News Block
Fullwidth Featured
‘തന്റെ ലക്ഷ്മി ഇപ്പോള്‍ ഉണ്ടായിരുന്നെങ്കില്‍ 32 വയസ്സ് ആയേനെ! അവളുടെ നഷ്ടത്തിന്റെ വേദന തന്റെ പട്ടടയിലെ ചാരത്തിന് വരെ ഉണ്ടാകും’; സുരേഷ് ഗോപി
ഒരു ഇടവേളയ്ക്ക് ശേഷം സുരേഷ് ഗോപിയും സംവിധായകന്‍ ജോഷിയും ഒന്നിക്കുന്ന ചിത്രമാണ് ‘പാപ്പന്‍’. ചിത്രത്തില്‍ സുരേഷ് ഗോപിയുടെ മകന്‍ ഗോകുല്‍ സുരേഷും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. കുടുംബ ബന്ധങ്ങളുടെ ശക്തമായ അടിത്തറയും, നിരവധി ദുരൂഹതകളും സസ്‌പെന്‍സുമെല്ലാം നിറഞ്ഞു നില്‍ക്കുന്ന ചിത്രമാണ് പാപ്പന്‍. ചിത്രത്തില്‍ എബ്രഹാം മാത്യു മാത്തനായാണ് സുരേഷ് ഗോപി എത്തുന്നത്. ചിത്രം ജൂലൈ 29ന് തിയേറ്ററുകളില്‍ എത്തും. ഇപ്പോഴിതാ, ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് സുരേഷ് ഗോപി ഒരു ഓണ്‍ലൈന്‍ ചാനലിനു നല്‍കിയ മറുപടിയാണ് വൈറലായിരിക്കുന്നത്. അതില്‍ […]
‘മമ്മൂട്ടിയുടെ തോളില്‍ കയ്യിട്ട് നടന്ന പല വമ്പന്‍ നിര്‍മാതാക്കളും തിരിഞ്ഞുനോക്കാത്ത ഒരു കാലത്താണ് ഞങ്ങള്‍ ന്യൂഡല്‍ഹി ചെയ്തത്’ ; ഡെന്നീസ് ജോസഫ് വ്യക്തമാക്കിയ കാര്യങ്ങള്‍ ഇങ്ങനെ
മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ എക്കാലത്തെയും വലിയ ബ്ലോക്ക്ബസ്റ്റര്‍ ഹിറ്റുകളില്‍ ഒന്നാണ് ന്യൂഡല്‍ഹി. ഇടയ്ക്ക് മങ്ങിയ മമ്മൂട്ടിയെ ന്യൂഡല്‍ഹി എന്ന ഒറ്റ ചിത്രത്തിലൂടെ താരാകാശത്ത് കൂടുതല്‍ ശോഭയോടെ പുനപ്രതിഷ്ഠിച്ച സംവിധായകനാണ് ജോഷി. ഡെന്നീസ് ജോസഫിന്റെ കഥയില്‍ ജോഷി സംവിധാനം ചെയ്ത ചിത്രം തിയ്യേറ്ററുകളില്‍ വലിയ വിജയം നേടി. വിവിധ ഇന്ത്യന്‍ ഭാഷകളില്‍ ന്യൂഡല്‍ഹിയുടെ റീമേക്ക് ഒരുക്കി സ്വന്തം ഖ്യാതിയുടെ അതിര്‍വരമ്പുകള്‍ ഭേദിച്ചു. മമ്മൂട്ടിയെന്ന നടന്‍ മലയാളസിനിമയില്‍ നിലനില്‍പ്പിനായി കഷ്ടപ്പെട്ട ഒരു സമയമുണ്ടായിരുന്നു. കുടുംബചിത്രങ്ങളില്‍ മാത്രമായി തളച്ചിട്ടപ്പെട്ട ഒറു കാലഘട്ടം. ബോക്‌സ്ഓഫീസിലെല്ലാം […]
‘നഞ്ചിയമ്മയ്ക്ക് നല്‍കിയ പുരസ്‌കാരം അവര്‍ അര്‍ഹിച്ചത് തന്നെ’; ആ അമ്മ പാടിയ ഫീല്‍ മറ്റു ഗായകര്‍ക്കൊന്നും തരാന്‍ പറ്റില്ല; ഇഷാന്‍ ദേവ്
‘അയ്യപ്പനും കോശിയും’ എന്ന സിനിമയിലെ ‘കളക്കാത്ത സന്ദനമേറം… പൂത്തിരിക്കും പൂപറിക്കാ പോകിലാമോ…’ എന്ന ഗാനത്തിലൂടെ മലയാളികളുടെ മനസ്സില്‍ ഇടംനേടിയ നഞ്ചിയമ്മയെ തേടിയെത്തിയത് ദേശീയ പുരസ്‌കാരമായിരുന്നു. മലയാളികളടക്കം ഏവരും അത് ആഘോഷമാക്കിയപ്പോള്‍ പുരസ്‌കാരം നഞ്ചിയമ്മക്ക് നല്‍കിയതില്‍ ചില വിമര്‍ശനങ്ങളും ഉയര്‍ന്നു വന്നു. ചില ആളുകള്‍ പുരസ്‌കാരം നഞ്ചിയമ്മയ്ക്ക് അര്‍ഹതപ്പെട്ടത് തന്നെയാണെന്ന് പറയുമ്പോള്‍ ചില ആളുകള്‍ പറയുന്നത് അത് അവര്‍ക്ക് അര്‍ഹതപ്പെട്ട പുരസ്‌കാരം അല്ല എന്നാണ്. ആദ്യം വിമര്‍ശനവുമായി രംഗത്ത് വന്നത് സംഗീതജ്ഞന്‍ ലിനുലാല്‍ ആയിരുന്നു. ‘സംഗീതത്തിന് വേണ്ടി ജീവിതം […]
‘മമ്മൂക്ക വഴി ഒരുപാട് പാവങ്ങള്‍ രക്ഷപ്പെട്ടിട്ടുണ്ട്, പുറത്ത് അറിയിക്കില്ല എന്ന് മാത്രം’; ടിനി ടോം
മിമിക്രി താരമായി തിളങ്ങി പിന്നീട് മലയാള സിനിമയില്‍ ശ്രദ്ധേയനായ നടനാണ് ടിനി ടോം. മമ്മൂട്ടിയുടെ ഡ്യൂപ്പായാണ് ടിനി ടോം മലയാള സിനിമയിലേക്ക് എത്തുന്നത്. സിനിമകളില്‍ ഡ്യൂപ്പായെത്തി ഒടുവില്‍ സിനിമയില്‍ തന്നെ താരമായ നടനാണ് അദ്ദേഹം. മിമിക്രിയില്‍ മമ്മൂട്ടിയെയാണ് അദ്ദേഹം സ്ഥിരം അനുകരിക്കുന്നത്. അണ്ണന്‍ തമ്പി, പാലേരി മാണിക്യം, പട്ടണത്തില്‍ ഭൂതം എന്നീ സിനിമകളിലൊക്കെ മമ്മൂട്ടിയുടെ ഡ്യൂപ്പായി അഭിനയിച്ചത് ടിനി ടോം ആണ്. ഇപ്പോഴിതാ, മമ്മൂട്ടിയെ കുറിച്ചും മോഹന്‍ലാലിനെ കുറിച്ചും തുറന്നു സംസാരിക്കുകയാണ് ടിനി ടോം. മമ്മൂട്ടിയും, മോഹന്‍ലാലും […]
ആന്റണി പെരുമ്പാവൂരിന്റെ കയ്യില്‍ പഴയ അംബാസഡര്‍ കാറിന്റെ താക്കോല്‍ ഏല്‍പ്പിച്ചത് മോഹനന്‍ നായരായിരുന്നു ; മോഹന്‍ലാലിനെ പിരിഞ്ഞതിലുള്ള ദു:ഖം പങ്കുവെച്ച് കുടുംബ ഡ്രൈവര്‍
മലയാളത്തിന്റെ താരരാജാവ് മോഹന്‍ലാലിന്റെ കുടുംബത്തിന്റെ ഡ്രൈവറായിരുന്നു മോഹനന്‍നായര്‍. 28 വര്‍ഷം കുടുംബത്തിന്റെ സഹചാരിയായിരുന്നു അദ്ദേഹം. ഇപ്പോള്‍ ഓര്‍മകള്‍ തന്നെ മങ്ങിത്തുടങ്ങിയ ഈ മനുഷ്യന്‍ മോഹന്‍ലാല്‍ എന്നു കേട്ടാല്‍ മുഖം പ്രസന്നമാവും. മോഹന്‍ലാലിന്റെ പിതാവ് വിശ്വനാഥന്‍ നായരുടെ ഡ്രൈവറായിട്ടാണ് പള്ളിച്ചല്‍ പാരൂര്‍ക്കുഴി മണ്ണാറക്കല്‍വിള വീട്ടില്‍ മോഹനന്‍ നായര്‍ മുടവന്‍മുഗളിലെ വീട്ടില്‍ എത്തുന്നത്. പിന്നീട് അദ്ദേഹം ലാലിന്റെ സിനിമാ യാത്രകളുടെ സ്ഥിരം സാന്നിധ്യമായി മാറി. സൂപ്പര്‍ഹിറ്റായ കഥപറയുമ്പോള്‍ എന്ന ചിത്രത്തില്‍ ബാലന്റെ പ്രാരാബ്ധങ്ങള്‍ ഒഴിയാത്ത വീട്ടിലേക്ക് സൂപ്പര്‍ താരം അശോക് […]
മഹാവീര്യറിലെ തകർപ്പൻ പ്രകടനം കണ്ടു, പേഴ്സണൽ ആയിട്ട് ചോദിക്കുവാ.. ഇത്രയും കാലം നിങ്ങൾ എവിടെയായിരുന്നു മിസ്റ്റർ ലാലു അലക്സ്..
നിത്യജീവിതത്തിൽ അറിഞ്ഞും അറിയാതെയും നാം ഉപയോഗിക്കുന്ന ചില സിനിമ ഡയലോഗുകൾ ഉണ്ട്. അത്തരത്തിൽ വർഷങ്ങളായി മലയാളിയുടെ നാവിൻ തുമ്പിലുള്ള ഒരു കാര്യമാണ്…പേഴ്സണൽ ആയിട്ട് ചോദിക്കുവാ…. വാട്ട് നോൺസെൻസ് ആർ യു ടോക്കിങ് മിസ്റ്റർ…. എന്നത്. ഈ ഡയലോഗ് നമ്മൾ എപ്പോഴും പറയുമെങ്കിലും ഇത് പറഞ്ഞ ആളെക്കുറിച്ച് നമ്മൾ ഓർക്കാറുണ്ടോ…? ഇല്ലെങ്കിൽ അത് ഓർമ്മിപ്പിക്കാൻ തിരശ്ശീലയിൽ വീണ്ടും നിറഞ്ഞാടുകയാണ് ലാലു അലക്സ്. മൂന്ന് പതിറ്റാണ്ടുകളായി മലയാളസിനിമകളിൽ സജീവമായ അദ്ദേഹം ഇടയ്ക്ക് എങ്ങോട്ടോ പോയി. പിറവം സ്വദേശിയായ ലാലു അലക്സ് […]
‘വിദ്യാമൃതം’ പ്രഖ്യാപിച്ച് മമ്മൂട്ടി ; സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികളുടെ പഠനചെലവ് ഏറ്റെടുക്കും
മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് മമ്മൂട്ടി. ഒരു നടന്‍ എങ്ങനെ ആയിരിക്കണമെന്ന് മലയാള സിനിമയില്‍ മാത്രമല്ല ഇന്ത്യന്‍ സിനിമയില്‍ തന്നെ പലരും ഉദാഹരണമായി ചൂണ്ടിക്കാണിക്കുന്ന വ്യക്തിയാണ് മമ്മൂട്ടി. അതിലും ഉപരി നല്ലൊരു മനുഷ്യത്വത്തിനും ഉടമയാണ് ഇദ്ദേഹം. ഒരു കൈ കൊടുക്കുന്നത് മറുകൈ അറിയാതെ നിരവധി സഹായങ്ങള്‍ ഇന്നോളം ചെയ്തുവരുന്ന വ്യക്തികൂടിയാണ് ഇദ്ദേഹം. അറുനൂറോളം കുട്ടികള്‍ക്ക് ഇക്കാലയളവില്‍ മമ്മൂട്ടി സഹായം ചെയ്തിട്ടുണ്ട്. 50 കോടി രൂപയുടെ സഹായമാണ് ഈ കാലയളവില്‍ മമ്മൂട്ടി എന്ന നടന്‍ പാവങ്ങള്‍ക്കായി ഇതുവരെ ചെയ്ത് നല്‍കിയിരിക്കുന്നത്. […]
‘ഗോകുല്‍ നല്ല ഫൈന്‍ ആക്ടര്‍ ആണ്, പക്ഷെ അവന്‍ കൃത്യമായ കൈകളില്‍ ചെന്ന് പെടണം’ ; ജോഷി അന്ന് പറഞ്ഞ കാര്യം ഓര്‍ത്തെടുത്ത് സുരേഷ് ഗോപി
ഒരു നീണ്ട ഇടവേളക്ക് ശേഷം സുരേഷ് ഗോപി വീണ്ടും പോലീസ് യൂണിഫോമില്‍ എത്തുന്ന ചിത്രമാണ് പാപ്പന്‍. ജോഷി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സുരേഷ് ഗോപിയോടൊപ്പം ആദ്യമായി മകന്‍ ഗോകുല്‍ സുരേഷും എത്തുന്നുവെന്ന പ്രത്യേകത കൂടി ചിത്രത്തിനുണ്ട്. ചിത്രത്തിന്റെ പ്രമോഷന്‍ തിരക്കുകളിലാണ് അണിയറ പ്രവര്‍ത്തകര്‍. ഇപ്പോഴിതാ പ്രമോഷന്‍ പരിപാടിക്കിടെ ഗോകുല്‍ സുരേഷിനെക്കുറിച്ച് സുരേഷ് ഗോപി പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. ഗോകുല്‍ നല്ല ഫൈന്‍ ആക്ടറാണെന്നും പക്ഷേ അവന്‍ കൃത്യമായ കൈകളില്‍ ചെന്ന് പെടണമെന്നും പാപ്പന്‍ ചിത്രത്തിന്റെ […]
‘തന്റെ അമ്മയെ നെഞ്ചോടു ചേര്‍ത്തു പിടിക്കുന്ന, അമ്മയെ ഓര്‍ത്തു കണ്ണുനിറയുന്ന മകന്‍’ ; അമ്മക്കൊപ്പമുള്ള മോഹന്‍ലാലിന്റെ ചിത്രം വൈറലാവുന്നു
മലയാളത്തിന്റെ നടനവിസ്മയം മോഹന്‍ലാല്‍ നാല് പതിറ്റാണ്ടിലേറെയായി മലയാളികളുടെ സിനിമാ സങ്കല്‍പ്പങ്ങളില്‍ നിന്ന് മാറ്റി നിര്‍ത്താനാകാത്ത അഭിനയ യാത്രയുമായി സിനിമാജീവിതം തുടരുകയാണ്. തിരനോട്ടം എന്ന ചിത്രത്തിലൂടെ സിനിമാരംഗത്തേക്ക് അരങ്ങേറ്റം കുറിച്ച് പിന്നീട് മലയാളത്തിന്റെ അതിര്‍വരമ്പുകള്‍ക്കപ്പുറം വളര്‍ന്ന് ഇന്ത്യന്‍ സിനിമയ്ക്ക് തന്നെ പ്രിയങ്കരനായി മാറുകയായിരുന്നു അദ്ദേഹം. വര്‍ഷങ്ങള്‍ നിരവധി പിന്നിട്ടിട്ടും മോഹന്‍ലാലിന്റെ താരമൂല്യത്തിന് ഒരു രീതിയിലും കുറവ് സംഭവിച്ചിട്ടില്ല. നടന്‍, നിര്‍മ്മാതാവ്, ഗായകന്‍, അവതാരകന്‍, ഇപ്പോഴിതാ സംവിധാനത്തിലും കഴിവ് തെളിയിക്കാന്‍ ഒരുങ്ങുകയാണ് മോഹന്‍ലാല്‍. മോഹന്‍ലാലിനെയും അദ്ദേഹത്തിന്റെ സിനിമകളേയും പോലെ നമുക്ക് […]
നഞ്ചിയമ്മയുടെ പാട്ടിന്റെ മഹത്വം മനസിലാക്കി പിന്തുണച്ച് അൽഫോൻസും ബിജി ബാലും
മികച്ച ഗായികയ്ക്കുള്ള ദേശീയ പുരസ്‌കാരം നഞ്ചിയമ്മക്ക് നല്‍കിയതില്‍ എതിര്‍പ്പുമായി രംഗത്ത് വന്ന ലിനുലാലിനെതിരെ വിമര്‍ശനവുമായി സംഗീത സംവിധായകന്‍ അല്‍ഫോണ്‍സ് ജോസഫും, നടി ശ്വേത മേനോനും, ഹരീഷ് ശിവരാമകൃഷ്ണനും, സംഗീത സംവിധായകന്‍ ബിജി ബാലും രംഗത്ത്. താന്‍ നഞ്ചിയമ്മക്കൊപ്പമാണെന്നും, ആ അമ്മ ഹൃദയം കൊണ്ട് പാടിയത് മറ്റുള്ളവര്‍ നൂറ് വര്‍ഷമെടുത്താലും പാടാന്‍ സാധിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. ‘ഞാന്‍ നഞ്ചിയമ്മയോടാപ്പമാണ്. നാഷണല്‍ അവാര്‍ഡ് ജൂറിയുടെ ഈ പ്രവര്‍ത്തിയില്‍ ഞാനവരെ പിന്തുണയ്ക്കുകയാണ്. കാരണം സംഗീതം പഠിക്കുകയോ പരിശീലിക്കുകയോ ചെയ്യാതെ നഞ്ചിയമ്മ ഹൃദയം […]