Latest News
മമ്മൂട്ടിയും വിജയ് സേതുപതിയും ഒന്നിക്കുന്ന പുതിയ ചിത്രം ; പ്രഖ്യാപനം ഉടന്‍
പേരന്‍പ് ചിത്രത്തിന്‌ശേഷം മലയാളത്തിന്റെ മഹാനടന്‍ മമ്മൂട്ടി വീണ്ടും മറ്റൊരു തമിഴ് ചിത്രത്തില്‍ അഭിനയിക്കുന്നുവെന്ന വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ ചിത്രത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങളൊന്നും പുറത്തുവന്നിരുന്നില്ല. ഇപ്പോഴിതാ ചിത്രത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങളാണ് പുറത്തുവരുന്നത്. മമ്മൂട്ടിയ്ക്കൊപ്പം തമിഴകത്തിന്റെ മക്കള്‍സെല്‍വന്‍ വിജയ് സേതുപതിയും ചിത്രത്തില്‍ അഭിനയിക്കുമെന്നാണ് വിവരം. കാക്ക മുട്ടൈ എന്ന ചിത്രത്തിലൂടെ ശ്രദ്ധനേടിയ മണികണ്ഠന്‍ ആണ് സിനിമ സംവിധാനം ചെയ്യുകയെന്നാണ് റിപ്പോര്‍ട്ട്. നവംബര്‍ അവസാനത്തോടെ ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുമെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു. എന്നാല്‍, ഇക്കാര്യത്തെ കുറിച്ച് ഔദ്യോഗിക വിശദീകരണങ്ങള്‍ ഒന്നും […]
2000 ദശബ്ദത്തിലേ ഏറ്റവും വലിയ ട്രെന്‍ഡ് സെറ്റര്‍…. മമ്മൂക്കയുടെ രാജമാണിക്യത്തിന് ഇന്നേക്ക് 17 വര്‍ഷങ്ങള്‍
മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും വലിയ വിജയ ചിത്രങ്ങളിലൊന്നാണ് രാജമാണിക്യം. അന്‍വര്‍ റഷീദാണ് ചിത്രം സംവിധാനം ചെയ്തത്. ടിഎ ഷാഹിദിന്റെ തിരക്കഥയില്‍ ഒരുങ്ങിയ ചിത്രത്തില്‍ ബെല്ലാരി രാജ എന്ന കഥാപാത്രമായിട്ടാണ് മമ്മൂട്ടി തിളങ്ങിയത്. മാസും ആക്ഷനും കോമഡിയും സെന്റിമെന്റ്സും എല്ലാം നിറഞ്ഞ പക്ക കൊമേര്‍ഷ്യല്‍ എന്റര്‍ടെയ്നര്‍ ആയിട്ടാണ് അന്‍വര്‍ റഷീദ് രാജമാണിക്യം ഒരുക്കിയത്. മികച്ച പ്രതികരണം നേടിയ ചിത്രം ബോക്സോഫീസ് കളക്ഷന്റെ കാര്യത്തിലും വലിയ നേട്ടമാണ് കൊയ്തത്. മമ്മൂട്ടിക്കൊപ്പം റഹ്മാന്‍, മനോജ് കെ ജയന്‍, സായികുമാര്‍, രഞ്ജിത്ത്, […]
‘കേരളത്തിന് ഫുട്‌ബോളിനോടുള്ള സ്‌നേഹത്തിന്റെ കാഴ്ച്ചയും മോഹന്‍ലാലും കൂടെയായപ്പോള്‍ ഗാനം മനോഹരമായി’; കുറിപ്പ് വൈറല്‍
ഫുട്ബോളിനോടുള്ള കേരളത്തിന്റെ സ്നേഹം അറിയിച്ച് ട്രിബ്യൂട്ട് ഗാനവുമായി മോഹന്‍ലാല്‍ എത്തിയ വീഡിയോ സോഷ്യല്‍ മീഡിയകളില്‍ വൈറലായിരുന്നു. ഒരേയൊരു വികാരം, ചിന്ത, മതം എന്ന കുറിപ്പോടു കൂടിയാണ് മോഹന്‍ലാല്‍ സോഷ്യല്‍ മീഡിയയില്‍ ആല്‍ബം റിലീസ് ചെയ്തത്. കേരളത്തിന്റെ ഫുട്ബോള്‍ ആവേശത്തിന്റെ കേന്ദ്രമായ മലപ്പുറത്തെ സെവന്‍സ് മൈതാനങ്ങളില്‍ നിന്ന് ലോക ഫുട്ബോളിലേക്ക് എത്തുന്ന തരത്തിലാണ് ഗാനത്തിന്റെ ദൃശ്യാഖ്യാനം. ഗാനാലാപത്തിനൊപ്പം ക്യാമറയ്ക്കു മുന്നിലുമുണ്ട് മോഹന്‍ലാല്‍. ലോകകപ്പിന് മല്‍സരിക്കാനെത്തുന്നവരോടും ആരാധകരോടും മലപ്പുറത്തിന്റെ ഫുട്ബോള്‍ ചരിത്രം പറഞ്ഞുവയ്ക്കുകയാണ് നാല് മിനിറ്റ് ദൈര്‍ഘ്യമുള്ള ഗാനത്തിലൂടെ. ബറോസിലെ […]
വിജയ ലോകത്തേക്ക് തിരിച്ചെത്താനുള്ള ശ്രമവുമായി സിദ്ധിഖ് മമ്മൂട്ടിയുമായി കൈകോര്‍ക്കുന്നു
മലയാളി സിനിമാപ്രേമി എക്കാലവും ഓര്‍ത്തിരിക്കുന്ന നിരവധി ഹിറ്റുകള്‍ ഒരുക്കിയ സംവിധായകനാണ് സിദ്ദിഖ്. തുടക്കത്തില്‍ ഇരട്ട സംവിധായകരില്‍ ഒരാളായി ലാലിനൊപ്പവും പിന്നീട് തനിച്ചും. അദ്ദേഹത്തിന്റെ മിക്ക സിനിമകളും ഹാസ്യത്തെ അടിസ്ഥാനമാക്കിയുള്ളതാണ് . എല്ലാത്തരം പ്രേക്ഷകരേയും ഒരുപോലെ പ്രീതിപ്പെടിത്താന്‍ ഇദ്ദേഹത്തിന് കഴിഞ്ഞിരുന്നു. തൊട്ടതെല്ലാം പൊന്നാക്കുന്ന സംവിധായകനാണ് സിദ്ധിഖ്. എന്നാല്‍ അദ്ദേഹത്തിന്റേതായി ഏറ്റവുമൊടുവില്‍ ഇറങ്ങിയ ചില ചിത്രങ്ങള്‍ക്ക് ആ വിജയം ആവര്‍ത്തിക്കാനായില്ല. മോഹന്‍ലാല്‍ – സിദ്ധിഖ് കൂട്ടുകെട്ടില്‍ നിരവധി ചിത്രങ്ങള്‍ പുറത്തിറങ്ങിയിരുന്നു. എന്നാല്‍ അവിടേയും അദ്ദേഹത്തിന് പരാജയങ്ങള്‍ ഏറ്റുവാങ്ങേണ്ടി വന്നു. പിന്നീട് […]
ബോക്‌സ്ഓഫീസിനെ തകര്‍ത്ത് തരിപ്പണമാക്കാന്‍ എത്തുന്ന സീനിയര്‍ താരങ്ങളുടെ Most awaited സിനിമകള്‍…
മലയാള സിനിമയില്‍ സൂപ്പര്‍ താര പദവി ലഭിച്ച മൂന്ന് നടന്‍മാരാണ് മോഹന്‍ലാലും മമ്മൂട്ടിയും സുരേഷ് ഗോപിയും. ഇവര്‍ക്ക് ശേഷം വന്ന നായകന്‍മാരില്‍ ആര്‍ക്കും തന്നെ പിന്നീട് ഇവരുടെ സൂപ്പര്‍ സ്റ്റാര്‍ ലേബല്‍ അധികം ലഭിച്ചിട്ടില്ല. മോഹന്‍ലാലിനും മമ്മൂട്ടിക്കും ശേഷമാണ് സുരേഷ് ഗോപിയുടെ താരമൂല്യം ഉയര്‍ന്നത്. കരിയറില്‍ താഴ്ചയും ഉയര്‍ച്ചയും ഒരുപോലെ കണ്ടവരാണ് മമ്മൂട്ടിയും മോഹന്‍ലാലും സുരേഷ് ഗോപിയും. മോഹന്‍ലാല്‍ തുടരെ ഹിറ്റുകളുമായി മുന്നേറുന്ന ഒരു കാലഘട്ടത്തില്‍ മമ്മൂട്ടിക്ക് തുടരെ പരാജയ സിനിമകള്‍ ആയിരുന്നു. ഇതില്‍ പിന്നീട് അങ്ങോട്ടും […]
‘ബറോസ് ജിജോ പൊന്നൂസ് കണ്‍സീവ് ചെയ്ത വേര്‍ഷനല്ല, ഔട്ട് ആന്‍ഡ് ഔട്ട് മോഹന്‍ലാല്‍ വേര്‍ഷനായിരിക്കും’; കുറിപ്പ് ശ്രദ്ധ നേടുന്നു
പ്രഖ്യാപന സമയം മുതല്‍ ശ്രദ്ധനേടിയ ചിത്രമാണ് ‘ബറോസ്’. മലയാളികളുടെ പ്രിയതാരം മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമെന്നത് തന്നെയാണ് അതിന് കാരണം. ചിത്രവുമായി ബന്ധപ്പെട്ട് വരുന്ന വാര്‍ത്തകള്‍ക്ക് കാഴ്ച്ക്കാര്‍ ഏറെയാണ്. ജൂലൈ 29ന് ചിത്രം പാക്കപ്പ് പറഞ്ഞിരുന്നു. ഒരു ത്രീഡി ചിത്രമാണ് ബറോസ്. നമ്മളൊരു ഇന്റര്‍നാഷണല്‍ പ്ലാറ്റഫോമിലാണ് സിനിമ അവതരിപ്പിക്കാന്‍ പോകുന്നതെന്നും മോഹന്‍ലാല്‍ മുമ്പ് പറഞ്ഞിരുന്നു. 400 വര്‍ഷം പഴക്കമുള്ള ഒരു ഭൂതത്തിന്റെ കഥയാണ് പറയുന്നത്. ആശിര്‍വാദ് സിനിമാസാണ് ‘ബറോസ്’ നിര്‍മ്മിക്കുന്നത്. ഇന്ത്യയിലെ ആദ്യ ത്രീഡി ചിത്രമായിരുന്ന […]
‘ഒരുപാട് ട്രോളുകള്‍ ഏറ്റു വാങ്ങിയ രണ്ട് സിനിമകളാണ് ജൂണും ആനന്ദവും, പലരുടെയും ജീവിതമായി റിലേറ്റ് ചെയ്യാന്‍ പറ്റും’ ; കുറിപ്പ്
സ്‌കൂള്‍ കാലത്തേയും കോളേജ് കാലത്തേയും ഓര്‍മ്മകളിലേക്ക് കൊണ്ടുപോയ രണ്ട് സിനിമകളാണ് രജീഷ വിജയനെ കേന്ദ്രകഥാപാത്രമാക്കി നവാഗതനായ അഹമ്മദ് കബീര്‍ സംവിധാനം ചെയ്ത ജൂണ്‍ എന്ന ചിത്രവും നവാഗതനായ ഗണേശ് രാജ് സംവിധാനം ചെയ്ത ആനന്ദം എന്നഈ ചിത്രങ്ങള്‍. വിശാഖ് നായര്‍ , അനു ആന്റണി, തോമസ് മാത്യു, അരുണ്‍ കുര്യന്‍, സിദ്ധി,റോഷന്‍ മാത്യു, അനാര്‍ക്കലി മരിക്കാര്‍, എന്നീ പുതുമുഖങ്ങളാണ് ആനന്ദം എന്ന സിനിമയില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. രജീഷ വിജയന്‍, ജോജു ജോര്‍ജ്ജ്, സര്‍ജനോ ഖാലിദ്, അര്‍ജുന്‍ […]
’66 വയസായ കേരളത്തിന് ആശംസകളോടെ 72 വയസുള്ള യുവാവ്’; മമ്മൂക്കയുടെ പുതിയ ഫോട്ടോ വൈറല്‍
മലയാളികളുടെ പ്രിയതാരമാണ് മമ്മൂട്ടി. മലയാളിക്കിന്നും മമ്മൂട്ടി വിസ്മയമാണ്. അഭിനയത്തിന്റെ ആഴപ്പരപ്പുകളെ അളന്നെടുത്ത പ്രതിഭ. ഭാവ ശബ്ദ രൂപ പരിണാമങ്ങളിലൂടെ കേരളത്തിന്റെ പൊതുവായ ദേശവും ശബ്ദവുമായ മനുഷ്യന്‍. മമ്മൂട്ടിയുടെ അടങ്ങാത്ത അഭിനയമോഹവും പ്ലായത്തെ റിവേഴ്‌സ് ഗിയറിലാക്കുന്ന മാജിക്കും മലയാളികളെ വിസ്മയിപ്പിച്ച് കൊണ്ടേയിരിക്കുകയാണ്. ലോക സിനിമയ്ക്ക് മുന്നില്‍ എന്നും അഭിമാനത്തോടെ മലയാളിക്ക് പറയാന്‍ കിട്ടിയ മഹാഭാഗ്യമാണ് മമ്മൂട്ടി. പ്രായത്തിന്റെ പാടുകള്‍ മനസ്സിലും ശരീരത്തിലും ഏല്‍ക്കാതെ പ്രായം വെറും അക്കങ്ങള്‍ മാത്രമാണെന്ന് ഓരോ നിമിഷവും ഈ അതുല്യ പ്രതിഭ തെളിയിച്ചു കൊണ്ടിരിക്കുന്നു. […]
‘കണ്ടാലും കണ്ടാലും മതിവരാത്ത സീനുകള്‍, അര്‍ജുന്‍ എന്ന നായയെ താരംഗമാക്കിയ സിനിമ’; സിഐഡി മൂസ സിനിമയെക്കുറിച്ച് കുറിപ്പ്
മലയാള സിനിമാ പ്രേക്ഷകരുടെ എക്കാലത്തെയും മികച്ച ചിത്രങ്ങളില്‍ ഒന്നാണ് ജനപ്രിയ നായകന്‍ ദിലീപ് നായകനായെത്തിയ സിഐഡി മൂസ. 2003ല്‍ ജോണി ആന്റണിയുടെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ചിത്രം ഇന്നും പ്രേക്ഷകരുടെ ഇഷ്ട ചിത്രങ്ങളിലൊന്നാണ്. ഗ്രാന്റ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ദിലീപ്, അനൂപ് എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിച്ച സിഐഡി മൂസയ്ക്ക് തിരക്കഥ ഒരുക്കിയത് ഉദയ് കൃഷ്ണ സിബി കെ തോമസാണ്. സിനിമ മികച്ച പ്രതികരണത്തോടൊപ്പം ബോക്സോഫീസ് കളക്ഷന്റെ കാര്യത്തിലും നേട്ടമുണ്ടാക്കി. ഭാവന നായികയായി എത്തിയ ചിത്രത്തില്‍ ആശിഷ് വിദ്യാര്‍ത്ഥി, മുരളി, അര്‍ജുന്‍ […]
‘മായമയൂരം’ നൂറ്റാണ്ടിന്റെയും വരും വര്‍ഷങ്ങളുടെയും നിലക്കാത്ത വേദനയും കണ്ണുനീരുമാണ് ; കുറിപ്പ് വൈറല്‍
സിബി മലയിലിന്റെ സംവിധാനത്തില്‍ മോഹന്‍ലാല്‍, തിലകന്‍, രേവതി, ശോഭന എന്നിവര്‍ പ്രധാനവേഷങ്ങളില്‍ അഭിനയിച്ച് 1993ല്‍ പുറത്തിറങ്ങിയ സിനിമയാണ് മായാമയൂരം. മോഹന്‍ലാല്‍ ഇതില്‍ നരേന്ദ്രന്‍, ഉണ്ണി എന്നീ ഇരട്ട കഥാപാത്രങ്ങള്‍ക്ക് ജീവന്‍ നല്‍കിയിരിക്കുന്നു. ഗുഡ്‌നൈറ്റ് ഫിലിംസിന്റെ ബാനറില്‍ ആര്‍. മോഹന്‍ നിര്‍മ്മിച്ച ഈ ചിത്രം മനോരാജ്യം റിലീസ് വിതരണം ചെയ്തിരിക്കുന്നു. കഥയും തിരക്കഥയും സംഭാഷണവും എഴുതിയത് രഞ്ജിത്ത് ആണ്. ഗിരീഷ് പുത്തഞ്ചേരി എഴുതിയ ഇതിലെ ഗാനങ്ങള്‍ക്ക് സംഗീതം പകര്‍ന്നത് രഘുകുമാര്‍ ആണ്. വികാരനിര്‍ഭരമായ മോഹന്‍ലാല്‍ സിനിമയാണ് മായാമയൂരം. ചിത്രത്തിലെ […]