Latest News
” മോഹൻലാൽ.. നിങ്ങളാണ് യഥാർത്ഥ നടൻ…”: തുറന്നുപറഞ്ഞ് സംവിധായകൻ രഞ്ജിത്ത്
മലയാള സിനിമയുടെ താരാരാജാവാണ് മോഹൻലാൽ .ഒരു നടൻ എങ്ങിനെയാവണം എന്നതിനുള്ള ഉത്തമ ഉദാഹരണമാണ് മോഹൻലാൽ.ഒരു നടൻ എന്നതിന് പുറമേ പിന്നണി ഗായകൻ ആയും തിളങ്ങിയ താരമാണ് ലാലേട്ടൻ, ബറോസ് എന്ന സിനിമയിലൂടെ സംവിധാനത്തിലേക്കും കാൽവെക്കുകയാണ് പ്രിയതാരം, സംവിധാനം ചെയ്യുന്ന സിനിമയിൽ നായകനായി എത്തുന്നതും താരം തന്നെയാണ്. മലയാള സിനിമക്ക് ലഭിച്ച ഏറ്റവും വലിയ വരമാണ് മോഹൻലാൽ, അതിനുള്ള തെളിവുകളാണ് തരാം നേടിയ അവാർഡുകൾ. പത്മശ്രീ, പത്മഭൂഷൺ എന്നീ ബഹുമാതികൾ നൽകി രാജ്യം ആദരിച്ച ഒരു വെക്തി കൂടിയാണ്. […]
‘1995 ല്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടി ഇന്‍ഡസ്ട്രി ഹിറ്റായ മമ്മൂട്ടി ചിത്രം ദി കിങ്….!’
കളക്ട്ടര്‍, ഐ എ എസ് എന്നൊക്കെ കേട്ടാല്‍ മലയാളം സിനിമാ പ്രേമികളുടെ മനസ്സില്‍ വരുന്ന ആദ്യത്തെ പേര് ദി കിങ്. മമ്മൂട്ടി- ഷാജി കൈലാസ് കൂട്ടുകെട്ടില്‍ ഒരുക്കി സൂപ്പര്‍ ഹിറ്റായ ചിത്രമാണ് ദി കിംഗ്. ചിത്രത്തിലെ മമ്മൂട്ടിയുടെ സ്‌റ്റൈലിനും മാനറിസങ്ങള്‍ക്കും തന്നെ ഇപ്പോഴും ആരാധകരുണ്ട്. സുരേഷ് ഗോപി ഗസ്റ്റ് റോളിലും പ്രത്യക്ഷപ്പെടുന്നുണ്ട്. രഞ്ജി പണിക്കര്‍ ആണ് ഈ ചിത്രത്തിന്റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്. 1995 ല്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടി ഇന്‍ഡസ്ട്രിയല്‍ ഹിറ്റായ ചിത്രം കൂടിയാണ് കിങ്. […]
മീശ പിരിച്ച് മോഹന്‍ലാല്‍…! ഷാജി കൈലാസ് ചിത്രം എലോണ്‍ ഉടന്‍ വരുന്നു
മോഹന്‍ലാല്‍ ഷാജി കൈലാസ് കൂട്ടുകെട്ടില്‍ റിലീസിനൊരുങ്ങുന്ന പുതിയ ചിത്രമാണ് എലോണ്‍. ചിത്രത്തിന്റേതായി പുറത്തുവരുന്ന വാര്‍ത്തകളെല്ലാം തന്നെ നിമിഷ നേരംകൊണ്ട് സോഷ്യല്‍മീഡികളില്‍ വൈറലാവാറുണ്ട്. സിനിമ എന്ന് റിലീസ് ചെയ്യുമെന്നാണ് ഓരോദിനവും പ്രേക്ഷകരുടെ ചോദ്യം. ഡിസംബറില്‍ റിലീസ് ഉണ്ടാകുമെന്നും സ്ഥിരീകരിക്കാത്ത വിവരമുണ്ട്. ഇപ്പോഴിതാ ചിത്രത്തിന്റെ പുതിയ സ്റ്റില്‍ ആണ് വൈറലാവുന്നത്. ഷാജി കൈലാസാണ് സ്റ്റില്‍ പങ്കുവെച്ചിരിക്കുന്നത്. മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന കാളിദാസ് എന്ന കഥാപാത്രത്തിന്റെ സ്റ്റില്ലാണ് പങ്കുവച്ചിരിക്കുന്നത്. ”STRONGER ”than ”YESTERDAY’, എന്നാണ് പോസ്റ്റിന് നല്‍കിയിരിക്കുന്ന ക്യാപ്ഷന്‍. കയ്യില്‍ ഫോണും പിടിച്ച് […]
‘ഭാവിയിലെ പൃഥ്വിരാജാണ് അനുമോഹന്‍, അതാവും… ഉറപ്പാണ്’; സംവിധായകന്‍ സമദ് മങ്കട
താരകുടുംബത്തില്‍ നിന്നും സിനിമാരംഗത്തെത്തിയ അനുമോഹന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതനായ നടനാണ്. അതുല്യ നടന്‍ കൊട്ടരക്കര ശ്രീധരന്‍നായരുടെ ചെറുമകനും സായ് കുമാറിന്റെ അനന്തരവനും നടി ശോഭ മോഹന്റെ മകനുമാണ് അനു മോഹന്‍. ചേട്ടന്‍ വിനു മോഹന്‍ മലയാള സിനിമയിലെ ശ്രദ്ധേയ താരങ്ങളില്‍ ഒരാളാണ്. ചെറുതും വലുതുമായ ഒരുപാട് കഥാപാത്രങ്ങള്‍ ചെയ്തുവെങ്കിലും അയ്യപ്പനും കോശിയും എന്ന ചിത്രത്തിലെ സുജിത്ത് ആണ് അനു മോഹന്‍ എന്ന നടന് കയ്യടി നേടിക്കൊടുത്തത്. അടുത്തിടെ പുറത്തിറങ്ങിയ ലളിതം സുന്ദരം, 21 ഗ്രാംസ്, ട്വല്‍ത്ത് മാന്‍, കൊത്ത് […]
“ജയ ജയ ജയ ജയ ഹേ” വമ്പന്‍ ഹിറ്റിലേക്ക്…! 25കോടി കളക്ഷന്‍ നേടി ബ്ലോക്ക്ബസ്റ്റര്‍ ഹിറ്റ്
ബേസില്‍ ജോസഫ്, ദര്‍ശന രാജേന്ദ്രന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായെത്തിയ പുതിയ ചിത്രമാണ് ‘ജയ ജയ ജയ ജയ ഹേ’. മികച്ച പ്രേക്ഷകപ്രതികരണം നേടി ചിത്രം തിയേറ്ററില്‍ മുന്നേറുകയാണ്. റിലീസ് ദിനം മുതല്‍ മികച്ച മൌത്ത് പബ്ലിസിറ്റി നേടിയെടുത്ത ചിത്രം രണ്ടാം വാരത്തില്‍ തിയറ്റര്‍ കൌണ്ട് കാര്യമായി വര്‍ധിപ്പിച്ചിരുന്നു. കേരളത്തില്‍ ചിത്രം റിലീസ് ചെയ്യപ്പെട്ടത് 150 തിയറ്ററുകളില്‍ ആയിരുന്നെങ്കില്‍ രണ്ടാം വാരത്തിലേക്ക് എത്തുമ്പോള്‍ തിയറ്ററുകളുടെ എണ്ണം 180 ആയി വര്‍ധിപ്പിച്ചിരുന്നു. വിപിന്‍ ദാസാണ് ചിത്രം സംവിധാനം ചെയ്യന്നത്. ഒരു […]
”ഞാന്‍ വലിയ നടനാകാന്‍ ആഗ്രഹിച്ചിരുന്നില്ലെങ്കില്‍പോലും ഒരു നടനാകാന്‍ ആഗ്രഹിച്ചു, പക്ഷേ ഇപ്പോഴും ആഗ്രഹം സഫലീകരിച്ചിട്ടില്ല”; മമ്മൂട്ടി
കഴിഞ്ഞ അന്‍പത്തി ഒന്ന് വര്‍ഷമായി സിനിമയോടും അഭിനയത്തോടുമുള്ള തീരാമോഹത്തോടെ ജൈത്രയാത്ര തുടരുന്ന മലയാളത്തിന്റെ അഭിനയ സുകൃതമാണ് മമ്മൂട്ടി. ലോക സിനിമയ്ക്ക് മുന്നില്‍ എന്നും അഭിമാനത്തോടെ മലയാളിക്ക് പറയാന്‍ കിട്ടിയ മഹാഭാഗ്യമാണ് മമ്മൂട്ടി. പ്രായത്തിന്റെ പാടുകള്‍ മനസ്സിലും ശരീരത്തിലും ഏല്‍ക്കാതെ പ്രായം വെറും അക്കങ്ങള്‍ മാത്രമാണെന്ന് ഓരോ നിമിഷവും ഈ അതുല്യ പ്രതിഭ തെളിയിച്ചു കൊണ്ടിരിക്കുന്നു. മമ്മൂട്ടിക്ക് പ്രായമാണോ ഗ്ലാമറാണോ കൂടുന്നതെന്ന സംശയമാണ് ഓരോ പിറന്നാള്‍ ആകുമ്പോഴും കേരളം ചോദിക്കുന്നത്. നിത്യഹരിതമായൊരു അഭിനയകാലമായി മമ്മൂട്ടി തുടരുന്നു. ഓരോ മലയാളിയുടേയും […]
‘മലയാള സിനിമയുടെ വ്യവസായിക സങ്കല്‍പ്പങ്ങളെ പൊളിച്ചെഴുതിയ നടനാണ് മോഹന്‍ലാല്‍…! ഏറ്റവും വലിയ റിലീസുമായി വരുന്നു….’
മലയാളത്തിന്റെ എക്കാലത്തെയും സൂപ്പര്‍ താരമാണ് മോഹന്‍ലാല്‍. മലയാളത്തിന്റെ ലാലേട്ടനായി മാറിയതില്‍ പിന്നില്‍ ഒരുപാട് വിജയഗാഥകളുണ്ട്. വില്ലനായി തുടക്കം. സഹനടനായി മുന്നേറ്റം. അങ്ങനങ്ങ് സൂപ്പര്‍ താരമായുള്ള വളര്‍ച്ച. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടയില്‍ മലയാളത്തില്‍ സംഭവിച്ച മൂന്ന് പ്രധാന ഇന്‍ഡസ്ട്രി ഹിറ്റുകളിലും നായകന്‍ മോഹന്‍ലാല്‍ ആയിരുന്നു. ജീത്തു ജോസഫിന്റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ നായകനായ ദൃശ്യം, വൈശാഖിന്റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിച്ച പുലിമുരുകന്‍, മലയാള സിനിമയുടെ വിപണി വികസിപ്പിച്ചതില്‍ പുലിമുരുകന്റെ തുടര്‍ച്ചയാണ് മൂന്ന് വര്‍ഷത്തിന് ശേഷമെത്തിയ ലൂസിഫര്‍. വാണിജ്യപരമായി […]
‘മോഹന്‍ലാലിന്റെ ആക്ടിംഗ് പെര്‍ഫോമന്‍സുകളൊക്കെ ‘Inborn talent’ എന്ന ക്രെഡിറ്റിലേക്ക് പോകാറാണ് പതിവ്’; കുറിപ്പ് ശ്രദ്ധ നേടുന്നു
നാല് പതിറ്റാണ്ടിലേറെയായി മലയാളികളുടെ സിനിമാ സങ്കല്‍പ്പങ്ങളില്‍ നിന്ന് മാറ്റി നിര്‍ത്താനാകാത്ത അഭിനയ യാത്രയുമായി മലയാളത്തിന്റെ നടനവൈഭവം മോഹന്‍ലാല്‍ സിനിമാജീവിതം തുടരുകയാണ്. വില്ലനായി കടന്നുവന്ന മലയാളികളുടെ മനസ്സില്‍ കൂടുകൂട്ടിയ അസാമാന്യ പ്രതിഭയാണ് മോഹന്‍ലാല്‍. അത്‌കൊണ്ടാണ് ഈ കഥാപാത്രങ്ങള്‍ക്ക് മറവിയുടെ മറ വീഴാത്തത്. ചിരിപ്പിച്ചും കരയിപ്പിക്കും ആവേശം കൊള്ളിച്ചുമെല്ലാം സ്‌ക്രീനില്‍ വിസ്മയം തീര്‍ത്ത മോഹന്‍ലാലിനെക്കുറിച്ചുള്ള ഒരു കുറിപ്പാണ് ഇപ്പോള്‍ വൈറലാവുന്നത്. ഇമോഷണല്‍ സീനുകളില്‍ മോഹന്‍ലാല്‍ അത്ര പോരാ എന്ന് പൊതുവെ ഒരു അഭിപ്രായം കേള്‍ക്കാറുണ്ടെന്നും എന്നാല്‍ അദ്ദേഹം ചെയ്തിരിക്കുന്ന കഥാപാത്രങ്ങളുടെ […]
ഇന്നും മായാത്ത ‘കമലദളം’…! മോഹന്‍ലാലിനല്ലാതെ മറ്റൊരു നടനും ആ രംഗം അത്രയും ഭംഗിയാക്കാന്‍ കഴിയില്ല ; കുറിപ്പ് വൈറല്‍
മോഹന്‍ലാല്‍ എന്ന നടനവൈഭവം അഭിനയിച്ച കഥാപാത്രങ്ങളില്‍ കമലദളം ചിത്രത്തിലെ നന്ദഗോപനെ ഇന്നും പ്രേക്ഷകര്‍ ഓര്‍ക്കുന്നു. ‘തന്മയീ ഭാവം’ എന്നാല്‍ എന്ത് എന്നതിന്റെ ഉത്തമ ഉദാഹരണമാണ് ഈ ചിത്രത്തില്‍ നന്ദഗോപനായി അടിമുടി മാറിയ മോഹന്‍ലാല്‍. ലോഹിതദാസിന്റെ രചനയില്‍ സിബി മലയില്‍ സംവിധാനം ചെയ്തു 1992-ല്‍ പുറത്തിറങ്ങിയ ചിത്രമാണിത്. മോഹന്‍ലാലിനെ കൂടാതെ മുരളി, വിനീത്, നെടുമുടി വേണു, മോനിഷ, പാര്‍വ്വതി തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. മോഹന്‍ലാലിന്റെ അനായാസ നൃത്തച്ചുവടുകള്‍ക്ക് ചൂണ്ടിക്കാണിക്കാറുള്ള ഒരു സിനിമ കൂടിയാണ് കമലദളം. അലസമായ […]
‘ഇടത് സ്വതന്ത്ര സ്ഥാനാര്‍ഥി’ മാത്യു ദേവസിയായി മമ്മൂട്ടി ; പോസ്റ്റര്‍ വൈറല്‍
മെഗാസ്റ്റാര്‍ മമ്മൂട്ടി തന്റെ പുതിയ സിനിമകളുടെ തിരഞ്ഞെടുപ്പില്‍ ആരാധകരെയും സിനിമാപ്രേമികളേയും വിസ്മയിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ഭീഷ്മ പര്‍വ്വം, സിബിഐ 5, പുഴു, റോഷാക്ക് എന്നിവയാണ് മമ്മൂട്ടിയുടേതായി ഈ വര്‍ഷം ഇതുവരെ പുറത്തെത്തിയ ചിത്രങ്ങള്‍. ഇപ്പോഴിതാ മമ്മൂട്ടി പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നുവെന്ന വാര്‍ത്തയും മമ്മൂട്ടിയുടെ ചിരിച്ചുകൊണ്ടുനില്‍ക്കുന്ന ഫ്ളക്സ് ബോര്‍ഡുകളുമാണ് സോഷ്യല്‍ മീഡിയകളില്‍ ശ്രദ്ധ നേടുന്നത്. ഇടത് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായാണ് മത്സരിക്കുന്നത്. ടോര്‍ച്ചാണ് ചിഹ്നം. കോഴിക്കോട് ജില്ലയിലെ തീക്കോയി ഗ്രാമപഞ്ചായത്തിലെ മൂന്നാം വാര്‍ഡിലാണ് മത്സരിക്കുന്നത്. എന്നാല്‍ സംഭവം ജിയോ ബേബി ചിത്രത്തിന്റെ പോസ്റ്ററുകളാണെന്ന് […]