22 Nov, 2025
1 min read

ടിനു പാപ്പച്ചന്‍ – കുഞ്ചാക്കോ ബോബന്‍ ചിത്രം ‘ചാവേര്‍’ ; ചിത്രീകരണം പൂര്‍ത്തിയായി

കുഞ്ചാക്കോ ബോബനെ നായകനാക്കി ടിനു പാപ്പച്ചന്‍ ഒരുക്കുന്ന ചിത്രമാണ് ചാവേര്‍. തിയറ്ററുകളില്‍ വിജയം നേടിയ അജഗജാന്തരത്തിനു ശേഷം ടിനു സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ആന്റണി വര്‍ഗീസും അര്‍ജുന്‍ അശോകനുമാണ് മറ്റു രണ്ട് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇവരെ കൂടാതെ തിങ്കളാഴ്ച നിശ്ചയം എന്ന സിനിമയില്‍ മികച്ച അഭിനയം കാഴ്ചവെച്ച മനോജ്, സജിന്‍, അനുരൂപ് എന്നിവരും ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്. ഇപ്പോഴിതാ സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായ വിവരമാണ് പുറത്തുവരുന്നത്. ടിനുവിന്റെ മുന്‍ ചിത്രങ്ങളേക്കാള്‍ വ്യത്യസ്തമായ, ത്രില്ലര്‍ സ്വഭാവമുള്ള ചിത്രമായിരിക്കും ഇതെന്ന […]

1 min read

ഷൈന്‍, ചെമ്പന്‍, ബൈജു തുടങ്ങി കിടിലൻ നടൻമാർ ഒന്നിക്കുന്നു ; ‘ബൂമറാംഗ്’ റിലീസ് തീയതി പ്രഖ്യാപിച്ചു

മനു സുധാകരന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ബൂമറാംഗ്. ബൈജു സന്തോഷ്, സംയുക്ത മേനോന്‍, ചെമ്പന്‍ വിനോദ്, ഷൈന്‍ ടോം ചാക്കോ, ഡെയിന്‍ ഡേവിസ് തുടങ്ങിയവര്‍ പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിന്റെ റിലീസ് തീയതി പുറത്തുവിട്ടു. ഫെബ്രുവരി 3 ന് ചിത്രം തിയേറ്ററുകളില്‍ എത്തും. കഴിഞ്ഞ വര്‍ഷം ജൂലായിയല്‍ തിയേറ്ററുകളില്‍ എത്തുമെന്ന് കരുതപ്പെട്ടിരുന്ന ചിത്രമാണ് ബൂമറാംഗ്. നേരത്തെ പുറത്തെത്തിയ ചിത്രത്തിന്റെ പ്രൊമോഷണല്‍ മെറ്റീരിയലുകളൊക്കെ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. കഴിഞ്ഞ ജൂണില്‍ പുറത്തിറങ്ങിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഏറെ ശ്രദ്ധിക്കപ്പട്ടിരുന്നു. […]

1 min read

ജയിലറില്‍ രജനീകാന്തിനൊപ്പം അതിഥിവേഷത്തില്‍ മോഹന്‍ലാലും ? ത്രില്ലടിച്ച് ആരാധകര്‍

സൂപ്പര്‍സ്റ്റാര്‍ ജനികാന്ത് നായകനാകുന്ന പുതിയ ചിത്രമാണ് ‘ജയിലര്‍’. നെല്‍സണ്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. നെല്‍സണ്‍ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ എഴുതുന്നത്. ചിത്രത്തിനായി ആരാധകര്‍ വലിയ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്. ചിത്രത്തിന്റെ അപ്‌ഡേറ്റുകള്‍ക്കെല്ലാം പ്രേക്ഷകരില്‍ നിന്ന് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. തമിഴ് ആരാധകര്‍ മാത്രമല്ല മലയാളികളും ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ്. ഇപ്പോഴിതാ ചിത്രത്തെക്കുറിച്ചുള്ള പുതിയൊരു അപ്‌ഡേറ്റാണ് സോഷ്യല്‍ മീഡിയകളില്‍ ശ്രദ്ധ നേടുന്നത്. മലയാളത്തിന്റെ സ്വന്തം മോഹന്‍ലാലും ചിത്രത്തില്‍ അഭിനയിക്കുന്നുവെന്ന വാര്‍ത്തയാണ് പ്രചരിക്കുന്നത്. രജനികാന്ത് ചിത്രത്തില്‍ അതിഥി വേഷത്തില്‍ മോഹന്‍ലാല്‍ എത്തുമെന്നാണ് […]

1 min read

ലിജോയുടെ ‘മലൈക്കോട്ടൈ വാലിബനില്‍’ മോഹന്‍ലാലിനൊപ്പം ഹരീഷ് പേരടിയും

പ്രഖ്യാപനം മുതല്‍ മലയാള സിനിമ പ്രേക്ഷകര്‍ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് ലിജോ ജോസ് പെല്ലിശേരി – മോഹന്‍ലാല്‍ കൂട്ടുകെട്ടിലെത്തുന്ന മലൈക്കോട്ടൈ വാലിബന്‍. ചിത്രത്തിന്റേതായി പുറത്തുവരുന്ന ഓരോ അപ്‌ഡേറ്റുകളും നിമിഷ നേരം കൊണ്ടാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. സിനിമയുടെ കഥയെന്തായിരിക്കും, മോഹന്‍ലാലിനൊപ്പം മറ്റു താരങ്ങളാരൊക്കെയായിരിക്കും, മോഹന്‍ലാലിന്റെ ലുക്ക് എങ്ങനെയായിരിക്കും തുടങ്ങി ഒട്ടേറെ ചോദ്യങ്ങളും സംശയങ്ങളുമായിരുന്നു സിനിമ പ്രേക്ഷകര്‍ക്കിടയില്‍ ഉള്ളത്. സാങ്കേതിക പ്രവര്‍ത്തകരില്‍ പ്രധാനികളുടെ പേരുവിവരങ്ങള്‍ അല്ലാതെ മോഹന്‍ലാലിനൊപ്പം അഭിനയിക്കുന്ന മറ്റ് അഭിനേതാക്കളുടെയൊന്നും വിവരങ്ങള്‍ അണിയറക്കാര്‍ ഔദ്യോഗികമായി ഇനിയും […]

1 min read

പ്രേക്ഷകരുടെ കാത്തിരിപ്പിന് വിരാമം; മമ്മൂട്ടിയുടെ സൂപ്പര്‍ഹിറ്റ് ചിത്രം ‘നന്‍പകല്‍ നേരത്ത് മയക്കം’ റിലീസ് തീയതി പ്രഖ്യാപിച്ചു

പ്രേക്ഷകര്‍ ഏറെ ആകാംഷയോടെ കാത്തിരുന്ന ചിത്രം ‘നന്‍പകല്‍ നേരത്ത് മയക്കം’ തിയേറ്ററുകളിലേക്ക്. ജനുവരി 19 ന് ചിത്രം തിയേറ്ററുകളില്‍ എത്തും. ലിജോ ജോസ് പെല്ലിശ്ശേരി മമ്മൂട്ടിയെ നായകനാക്കി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ഇക്കഴിഞ്ഞ കേരള രാജ്യാന്തര ചലച്ചിത്രമേളയില്‍ വേള്‍ഡ് പ്രീമിയര്‍ ആയി പ്രദര്‍ശിപ്പിക്കപ്പെട്ട ചിത്രത്തിന് നിറഞ്ഞ കൈയ്യടികളാണ് സിനിമാ പ്രേമികളുടെ ഭാഗത്തു നിന്നും ലഭിച്ചത്. തിയേറ്റര്‍ റിലീസിനുള്ള കാത്തിരിപ്പ് ഉയര്‍ത്തുന്ന റിവ്യൂസ് ആണ് സോഷ്യല്‍ മീഡിയയിലും കാണാന്‍ സാധിച്ചത്. ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചതോടെ സിനിമാപ്രേമികളുടെ കാത്തിരിപ്പ് […]

1 min read

ഭാവനയെ നായികയാക്കി ‘ഹൊറര്‍ ത്രില്ലറു’ മായി ഷാജി കൈലാസ്; ‘ഹണ്ട്’ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്

ഭാവന പ്രധാന വേഷത്തില്‍ എത്തുന്ന ഹണ്ട് എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പോസ്റ്റര്‍ നടന്‍ പൃഥ്വിരാജ് ആണ് സോഷ്യല്‍ മീഡിയയിലൂടെ പുറത്തിറക്കിയത്. ഭാവനയുടെ മുഖം ഉള്‍പ്പെടുത്തി വേറിട്ട രീതിയിലുള്ള ചിത്രീകരണമാണ് പോസ്റ്ററില്‍ കാണാന്‍ സാധിക്കുന്നത്. മെഡിക്കല്‍ ക്യാമ്പസിന്റെ പശ്ചാത്തലത്തില്‍ സസ്‌പെന്‍സിനും ഹൊററിനും പ്രാധാന്യമുള്ള ചിത്രമാണിത്. സ്ത്രീ കഥാപാത്രത്തിന് ഏറെ പ്രാധാന്യമുള്ള ഈ ചിത്രത്തില്‍ കീര്‍ത്തി എന്ന കഥാപാത്രമായാണ് ഭാവന എത്തുന്നത്. പൂര്‍ണ്ണമായും സസ്പെന്‍സ്, ഹൊറര്‍ പശ്ചാത്തലത്തിലാണ് ചിത്രം […]

1 min read

ജെറ്റ് സ്‌കൈ ഉപയോഗിക്കാന്‍ അജിത്ത് ഏറെ സഹായിച്ചു; ‘തുനിവ്’ ല്‍ മാസ് ലുക്കില്‍ മലയാളത്തിന്റെ ലേഡി സൂപ്പര്‍സ്റ്റാര്‍ മഞ്ജുവാര്യര്‍!

തല അജിത്തിനെ നായകനാക്കി എച്ച് വിനോദ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് തുനിവ്. അജിത്തിന്റെ ആരാധകര്‍ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണിത്. എച്ച് വിനോദിന്റേത് തന്നെയാണ് തിരക്കഥയും. മലയാളികളെ സംബന്ധിച്ചിടത്തോളം മറ്റൊരു സന്തോഷവും ഈ ചിത്രത്തിലുണ്ട്. മലയാളത്തിന്റെ ലേഡിസൂപ്പര്‍ സ്റ്റാര്‍ മഞ്ജു വാര്യര്‍ നായികയായി എത്തുന്ന ചിത്രമാണിത്. അടുത്തിടെ ഒരു അഭിമുഖത്തില്‍ നടി മഞ്ജു വാര്യര്‍ അജിത്തിനൊപ്പമുള്ള അഭിനയത്തിന്റെ അനുഭവം പങ്കുവെച്ചിരുന്നു. അഭിമുഖത്തിനിടയില്‍ ചിത്രത്തില്‍ ജെറ്റ് സ്‌കൈ രംഗങ്ങള്‍ ഒറ്റയ്ക്ക് അഭിനയിച്ചതാണോ, അല്ല ഡ്യൂപ്പായിരുന്നോ എന്ന ചോദ്യത്തിന് […]

1 min read

“മമ്മൂട്ടിയുടെ കലാജീവിതത്തിലെ ഏറ്റവും പഴക്കമുള്ള ഒരു സുഹൃത്ത് ബന്ധം നിലവിൽ ഞാനുമായിട്ടായിരിക്കണം” – മോഹൻ ജോസ്

മെഗാസ്റ്റാർ മമ്മൂട്ടി തന്റെ സൗഹൃദങ്ങൾക്ക് കൊടുക്കുന്ന വില വളരെ വലുതാണ് എന്ന പ്രേക്ഷകർക്കെല്ലാം അറിയാം. പല താരങ്ങളും ഈ അനുഭവങ്ങൾ തുറന്നു പറയുകയും ചെയ്തിട്ടുണ്ട്. മമ്മൂട്ടിയുമായി സൗഹൃദം ഉള്ളവരെ അദ്ദേഹം ഒരിക്കലും മറക്കാറില്ല. അത്തരത്തിൽ ഒരു സൗഹൃദ കഥയാണ് ഇപ്പോൾ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. 47 വർഷത്തോളമുള്ള ഒരു സൗഹൃദത്തിന്റെ കഥയാണ് നടൻ മോഹൻ ജോസിന് മമ്മൂട്ടിയെ കുറിച്ച് പറയാനുള്ളത്. 1975 തുടങ്ങിയ കൂട്ടാണ് മമ്മൂട്ടിയുമായി. മമ്മൂട്ടിയുടെ കലാജീവിതത്തിലെ ഏറ്റവും പഴക്കമുള്ള ഒരു സുഹൃത്ത് ബന്ധം നിലവിൽ താനും […]

1 min read

കേരളത്തിന് പുറത്ത് വന്‍ റിലീസുമായി ‘മാളികപ്പുറം’

ഉണ്ണിമുകുന്ദന്‍ നായകനായി എത്തിയ മാളികപ്പുറം വന്‍ഹിറ്റിലേക്ക് കുതിക്കുകയാണ്. സമീപകാല മലയാള സിനിമയിലെ ട്രെന്‍ഡ് സെറ്റര്‍ ചിത്രങ്ങളില്‍ ഒന്നാവുകയാണ് മാളികപ്പുറം. കഴിഞ്ഞ ഡിസംബര്‍ 30 ന് തിയേറ്ററുകളിലെത്തിയ ചിത്രം ആദ്യം കേരളത്തില്‍ മാത്രമായിരുന്നു റിലീസ് ചെയ്തിരുന്നത്. ആദ്യദിവസം മുതല്‍ മേികച്ച അഭിപ്രായം ലഭിച്ച ചിത്രം, രണ്ടാം വാരത്തിലേക്ക് കടക്കുമ്പോള്‍ കൂടുതല്‍ മാര്‍ക്കറ്റുകളിലേക്ക് എത്തുകയാണ്. യുഎഇ/ ജിസിസി മേഖലകളില്‍ ഇന്ന് മുതല്‍ പ്രദര്‍ശനം ആരംഭിച്ച ചിത്രത്തിന്റെ ഇതര സംസ്ഥാനങ്ങളിലെ റിലീസ് നാളെയാണ്. വന്‍ സ്‌ക്രീന്‍ കൗണ്ടോടെയാണ് ചിത്രം മറുനാടുകളിലേക്ക് എത്തുന്നത്. […]

1 min read

ജയിലറില്‍ സ്‌റ്റെല്‍ മന്നല്‍ രജനികാന്തിനൊപ്പം മോഹന്‍ലാലും!

സ്‌റ്റൈല്‍ മന്നന്‍ രജനികാന്തിനെ നായകനാക്കി നെല്‍സണ്‍ ദിലീപ് കുമാര്‍ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ജയിലര്‍. ചിത്രത്തിന്റേതായി പുറത്തു വരുന്ന ഓരോ അപ്‌ഡേറ്റുകളും ആരാധകരെ സംബന്ധിച്ചെടുത്തോളം സന്തോഷം നല്‍കുന്നതാണ്. ഇപ്പോഴിതാ, ചിത്രത്തില്‍ മലയാളത്തിന്റെ സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാലും പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട് എന്നാണ് പുതിയ വാര്‍ത്ത. ഒരു അതിഥി വേഷത്തില്‍ രജനികാന്ത് ചിത്രത്തില്‍ എത്തുന്ന മോഹന്‍ലാലിന് രണ്ടോ മൂന്നോ ദിവസത്തെ ഷൂട്ടിംഗാണ് ഉണ്ടാകുക എന്നും സാമൂഹ്യമാധ്യമങ്ങളില്‍ ട്രേഡ് അനലിസ്റ്റുകള്‍ അടക്കമുള്ളവര്‍ പറയുന്നു. രമ്യാ കൃഷ്ണനും പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തില്‍ […]