28 Mar, 2026

News Block

1 min read

ഭാവനയുടെ അസാമാന്യ സ്വാഗും റഹ്‌മാന്റെ പവർ പാക്ക്ഡ് ആക്ഷനും; ‘അനോമി’ ട്രെയിലർ പുറത്തിറങ്ങി

മലയാളികളുടെ പ്രിയ നടി ഭാവനയുടെയും സ്റ്റൈലിഷ് താരം റഹ്‌മാന്റെയും തകർപ്പൻ പ്രകടനവുമായി എത്തുന്ന ഇൻവെസ്റ്റിഗേഷൻ ക്രൈം ത്രില്ലർ ‘അനോമി’യുടെ (Anomie)…
1 min read

‘മോഹന്‍ലാലിനെയും മമ്മൂട്ടിയേയും വെച്ച് എംടിയുടെ സ്‌ക്രിപ്റ്റില്‍ ജൂലിയസ് സീസര്‍…’ ; സിബി മലയില്‍ വെളിപ്പെടുത്തുന്നു

മലയാളത്തിന്റെ ഐക്കോണിക് സംവിധായകരില്‍ ഒരാളാണ് സിബി മലയില്‍. ദശരഥം, കിരീടം പോലെ മലയാളികള്‍ എന്നെന്നും ഓര്‍ത്തിരിക്കുന്ന ഒരുപാട് ക്ലാസിക്കുകള്‍ അദ്ദേഹം സമ്മാനിച്ചിട്ടുണ്ട്. ഇപ്പോഴിതാ ആറ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം സിബി മലയില്‍ സംവിധാനം ചെയ്യുന്ന പുതിയ സിനിമയാണ് കൊത്ത്. ആസിഫ് അലി, റോഷന്‍ മാത്യു, നിഖില വിമല്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായുള്ള ഒരു അഭിമുഖത്തില്‍ സിബി മലയില്‍ പറഞ്ഞ ചില കാര്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ ശ്രദ്ധ നേടുന്നത്. മോഹന്‍ലാലിനേയും മമ്മൂട്ടിയേയുംവെച്ച് […]

1 min read

‘അയാള്‍ കഥയെഴുതുകയാണ് പരാജയപ്പെട്ടതിന് കാരണം ഞങ്ങള്‍ തന്നെ’ ; കാരണം വെളിപ്പെടുത്തി സിദ്ദിഖ്

കമലിന്റെ സംവിധാനത്തില്‍ 1998-ല്‍ പുറത്തിറങ്ങിയ മലയാള സിനിമയാണ് അയാള്‍ കഥയെഴുതുകയാണ്. മോഹന്‍ലാല്‍, ശ്രീനിവാസന്‍, നന്ദിനി, കൃഷ്ണ എന്നിവരായിരുന്നു ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഈ ചിത്രത്തിന്റെ കഥ സിദ്ദിഖിന്റേതാണ്. തിരക്കഥ, സംഭാഷണം എന്നിവയെല്ലാം നിര്‍വ്വഹിച്ചത് ശ്രീനിവാസന്‍ ആണ്. മോഹന്‍ലാല്‍ ഈ ചിത്രത്തില്‍, സാഗര്‍ കോട്ടപ്പുറം എന്ന ഒരു പൈങ്കിളി നോവല്‍ എഴുത്തുകാരനായാണ് വേഷമിട്ടിരിക്കുന്നത്. മോഹന്‍ലാലിന്റെ കഥാപാത്രം ഇന്നും ജനപ്രിയമാണ്. സിനിമയ്ക്കുണ്ടായ പരാജയത്തെ പറ്റി സിദ്ദിഖ് മുമ്പൊരിക്കല്‍ സംസാരിച്ചിരുന്നു. സിനിമയുടെ ആദ്യ പകുതിയും രണ്ടാം പകുതിയും രണ്ട് ധ്രുവങ്ങളില്‍ […]

1 min read

‘പൃഥ്വിരാജിന് മികച്ച നടനുളള സംസ്ഥാന സര്‍ക്കാര്‍ പുരസ്‌കാരം ലഭിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചത് ഞാനാണ്’ ; സിബി മലയില്‍

മലയാളികളുടെ ഹൃദയം കവര്‍ന്ന ഒരു പിടി സിനിമകളിലൂടെ സിനിമ മേഖലയിലെ പ്രഗല്‍ഭ സംവിധായകനായി മാറിയ വ്യക്തിയാണ് സിബി മലയില്‍. വൈകാരികമായി പ്രേക്ഷകരെ സ്പര്‍ശിച്ച സിനിമകളെടുത്താല്‍ അതില്‍ സിബി മലയില്‍ ചിത്രങ്ങളുടെ വലിയൊരു നിര തന്നെ ഉണ്ടാവും. ആകാശദൂത്, സമ്മര്‍ ഇന്‍ ബത്ലഹേം. കിരീടം, കമലദളം, ദശരഥം, സദയം, ദേവദൂതന്‍ തുടങ്ങി അനേകം ചിത്രങ്ങളാണ് ഉള്ളത്. ഒരിടവേളയ്ക്ക് ശേഷം സിബി മലയില്‍ സംവിധാനം ചെയ്ത പുതിയ സിനിമയാണ് കൊത്ത്. ആസിഫ് അലി, റോഷന്‍ മാത്യു, നിഖില വിമല്‍ എന്നിവരാണ് […]

1 min read

‘അന്ന് ആഗ്രഹിച്ചത് ഒരു സാന്‍ട്രോ കാര്‍, സിനിമയില്‍ ഡയലോഗുള്ളൊരു ഒരു വേഷം, ഇന്ന് ജോജു സ്വന്തമാക്കിയത് ഇതെല്ലാം… വീഡിയോ പുറത്തുവിട്ട് അഖില്‍ മാരാര്‍

മലയാള സിനിമയില്‍ സജീവമായ നടനും, ഏറെ ആരാധകര്‍ ഉള്ള നടനുമാണ് ജോജു ജോര്‍ജ്ജ്. മഴവില്‍ കൂടാരം എന്ന സിനിമയിലൂടെ ജൂനിയര്‍ ആര്‍ട്ടിസ്റ്റായി അഭിനയ ജീവിതം ആരംഭിച്ച ജോജു പിന്നീട് സഹ നടനായി പല വേഷങ്ങളിലും പ്രത്യക്ഷപ്പെട്ടു. 2018-ല്‍ പുറത്തിറങ്ങിയ ജോസഫ് എന്ന ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുകയും കൂടുതല്‍ പ്രേക്ഷക ശ്രദ്ധ നേടുകയും ചെയ്തു. കൂടാതെ, ആ ചിത്രം ബോക്‌സ് ഓഫീസില്‍ വന്‍ വിജയം നേടുകയും, അദ്ദേഹത്തിന്റെ കരിയറില്‍ വഴിത്തിരിവാകുകയും ചെയ്തു. അതുപോലെ, ചോള, ജോസഫ് എന്നീ […]

1 min read

” മമ്മൂക്കയുടെ മനസ്സ് നമുക്ക് മനസ്സിലാക്കാൻ സാധിക്കില്ല” – ഹിറ്റ്ലർ സെറ്റിൽവെച്ച് ലാലുമായി ഉണ്ടായ മമ്മൂട്ടിയുടെ രസകരമായ വഴക്കുകളെ കുറിച്ചും വാശികളെ കുറിച്ചും സിദ്ധിഖ്

മെഗാസ്റ്റാർ മമ്മൂട്ടി ഒരു ദേഷ്യക്കാരനാണ് എന്നുള്ള കാര്യം ആരാധകർക്ക് പോലും അറിയാവുന്ന കാര്യമാണ്. അപ്പോൾ പിന്നെ സിനിമ മേഖലയിൽ അത് പരസ്യമായ രഹസ്യം ആയിരിക്കും എന്നുള്ളത് ഉറപ്പാണല്ലോ. മമ്മൂട്ടിയുമായി രസകരമായ വഴക്കുകളെ കുറിച്ചും വാശികളെ കുറിച്ചും ഒക്കെ ചില താരങ്ങൾ പറഞ്ഞിട്ടുണ്ട്. അദ്ദേഹത്തിന്റെ അടുത്ത സുഹൃത്തുക്കൾ പറയുന്നത് ഗൗരവം നിറഞ്ഞ മനസ്സിനുള്ളിൽ വളരെ മികച്ച രസകരമായ വ്യക്തിത്വമുള്ള മറ്റൊരു മമ്മൂക്ക ഉണ്ട് എന്നത് തന്നെയാണ്. ഇപ്പോൾ സഫാരി ചാനലിൽ നടന്ന ഒരു പരിപാടിയിൽ സംവിധായകൻ സിദ്ദിഖ് ലാലുമായി […]

1 min read

‘ദിലീപ് എന്നെ ഒരു പാട്ടില്‍ നിന്ന് മാറ്റിയിട്ടുണ്ട്, അതാണ് അയാളുടെ ഗുരുത്വക്കേട് ‘; വെളിപ്പെടുത്തലുമായി കൈതപ്രം

മലയാള സിനിമാ രംഗത്ത് ഗാനരചയിതാവായും സംഗീത സംവിധായകനായും നടനായും പിന്നണി ഗായകനായും തിരക്കഥാകൃത്തായുമൊക്കെ ശ്രദ്ധ നേടിയ താരമാണ് കൈതപ്രം ദാമോദരന്‍ നമ്പൂതിരി. നാന്നൂറിലേറെ സിനിമകളിലായി 1500ഓളം ഗാനങ്ങള്‍ അദ്ദേഹം ഒരുക്കിയിട്ടുണ്ട്. മഴവില്ലിനറ്റം വരെ എന്ന സിനിമ സംവിധാനം ചെയ്തു. സോപാനം എന്ന സിനിമയ്ക്ക് തിരക്കഥയൊരുക്കി. ഇപ്പോഴിതാ അദ്ദേഹത്തിന്റെ ഒരു അഭിമുഖമാണ് വൈറലാവുന്നത്. മലയാളത്തില്‍ ചില നടന്മാരില്‍ നിന്നും തനിക്ക് നേരിടേണ്ടി വന്ന മോശം അനുഭവങ്ങള്‍ പങ്കുവെക്കുന്നിതിനിടയില്‍ പറഞ്ഞ ചില കാര്യങ്ങളാണ് ശ്രദ്ധ നേടുന്നത്. നടന്‍ ദിലീപിനെതിരെയാണ് അദ്ദേഹം […]

1 min read

“അച്ഛന്‍ സിഐടിയു ചുമട്ടു തൊഴിലാളിയായിരുന്നു.. ജനിച്ചു വളര്‍ന്നത് സാധാരണ കുടുംബത്തില്‍” : സിജു വിത്സന്‍

പത്തൊമ്പതാം നൂറ്റാണ്ട് എന്ന ചിത്രത്തിന്റെ വന്‍ വിജയത്തിന് ശേഷം മലയാള സിനിമയില്‍ കൂടുതല്‍ പേരെടുക്കുകയാണ് നടന്‍ സിജു വിത്സന്‍. സിനിമ തിയേറ്ററില്‍ എത്തിയതോടെ മികച്ച പ്രതികരണമാണ് ലഭിച്ചിരുന്നത്. ചിത്രത്തില്‍ ആറാട്ടുപുഴ വേലായുധപ്പണിക്കര്‍ എന്ന കഥാപാത്രത്തെയാണ് സിജു വില്‍സണ്‍ അവതരിപ്പിച്ചത്. നോട്ടത്തിലും ഭാവത്തിലും രൂപത്തിലുമൊക്ക സിജു വില്‍സണ്‍ ചങ്കുറപ്പുള്ള, നേതൃഭാവമുള്ള വേലായുധ പണിക്കരായിരിക്കുന്നു. അതുപോലെ, ആക്ഷന്‍ രംഗങ്ങളില്‍ സിജു വില്‍സണ്‍ എന്ന നായകന്‍ ഒരുപടി മുന്നിട്ടു നിന്നിരുന്നു. സംവിധായകന്‍ വിനയന്റെ ബ്രഹ്മാണ്ഡ ചിത്രമെന്ന വിശേഷണത്തോടെയായിരുന്നു ‘പത്തൊമ്പതാം നൂറ്റാണ്ട്’ റിലീസിന് […]

1 min read

ഓണം പ്രീമിയറുകളുടെ റേറ്റിംങില്‍ ഒന്നാമത് മോഹന്‍ലാല്‍ ചിത്രം ബ്രോ ഡാഡി ; രണ്ടാം സ്ഥാനത്ത് മമ്മൂട്ടി ചിത്രം ഭീഷ്മ പര്‍വ്വം

തിയേറ്ററുകളില്‍ ഓണചിത്രങ്ങള്‍ നിറഞ്ഞപ്പോള്‍ ടെലിവിഷനിലും പ്രീമിയറുകളുമായി മലയാളത്തിന്റെ പ്രമുഖ ചാനലുകള്‍ എത്തിയിരുന്നു. ഓണത്തിന് ടെലവിഷന്‍ സംപ്രേഷണം ചെയ്ത സിനിമകളുടെ റേറ്റിങ്ങുകള്‍ പുറത്തുവന്നിരിക്കുകയാണ്. കേരള ടിവി എക്‌സ്പ്രസ് എന്ന ഫെയ്‌സ്ബുക്ക് പേജാണ് ഓണാവധിക്ക് സംപ്രേഷണം ചെയ്ത സിനിമകളുടെ റേറ്റിംങ് പുറത്തുവിട്ടിരിക്കുന്നത്. ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്ത ബ്രോ ഡാഡിക്കാണ് ഏറ്റവുമധികം റേറ്റിംങ് ലഭിച്ചിരിക്കുന്നത്. 8.84 ആമ് ചിത്രത്തിന് ലഭിച്ചിരിക്കുന്ന റേറ്റിംങ്. മമ്മൂട്ടി – അമല്‍ നീരദ് കോംബോയില്‍ പിറന്ന സൂപ്പര്‍ ഹിറ്റ് ചിത്രം ഭീഷ്മപര്‍വ്വമാണ് റേറ്റിംങില്‍ രണ്ടാം സ്ഥാനത്ത്. അതും […]

1 min read

”ഇത്രയും മണ്ടനാണല്ലോ അയാള്‍, മുടന്തിയ കാലുവെച്ച് രണ്ടാം നിലവരെ കയറി പാട്ടെഴുതിയ എന്നെ പറഞ്ഞുവിട്ടു’ ; പൃഥ്വിരാജിനെ വിമര്‍ശിച്ച് കൈതപ്രം

മലയാള സിനിമാ രംഗത്ത് ഗാനരചയിതാവായും സംഗീത സംവിധായകനായും നടനായും പിന്നണി ഗായകനായും തിരക്കഥാകൃത്തായുമൊക്കെ ശ്രദ്ധ നേടിയ താരമാണ് കൈതപ്രം ദാമോദരന്‍ നമ്പൂതിരി. അറിയപ്പെടുന്ന കര്‍ണ്ണാട്ടിക് സംഗീതജ്ഞന്‍ കൂടിയായ അദ്ദേഹം 1986ല്‍ ‘എന്നെന്നും കണ്ണേട്ടന്റെ’ എന്ന ഫാസില്‍ ചിത്രത്തില്‍ ഗാനങ്ങള്‍ ഒരുക്കിക്കൊണ്ടാണ് സിനിമാ ലോകത്തേക്കെത്തിയത്. ശേഷം നാന്നൂറിലേറെ സിനിമകളിലായി 1500ഓളം ഗാനങ്ങള്‍ അദ്ദേഹം ഒരുക്കുകയുണ്ടായി. മഴവില്ലിനറ്റം വരെ എന്ന സിനിമ സംവിധാനം ചെയ്തു. സോപാനം എന്ന സിനിമയ്ക്ക് തിരക്കഥയൊരുക്കി. കൂടാതെ സ്വാതിതിരുനാള്‍, ആര്യന്‍, ഹിസ് ഹൈനസ് അബ്ദുള്ള, ഭരതം, […]

1 min read

‘ദിലീപിന്റെ ആ പിടിവാശി കാരണമാണ് ഊമപ്പെണ്ണിന് ഉരിയാടാപ്പയ്യന്‍ എന്ന ചിത്രത്തില്‍ നിന്നും അദ്ദേഹത്തെ മാറ്റിയത്’; വിനയന്‍ പറയുന്നു

വിനയന്റെ സംവിധാനത്തില്‍ ഓരുങ്ങി 2022ല്‍ പുറത്തിറങ്ങിയ മലയാള സിനിമയാണ് ഊമപ്പെണ്ണിന് ഉരിയാടാപ്പയ്യന്‍. ജയസൂര്യ, ഇന്ദ്രജിത്ത്, കാവ്യ മാധവന്‍, കാര്‍ത്തിക എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ജയസൂര്യ, ഇന്ദ്രജിത്ത്, കാര്‍ത്തിക എന്നിവരുടെ ആദ്യ ചിത്രം കൂടിയായിരുന്നു ഊമപ്പെണ്ണിന് ഉരിയാടാപ്പയ്യന്‍. സംസാര ശേഷി ഇല്ലാത്ത കഥാപാത്രത്തെയാണ് ജയസൂര്യയും കാവ്യമാധവനും അവതരിപ്പിച്ചത്. ചിത്രത്തില്‍ ഇന്ദ്രജിത്ത് വില്ലനായും അഭിനയിച്ചു. ഇപ്പോഴിതാ, ചിത്രത്തെ കുറിച്ചും, അതുപോലെ ആ സിനിമയിലെ നായക സ്ഥാനത്ത് നിന്ന് നടന്‍ ദിലീപിനെ മാറ്റിയതിനെ കുറിച്ചും മനസ് തുറന്നു സംസാരിക്കുകയാണ് […]