12 Nov, 2025
1 min read

‘ലോകസിനിമയിൽ ഇതാദ്യം’; സിബിഐ 5 ഭാഗം ചെയ്ത് ചരിത്രം രചിച്ച് മെഗാസ്റ്റാർ മമ്മൂട്ടി & ടീം

മലയാള സിനിമയിലെയും മമ്മൂട്ടിയുടെ കരിയറിലെയും ഐക്കോണിക് കഥാപാത്രമാണ് സേതുരാമയ്യര്‍ സിബിഐ. സേതുരാമയ്യര്‍ സീരീസിലെ ഏറ്റവും പുതിയ ചിത്രമായ സിബിഐ 5 ദ ബ്രയ്ന്‍ എന്ന ചിത്രമാണ് ഇപ്പോള്‍ അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരിക്കുന്നത്. വലിയ പ്രേക്ഷക പ്രതീക്ഷയാണ് സിനിമയ്ക്കുള്ളത്. സിനിമയുടെ എല്ലാ അപ്‌ഡേഷനുകള്‍ക്കും വലിയ സ്വീകര്യത ലഭിക്കുന്നുണ്ട്. ഇപ്പോളിതാ ചിത്രത്തെക്കുറിച്ചും ഈ കഥാപാത്രവുമായുള്ള തന്റെ 35 വര്‍ഷത്തെ യാത്രയെക്കുറിച്ചും പരാമര്‍ശിച്ചിരിക്കുകയാണ് സംവിധായകന്‍ കെ മധു. ഇന്ത്യന്‍ സിനിമയുടെ എക്കാലത്തെയും മെഗാസ്റ്റാറായ മമ്മൂട്ടിയ്ക്കും സേതുരാമയ്യര്‍ എന്ന കഥാപാത്രത്തിനും രചയിതാവ് എസ് എന്‍ […]

1 min read

100 കോടി ക്ലബ്‌ റെക്കോർഡ് തിരുത്തികുറിക്കാൻ അതേ ടീം വീണ്ടും; മോൺസ്റ്റർ തുടങ്ങി

മോഹന്‍ലാലിനെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് മോണ്‍സ്റ്റര്‍, പ്രഖ്യാപന സമയം മുതലേ പ്രേക്ഷക ശ്രദ്ധ നേടികൊണ്ടിരിക്കുന്ന ചിത്രമാണിത്. പുലിമുരുകന്‍ ടീം വീണ്ടും ഒന്നിക്കുന്നതിനാലാണ് സിനിമയ്ക്ക് ഇത്ര ഹൈപ്പിന് കാരണമെന്നും പറയാം. മലായള സിനിമയുടെ ബോക്‌സ് ഓഫീസ് ചരിത്രത്തില്‍ ആദ്യമായി 100 കോടി ക്ലബ്ബിലെത്തിയ ചിത്രം കൂടിയാണ് പുലിമുരുകന്‍. ഈ ചിത്രത്തിന് ശേഷം വൈശാഖും മോഹന്‍ലാലും ഒന്നിക്കുന്ന ചിത്രമാണ് മോണ്‍സ്റ്റര്‍. ചിത്രത്തിലെ മോഹന്‍ലാലിന്റെ ലുക്കെല്ലാം തന്നെ സോഷ്യല്‍ മീഡിയകളില്‍ വളരെ വൈറലായിരുന്നു. ലക്കിസിങ് എന്ന കഥാപാത്രമായാണ് […]

1 min read

‘മമ്മൂക്ക ഇത്തിരി തലക്കനം കാണിക്കുന്നയാളാണ്, പക്ഷെ മോഹൻലാൽ അങ്ങനെയല്ല’: കൊല്ലം തുളസി വെളിപ്പെടുത്തുന്നു

ഒരുകാലത്ത് മലയാള സിനിമയിലെ സജീവ സാന്നിധ്യമായിരുന്നു കെ. തുളസീധരന്‍ എന്ന കൊല്ലം തുളസി. ഒരുപാട് സിനിമകളിലെ അദ്ദേഹത്തിന്റെ അഭിനയപ്രകടനം ഇന്നും പ്രേക്ഷകര്‍ ഓര്‍ക്കുന്നുണ്ട്. നിന്നിഷ്ടം എന്നിഷ്ടം എന്ന ചിത്രത്തിലൂടെയാണ് കൊല്ലം തുളസി സിനിമാ രംഗത്തേക്ക് അരങ്ങേറ്റം കുറിക്കുന്നത്. ലേലം, ദ കിംഗ്, ധ്രുവം, കമ്മീഷണര്‍, സത്യം, പതാക, ടൈം, തുടങ്ങിയ നിരവധി ചിത്രങ്ങളില്‍ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. വില്ലന്‍ വേഷങ്ങളാണ് കൊല്ലം തുളസി കൂടുതലും ചെയ്തിട്ടുള്ളത്. വള്ളിക്കുടിലിലെ വെള്ളക്കാരന്‍ ആണ് അവസാനമായി അഭിനയിച്ച സിനിമ. അഭിനയത്തില്‍ നിന്നും രാഷ്ട്രീയത്തിലേക്കും […]

1 min read

പ്രേക്ഷകരേ തിയറ്ററിൽ പിടിച്ചിരുത്തി ‘21 ഗ്രാംസ്’ ക്ലൈമാക്സ്‌ രംഗങ്ങൾ; ത്രസിപ്പിക്കുന്ന എക്സ്പീരിയൻസ് എന്ന് പ്രേക്ഷകർ

മലയാളി പ്രേക്ഷകരുടെ ഇഷ്ട താരം അനൂപ് മേനോനെ നായകനാക്കി യുവ സംവിധായകനായ ബിബിൻ കൃഷ്ണ സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമാണ് “21 ഗ്രാംസ്”. ചിത്രം ഒരു ഇൻവെസ്റ്റിഗേഷൻ ത്രില്ലറായിട്ടാണ് പ്രേക്ഷകർക്ക് മുൻപിൽ എത്തിയത്. മാർച്ച് – 18 (ഇന്നലെ ) ആയിരുന്നു ചിത്രം റിലീസായത്.  സിനിമ റിലീസ് ആവുന്നതിന് മുൻപേ തന്നെ പ്രിവ്യൂ ഷോയ്ക്ക് ശേഷം മികച്ച പ്രതികരണമായിരുന്നു സിനിമയ്ക്ക് പ്രേക്ഷകരിൽ നിന്നും ലഭിച്ചത്. ഇന്നേ വരെ മലയാള സിനിമ കണ്ടിട്ടുള്ളതിൽ വെച്ച് മികച്ചതും,വ്യത്യസ്‍തവുമായ സസ്പെൻസ് […]

1 min read

‘എന്റെ കരിയർ ഇത്രയും ഉയർത്തിയത് മോഹൻലാൽ’: പ്രിയദർശൻ മനസു തുറക്കുന്നു

മലയാളികളെ ഹൃദയത്തിലേറ്റിയ ഒരുപിടി നല്ല സിനിമകൾ സമ്മാനിച്ച സംവിധായകനാണ് പ്രിയദർശൻ. മലയാളത്തിനു പുറമേ കോളിവുഡിലും ബോളിവുഡിലും താരം സിനിമകൾ ചെയ്തിട്ടുണ്ട്. കോമഡി ചിത്രങ്ങളിലൂടെയാണ് പ്രിയദർശൻ മലയാളികളുടെ ഹൃദയത്തിൽ ഇടം നേടിയത്. പ്രിയദർശൻ, മോഹൻലാൽ, എം ജി ശ്രീകുമാർ, നിർമ്മാതാവ് സുരേഷ് കുമാർ തുടങ്ങിയവർ ഒന്നിച്ച് സിനിമയിലെത്തുകയും പരസ്പരം നല്ലൊരു സൗഹൃദം കാത്തു സൂക്ഷിക്കുകയും ചെയ്യുന്നവരാണ്. പലപ്പോഴും സൗഹൃദത്തെക്കുറിച്ച് താരങ്ങൾ തുറന്നു പറഞ്ഞിട്ടുണ്ട്. പ്രിയദർശൻ-മോഹൻലാൽ കൂട്ടുകെട്ടിൽ പിറന്ന സിനിമകളൊക്കെയും മലയാളത്തിൽ സൂപ്പർ ഹിറ്റുകളായി മാറുകയും ചെയ്തു. ചിത്രം, കിലുക്കം, […]

1 min read

‘കുറുപ്പാണ് ഏറ്റവും വലിയ ഫസ്റ്റ് ഡേ കളക്ഷൻ നേടിയ സിനിമ, പക്ഷെ അതവർ അംഗീകരിക്കില്ല’: വൈറലാകുന്ന കുറിപ്പ് വായിക്കാം

മോഹന്‍ലാല്‍, മമ്മൂട്ടി എന്നീ രണ്ട് പേരില്‍ കേന്ദ്രീകരിച്ചാണ് മലയാള സിനിമ ഇപ്പോഴും നിലനില്‍ക്കുന്നത്. എന്നാല്‍ ചില യുവനടന്മാര്‍ കഴിവുകൊണ്ട് ആ നിരയിലേക്ക് എത്തിപ്പെടാന്‍ ശ്രമിക്കുന്നുണ്ട്. മലയാള സിനിമയില്‍ ഇപ്പോള്‍ തിളങ്ങി നില്‍ക്കുന്ന മൂന്ന് താരങ്ങളാണ് പൃഥ്വിരാജ്, ദുല്‍ഖര്‍ സല്‍മാന്‍, നിവിന്‍ പോളി എന്നിവര്‍. ഇവരെക്കൂടൊതെ വേറെയും താരങ്ങള്‍ ഉണ്ട്. എന്നാല്‍ ഈ മൂന്ന് താരങ്ങള്‍ക്ക് നിരവധി ആരാധകര്‍ ആണ് ഉള്ളത്. ഇതില്‍ നിവിന്‍ പോളി സിനിമയുടെ ഒരു പാരമ്പര്യവും ഇല്ലാതെയാണ് സിനിമാ ലോകത്തേക്ക് എത്തിയത്. കുറച്ച് നല്ല […]

1 min read

“മമ്മൂക്കാ, നിങ്ങൾ പൊളിയാണ്”: ഭീഷ്മ പർവ്വം കണ്ട് മമ്മൂട്ടിയെ വിളിച്ചു നവ്യ നായർ പറഞ്ഞത്

റെക്കോര്‍ഡുകള്‍ സൃഷ്ടിച്ച് തിയേറ്ററുകളില്‍ മൂന്നാം വാരവും നിറഞ്ഞ സദസ്സില്‍ പ്രദര്‍ശനം തുടരുകയാണ് മമ്മൂട്ടി- അമല്‍ നീരദ് കൂട്ടുകെട്ടില്‍ പിറന്ന ഭീഷ്മപര്‍വ്വം. കോവിഡ് എത്തിയതിന് ശേഷമുള്ള കാലത്ത് മലയാള സിനിമയിലെ ഏറ്റവും വലിയ വിജയമായി മാറിയ ചിത്രം കൂടിയാണ് ഭീഷ്മപര്‍വ്വം. മാര്‍ച്ച് 3ന് റിലീസ് ചെയ്ത ചിത്രം ഇതിനോടകം തന്നെ 80 കോടി ക്ലബ്ബില്‍ ഇടം നേടി. കേരളത്തിന് പുറമേ വിദേശ രാജ്യങ്ങളിലടക്കം ഭീഷ്മപര്‍വ്വം വിജയകരമായി മുന്നേറുകയാണ്. മൂന്നാം വാരത്തിന്റെ അവസാനത്തിലും കാണികളുടെ എണ്ണത്തില്‍ വലിയ ഡ്രോപ്പ് അനുഭവപ്പെടാത്തതിനാല്‍ […]

1 min read

കശ്മീർ ഫയൽസ്; “നിലവാരം കുറഞ്ഞ സംവിധായകന്റെ പൊട്ട സിനിമ”; രൂക്ഷ വിമർശനവുമായി സ്വയ്ൻ രംഗത്ത്

സമൂഹത്തിലും മുഖ്യധാരാ മാധ്യമങ്ങളിലും ചർച്ച ചെയ്യപ്പെടുന്ന എല്ലാ സിനിമകളും പ്രശസ്തിയും,മികവും വാരി കൂട്ടുന്നതു പോലെ തന്നെ രൂക്ഷമായ വിമർശനങ്ങൾക്കും പലപ്പോഴും വിധേയമായി തീരാറുണ്ട്. അങ്ങനെയൊരു സിനിമയ്ക്ക് അഭിമുഖീകരിക്കേണ്ടി വന്നിരിക്കുന്ന വിമർശനമാണിപ്പോൾ സമൂഹ മാധ്യമങ്ങളിൽ വലിയ രീതിയിൽ ശ്രദ്ധ നേടുന്നത്. “കശ്മീർ ഫയൽസ് ” എന്ന ചിത്രത്തെക്കുറിച്ച് തുറന്ന് പറഞ്ഞ് രംഗത്തെത്തിയിരിക്കുന്നത് പ്രശസ്ത എഴുത്തുകാരനും, ചിന്തകനും, അക്കാദമിക് പ്രൊഫസറുമായ “അശോക് സ്വയ്ൻ ” “അശോക് സ്വയ്ൻ്റെ ”   വാക്കുകൾ ഇങ്ങനെ … വിദ്വേഷം പ്രചരിപ്പിക്കുവാൻ കഴിവ് ഉള്ളതുകൊണ്ട് മാത്രമാണ് […]

1 min read

‘വെള്ളമടിച്ച് വന്ന് കയറുമ്പോള്‍ ചുമ്മാ തൊഴിക്കാനെരു പെണ്ണ്’ ഇങ്ങനെ എഴുതിയ രഞ്ജിത്ത് ഭാവനയെ പോരാട്ടത്തിന്റെ പെൺ പ്രതീകമെന്ന് പറയുന്നു: സന്ദീപ് ദാസിന്റെ കുറിപ്പ് ശ്രെദ്ധനേടുന്നു

കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് വച്ച് നടന്ന ഐ എഫ് എഫ് കെയുടെ ഉദ്ഘാടന ചടങ്ങ് സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധേയമായിരുന്നു. സിനിമാ താരങ്ങളും സാംസ്കാരിക പ്രമുഖരും ചടങ്ങിൽ പങ്കെടുത്തെങ്കിലും ആരാധകർ ഏറെ ആഘോഷമാക്കിയത് അപ്രതീക്ഷിതമായെത്തിയ ഭാവനയുടെ വരവായിരുന്നു. ഇതേക്കുറിച്ച് സന്ദീപ് ദാസ് എഴുതിയ പോസ്റ്റാണ് ഇപ്പോൾ വൈറലായി മാറുന്നത്. നമുക്ക് ഏറെ ഇഷ്ടമുള്ള നടൻ്റെ സിനിമ തീയേറ്ററുകളിൽ കാണുമ്പോൾ, ആരാധകർ സന്തോഷം കൊണ്ട്, ആവേശം കൊണ്ട്, ഹർഷാരവം മുഴക്കിക്കാറുണ്ട്. അതു തന്നെയാണ് കഴിഞ്ഞ ദിവസം ഭാവനയ്ക്ക് ലഭിച്ചത്. […]

1 min read

‘വാപ്പച്ചി സ്ലോ മോഷനിൽ എത്തുന്നതൊക്കെ കണ്ട് ഞാന്‍ ഭയങ്കര ഇമോഷണലായി’: ഭീഷ്മ പര്‍വ്വം കണ്ടശേഷം ദുല്‍ഖര്‍ സൽമാൻ പറയുന്നത് ശ്രെദ്ധേയം

മമ്മൂട്ടി – അമല്‍ നീരദ് കൂട്ടുകെട്ടില്‍ പിറന്ന ഭീഷ്മപര്‍വ്വം ദിവസങ്ങള്‍ കഴിയുന്തോറും റെക്കോര്‍ഡുകള്‍ സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ്. റിലീസ് ചെയ്ത് മൂന്നാമത്തെ ആഴ്ചയും തിയേറ്ററുകളില്‍ നിറഞ്ഞ സദസ്സോടെ പ്രദര്‍ശനം തുടരുകയാണ്. കഴിഞ്ഞ ദിവസം ചിത്രം 80 കോടി ക്ലബ്ബിലെത്തിയെന്ന വാര്‍ത്തകള്‍ ആരാധകര്‍ ആഘോഷിക്കുകയായിരുന്നു. ലൂസിഫര്‍, പുലിമുരുകന്‍, കുറുപ്പ് എന്നിവയാണ് നേരത്തെ 80 കോടി ക്ലബില്‍ ഇടംനേടിയ സിനിമകള്‍. സിനിമ റിലീസ് ചെയ്ത് ദിവസങ്ങള്‍കൊണ്ട് ഇത്രയും കളക്ഷന്‍ എടുക്കുകയാണേല്‍ നൂറ് കോടി ക്ലബില്‍ നിഷ്പ്രയാസംകൊണ്ട് എത്തുമെന്നാണ് അനലിസ്റ്റുകള്‍ പറയുന്നത്. ബിഗ് ബി […]