News Block
Fullwidth Featured
കല്‍ക്കി രണ്ടാം ഭാഗത്തില്‍ ദുല്‍ഖറിന് വന്‍ റോള്‍ ..!! ആരാധകർ ആവേശത്തിൽ
കൽക്കി 2898 എഡി ബോക്‌സ് ഓഫീസില്‍ ഒരാഴ്ചയില്‍ തന്നെ ചരിത്രം കുറിക്കുകയാണ്. 2024ലെ ഏറ്റവും വലിയ ചിത്രങ്ങളിലൊന്നായി എത്തിയ കൽക്കി 2898 എഡി 600 കോടി ബജറ്റിലാണ് ഒരുക്കിയത് എന്നാണ് വിവരം. പ്രഭാസ്, ദീപിക പദുക്കോൺ, അമിതാഭ് ബച്ചൻ, കമൽഹാസൻ എന്നിവർ പ്രധാനവേഷങ്ങളിൽ എത്തിയ തെലുങ്ക് ചിത്രം ഒരാഴ്ചയില്‍ മുടക്കുമുതല്‍ തിരിച്ചുപിടിച്ചെന്നാണ് വിവരം. കൽക്കി 2898 എഡിയുടെ പ്രൊഡക്ഷൻ ഹൗസ് വൈജയന്തി മൂവീസ് തന്നെയാണ് ഈ കാര്യം പുറത്തുവിട്ടത്. പ്രഭാസിന്‍റെ ഗംഭീര്യമുള്ള റോളും അമിതാഭ് ബച്ചന്‍റെയും ദീപിക […]
നാനിയും വിവേക് ആത്രേയയും ഒന്നിക്കുന്ന ‘സൂര്യാസ് സാറ്റർഡേ’ സെക്കൻഡ് ലുക്ക് പുറത്ത്
നാനിയെ നായകനാക്കി വിവേക് ആത്രേയ സംവിധാനം ചെയ്യുന്ന ‘സൂര്യാസ് സാറ്റർഡേ’ എന്ന ചിത്രത്തിന്റെ സെക്കന്റ് ലുക്ക് പുറത്തിറങ്ങി. പുഞ്ചിരിച്ചുകൊണ്ട് ബൈക്ക് ഓടിക്കുന്ന നാനിയെ ആണ് പോസ്റ്ററിൽ കാണാനാവുന്നത്. ഡിവിവി എന്റർടൈൻമെന്റിന്റെ ബാനറിൽ ഡിവിവി ദനയ്യയും കല്യാൺ ദാസരിയും ചേർന്നാണ് ഈ ബിഗ് ബജറ്റ് ചിത്രം നിർമ്മിക്കുന്നത്. ചിത്രം ഇപ്പോൾ അതിന്റെ അവസാനഘട്ട ചിത്രീകരണത്തിലാണ്. തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി തുടങ്ങിയ ഭാഷകളിലായ് 2024 ഓഗസ്റ്റ് 29ന് ചിത്രം തിയറ്ററുകളിലെത്തും. ആക്ഷൻ ഹീറോയായ് നാനി പ്രത്യക്ഷപ്പെടുന്ന ‘സൂര്യാസ് സാറ്റർഡേ’യിലെ മറ്റ് […]
600 കോടി ബജറ്റില്‍ ഇറങ്ങിയ കൽക്കി 2898 എഡി ഒരാഴ്ചയില്‍ എത്ര നേടി ?
കൽക്കി 2898 എഡി ബോക്‌സ് ഓഫീസില്‍ ഒരാഴ്ചയില്‍ തന്നെ ചരിത്രം കുറിക്കുകയാണ്. 2024ലെ ഏറ്റവും വലിയ ചിത്രങ്ങളിലൊന്നായി എത്തിയ കൽക്കി 2898 എഡി 600 കോടി ബജറ്റിലാണ് ഒരുക്കിയത് എന്നാണ് വിവരം. പ്രഭാസ്, ദീപിക പദുക്കോൺ, അമിതാഭ് ബച്ചൻ, കമൽഹാസൻ എന്നിവർ പ്രധാനവേഷങ്ങളിൽ എത്തിയ തെലുങ്ക് ചിത്രം ഒരാഴ്ചയില്‍ മുടക്കുമുതല്‍ തിരിച്ചുപിടിച്ചെന്നാണ് വിവരം. കൽക്കി 2898 എഡിയുടെ പ്രൊഡക്ഷൻ ഹൗസ് വൈജയന്തി മൂവീസ് തന്നെയാണ് ഈ കാര്യം പുറത്തുവിട്ടത്. സിനിമയുടെ ആദ്യവാരം തന്നെ ചിത്രം 700 കോടി […]
ഹിറ്റ്‌ലെറിന്റെ വൻ വിജയത്തിന് ശേഷം മമ്മൂട്ടിയും സിദ്ദിക്കും ഒന്നിച്ച ചിത്രമാണ് ക്രോണിക് ബാച്ചിലർ
2003 ലിറങ്ങിയ സൂപ്പർ ഹിറ്റ് സിനിമയാണ് ക്രോണിക് ബാച്ചിലർ. മമ്മൂട്ടി, മുകേഷ്, ഇന്നസെന്റ്, ലാലു അലക്സ്, ഭാവന, രംഭ, കെപിഎസി ലളിത, ഇന്ദ്രജ, ബിജു മേനോൻ തുടങ്ങി വൻ താരനിര അണിനിരന്ന ക്രോണിക് ബാച്ചിലർ ടെലിവിഷനിൽ ഇന്നും കാഴ്ച്ചക്കാരേറെയുള്ള സിനിമയാണ്. കോമഡിയും വൈകാരികതയും ഒരുപോലെ മികച്ച് നിന്ന സിനിമയിൽ മമ്മൂട്ടിയുടെ തകർപ്പൻ പ്രകടനവും ആയിരുന്നു കണ്ടത്. ചിത്രത്തെ കുറിച് ഒരു പ്രേക്ഷകൻ പങ്കുവച്ച കുറിപ്പ് വായിക്കാം കുറിപ്പിൻ്റെ പൂർണരൂപം ക്രോണിക് ബാച്ചിലർ – most eligible […]
വീണ്ടും മലയാളത്തില്‍ ഒരു ഇടിപ്പടം!! “ഇടിയൻ ചന്തു” ജൂലൈ 19 ന് തിയേറ്ററുകളിലേക്ക്
കുട്ടനാടൻ മാർപ്പാപ്പ, മാർഗം കളി, ഷീറോ എന്നീ ചിത്രങ്ങൾക്ക് ശേഷം ശ്രീജിത്ത് വിജയൻ എഴുതി സംവിധാനം ചെയുന്ന ഇടിയൻ ചന്തു ഉടൻ തിയേറ്ററുകളിലേക്ക്. ആക്ഷൻ വിസ്മയം പീറ്റർ ഹെയ്‌ൻ ഒരുക്കിയ അതിഗംഭീര സംഘട്ടന രംഗങ്ങളും ഒപ്പം നർമ്മവും വൈകാരിക ജീവിത മുഹൂർത്തങ്ങളുമായി ഈ മാസം 19ന് തിയേറ്ററുകളിൽ എത്തും. പേര് സൂചിപ്പിക്കും പോലെ ഒരു ആക്ഷൻ പാക്ക്ഡ് എന്‍റർറ്റൈനറായാണ് എത്തുന്നത്. എല്ലാത്തരം പ്രേക്ഷകർക്കും ഒരുപോലെ ആസ്വദിക്കാൻ കഴിയുന്ന ചേരുവകൾ ചിത്രത്തിൽ ഉണ്ടാകുമെന്നാണ് ലഭിക്കുന്ന സൂചനകൾ. ക്രിമിനൽ പൊലീസുകാരനായ അച്ഛനെ […]
മോഹൻലാൽ ചിത്രം ‘എല്‍ 360’ നെക്കുറിച്ച് സംവിധായകൻ തരുൺ മൂർത്തി
മോഹന്‍ലാല്‍ ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് എല്‍ 360. യുവതലമുറയിലെ ശ്രദ്ധേയ സംവിധായകനായ തരുണ്‍ മൂര്‍ത്തിയാണ് മോഹന്‍ലാലിന്‍റെ കരിയറിലെ 360-ാം ചിത്രം ഒരുക്കുന്നത്. ചിത്രം ഷെഡ്യൂള്‍ ബ്രേക്ക് ആയെന്ന് അറിയിച്ചുകൊണ്ട് തരുണ്‍ മൂര്‍ത്തി ഇന്നലെ ഒരു സോഷ്യല്‍ മീഡിയ പോസ്റ്റ് ഇട്ടിരുന്നു. അതിന് താഴെയുള്ള ആരാധകരുടെ കമന്‍റുകളും അതിനോടുള്ള സംവിധായകന്‍റെ പ്രതികരണവും ശ്രദ്ധ നേടുകയാണ് ഇപ്പോള്‍. ചിത്രത്തിന്‍റെ പേര് ഇനിയും പ്രഖ്യാപിക്കാത്തതിലുള്ള പരിഭവമാണ് ആരാധകര്‍ പങ്കുവെക്കുന്നത്. അത്തരത്തിലുള്ള ഒരു കമന്‍റിന് തരുണ്‍ മൂര്‍ത്തിയുടെ മറുപടി ഇങ്ങനെ- “എല്ലാം […]
ലോകസിനിമയിൽ ഏഴാമത് മഞ്ഞുമ്മൽ ബോയ്സ്, പതിനഞ്ചാമത് ഭ്രമയുഗം; മലയാളത്തിൽ നിന്ന് മറ്റ് നാല് സിനിമകളും
സിനിമയെ ഗൗരവമായി കാണുന്ന ലോകത്താകമാനമുള്ള പ്രേക്ഷകരുടെ പങ്കാളിത്തമുള്ള സോഷ്യൽ നെറ്റ്‍വർക്കിംഗ് സർവ്വീസ് ആണ് ലെറ്റർബോക്സ്ഡ്. യൂസർ റേറ്റിംഗ് അനുസരിച്ച് ഇവർ പ്രസിദ്ധീകരിക്കുന്ന സിനിമാ ലിസ്റ്റുകളും വലിയ പ്രേക്ഷകശ്രദ്ധ നേടാറുണ്ട്. ഇപ്പോഴിതാ ഈ വർഷം പകുതി പിന്നിട്ടപ്പോൾ ആഗോള റേറ്റിംഗിൽ ഏറ്റവും മുന്നിലുള്ള 25 സിനിമകൾ ഏതൊക്കെയെന്ന ലിസ്റ്റ് പുറത്തുവിട്ടിരിക്കുകയാണ് ലെറ്റർബോക്സ്ഡ്. എല്ലാ രാജ്യങ്ങളിലും തിയറ്റർ റിലീസ് ചെയ്യപ്പെട്ട, അല്ലെങ്കിൽ ഒടിടിയിലൂടെ സ്ട്രീം ചെയ്യപ്പെട്ട സിനിമകളും പരിഗണിച്ചിട്ടുണ്ട്. എന്നാൽ ലിസ്റ്റിൽ എത്താൻ ഏറ്റവും ചുരുങ്ങിയത് 2000 റേറ്റിംഗ് ആവശ്യമാണ്. […]
ത്രീഡിയിൽ വിസ്മയം തീർത്ത് പ്രഭാസ്-നാഗ് അശ്വിൻ ചിത്രം ‘കൽക്കി 2898 എഡി’; തിയേറ്ററുകളിൽ വൻ ജനത്തിരക്ക്
ലോകമെമ്പാടുമുള്ള പ്രേക്ഷകരെ ഞെട്ടിച്ച് ഗംഭീര അഭിപ്രായങ്ങൾ കരസ്ഥമാക്കി പ്രഭാസ്-നാഗ് അശ്വിൻ പാൻ ഇന്ത്യൻ ചിത്രം ‘കൽക്കി 2898 എഡി’ ബോക്സ് ഓഫീസിൽ വമ്പൻ കളക്ഷൻ നേടുകയാണ്. ചിത്രത്തിന്റെ ത്രീഡി വിസ്മയത്തിൽ അഭിരമിച്ച പ്രേക്ഷകർ സിനിമയെ ഹൃദയത്താൽ സ്വീകരിച്ചു. കേരളത്തിൽ 320 സ്ക്രീനുകളിലായി പ്രദർശനം തുടരുന്ന ചിത്രത്തിന്റെ 190 സ്ക്രീനുകളും ത്രീഡിയാണ്. വൈജയന്തി മൂവീസിന്റെ ബാനറിൽ സി അശ്വിനി ദത്താണ് ഈ ബ്രഹ്മാണ്ഡ ചിത്രം നിർമ്മിച്ചത്. 2024 ജൂൺ 27ന് തിയറ്റർ റിലീസ് ചെയ്ത ചിത്രം കേരളത്തിൽ വിതരണത്തിനെത്തിച്ചത് […]
പൃഥ്വിരാജും കുഞ്ചാക്കോ ബോബനും വിസമ്മതിച്ചു; അമ്മയിൽ തലമുറമാറ്റം ആഗ്രഹിച്ചിരുന്നുവെന്ന് ജഗദീഷ്
‘അമ്മ’യിൽ തലമുറ മാറ്റം ആഗ്രഹിച്ചിരുന്നുവെന്ന് നടൻ ജഗദീഷ്. പൃഥ്വിരാജും കുഞ്ചാക്കോ ബോബനും വിസമ്മതിച്ചതോടെയാണ് അത് നടക്കാതെ വന്നതെന്നും അദ്ദേഹം വ്യക്തമാക്കി. പൃഥിരാജിനെയും കുഞ്ചാക്കോ ബോബനെയും അമ്മയുടെ നേതൃത്വത്തിലേക്ക് കൊണ്ടുവരാൻ മോഹൻലാൽ ഉൾപ്പെടെയുളളവർ ആഗ്രഹിച്ചിരുന്നു എന്നാണ് ജഗദീഷ് പറയുന്നത്. എന്നാൽ ഇരുവരും വിസമ്മതിച്ചതോടെയാണ് പ്രസിഡന്റ് സ്ഥാനത്ത് തുടരാൻ മോഹൻലാൽ തീരുമാനിച്ചത്. തിരക്ക് കാരണമാണ് ഇരുവരും പിന്മാറിയത്. അമ്മയിൽ നിന്നും പരിഭവിച്ച് മാറി നിൽക്കുന്നവരെ സഹകരിപ്പിച്ച് മുന്നോട്ട് കൊണ്ടുപോകും എന്നാണ് അദ്ദേഹം പറയുന്നത്. ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിക്കവെയാണ് അദ്ദേഹം ഇക്കാര്യങ്ങൾ […]
മമ്മൂട്ടിയുടെ ബുൾബുൾ ഇനി ആഡംബര ഹോട്ടലിന്റെ ചുമരിൽ; ഫോട്ടോ ലേലത്തിൽ വിറ്റത് മൂന്ന് ലക്ഷത്തിന്
നടൻ മമ്മൂട്ടി തന്റെ ക്യാമറയിൽ പകർത്തിയ പക്ഷിയുടെ ചിത്രത്തിന് ലേലത്തിൽ കിട്ടിയത് മൂന്ന് ലക്ഷം രൂപ. ഇലത്തുമ്പിൽ വിശ്രമിക്കുന്ന ബുൾബുളിന്റെ ചിത്രമാണ് ലേലത്തിൽ വിറ്റത്. ദർബാർ ഹാൾ ആർട്ട് ഗാലറിയിൽ ആയിരുന്നു ചിത്രം ലേലത്തിൽ വെച്ചത്. മമ്മൂട്ടിയുടെ കയ്യൊപ്പോട് കൂടിയ ചിത്രമാണ് ലേലത്തിനായി ഉണ്ടായിരുന്നത്. പ്രശസ്ത പക്ഷി നിരീക്ഷകനും ഫോട്ടോഗ്രാഫറുമായ ഇന്ദുചൂഡന്റെ പേരിലുള്ള ഇന്ദുചൂഡൻ ഫൗണ്ടേഷനും ഞാറ്റുവേല എന്ന സംഘടനയും ചേർന്ന് കൊച്ചി ദർബാർ ഹാളിൽ നടത്തിയ ഫോട്ടോ പ്രദർശനത്തിലാണ് മമ്മൂട്ടി പകർത്തിയ ബുൾബുളിന്റെ ഫോട്ടോയും ലേലത്തിനായി […]