News Block
2 മണിക്കൂർ 43 മിനിറ്റ് അയ്യർ സ്‌ക്രീനിൽ പൂണ്ടുവിളയാടും!! സെൻസറിംഗ് പൂർത്തിയാക്കി ‘സിബിഐ 5 ദ ബ്രയിൻ’
മലയാളി പ്രേക്ഷകര്‍ ഏരെ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് സിബിഐ 5 ദ ബ്രെയിന്‍. കെ മധുവിന്റെ സംവിധാനത്തില്‍ മമ്മൂട്ടി ‘സേതുരാമയ്യര്‍’ ആയി വരുമ്പോള്‍ എല്ലാവരും തന്നെ വന്‍ പ്രതീക്ഷയോടെയാണ് ഈ ചിത്രത്തെ നോക്കിക്കാണുന്നത്. മമ്മൂട്ടി- കെ മധു- എസ് എന്‍ സ്വാമി കൂട്ടുകെട്ടില്‍ ‘സിബിഐ’ സീരിസിലെ ആദ്യ ചിത്രമായ ‘ഒരു സിബിഐ ഡയറികുറിപ്പ്’ പുറത്തിറങ്ങുന്നത് 1988ലാണ്. പിന്നീട് ‘ജാഗ്രത’, ‘സേതുരാമയ്യര്‍ സിബിഐ’, ‘നേരറിയാന്‍ സിബിഐ’ എന്നീ ചിത്രങ്ങളും പുറത്തെത്തി. ‘സേതുരാമയ്യരായി’ മമ്മൂട്ടി എത്തുമ്പോള്‍ ഇത്തവണ പല മാറ്റങ്ങളും […]
മമ്മൂക്ക വിളിച്ചപ്പോൾ സിനിമ ചെയ്യാൻ താൽപര്യമില്ലെന്ന് പറഞ്ഞത് ഞാനാണ് ; രൺജി പണിക്കർ തുറന്നു പറയുന്നു
മലയാള സിനിമ മേഖലയിലെ തന്നെ എല്ലാക്കാലത്തെയും മികച്ച കൂട്ടു കെട്ടുകളിലൊന്നാണ് മമ്മൂട്ടിയും, രൺജി പണിക്കരും തമ്മിലുള്ള ബന്ധം . ഇരുവരുടെയും സൗഹൃദത്തിൽ പിറന്ന ‘ദി കിംഗ്’ പോലുള്ള നിരവധി സിനിമകൾ മലയാളികളുടെ മനസിൽ സ്ഥിരപ്രതിഷ്ഠ നേടിയ ചിത്രങ്ങളിലൊന്നാണ്. മമ്മൂട്ടിയും, താനും തമ്മിലുളളത് സഹോദര ബന്ധമാണെന്നും, പല സന്ദർഭങ്ങളിലും അദ്ദേഹവുമായി ഇണക്കവും, പിണക്കവും ഉണ്ടാവാറുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ഒരിക്കൽ താനും, മമ്മൂട്ടിയും തമ്മിൽ പിണങ്ങി ഇരിക്കുമ്പോൾ സിനിമയുടെ കഥ പറയുവാനായി മമ്മൂട്ടി തന്നോട് ആവശ്യപ്പെട്ടപ്പോൾ താൻ അതിന് […]
ഫഹദ്.. “ചേട്ടാ, ഒരു ഒമ്പത് സൈസ് ചെരിപ്പ് എന്ന് പറഞ്ഞപ്പോള്‍ ഞാന്‍ കോരിത്തരിച്ചിട്ടുണ്ട്”; പൃഥ്വിരാജ് സുകുമാരൻ പറയുന്നു
മനോഹരമായൊരു അനുഭവമാണ് ദിലീഷ് പോത്തന്‍ – ഫഹദ് ഫാസില്‍- ആഷിഖ് അബു കൂട്ടുകെട്ടില്‍ പിറന്ന മഹേഷിന്റെ പ്രതികരാം പ്രേക്ഷകര്‍ക്ക് നല്‍കിയത്. വളരെ ലളിതമായ ഒരു കഥ അത്രതന്നെ ലളിതമായാണ് അവതരിപ്പിച്ചത്. ഇടുക്കിയില്‍ ഭാവന സ്റ്റുഡിയോ നടത്തുന്ന മഹേഷ് എന്ന ചെറുപ്പക്കാരന്റെ കഥയാണ് സിനിമ. ശ്യാം പുഷ്‌കറിന്റെ തിരക്കഥയെ മികച്ച രീതിയില്‍ കൈകാര്യം ചെയ്യാന്‍ ദിലീഷ് പോത്തന് എന്ന നവാഗത സംവിധായകന് സാധിച്ചു. ഫഹദ് എന്ന നടന്റെ അതുവരെ കാണാത്ത അഭിനയപ്രകടനങ്ങളായിരുന്നു മഹേഷ് എന്ന കഥാപാത്രത്തിലൂടെ അദ്ദേഹം കാഴ്ചവെച്ചത്. […]
ബി. ഉണ്ണികൃഷ്ണൻ ഇനി മമ്മൂട്ടിയ്ക്കൊപ്പം !! അടുത്ത മാസാവസാനം ഈ ത്രില്ലർ സിനിമയുടെ ഷൂട്ടിംങ്ങ് ആരംഭിക്കും
മലയാളത്തിലെ എക്കാലത്തെയും മുൻനിര സംവിധായകൻമാരിൽ ഒരാളാണ് ബി. ഉണ്ണികൃഷ്ണൻ. സംവിധായകൻ എന്നതിന് പുറമേ അദ്ദേഹം തിരക്കഥാകൃത്ത് എന്ന നിലയിലും തൻ്റെ പ്രവർത്തനം മലയാളികൾക്ക് പരിചയപ്പെടുത്തി തന്ന വ്യക്തി കൂടിയാണ്. ത്രില്ലർ സിനിമകൾ എന്നതിന് അപ്പുറത്തേയ്ക്ക് കൃത്യവും, വ്യക്തവുമായ രാഷ്ട്രീയം സംസാരിക്കാൻ കെൽപ്പുള്ള സിനിമകളും അദ്ദേഹത്തിൻ്റെ തിരക്കഥയിലും, സംവിധാനത്തിലും പ്രേക്ഷകർക്ക് ലഭിച്ചിട്ടുണ്ട്. മോഹൻലാലിനെ നായകനാക്കി ബി . ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്ത ആറാട്ടാണ് അദ്ദേഹത്തിൻ്റെ ഏറ്റവും ഒടുവിലായി ഇറങ്ങിയ പുതിയ ചിത്രം. അതേസമയം മമ്മൂട്ടി ഉണ്ണികൃഷ്ണൻ കൂട്ടുകെട്ടിൽ പുതിയ […]
‘ഏറ്റവും വലിയ ആഗ്രഹം ഫഹദ് ഫാസിലിനൊപ്പം അഭിനയിക്കണം’ ; മീരാ ജാസ്മിന്‍ വെളിപ്പെടുത്തുന്നു
മലയാളി പ്രേക്ഷകരുടെ പ്രിയ താരമാണ് മീരാ ജാസ്മിന്‍. ലോഹിതദാസ് എന്ന പ്രതിഭ മലയാളത്തിന് സമ്മാനിച്ച് കഴിവുറ്റ നായികമാരില്‍ ഓരാളായിരുന്നു മീരാ ജാസ്മിന്‍. 2001ല്‍ ആയിരുന്നു മീരാ സിനിമ ലോകത്തേക്ക് അരങ്ങേറ്റം കുറിച്ചത്. സൂത്രധാരന്‍ എന്ന ചിത്രത്തിലെ ദിലീപിന്റെ നായികയായ ശിവാനിയായുള്ള മീരയുടെ പ്രകടനം ശ്രദ്ധിക്കപ്പെടുകയും പിന്നാലെ നിരവധി നായികാ അവസരങ്ങള്‍ ലഭിക്കാന്‍ കാരണമാവുകയും ചെയ്തു. കസ്തൂരിമാന്‍, സ്വപ്നക്കൂട്, ഗ്രാമഫോണ്‍, പാഠം ഒന്ന് ഒരു വിലാപം, ചക്രം, പെരുമഴക്കാലം, അച്ചുവിന്റെ അമ്മ, രസതന്ത്രം, വിനോദയാത്ര, ഒരേ കടല്‍ കല്‍ക്കട്ട […]
തിയേറ്ററുകൾ പൂര പറമ്പാക്കി കേരളത്തിൽ ‘കെജിഎഫ്’ മികച്ച നേട്ടം കൊയ്യുന്നു
ഇന്ത്യൻ ബോക്സോ ഓഫീസിലെ തന്നെ എക്കാലത്തെയും മികച്ച ചിത്രങ്ങളുടെ പട്ടികയിലേയ്ക്ക് നിലയുറപ്പിക്കാൻ പോവുകയാണ് യഷ് നായകനായി എത്തിയ പ്രശാന്ത് നീല്‍ ചിത്രം കെജിഎഫ് ചാപ്റ്റര്‍ 2. അഞ്ച് ഭാഷകളിലായി പുറത്തിറങ്ങിയ ചിത്രം ആദ്യത്തെ രണ്ട് ദിവസങ്ങളിൽ മാത്രമായി നേടിയ ആഗോള ഗ്രോസ് 240 കോടി രൂപയാണ്. റിലീസായി ദിവസങ്ങൾക്കുളിൽ തന്നെ ചിത്രത്തിന് മികച്ച പ്രതികരണം പ്രേക്ഷകരിൽ നിന്നും ലഭിച്ചത് അണിയറ പ്രവർത്തകരുടെ പ്രതീക്ഷയ്ക്ക് വലിയ സ്ഥാനം നൽകിയിരുന്നു. വലിയ നേട്ടത്തിലേയ്ക്ക് ചിത്രം കുതിക്കുമ്പോൾ റെക്കോര്‍ഡ് പ്രതികരണം നേടിയ […]
“മോഹൻലാലിനെ വളരെയധികം സ്നേഹിക്കുന്നു” : ബോളിവുഡ് നായിക വിദ്യ ബാലൻ പറയുന്നു
ബോളിവുഡില്‍ വ്യത്യസ്തവും ശക്തവുമായ കഥാപാത്രങ്ങള്‍ തെരെഞ്ഞെടുക്കുന്നതില്‍ അതീവ ശ്രദ്ധ പുലര്‍ത്തുന്ന നടിയാണ് വിദ്യ ബാലന്‍. വിവാഹം കഴിഞ്ഞുവെങ്കിലും സിനിമയില്‍ സജീവ സാന്നിധ്യമായി താരമുണ്ട്. മലയാളിയായ വിദ്യാബാലനെ മലയാളികള്‍ക്കും ഏറെ പ്രിയപ്പെട്ടതാണ്. പാലക്കാട് ജില്ലയിലെ പുത്തൂര്‍ പൂതംകുറിശ്ശിയിലെ ഒരു അയ്യര്‍ കുടുംബത്തിലാണ് വിദ്യ ബാലന്‍ ജനിച്ചത്. താരത്തിന്റെ എല്ലാ സിനിമകളും തന്നെ കേരളത്തിലും കാഴ്ച്ചക്കാരുണ്ട്. ഇപ്പോഴിതാ താരത്തിന്റെ ഒരു അഭിമുഖമാണ് വൈറലാവുന്നത്. തന്റെ മലയാള സിനിമയെക്കുറിച്ചാണ് താരം അഭിമുഖത്തിലൂടെ വ്യക്തമാക്കുന്നത്. ചക്രം എന്ന മോഹന്‍ലാല്‍ ചിത്രത്തില്‍ വിദ്യയും ഒരു […]
“സിനിമാക്കഥകളെ പോലും വെല്ലുന്ന ഒരു ജീവിതം” : കഠിനാധ്വാനവും, അർപ്പണ മനോഭാവവും കൈമുതലാക്കിയ ഒരു മനുഷ്യൻ്റെ ജീവിത വഴികൾ : രവി ബസ്‌റൂർ
ഇന്ത്യയിലൊന്നാകെ വലിയ രീതിയിൽ തരംഗമായി മാറിക്കൊണ്ടിരിക്കുന്ന ചിത്രമാണ് കെ.ജി.എഫ്. ചിത്രത്തിൻ്റെ ഒന്നാം ഭാഗം പ്രേക്ഷകരിൽ വലിയ ആവേശം തീർത്തതുപോലെ രണ്ടാം ഭാഗവും റിലീസിനെത്തി ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ തന്നെ മികച്ച പ്രതികരണമാണ് ചിത്രത്തിന് പ്രേക്ഷകരിൽ നിന്നും ലഭിക്കുന്നത്. സിനിമ വലിയ വിജയം സൃഷ്ടിച്ച് മുന്നേറുമ്പോൾ ചിത്രത്തിലെ സംഗീതവും, ബിജിഎംമുമെല്ലാം ഏറെ ശ്രദ്ധ നേടുകയാണ്. 2014 -ൽ ഉഗ്രം എന്ന സിനിമയിലൂടെ കന്നഡ ചലച്ചിത്രമേഖലയിൽ അരങ്ങേറ്റം കുറിച്ച രവി ബസ്റൂർ എന്ന സംഗീത സംവിധായകനാണ് കെജിഎഫിലെ മനോഹരമായ സംഗീതവും, ബിജിഎം-ഉം […]
മോഹൻലാൽ നായകൻ…? അജിത്ത് വില്ലൻ…? : #AK61 അനൗദ്യോഗിക അപ്ഡേറ്റ്
മലയാളത്തിന്റെ താരരാജാവ് മോഹന്‍ലാല്‍ വീണ്ടും തമിഴില്‍ എത്തുന്നുവെന്നുള്ള വാര്‍ത്തകള്‍ വളരെ ആഘോഷമാക്കിയാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. അതും തമിഴ് നടന്‍ അജിത്തിനൊപ്പം അഭിനയിക്കുന്നുവെന്നതാണ് ഏറെ ശ്രദ്ധനേടുന്നത്. ഉന്നൈ പോല്‍ ഒരുവന്‍ എന്ന തമിഴ് ചിത്രത്തില്‍ കമല്‍ ഹാസനൊപ്പം പോലീസ് കമ്മീഷണര്‍ വേഷത്തിലായിരുന്നു എത്തിയത്. നേര്‍കൊണ്ട പാര്‍വൈ, വലിമൈ എന്നീ ഹിറ്റ് ചിത്രങ്ങള്‍ സംവിധാനം ചെയ്ത എച്ച് വിനോദ് സംവിധാനം ചെയ്യുന്ന ഇനിയും പേരിട്ടിട്ടില്ലാത്ത എകെ61 ചിത്രത്തിലാണ് മോഹന്‍ലാല്‍ എത്തുന്നത്. മോഹന്‍ലാല്‍ എകെ 61 എന്ന ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ […]
ടോയ്‌ലറ്റ് പേപ്പറില്‍ വരെ സ്‌ക്രിപ്റ്റ് എഴുതുന്ന ആളാണ് പ്രിയദര്‍ശനെന്ന് മമ്മൂട്ടി
മലയാളത്തിലേയും, ഹിന്ദിയിലേയും, തമിഴിലേയും ആരാധകരുടെ പ്രിയപ്പെട്ട സിനിമ സംവിധായകനാണ് പ്രിയദര്‍ശന്‍. മലയാളികള്‍ ഒന്നടങ്കം ഇഷ്ടപ്പെടുന്ന അവര്‍ നെഞ്ചിലേറ്റിയ സംവിധായകന്‍. ഹിന്ദിയില്‍ പ്രധാനമായും മറ്റു ഭാഷകളിലെ സിനിമകള്‍ പുനര്‍ നിര്‍മ്മിക്കുകയാണ് പ്രിയദര്‍ശന്‍ ചെയ്യുന്നത്. പ്രിയദര്‍ശന്റെ ആദ്യ സിനിമയാണ് പൂച്ചക്കൊരു മൂക്കുത്തി. ഈ ചിത്രം മലയാള സിനിമയിലെ എക്കാലത്തേയും ഹിറ്റ് ചിത്രങ്ങളില്‍ ഒന്നായിരുന്നു. അദ്ദേഹത്തിന്റെ എല്ലാ ചിത്രങ്ങളിലും നിറഞ്ഞു നില്‍ക്കുന്ന ഒന്നാണ് ഹാസ്യം. ഇതു പ്രിയദര്‍ശന്റെ എല്ലാ ഭാഷാ ചിത്രങ്ങളിലും കാണാന്‍ സാധിക്കും. പൂച്ചയ്‌ക്കൊരു മൂക്കുത്തി, ബോയിംഗ ബോയിംഗ്, അരം+ […]