News Block
‘മലയാളസിനിമയിലേക്ക് നടി ഭാവനയുടെ തിരിച്ചുവരവ്’; മമ്മൂട്ടി ‘ന്റിക്കാക്കൊരു പ്രേമണ്ടാർന്ന്’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു
കമല്‍ സംവിധാനം ചെയ്ത നമ്മള് എന്ന ചിത്രത്തിലൂടെ പരിമളം എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് മലയാളികളുടെ മനസില്‍ ഇടം നേടിയ നടിയാണ് ഭാവന. തുടര്‍ന്ന് നിരവധി സിനിമകളില്‍ കേന്ദ്രകഥാപാത്രമായി ഭാവന തിളങ്ങി നിന്നു. ഒരു പതിറ്റാണ്ടിലേറെയായി അഭിനയ രംഗത്തുള്ള താരം ഇപ്പോള്‍ തെന്നിന്ത്യയിലെ മുന്‍നിര നായികമാരില്‍ ഒരാളാണ്. തെന്നിന്ത്യന്‍ ഭഷകളിലാണ് ഭാവന ഇപ്പോള്‍ മിന്നും താരമായി നിറഞ്ഞ് നില്‍ക്കുന്നത്. കന്നഡ സിനിമ നിര്‍മാതാവ് നവീനെയാണ് ഭാവന വിവാഹം ചെയ്തിരിക്കുന്നത്. ഇതിന് ശേഷം കന്നഡയില്‍ താരം നിരവധി ചിത്രങ്ങള്‍ ചെയ്തു. […]
ദുല്‍ഖറിന്റെ ‘സല്യൂട്ടി’ന് പിന്നാലെ മമ്മൂട്ടിയുടെ ‘പുഴു’വും ഒടിടി റിലീസിന് ; സോണി ലൈവില്‍ പ്രദർശിപ്പിക്കാൻ ഒരുങ്ങുന്നു..
മലയാളത്തിന്റെ സൂപ്പര്‍താരം മമ്മൂട്ടിയുടേയതായി ഇനി പുറത്തുവരാനിരിക്കുന്ന ചിത്രമാണ് പുഴു. ചിത്രത്തില്‍ കരുത്തുറ്റ ഒരു കഥാപാത്രമായി പാര്‍വതി തിരുവോത്തും ഉണ്ട്. നവാഗതയായ റത്തീന സംവിധാനം ചെയ്യുന്ന ചിത്രമാണ് പുഴു. മലയാളത്തില്‍ ഒരു വനിതാ സംവിധായികയുടെ സിനിമയില്‍ ആദ്യമായാണ് മമ്മൂട്ടി അഭിനയിക്കുന്നതെന്ന പ്രത്യേകതയും ചിത്രത്തിന് ഉണ്ട്. ചിത്രം ഒടിടി റിലീസാകുമെന്ന് റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തുവന്നുവെങ്കിലും ഇക്കാര്യത്തില്‍ സ്ഥിരീകരണങ്ങള്‍ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. ഇപ്പോഴിതാ ഇക്കാര്യത്തില്‍ സ്ഥിരീകരണം വന്നിരിക്കുകയാണ്. ചിത്രം ഒടിടി റിലീസ് തന്നെയെന്ന് സംവിധായക റത്തീന അറിയിച്ചു. സോണി ലിവിലൂടെയാണ് […]
‘ആറാട്ടിൽ വല്ലാതെ വെറുപ്പിച്ചു, എന്തിനാണ് ഇങ്ങനെ കോമാളി വേഷങ്ങള്‍ ചെയ്യുന്നത്?’: കേട്ട വിമർശനം തുറന്നുപറഞ്ഞ് സിദ്ദിഖ്
മലയാളി പ്രേക്ഷകരുടെ ഇഷ്ട നടനാണ് സിദ്ദീഖ്. ഏതു വേഷവും തന്റേതായ രീതിയില്‍ അഭിനയിച്ചു ഫലിപ്പിക്കാനും താരത്തിന് കഴിവുണ്ട്. കോളേജ് പഠനക്കാലത്ത് മിമിക്രി ചെയ്തിരുന്ന സിദ്ദിഖിനെ പറ്റി കേട്ടറിഞ്ഞാണ് സംവിധായകന് തമ്പി കണ്ണന്താനം ഒരു ചാന്‍സ് നല്‍കിയത്. 1985-ലെ ആ നേരം അല്‍പ്പദൂരം എന്ന സിനിമയിലൂടെയായിരുന്നു മലയാള സിനിമയിലെ അരങ്ങേറ്റം. തുടര്‍ന്ന് ചെറിയ വേഷങ്ങള്‍ ചെയ്തു. മലയാള സിനിമയില്‍ സിദ്ദിഖ് പ്രശസ്തനാകുന്നത് 1990കള്‍ മുതലാണ്. സിദ്ദിഖ്, മുകേഷ്, ജഗദീഷ്, അശോകന് എന്നിവര്‍ നായകന്മാരായി അഭിനയിച്ച് 1990-ല്‍ റിലീസായ ഇന്‍ […]
തണ്ണീർമത്തൻ ദിനങ്ങൾ എന്ന മെഗാഹിറ്റിന് ശേഷം ‘പത്രോസിന്റെ പടപ്പുകൾ’ ആയി രസിപ്പിക്കാൻ ഡിനോയ് പൗലോസ്; പ്രതീക്ഷയോടെ പ്രേക്ഷകർ
മലയാളി പ്രേക്ഷകർ ഹൃദയത്തിലേറ്റിയ ചിത്രമാണ് ‘തണ്ണീർമത്തൻ ദിനങ്ങൾ’. മാത്യു, അനശ്വര തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളിലെത്തിയ സ്കൂൾ പ്രണയകഥ ആരാധകരും ഏറ്റെടുക്കുകയായിരുന്നു. സിനിമയിലെ നായകൻ്റെ ജോലിയും കൂലിയുമില്ലാത്ത ചേട്ടൻ കഥാപാത്രത്തേയും ആരാധകർ ഏറ്റെടുത്തതാണ്. ഡിനോയ് പൗലോസാണ് ആ കഥാപാത്രത്തെ അതിമനോഹരമായി അവതരിപ്പിച്ചത്. പിന്നീടാണ് ഡിനോയ് തന്നെയാണ് സിനിമയുടെ തിരക്കഥാകൃത്തെന്ന് ആരാധകർ അറിയുന്നത്. ഉദയ ചന്ദ്രൻ സംവിധാനം ചെയ്ത ബ്ളാക്ക് ടിക്കറ്റ് എന്ന സിനിമയിൽ സഹസംവിധായകനായും അഭിനേതാവായുമായിരുന്നു ഡിനോയ് പൗലോസ് അരങ്ങേറ്റം കുറിച്ചത്. തണ്ണീർമത്തൻ ദിനങ്ങൾ എന്ന സിനിമയിലൂടെ തന്നെയാണ് […]
‘ഇന്നത്തെ മോഹൻലാലിനെ സൃഷ്ടിച്ചത് ആന്റണി പെരുമ്പാവൂർ, മമ്മൂട്ടിക്ക് ജോർജ്ജ് അങ്ങനെയല്ല’: ബദറുദീൻ വെളിപ്പെടുത്തുന്നു
മലയാളികളുടെ താരരാജാവ് മോഹന്‍ലാലും ആന്റണി പെരുമ്പാവൂരും തമ്മിലുള്ള അപൂര്‍വ ആത്മബന്ധം എല്ലാവര്ക്കും അറിയാവുന്ന കാര്യമാണ്. 29 വര്‍ഷങ്ങള്‍ക്ക് മുമ്പ് വെറും 22 ദിവസത്തേക്ക് മോഹന്‍ലാലിന്റെ ഡ്രൈവറായി വന്നതാണ് ആന്റണി. 1987ല്‍ പട്ടണപ്രവേശം എന്ന സിനിമയുടെ സെറ്റിലായിരുന്നു ആന്റണി ഡ്രൈവറായി എത്തിയത്. പിന്നീട് മോഹന്‍ലാലിന്റെ സന്തത സഹചാരിയായി ബിസിനസിലും സിനിമയിലും വലംകൈയായി മാറുകയായിരുന്നു. പിന്നീട് നിരവധി ചിത്രങ്ങളുടെ നിര്‍മ്മാതാവായും ആന്റണി തിളങ്ങി. ഇവരെപ്പോലെ തന്നെ മമ്മൂട്ടിയേയും ജോര്‍ജിനേയും ഏവര്‍ക്കും സുപരിചിതമാണ്. മമ്മൂട്ടിയുടെ മേക്കപ്പ് ആര്‍ട്ടിസ്റ്റായി എത്തി പിന്നീട് അദ്ദേഹത്തിന്റെ […]
സ്ത്രീകളെ നയിക്കാൻ അധ്യക്ഷ ചുമതല നടി ശ്വേത മേനോന്; താരസംഘടന ‘അമ്മ’യില്‍ ഇന്റേണല്‍ കമ്മിറ്റി രൂപീകരിച്ചു
ജോലി സ്ഥലങ്ങളിൽ സ്ത്രീകൾ നേരിടേണ്ടി വരുന്ന അക്രമങ്ങളെയും , ചൂഷങ്ങണളെയും പ്രതിരോധിക്കുക എന്ന ലക്ഷ്യത്തോട് കൂടെ സിനിമ താരങ്ങളുടെ സംഘടനയായ അമ്മയിൽ ഇന്റേണല്‍ കമ്മിറ്റി രൂപീകരിച്ചു. കമ്മിറ്റിയുടെ അധ്യക്ഷയായി നടി ശ്വേത മോനോനെ തെരെഞ്ഞെടുത്തു. രചന നാരായണന്‍കുട്ടി, കുക്കു പരമേശ്വരന്, മാല പാര്‍വ്വതി എന്നിവരെ അംഗങ്ങളായും നിയമിച്ചു. ഒരു വനിത അഭിഭാഷകയെ കൂടി കമ്മിറ്റിയുടെ പ്രവർത്തനങ്ങളിൽ ഉൾപ്പെടുത്തുമെന്നും നിലവിൽ പുറത്തിറക്കിയ സർക്കുലറിൽ പ്രതിപാദിക്കുന്നു.മലയാള സിനിമ മേഖലയിലെ വുമണ്‍ ഇന്‍ സിനിമ കളക്ടീവ് എന്ന സംഘടനയ്ക്ക് രൂപം നൽകിയപ്പോൾ […]
അനൂപ് മേനോനെ പരസ്യമായി വെല്ലുവിളിച്ച് അവതാരകൻ ജീവ ജോസഫ്; 21 ഗ്രാംസിൻ്റെ പോസ്റ്ററൊട്ടിക്കൽ ചലഞ്ച് വൈറൽ
മലയാളികളുടെ പ്രിയപ്പെട്ട നടൻ അനൂപ് മേനോനെ പരസ്യമായി വെല്ലുവിളിച്ച് എത്തിയിരിക്കുകയാണ് അവതാരകനും നടനുമായ ജീവ ജോസഫ്. അനൂപ് മേനോൻ നായകനായെത്തുന്ന 21 ഗ്രാംസ് എന്ന സിനിമയുടെ പോസ്റ്റർ ഒട്ടിക്കാനാണ് വെല്ലുവിളിച്ചിരിക്കുന്നത്. നവാഗതനായ ബിബിൻ കൃഷ്ണ എഴുതി സംവിധാനം ചെയ്ത് മാർച്ച് 18ന് തിയറ്ററുകളിലെത്തുന്ന ക്രൈം ത്രില്ലർ സിനിമയാണ് 21 ഗ്രാംസ്. റിനീഷാണ് സിനിമ നിർമ്മിക്കുന്നത്. തൻ്റെ ഇൻസ്റ്റഗ്രാം പേജിലൂടെ അനൂപ് മേനോനേയും സിനിമയുടെ മറ്റ് അണിയറ പ്രവർത്തകരെയും ചാലഞ്ച് ചെയ്യുന്ന ജീവയുടെ വീഡിയോ ഇതിനോടകം വൈറലായി മാറി. […]
“പടം റൊമ്പ സെമ്മയാ ഇറുക്ക്”!!; തമിഴ്നാട്ടിലും വമ്പൻ ഹിറ്റായി ‘ഭീഷ്മ പർവ്വം’; പോസിറ്റീവ് റിവ്യൂസ്
അമൽ നീരദ് സംവിധാനം ചെയ്ത് മമ്മൂട്ടി നായകനായ സിനിമയാണ് ഭീഷ്മപർവ്വം. മാർച്ച് മൂന്നിന് തിയേറ്ററുകളിലെത്തിയ സിനിമ ഇതിനോടകം ബോക്സ് ഓഫീസിൽ നിരവധി റെക്കോർഡുകൾ നേടുകയും ചെയ്തു. മധ്യകേരളത്തിലെ അഞ്ഞൂറ്റി എന്ന ഒരു കുടുംബത്തിൻ്റെ കഥ പറയുന്ന സിനിമയേയും മൈക്കിൾ എന്ന മമ്മൂട്ടി കഥാപാത്രത്തെയും ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. സിനിമ ഇറങ്ങിയ ദിവസം തന്നെ സോഷ്യൽ മീഡിയയിൽ കടുത്ത ഡീഗ്രേഡിങ് നടന്നെങ്കിലും സിനിമ വിജയ കുതിപ്പിലേക്ക് തന്നെ എത്തി. കേരളത്തിനു പുറത്തും സിനിമയ്ക്ക് നിരവധി ആരാധകരാണുള്ളത്. ഇപ്പോഴിതാ തമിഴ്നാട്ടിലെ […]
#SRK+ : ബാക്കിയുള്ളവർ മറ്റ് ott പ്ലാറ്റ്ഫോമുകളെ ആശ്രയിച്ച് പോകുമ്പോൾ സ്വന്തമായി ott സൃഷ്ടിച്ചു കിംഗ് ഖാൻ
ബ്രാന്‍ഡ് മൂല്യത്തില്‍ രാജ്യത്തെ സെലിബ്രിറ്റികളില്‍ അഞ്ചാമതാണ് ലോകത്തെ എല്ലാവരുടേയും പ്രിയങ്കരനായ ബോളിവുഡ് നടന് ഷാരൂഖ് ഖാന്. 5000 കോടിക്ക് മുകളില്‍ ആസ്തിയാണ് താരത്തിന് ഉള്ളത്. 2018ല്‍ പുറത്തിറങ്ങിയ സീറോ എന്ന ചിത്രത്തിന്റെ പരാജയത്തോടെ സിനിമയില്‍ നിന്നും വിട്ട് നില്‍ക്കുകയായിരുന്നു. എന്നാല്‍ വന്‍ തിരിച്ചുവരവിനൊരുങ്ങുന്നുണ്ട് താരം. സിദ്ധാര്‍ത്ഥ് ആനന്ദ് സംവിധാനം ചെയ്യുന്ന പഠാന് ആണ് ഷാരൂഖ് ഖാന്റെ പുതിയ സിനിമ. ദീപിക പദുകോണും ജോണ്‍ എബ്രഹാമുമാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങള്‍ അവതരിപ്പിക്കുന്നത്. ഇപ്പോഴിതാ മറ്റൊരു സന്തോഷ വാര്‍ത്തയും […]
‘കേരളത്തില്‍ നടപ്പില്ല, എന്റെ ആ ആഗ്രഹം തമിഴ് നാട്ടിലേ നടക്കൂ’: ദുല്‍ഖര്‍ സല്മാന് പറയുന്നു..
മലയാളികളുടെ പ്രിയ താരമാണ് ദുല്‍ഖര്‍ സല്മാന് . സെക്കന്റ് ഷോ എന്ന ചിത്രത്തിലൂടെ വന്ന് ചുരുങ്ങിയ കാലം കൊണ്ട് തന്നെ സുപ്പര്‍താര പദവിയിലെത്താന്‍ ദുല്‍ഖറിന് സാധിച്ചു. കുറുപ്പ് എന്ന ചിത്രമാണ് താരത്തിന്റേതായി പുറത്തിറങ്ങിയ മലയാള ചിത്രം. റോഷന് ആഡ്രൂസ് സംവിധാനം ചെയ്യുന്ന ‘സല്യൂട്ട്’ എന്ന താരത്തിന്റെ പുതിയ ചിത്രം ഒ.ടി.ടി റിലീസിനൊരുങ്ങുകയാണ്. മാര്‍ച്ച് 18ന് സോണി ലിവിലൂടെയാണ് ചിത്രം റിലീസാവുന്നത്. ഡാന്‍സ് കോറിയോഗ്രഫര്‍ ബൃന്ദ മാസ്റ്റര്‍ ആദ്യമായി സംവിധാനം ചെയ്ത ‘ഹേ സിനാമിക’ യാണ് ദുല്‍ഖറിന്റെ ഒടുവില്‍ […]