയാണ് മമ്മൂക്ക ആവിഷ്കരിക്കുക എന്ന് ഒരു വിദ്യാർത്ഥിയുടെ താൽപര്യത്തോടെ ആ സീൻ ഷൂട്ട് ചെയ്തപ്പോൾ ഞാൻ കണ്ടിരുന്നു”… മമ്മൂട്ടിയുടെ അഭിനയത്തെക്കുറിച്ച് നടൻ ജഗദീഷ് പറയുന്നു
പ്രേക്ഷക നിരൂപക പ്രശംസകളോടെ ‘റോഷാക്ക്’ മികച്ച രീതിയിലാണ് തിയേറ്ററുകളിൽ സംപ്രേഷണം തുടരുന്നത്. ‘കെട്ട്യോളാണ് എന്റെ മാലാഖ’ എന്ന ചിത്രത്തിനു ശേഷം മമ്മൂട്ടിയെ നായകനാക്കി നിസാം ബഷീർ ഒരുക്കിയ ബ്ലോക്ക് ബസ്റ്റർ ഹിറ്റ് ചിത്രം കൂടിയാണ് ‘റോഷാക്ക്’. റോഷാക്കിൽ മമ്മൂട്ടിയെ പല രൂപത്തിലും ഭാവത്തിലും കാണാൻ സാധിച്ചതിന്റെ സന്തോഷത്തിലാണ് ആരാധകർ. ഒരു സൈക്കോളജിക്കൽ റിവഞ്ച് ത്രില്ലറായ റോഷാക്കിന്റെ വിശേഷങ്ങളും ചർച്ചകളും തുടർന്നുകൊണ്ടിരിക്കുകയാണ്. റോഷാക്ക് ഇപ്പോൾ വിദേശരാജ്യങ്ങളിലും റിലീസ് ചെയ്തിരിക്കുകയാണ്. യു.കെ, ന്യൂസിലാൻഡ്, ഓസ്ട്രേലിയ, സൗദി അറേബ്യ എന്നിവിടങ്ങളിലാണ് ചിത്രം […]
‘മമ്മൂക്കയെ നായകനാക്കി ഒരുക്കുന്ന ക്രിസ്റ്റഫറിലൂടെ ബി ഉണ്ണികൃഷ്ണന്‍ വമ്പന്‍ തിരിച്ച് വരവ് നടത്തും’; കുറിപ്പ് ശ്രദ്ധ നേടുന്നു
മലയാളി പ്രേക്ഷകര്‍ക്ക് മികച്ച ചിത്രങ്ങള്‍ സമ്മാനിച്ച സംവിധായകനാണ് ബി ഉണ്ണികൃഷ്ണന്‍. അദ്ദേഹത്തിന്റെ ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ ചിത്രമായിരുന്നു മോഹന്‍ലാല്‍ നായകനായെത്തിയ ആറാട്ട്. മോഹന്‍ലാലിന്റെ മാസ് ആക്ഷന്‍ ചിത്രമായിരുന്നു. ചെറിയ ഇടവേളയ്ക്ക് ശേഷമാണ് ഇത്തരത്തിലുള്ള ഒരു ചിത്രവുമായി മേഹന്‍ലാല്‍ എത്തുന്നത്. 2017 ല്‍ പുറത്ത് വന്ന വില്ലന് ശേഷമാണ് ആറാട്ടിലൂടെ ഈ ജോഡി വീണ്ടും ഒന്നിച്ചത്. മമ്മൂട്ടിയെ നായകനാക്കി റിലീസിനൊരുങ്ങുന്ന ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ക്രിസ്റ്റഫര്‍. പ്രഖ്യാപന സമയം മുതല്‍ ശ്രദ്ധനേടിയ ചിത്രം ആണിത്. പ്രമാണി […]
“സിനിമ കണ്ടിട്ട് ആളുകൾ ചീത്തയാകുന്നത് അപൂർവ്വമാണ്. സിനിമ ഉണ്ടാകുന്നതിനു മുമ്പ് മനുഷ്യനും കുറ്റകൃത്യങ്ങളുമുണ്ട്”… ഇലന്തൂരിലെ നരബലി കേസുമായി ബന്ധപ്പെട്ട് പ്രസ് മീറ്റിൽ മമ്മൂട്ടിയുടെ പ്രതികരണം
‘കെട്ട്യോളാണ് എന്റെ മാലാഖ’ എന്ന ചിത്രത്തിനു ശേഷം നിസാം ബഷീർ മമ്മൂട്ടിയെ നായകനാക്കി സംവിധാനം ചെയ്ത ‘റോഷാക്ക്’ തിയേറ്ററുകളിൽ മികച്ച പ്രതികരണങ്ങളോടെ പ്രദർശനം തുടരുകയാണ്. രണ്ടാം വാരത്തിലേക്ക് കടക്കുന്ന ചിത്രം ഒരു സൈക്കോളജിക്കൽ റിവഞ്ച് ത്രില്ലറാണ്. ബ്ലോക്ക് ബസ്റ്റർ ഹിറ്റായി മുന്നേറിക്കൊണ്ടിരിക്കുന്ന ചിത്രത്തിന്റെ വിജയാഘോഷങ്ങൾ ദുബായിലും മറ്റുമായി നടന്നുകൊണ്ടിരിക്കുകയാണ്. ഇപ്പോഴിതാ റോഷാക്ക് സിനിമയുടെ പ്രസ് മീറ്റിൽ മമ്മൂട്ടിയുടെ പ്രതികരണമാണ് ചർച്ചയാകുന്നത്. ഇലന്തൂരിലെ നരബലി കേസുമായി ബന്ധപ്പെട്ട ആയിരുന്നു മമ്മൂട്ടിയുടെ പ്രതികരണം. സിനിമ കണ്ട് മനുഷ്യർ കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നത് […]
“ഒരു സൂപ്പർസ്റ്റാർ സ്വയം നിങ്ങൾക്ക് ഭക്ഷണം വിളമ്പി തന്നിരിക്കുന്നു, അതെങ്ങനെ ഞാൻ കഴിക്കാതിരിക്കും”… ദുൽഖറിന്റെ വീട്ടിൽ പോയപ്പോഴുണ്ടായ അനുഭവം പങ്കുവെച്ച് മൃണാൾ താക്കൂർ
ഹനു രാഘവപുടിയുടെ സംവിധാനത്തിൽ ദുൽഖർ സൽമാൻ നായകനായ എത്തിയ സൂപ്പർ ഹിറ്റ് ചിത്രമായിരുന്നു ‘സീതാരാമം’. മൃണാൾ താക്കുറാണ് സിനിമയിൽ നായികയായി എത്തിയത്. ഇവരെ കൂടാതെ രശ്മിക മന്ദന, ഭൂമിക ചൗള, ഗൗതം വാസുദേവ് മേനോൻ, സുമന്ദ്, പ്രകാശ് രാജ് തുടങ്ങിയ ഒട്ടനവധി താരനിരകളും ചിത്രത്തിൽ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു. ബോക്സ് ഓഫീസിൽ ഏറ്റവും മികച്ച പ്രതികരണം നേടിയ ചിത്രം കൂടിയാണ് സീതാരാമം. സീതാരാമത്തിന്റെ പ്രമോഷന്റെ ഭാഗമായി ചെയ്ത അഭിമുഖത്തിൽ മൃണാൾ മമ്മൂട്ടിയെ കുറിച്ച് പറഞ്ഞ വാക്കുകളാണ് […]