
News Block
Fullwidth Featured
സുരേഷ് ഗോപിയുടെ ജെ എസ് കെ റിലീസ്തീയതി പ്രഖ്യാപിച്ചു
സുരേഷ് ഗോപി നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം ജാനകി വേര്‍സസ് സ്റ്റേറ്റ് ഓഫ് കേരള എന്ന ചിത്രത്തിന്‍റെ റിലീസ് പ്രഖ്യാപിച്ചു. റിലീസ് ഡേറ്റ് പ്രഖ്യാപിച്ചുകൊണ്ടുള്ള മോഷന്‍ പോസ്റ്ററാണ് അണിയറക്കാര്‍ ഇറക്കിയിരിക്കുന്നത്. സുരേഷ് ഗോപിയുടെ വോയിസ് ഓവറോടെയാണ് മോഷന്‍ പോസ്റ്റര്‍ ഇറങ്ങിയിരിക്കുന്നത്. പ്രവീണ്‍ നാരായണൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ജെ.എസ്.കെ. ജാനകി v\s സ്റ്റേറ്റ് ഓഫ് കേരള എന്നാണ് ചിത്രത്തിന്റെ മുഴുവൻ പേര്. സിനിമയുടേതായി നേരത്തെ റിലീസ് ചെയ്ത ടീസർ ഏറെ ശ്രദ്ധനേടിയിരുന്നു. ജെ എസ് കെ […]
വീണ്ടും വക്കീൽ കുപ്പായമണിഞ്ഞ് സുരേഷ് ഗോപി…!! ജെ.എസ്.കെ വൻ അപ്ഡേറ്റ്
സുരേഷ് ഗോപി നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം ജെ.എസ്.കെയുടെ പുത്തൻ അപ്ഡേറ്റ് എത്തി. ചിത്രത്തിന്റെ ഒഫീഷ്യൽ മോഷൻ പോസ്റ്റർ നാളെ റിലീസ് ചെയ്യും എന്നാണ് സുരേഷ് ഗോപി അറിയിച്ചിരിക്കുന്നത്. നാളെ വൈകുന്നേരം ആറ് മണിക്ക് അപ്ഡേറ്റ് പുറത്തുവരും. പ്രവീണ്‍ നാരായണൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ജെ.എസ്.കെ. ജാനകി v\s സ്റ്റേറ്റ് ഓഫ് കേരള എന്നാണ് ചിത്രത്തിന്റെ മുഴുവൻ പേര്. സിനിമയുടേതായി നേരത്തെ റിലീസ് ചെയ്ത ടീസർ ഏറെ ശ്രദ്ധനേടിയിരുന്നു. ജെ എസ് കെ ഉടൻ തിയറ്ററുകളിൽ […]
“അവന് ഒരടിയുടെ കുറവുണ്ടായിരുന്നു, അത് ഉണ്ണി മുകുന്ദൻതന്നെ കൊടുത്തത് നല്ല കാര്യം” ; സംവിധായകൻ ജയൻ വന്നേരി
മുൻ മാനേജർ വിപിൻ കുമാറിനെ ഉണ്ണി മുകുന്ദൻ മർദിച്ചെന്ന പരാതി ചൂടേറിയ ചർച്ചകൾക്ക് വഴിയൊരുക്കുന്നു. വിഷയത്തിൽ ഉണ്ണി മുകുന്ദനെ പിന്തുണച്ചും വിപിൻകുമാറിനെ വിമർശിച്ചും രംഗത്തെത്തിയിരിക്കുകയാണ് സംവിധായകനും തിരക്കഥാകൃത്തുമായ ജയൻ വന്നേരി. അദ്ദേഹത്തിൻ്റെ കുറിപ്പ് വായിക്കാം. കുറിപ്പിൻ്റെ പൂർണരൂപം ഇവന് ഒരു അടിയുടെ കുറവുണ്ടായിരുന്നു.. അത് ഉണ്ണിയുടെ കയ്യിൽ നിന്ന് തന്നെ കിട്ടിയതിൽ സന്തോഷം. 2021 ൽ എന്റെ സ്ക്രിപ്റ്റിൽ ഉണ്ണിയെ നായകാനാക്കി ഒരു ബിഗ് ബഡ്ജറ്റ് പടം ചെയ്യാൻ ഒരു സംവിധായകൻ വന്നു. […]
“പടങ്ങൾ കിട്ടുന്നില്ല; സംവിധാനം ചെയ്യാനിരുന്ന പടത്തിൽ നിന്ന് ഗോകുലം പിന്മാറി”: ഉണ്ണി മുകുന്ദൻ്റെ മാനേജർ
ഉണ്ണിമുകുന്ദനെതിരെ കടുത്ത ആരോപണമാണ് നടന്‍ മര്‍ദ്ദിച്ചുവെന്ന് പൊലീസില്‍ പരാതി നല്‍കിയ വിപിന്‍ കുമാര്‍ നടത്തിയത്. ഒരു പതിറ്റാണ്ടിലേറെ സിനിമ രംഗത്ത് പരിചിതമായ പിആര്‍ കണ്‍സള്‍ട്ടന്‍റാണ് വിപിന്‍ കുമാര്‍. കഴിഞ്ഞ കുറച്ചുകാലമായി വിപിനാണ് ഉണ്ണിമുകുന്ദന്‍റെ സിനിമ പബ്ലിക് റിലേഷനും മറ്റും കൈകാര്യം ചെയ്യുന്നത്. ഉണ്ണി മുകുന്ദന്‍റെ അടുത്തകാലത്ത് ഹിറ്റായ മാര്‍ക്കോയില്‍ അടക്കം ചെറിയ വേഷങ്ങളും ഇദ്ദേഹം ചെയ്തിട്ടുണ്ട്. താന്‍ താമസിക്കുന്ന ഫ്ലാറ്റില്‍ നിന്നും പാര്‍ക്കിംഗ് ഏരിയയിലേക്ക് വിളിച്ചുവരുത്തിയാണ് മര്‍ദ്ദിച്ചത് എന്നാണ് വിപിന്‍ പറയുന്നത്. തന്‍റെ ഗ്ലാസ് ചവുട്ടിപ്പൊട്ടിക്കുകയും ചെയ്തു […]
മോഹൻലാലിന്റെ തുടരും സ്‍ട്രീമിംഗ് പ്രഖ്യാപിച്ചു
മലയാളത്തിലെ ചരിത്ര വിജയമായി മാറിയ ഫാമിലി ത്രില്ലർ ചിത്രം ‘തുടരും’ മെയ് 30 മുതൽ ജിയോഹോട്‍സ്റ്റാറിൽ സ്ട്രീമിംഗ് ആരംഭിക്കുന്നു. കെ ആർ സുനിൽ രചിച്ച ഈ ത്രില്ലർ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് തരുൺ മൂർത്തി ആണ്. രജപുത്ര വിഷ്വൽ മീഡിയയുടെ ബാനറിൽ എം രഞ്ജിത്ത് ആണ് ഈ ഫാമിലി ത്രില്ലർ ചിത്രം നിർമ്മിച്ചിരിക്കുന്നത്. മോഹൻലാല്‍ നായകനായ തുടരും 232.25 കോടി ആഗോളതലത്തില്‍ നേടിയിട്ടുണ്ട്. കേരള ബോക്സ് ഓഫീസില്‍ 100 കോടി നേടിയ ആദ്യ മലയാള ചിത്രവുമാണ് തുടരും. […]
ടൊവിനോ തോമസ് നായകനായ ‘നരിവേട്ട’..:ചിത്രം വൻവിജയത്തിലേക്ക്
അബിൻ ജോസഫിന്റെ തിരക്കഥയിൽ അനുരാജ് മനോഹർ സംവിധാനം ചെയ്ത് ടൊവിനോ തോമസ് നായകനായെത്തിയ നരിവേട്ട മികച്ച അഭിപ്രായവുമായി തീയേറ്ററുകളിൽ മുന്നേറുന്നു. പിഎസ്സി വഴി ലഭിച്ച പോലീസ് കോൺസ്റ്റബിൾ ജോലിയിലേക്ക് ഒട്ടും ഇഷ്ടമില്ലാതെ പ്രവേശിക്കേണ്ടിവരുന്ന വർഗീസ് പീറ്ററാണ് ചിത്രത്തിലെ നായകൻ. താത്പര്യമില്ലാതെ പൊലീസ് ജോലിക്ക് പോകേണ്ടി വരുന്ന വർഗീസിന് മുത്തങ്ങ സമരത്തിൽ സമരക്കാരെ നിയന്ത്രിക്കാൻ ചുമതല ലഭിക്കുന്നിടത്താണ് കഥ ചൂടുപിടിക്കുന്നത്. സമരക്കാർക്ക് സംരക്ഷണം ഒരുക്കുകയാണോ എന്ന ചിന്ത ആദ്യം തോന്നുന്ന വർഗീസിന് പിന്നീട് അത് തന്റെയും കൂടി സമരമാകുന്നിടത്താണ് […]
9 വര്‍ഷം കൊണ്ടുനടന്ന ആ റെക്കോര്‍ഡ് ഇനി ‘ഷണ്മുഖന്’
മലയാളത്തിലെ എക്കാലത്തെയും വലിയ വിജയങ്ങളില്‍ ഒന്നാണ് തുടരും. ആബാലവൃദ്ധം ജനങ്ങളെയും തിയറ്ററുകളിലേക്ക് എത്തിച്ച ചിത്രം റിലീസ് ചെയ്ത് ഒരു മാസത്തിനിപ്പുറവും പുതിയ റെക്കോര്‍ഡുകള്‍ സ്വന്തമാക്കി വാര്‍ത്തകളില്‍ ഇടംനേടുന്നുണ്ട്. ഇപ്പോഴിതാ മുപ്പതാം ദിനത്തില്‍ നിര്‍മ്മാതാക്കളില്‍ നിന്ന് എത്തിയിരിക്കുന്ന ഒരു പ്രഖ്യാപനം അത്തരത്തില്‍ ഒരു റെക്കോര്‍ഡ് ഉറപ്പിക്കുന്നുണ്ട്. സിനിമയുടെ കേരളത്തിലെ ഷോ കൗണ്ടിന്‍റെ കാര്യത്തിലാണ് അത്. നിര്‍മ്മാതാക്കള്‍ ഇന്ന് പുറത്തുവിട്ടിരിക്കുന്ന അഞ്ചാം വാരത്തിലെ കേരള സ്ക്രീന്‍ കൗണ്ട് പോസ്റ്ററില്‍ ചിത്രം കേരളത്തില്‍ ഇതിനകം എത്ര ഷോകള്‍ നടത്തി എന്നത് പറയുന്നുണ്ട്. […]
തമിഴകത്തെ ഞെട്ടിച്ച് ടൂറിസ്റ്റ് ഫാമിലി..!! കോടികൾ വാരിക്കൂട്ടി ചിത്രം
വൻ സർപ്രൈസ് ഹിറ്റായി മാറിയ തമിഴ് ചിത്രം ടൂറിസ്റ്റ് ഫാമിലിയിലെ പുതിയ വീഡിയോ ഗാനം റിലീസ് ചെയ്തു. ഗാനത്തിന് സംഗീതം ഒരുക്കിയത് ഷോൺ റോൾഡൻ ആണ്. അദ്ദേഹം തന്നെയാണ് ഗാനം ആലപിച്ചിരിക്കുന്നതും. മോഹൻ രാജന്റേതാണ് വരികൾ. മെയ് 1ന് റിലീസ് ചെയ്ത ചിത്രം തമിഴിലെ സർപ്രൈസ് ഹിറ്റായി മാറുക മാത്രമല്ല, കളക്ഷനിലും മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നുണ്ട്. റിലീസ് ചെയ്ത് ഇതുവരെ 75 കോടിയാണ് ടൂറിസ്റ്റ് ഫാമിലി നേടിയിരിക്കുന്നത്. ഇരുപത്ത് മൂന്ന് ദിവസത്തെ ചിത്രത്തിന്റെ ഒഫീഷ്യൽ കണക്കാണിത്. […]
ഓപ്പണിംഗില്‍ ‘നരിവേട്ട’ എത്ര നേടി? കളക്ഷൻ റിപ്പോർട്ട് പുറത്ത്
ടൊവിനോ തോമസ് നായകനായി വന്ന ചിത്രമാണ് നരിവേട്ട. സംവിധാനം നിര്‍വഹിച്ചത് അനുരാജ് മനോഹറാണ്. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. ടൊവിനോ തോമസിന്റെ ചിത്രം 1.75 കോടി നെറ്റായി നേടിയെന്നാണ് പ്രമുഖ ട്രേഡ് അനലിസ്റ്റുകളായ സാക്നില്‍ക്ക് റിപ്പോര്‍ട്ട് ചെയ്യുന്നത്. ‘മറവികൾക്കെതിരായ ഓർമ്മയുടെ പോരാട്ടം’ എന്ന ടാഗ് ലൈനോടെ എത്തിയ ചിത്രം അതിജീവനത്തിന്റെ ശക്തമായ പ്രതികരണം കൂടിയാണ് പങ്കുവെക്കുന്നതെന്നും ഞെട്ടിക്കുന്ന സിനിമാ അനുഭവം ആണെന്നുമാണ് പ്രേക്ഷകരുടെ അഭിപ്രായം. മുത്തങ്ങ സമരം, ചെങ്ങര സമരം, പൂയംകുട്ടി സമരം തുടങ്ങിയ സകല സമരങ്ങളോടും […]
“കുറെ കാലത്തിനു ശേഷം കിട്ടിയ മമ്മൂക്ക കിടു മാസ്സ് പടം ” 1year of Turbo
ഒരിടവേളയ്ക്ക് ശേഷം മമ്മൂട്ടിയുടേതായി റിലീസ് ചെയ്ത മാസ് ആക്ഷൻ എന്റർടെയ്നർ. ഇതായിരുന്നു ടർബോ എന്ന വൈശാഖ് ചിത്രത്തിലേക്ക് സിനിമാസ്വാദകരെ ആകർക്ഷിച്ച പ്രധാന ഘടകം. ടർബോ ജോസ് എന്ന നാട്ടും പുറത്തുകാരൻ ജീപ്പ് ഡ്രൈവറായി മമ്മൂട്ടി സ്ക്രീനിൽ എത്തിയപ്പോൾ ആരാധക പ്രീയവും പ്രശംസയും ഒരുപോലെ നേടി. ചിത്രം പുറത്തിറങ്ങിയിട്ട് ഒരു വർഷം കഴിഞ്ഞു. 2024 മെയ് 23ന് റിലീസ് ചെയ്ത ചിത്രമാണ് ടർബോ. മമ്മൂട്ടി കമ്പനി ആയിരുന്നു നിർമാണം. മമ്മൂട്ടി കമ്പനിയുടെ അഞ്ചാമത്തെ പ്രൊഡക്ഷനും ആദ്യ ആക്ഷൻ സിനിമയും […]