21 Nov, 2025
1 min read

“ആ എനർജി ഒരു സംഭവം തന്നെയാണ്. പ്രായമൊക്കെ വെറും നമ്പറാണെന്ന് പറയാൻ തോന്നുന്നത് അപ്പോഴാണ്”… മമ്മൂട്ടിയുടെ അഭിനയത്തെക്കുറിച്ച് ഗ്രേസ് ആന്റണി പറയുന്നു

പ്രേക്ഷക നിരൂപക പ്രശംസകളോടെ ‘റോഷാക്ക്’ മികച്ച രീതിയിലാണ് തിയേറ്ററുകളിൽ സംപ്രേഷണം തുടരുന്നത്. ‘കെട്ട്യോളാണ് എന്റെ മാലാഖ’ എന്ന ചിത്രത്തിനു ശേഷം മമ്മൂട്ടിയെ നായകനാക്കി നിസാം ബഷീർ ഒരുക്കിയ ബ്ലോക്ക് ബസ്റ്റർ ഹിറ്റ് ചിത്രം കൂടിയാണ്. റോഷാക്കിൽ മമ്മൂട്ടിയെ പല രൂപത്തിലും ഭാവത്തിലും കാണാൻ സാധിച്ചതിന്റെ സന്തോഷത്തിലാണ് ആരാധകർ. ഒരു സൈക്കോളജിക്കൽ റിവഞ്ച് ത്രില്ലറായ റോഷാക്കിന്റെ വിശേഷങ്ങളും ചർച്ചകളും തുടർന്നുകൊണ്ടിരിക്കുകയാണ്. റോഷാക്ക് ഇപ്പോൾ വിദേശരാജ്യങ്ങളിലും റിലീസ് ചെയ്തിരിക്കുകയാണ്. യു കെ, ന്യൂസിലാൻഡ്, ഓസ്ട്രേലിയ, സൗദി അറേബ്യ എന്നിവിടങ്ങളിലാണ് ചിത്രം […]

1 min read

‘സൂപ്പര്‍ സ്റ്റാറുകള്‍ക്കിടയില്‍ പൃഥ്വിരാജ് എത്രനാള്‍ നിലനില്‍ക്കുമെന്ന് കണ്ടറിയാം.. നന്ദനം സിനിമ ഇന്നാണ് ഇറങ്ങിയതെങ്കില്‍’; കുറിപ്പ് ശ്രദ്ധേയം

2002ല്‍ രഞ്ജിത്ത് സംവിധാനം ചെയ്ത കൃഷ്ണഭക്തയായ ബാലാമണിയെന്ന പെണ്‍കുട്ടിയുടെ കഥ പറഞ്ഞ നന്ദനം മലയാളികള്‍ നെഞ്ചോട് ചേര്‍ത്ത ചിത്രങ്ങളിലൊന്നാണ്. നന്ദനത്തിലൂടെയായിരുന്നു പൃഥ്വിരാജിന്റെ സിനിമ അരങ്ങേറ്റം. പത്തൊന്‍പതാം വയസ്സില്‍ കോളേജിലെ വേനല്‍ അവധിക്കാലത്ത് ഓസ്‌ട്രേലിയയില്‍ നിന്നും തിരുവന്തപുരത്തെ വീട്ടിലെത്തിയ പൃഥ്വിയുടെ ജീവിതം തന്നെ മാറ്റി മറിച്ച സിനിമയായിരുന്നു നന്ദനം. അവധികാലത്തിന്റെ ബോറടി മാറ്റാന്‍ അമ്മ മല്ലികാ സുകുമാരന്‍ പറഞ്ഞിട്ടായിരുന്നു രഞ്ജിത്തിനെ കാണാന്‍ പോയതും നന്ദനം എന്ന ചിത്രത്തിലൂടെ നായകനായി മലയാള സിനിമയില്‍ എത്തുന്നത്. അഭിനയിച്ച് നോക്കിയിട്ട് കോളേജിലേക്ക് തിരിച്ചുപോകുവാനുള്ള […]

1 min read

‘ഇമ്മാതിരി പ്രൊജക്ടുകള്‍…അതും ജന്മദിനം തന്നെ വന്‍ അപ്‌ഡേറ്റുകള്‍..’; പൃഥ്വിരാജിനെക്കുറിച്ചുള്ള കുറിപ്പ് വൈറല്‍

മലയാള സിനിമയുടെ രാജകുമാരനാണ് പൃഥ്വിരാജ് സുകുമാരന്‍. നടന്‍, സംവിധായകന്‍, നിര്‍മ്മാതാവ്, ഗായകന്‍ എന്നീ നിലകളില്‍ എല്ലാം തന്നെ തന്റെ കഴിവ് തെളിയിച്ച താരം കൂടിയാണ് അദ്ദേഹം. 20 വര്‍ഷങ്ങള്‍ക്ക് മുന്‍പെത്തിയ നക്ഷത്രക്കണ്ണുള്ള രാജകുമാരന്‍ അവനുണ്ടൊരു രാജകുമാരി എന്ന ചിത്രത്തിലൂടെയാണ് സിനിമയില്‍ തുടക്കമിട്ടതെങ്കിലും നന്ദനമാണ് താരത്തിന്റെ ആദ്യം പുറത്തിറങ്ങിയ ചിത്രം. നടനായും നായകനായും ഒരുമിച്ച് അരങ്ങേറ്റം കുറിച്ച പൃഥ്വിരാജ് ഇന്ന് മലയാളിക്കെന്നല്ല, ഇന്ത്യന്‍ സിനിമാപ്രേമികള്‍ക്കുതന്നെ സുപരിചിതനാണ്. നടനായി മലയാളത്തില്‍ മാത്രം പൂര്‍ത്തിയാക്കിയത് നൂറിലധികം ചിത്രങ്ങള്‍. തമിഴ്, ഹിന്ദി, തെലുങ്ക് […]

1 min read

‘ത്രില്ലര്‍ സിനിമയാണ്, പക്ഷെ ഞാന്‍ ചെയ്തിരിക്കുന്ന മറ്റു സിനിമകളായി ബന്ധമില്ലാത്ത ഒരു എക്‌സ്പീരിമെന്റ് ആണ്’; മോണ്‍സ്റ്ററിനെ കുറിച്ച് വൈശാഖിന്റെ വാക്കുകള്‍

മലയാള സിനിമയുടെ വാണിജ്യ മൂല്യം കുത്തനെ ഉയര്‍ത്തിയ പുലിമുരുകന്‍ ടീം വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് ‘മോണ്‍സ്റ്റര്‍’. ചിത്രത്തിന്റെ ഓരോ അപ്‌ഡേറ്റും അത്രയധികം ആവേശത്തോടെയാണ് സിനിമ പ്രേമികള്‍ സ്വീകരിക്കാറുള്ളത്. പ്രഖ്യാപനസമയം മുതല്‍ ഏറെ ചര്‍ച്ചചെയ്ത ചിത്രകൂടിയാണിത്. പുലിമുരുകന്റെ ചരിത്ര വിജയത്തിന് ശേഷം മോഹന്‍ലാലും സംവിധായകന്‍ വൈശാഖും തിരക്കഥാകൃത്ത് ഉദയ് കൃഷ്ണയും ഒന്നിക്കുന്ന ചിത്രമാണ് മോണ്‍സ്റ്റര്‍. ലക്കി സിംഗ് എന്ന കഥാപാത്രത്തേയാണ് മോഹന്‍ലാല്‍ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. സിഖ് തലപ്പാവ് ധരിച്ച് തോക്കും തിരകളുമായി ഇരിക്കുന്ന മോഹന്‍ലാല്‍ കഥാപാത്രത്തിന്റെ ഫസ്റ്റ്‌ലുക്കും ചിത്രത്തിന്റെ […]

1 min read

“അഞ്ചാം പാതിര സിനിമ കണ്ടിട്ട് ഒരാഴ്ച ഞാൻ ഉറങ്ങിയില്ല”… നിത്യാ ദാസ് പറയുന്നു

കലാ സംവിധായകനും ബ്ലോഗറുമായ അനിൽ കുമ്പഴ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘പള്ളി മണി’. കെ. വി. അനിൽ തിരക്കഥയെഴുതിയ ചിത്രം ഒരു സൈക്കോ ഹൊറർ ത്രില്ലറാണ്. മലയാളികൾക്ക് ഏറെ പ്രിയങ്കരിയായ നിത്യാ ദാസ് ഒരു നീണ്ട ഇടവേളയ്ക്കുശേഷം എത്തുന്ന ചിത്രം കൂടിയാണ് പള്ളി മണി. ശ്വേതാ മേനോനും ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. എൽ എ പ്രൊഡക്ഷന്റെ ബാനറിൽ ലക്ഷ്മി, അരുൺ മേനോൻ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ഭയം പെയ്തിറങ്ങുന്ന ഒരു രാത്രിയിൽ തീർത്തും അപരിചിതമായ […]

1 min read

‘മമ്മൂക്ക പറഞ്ഞത് പോലെ മലയാള സിനിമ വിപ്ലവപൂര്‍ണമായ ഒരു ചരിത്രഘട്ടത്തിലൂടെയാണ് കടന്നുപൊയ്ക്കൊണ്ടിരിക്കുന്നത്’; കുറിപ്പ് വൈറല്‍

കഴിഞ്ഞ അന്‍പത്തി ഒന്ന് വര്‍ഷമായി സിനിമയോടും അഭിനയത്തോടുമുള്ള തീരാമോഹത്തോടെ ജൈത്രയാത്ര തുടരുന്ന മലയാളത്തിന്റെ അഭിനയ സുകൃതമാണ് മമ്മൂട്ടി. ലോക സിനിമയ്ക്ക് മുന്നില്‍ എന്നും അഭിമാനത്തോടെ മലയാളിക്ക് പറയാന്‍ കിട്ടിയ മഹാഭാഗ്യമാണ് മമ്മൂട്ടി. പ്രായത്തിന്റെ പാടുകള്‍ മനസ്സിലും ശരീരത്തിലും ഏല്‍ക്കാതെ പ്രായം വെറും അക്കങ്ങള്‍ മാത്രമാണെന്ന് ഓരോ നിമിഷവും ഈ അതുല്യ പ്രതിഭ തെളിയിച്ചു കൊണ്ടിരിക്കുന്നു. ഒരുപാട് പരിമിതികളുള്ള, തീരാത്ത അഭിനിവേശം കൊണ്ട് മാത്രം നടനായ ഒരുവനാണ് താനെന്ന് മമ്മൂട്ടി പലവട്ടം പറഞ്ഞിട്ടുണ്ട്. ഇക്കാര്യം അന്വര്‍ത്ഥം ആക്കുന്നത് തന്നെയാണ് […]

1 min read

‘വരദരാജ മന്നാര്‍’ആയി വില്ലന്‍ ലുക്കില്‍ പൃഥ്വിരാജ് ; സലാര്‍ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്

മലയാളിളുടെ പ്രിയ താരമാണ് പൃഥ്വിരാജ് സുകുമാരന്‍. ഇന്ന് അദ്ദേഹം തന്റെ നാല്‍പതാം പിറന്നാള്‍ ആഘോഷിക്കുകയാണ്. 20 വര്‍ഷങ്ങള്‍ക്കു മുന്‍പ് രാജസേനന്‍ ചിത്രമായ നക്ഷത്രക്കണ്ണുള്ള രാജകുമാരന്‍ എന്ന ചിത്രത്തിലൂടെയാണ് സിനിമാ ലോകത്തേക്ക് അരങ്ങേറ്റം കുറിക്കുന്നത്. നടനായും നായകനായും ഒരുമിച്ച് അരങ്ങേറ്റം കുറിച്ച പൃഥ്വിരാജ് ഇന്ന് മലയാളിക്കെന്നല്ല, ഇന്ത്യന്‍ സിനിമാപ്രേമികള്‍ക്കുതന്നെ സുപരിചിതനാണ്. നടന്‍ എന്ന നിലയില്‍ മാത്രമല്ല, സംവിധായകന്‍, നിര്‍മ്മാതാവ്, വിതരണക്കാരന്‍ എന്നീ നിലകളിലെല്ലാം പ്രേക്ഷകര്‍ക്ക് പുതിയ സിനിമാനുഭവം നല്‍കുന്നതിന് തന്റേതായ ശ്രമങ്ങളിലാണ് അദ്ദേഹം. ഇപ്പോഴിതാ പൃഥ്വിരാജിന്റെ പിറന്നാള്‍ ദിനത്തില്‍ […]

1 min read

കുസൃതി കാട്ടി ഡാന്‍സ് കളിച്ച് മോഹന്‍ലാല്‍ ; ‘മോണ്‍സ്റ്ററി’ലെ ആദ്യ വീഡിയോ ഗാനം വൈറല്‍

മലയാളികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മോഹന്‍ലാല്‍ ചിത്രമാണ് മോണ്‍സ്റ്റര്‍. പുലിമുരുകന്‍ എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന് ശേഷം സംവിധായകന്‍ വൈശാഖും മോഹന്‍ലാലും ഒന്നിക്കുന്ന ചിത്രം കൂടിയാണ് മോണ്‍സ്റ്റര്‍. ‘പുലിമുരുകന്റെ’ രചയിതാവ് ഉദയ് കൃഷ്ണ തന്നെയാണ് മോണ്‍സ്റ്ററിന്റെ തിരക്കഥാകൃത്തും. ഒക്ടോബര്‍ 21നാകും ചിത്രം ലോകമെമ്പാടുമായി റിലീസ് ചെയ്യുക. യു\എ സര്‍ട്ടിഫിക്കറ്റാണ് ചിത്രത്തിന് ലഭിച്ചത്. ലക്കി സിംഗ് എന്ന കഥാപാത്രമായി മോഹന്‍ലാല്‍ എത്തുന്ന ചിത്രത്തിന്റേതായി നേരത്തെ പുറത്തിറങ്ങിയ ട്രെയിലറും പോസ്റ്ററുകളും ഏറെ ശ്രദ്ധനേടിയിരുന്നു. ഇപ്പോഴിതാ ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം […]

1 min read

മമ്മൂട്ടി – ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം ‘നന്‍പകല്‍ നേരത്ത് മയക്കം’ ; പുതിയ പോസ്റ്റര്‍ ശ്രദ്ധ നേടുന്നു

പ്രഖ്യാപന സമയം മുതല്‍ പ്രേക്ഷകരും ആരാധകരും ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രമാണ് നന്‍പകല്‍ നേരത്ത് മയക്കം. ഹിറ്റ് ഫിലിം മേക്കര്‍ ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന ചിത്രമായതുകൊണ്ടും മലയാളത്തിന്റെ മെഗാസ്റ്റാറും അദ്ദേഹത്തിന്റെ സിനിമയില്‍ ആദ്യമായി അഭിനയിക്കുന്നതുകൊണ്ടും തന്നെയാണ് സിനിമാ പ്രേമികള്‍ക്ക് ഇത്ര ആവേശത്തിനുള്ള കാരണം. ഈ വര്‍ഷം ഫെബ്രുവരിയില്‍ ചിത്രീകരണം അവസാനിച്ച സിനിമ എന്ന് തിയറ്ററുകളിലെത്തും എന്നത് സംബന്ധിച്ച് അറിയിപ്പുകളൊന്നും അണിയറക്കാരില്‍ നിന്നും ഇതുവരെ പുറത്തെത്തിയിട്ടില്ല. ഇപ്പോഴിതാ റിലീസ് കാത്തിരിക്കുന്ന പ്രേക്ഷകര്‍ക്ക് മുന്നില്‍ പുതിയ […]

1 min read

“ഒരു മോശം സിനിമയിൽ നായകനാകുന്നതിനേക്കാളും നല്ല സിനിമയിൽ ചെറിയ റോളിലെത്തുന്നതിനാണ് ഞാൻ പ്രാധാന്യം കൊടുക്കുന്നത്”… കാളിദാസ് ജയറാം പറയുന്നു

2000 – ൽ പുറത്തിറങ്ങിയ സത്യൻ അന്തിക്കാടിന്റെ ‘കൊച്ചു കൊച്ചു സന്തോഷങ്ങൾ’ എന്ന സിനിമയിലൂടെ ബാലതാരമായി കരിയർ തുടങ്ങിയ യുവനടനാണ് കാളിദാസ് ജയറാം. ‘നച്ചത്തിരം നാഗർ കിരത്’ ആണ് കാളിദാസന്റെതായി ഒടുവിൽ റിലീസ് ആയ ചിത്രം. ഇപ്പോഴിതാ കലാട്ട പ്ലസ് എന്ന ചാനലിന് കൊടുത്ത അഭിമുഖത്തിൽ താരം പറയുന്ന കാര്യങ്ങളാണ് സോഷ്യൽ മീഡിയകളിൽ ചർച്ചയാകുന്നത്. എപ്പോഴും നല്ല സിനിമകളുടെ ഭാഗമാകാൻ ആണ് ആഗ്രഹിക്കുന്നത് എന്നാണ് കാളിദാസ് പറയുന്നത്. “എനിക്ക് നല്ല സിനിമകളുടെ ഭാഗമാകണമായിരുന്നു. ഉദാഹരണത്തിന് വിക്രം. അതൊരു […]