Latest News
“മമ്മൂട്ടി ഡാഡിയുടെ സീനിയർ ആയിരുന്നു; ഞാനും ദുൽഖറും സഹപാഠികൾ”: ഹൈബി ഈടൻ
മലയാള സിനിമയിലെ മെഗാസ്റ്റാർ മമ്മൂട്ടിയെ പറ്റി ഓരോരുത്തർക്കും പറയുവാനുള്ളത് ഓരോ കഥകളാണ്. താരത്തെപ്പറ്റി പറയുന്നത് വളരെ കൗതുകത്തോടെ തന്നെയാണ് എന്നും ആരാധകർ ഏറ്റെടുക്കുന്നത്. ഇപ്പോൾ രാഷ്ട്രീയപ്രവർത്തകൻ ഹൈബി ഈഡൻ പറഞ്ഞിരിക്കുന്ന വാക്കുകളാണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്. ഒപ്പം മുൻപ് പങ്കുവെച്ച ഒരു പോസ്റ്റും ഇതിനോടനുബന്ധമായി ചർച്ചയാകുന്നു. “നീ എന്റെ ഈടന്റെ മകനാണ്. നിനക്ക് എപ്പോൾ വേണമെങ്കിലും ഈ വീട്ടിലേക്ക് കയറി വരാം” എന്ന് മമ്മൂട്ടി മുൻപ് പറഞ്ഞിരുന്നല്ലോ. താങ്കളുമായി മമ്മൂട്ടിക്കുള്ള ബന്ധം എങ്ങനെയാണെന്ന അവതാരികയുടെ ചോദ്യത്തിനാണ് മെഗാസ്റ്റാറിനെപറ്റി […]
അമിത പ്രതീക്ഷ ഭാരമില്ലാതെ ഞെട്ടിക്കാന്‍ മോഹന്‍ലാല്‍ വരുന്നു ; ത്രസിപ്പിച്ച് എലോണ്‍ ടീസര്‍ പുറത്തിറങ്ങി
മോഹന്‍ലാലും ഷാജി കൈലാസും ഒന്നിക്കുന്ന എലോണ്‍ ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ജനുവരി 26 ന് ആണ് ചിത്രത്തിന്റെ റിലീസ്. തിയറ്ററുകളിലെത്താന്‍ ഒരു ദിവസം മാത്രം ശേഷിക്കെ ചിത്രത്തിന്റെ ഒരു ടീസര്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാര്‍. കയോസ് സിദ്ധാന്തത്തില്‍ പറയുന്ന ബട്ടര്‍ഫ്‌ലൈ എഫക്റ്റ് ഉദാഹരിക്കുന്നുണ്ട് ടീസറില്‍ മോഹന്‍ലാലിന്റെ കഥാപാത്രം. മുന്‍പെത്തിയ ടീസറില്‍ ശബ്ദ സാന്നിധ്യങ്ങളായി പൃഥ്വിരാജും സിദ്ദിഖുമൊക്കെ എത്തിയിരുന്നു. ആരാണെന്ന ചോദ്യത്തിന് യുണൈറ്റഡ് നേഷന്‍സില്‍ നിന്നുള്ള ഉദ്യോഗസ്ഥനാണെന്നാണ് മോഹന്‍ലാലിന്റെ കഥാപാത്രം ആ ടീസറില്‍ മറുപടി പറഞ്ഞത്. എന്തായാലും പുതിയ ടീസര്‍ […]
“മോഹൻലാലിനെ ഒരു തമ്പ്രാനും വളർത്തിയതല്ല”; അടൂരിനെതിരെ മാസ്സ് മറുപടിയുമായി ശാന്തിവിള ദിനേശ്
മോഹൻലാൽ നല്ല റൗഡി മേജർ ഉള്ള ആളാണെന്ന അടൂർ ഗോപാലകൃഷ്ണന്റെ വാക്കുകൾ അടുത്തിടെ വലിയ വിവാദമായി മാറിയിരുന്നു. പല കോണിൽ നിന്നും അടൂരിന്റെ പ്രസ്താവനക്കെതിരെ വ്യാപക വിമർശനം ഉയർന്ന സാഹചര്യത്തിൽ അടൂരിനെതിരെ രൂക്ഷ വിമർശനവുമായി എത്തിയിരിക്കുകയാണ് ശാന്തിവിള ദിനേശ്. പ്രായക്കൂടുതൽ മൂലം അടൂരിന് വിവരക്കേട് സംഭവിച്ചതാണോ എന്നാണ് ശാന്തിവിള ചോദിച്ചിരിക്കുന്നത്. ശാന്തിവള ദിനേശന്റെ വാക്കുകൾ ഇങ്ങനെ: “ആയിരം പൂർണചന്ദ്രന്മാരെ ഒക്കെ കാണുന്ന പ്രായമാണല്ലോ. അതുകൊണ്ടുതന്നെ ഞാൻ എന്തു പറയണം പറഞ്ഞുകൂടാ എന്റെ പൊസിഷൻ എന്താണ് എന്നെ മലയാളികളിൽ […]
ജനപ്രിയരാവാന്‍ ഇനിയും പരിശ്രമിക്കേണ്ടവര്‍…. ; ശ്രീനാഥ് ഭാസിയെക്കുറിച്ചും ഷെയ്ന്‍ നിഗത്തെക്കുറിച്ചും കുറിപ്പ്
യുവാക്കള്‍ക്കിടയിലും കുടുംബ പ്രേക്ഷകര്‍ക്ക് ഇടയിലും ഒരുപോലെ ആരാധകരുള്ള താരമാണ് ഷെയിന്‍ നിഗം. യുവതാരങ്ങളില്‍ പ്രധാനിയാണ് താരമിന്ന്. ബാലതാരമായാണ് ഷെയിനിന്റെ മലയാള സിനിമയിലേക്കുള്ള എന്‍ട്രി. 2010 ല്‍ പുറത്തിറങ്ങിയ പൃഥ്വിരാജിന്റെ താന്തോന്നി എന്ന ചിത്രത്തിലൂടെയാണ് ഷെയിന്‍ സിനിമയില്‍ എത്തുന്നത്. 2016 ല്‍ പുറത്തിറങ്ങിയ കിസമത്ത് എന്ന ചിത്രത്തിലൂടെ നായകനുമായി. പിന്നീടങ്ങോട്ട് നായകനായും സഹനായകനായും പ്രേക്ഷകരുടെ പ്രിയങ്കരനായി മാറുകയായിരുന്നു. ഇതുപോലെ തന്നെ നിരവധി ആരാധകരുള്ള മറ്റൊരു താരമാണ് ശ്രീനാഥ് ഭാസി. മലയാളത്തില്‍ നായകനായും സഹനടനായും നെഗറ്റീവ് റോളുകളിലും എല്ലാം തിളങ്ങിയ […]
കാന്താര 2 അപ്ഡേറ്റ് ; റിഷഭ് ഷെട്ടി മണ്ണില്‍ ചവിട്ടി നില്‍ക്കുന്നവനാണ്..! വന്നവഴി മറക്കാത്ത നല്ല മനുഷ്യന്‍..!
പോയ 2022 വർഷത്തിൽ ഇന്ത്യൻ സിനിമ ലോകത്തെ ഞെട്ടിച്ച വിജയമായിരുന്നു കന്നടയിൽ നിന്നുമെത്തിയ കാന്താര നേടിയത്. കന്നട ഇൻഡസ്ട്രിയിലെ തന്നെ ഏറ്റവും വലിയ പണം വാരി ചിത്രമായി കാന്താര മാറി. ആകെ വേൾഡ് വൈഡ് 400 കോടിയിൽ അധികം കളക്ഷനും നേടി. ഒരു നിഗൂഢമായ വനവും അവിടെയുള്ള ജന ജീവിതവും അവരുടെ ദൈവിക സങ്കൽപങ്ങളും ആചാരാനുഷ്ടാനങ്ങളും കലാരൂപങ്ങളും ഒക്കെ നിറഞ്ഞ ചിത്രത്തിൽ ചില ദുഷ്ട ശക്തികളുടെ വരവും പ്രതികാരവും അതിജീവിനവുമൊക്കെ പ്രതിപാദിച്ചു. പ്രേക്ഷകർക്ക് തിയറ്ററിൽ മറക്കാൻ പറ്റാത്ത […]
”ഭക്തി മാത്രം വിക്കാതെ, ഇമോഷണല്‍ ആയി കണക്ട് ആവുന്ന ആക്ഷന്‍, മാസ്സ് ചിത്രമാണ് മാളിക പുറം”; കുറിപ്പ്
സമീപകാല മലയാള സിനിമയിലെ ഏറ്റവും വലിയ വിജയങ്ങളിലൊന്നായി മാറുകയാണ് ഉണ്ണി മുകുന്ദനെ നായകനാക്കി നവാഗതനായ വിഷ്ണു ശശി ശങ്കര്‍ സംവിധാനം ചെയ്ത മാളികപ്പുറം. ചിത്രത്തിന്റെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി പതിപ്പുകള്‍ ഈ വാരം തിയറ്ററുകളില്‍ എത്തും. നവാഗതനായ വിഷ്ണു ശശിശങ്കര്‍ സംവിധാനം ചെയ്ത ചിത്രം ഭക്തിയുടെ വഴിയേ സഞ്ചരിക്കുന്ന എന്റര്‍ടെയ്നര്‍ ആണ്. ബാലതാരം ദേവനന്ദയാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. ആന്റോ ജോസഫിന്റെ ഉടമസ്ഥതയിലുള്ള ആന്‍ മെഗാ മീഡിയയും വേണു കുന്നപ്പിള്ളിയുടെ ഉടമസ്ഥതയിലുള്ള കാവ്യ ഫിലിം […]
”തുനിവും വാരിസും കേരളത്തിലെ വിതരണകാര്‍ക്കുണ്ടാക്കിയത് നഷ്ടം”; കുറിപ്പ് ശ്രദ്ധ നേടുന്നു
രണ്ട് സൂപ്പര്‍താര സിനിമകള്‍ റിലീസിന് എത്തുന്നു. അത് തന്നെയാണ് ജനുവരി 11ന് സിനിമാസ്വാദകരെ തിയറ്ററിലേക്ക് എത്തിച്ച പ്രധാന ഘടകം. വിജയ് നായകനായി എത്തിയ വാരിസ്, അജിത്തിന്റെ തുനിവ് എന്നിവയായിരുന്നു ആ ചിത്രങ്ങള്‍. ഇരുചിത്രങ്ങളും മികച്ച പ്രതികരണങ്ങള്‍ നേടി തിയറ്ററുകളില്‍ മുന്നേറുകയാണ്. റിലീസ് ചെയ്ത് പതിനൊന്ന് ദിവസത്തിനുള്ളില്‍ 250 കോടി വാരിസ് സ്വന്തമാക്കി. പതിനൊന്ന് ദിവസത്തില്‍ 200 കോടി ക്ലബ്ബില്‍ ആണ് തുനിവ് ഇടം നേടിയത്. ആമസോണ്‍ പ്രൈം വീഡിയോയ്ക്ക് വാരിസിന്റെ ഒടിടി അവകാശം നേരത്തെ തന്നെ നല്‍കിയിരുന്നു. […]
ഷൈൻ ടോം ചാക്കോ, സംയുക്ത മേനോൻ, ചെമ്പൻ വിനോദ്, ബൈജു ടീമിന്റെ ബൂമറാംഗിലെ ആദ്യ ഗാനം നാളെ!
ഷൈൻ ടോം ചാക്കോ, സംയുക്ത മേനോൻ, ചെമ്പൻ വിനോദ്, ബൈജു സന്തോഷ്, ഡെയ്ൻ ഡേവിസ് തുടങ്ങിവർ പ്രധാന വേഷങ്ങളിൽ എത്തി മനു സുധാകരന്ന്റെ സംവിധാനത്തിൽ എത്തുന്ന ഏറ്റവും പുതിയ സിനിമയാണ് ‘ബൂമറാംഗ്’. കൃഷ്ണദാസ് പങ്കിയാണ് ഈ സിനിമയുടെ തിരക്കഥ, സംഭാഷണം എന്നിവ രചിച്ചിരിക്കുന്നത്. ടി കെ രാജീവ് കുമാർ സംവിധാനം ചെയ്ത ബര്‍മുഡയുടെയും തിരക്കഥ കൃഷ്ണദാസിന്റേതാണ്. ‘ബൂമറാംഗ്’ ട്രെയ്‌ലര്‍ നടന്‍ ആസിഫ് അലി തന്റെ ഒഫീഷ്യല്‍ പേജിലൂടെ ഷെയർ ചെയ്തത് വലിയ ഹിറ്റായി മാറിയിരുന്നു.. യൂട്യൂബിലും സോഷ്യൽ […]
‘പടം കൊള്ളില്ലെങ്കിൽ പൊട്ടിച്ചു കയ്യിൽ കൊടുക്കണം.. അപ്പൊ പിന്നെ ഇതുപോലെ ഉള്ള വധങ്ങൾക്ക് പുള്ളി തല വെക്കാൻ മടിക്കും..’
തെലുങ്ക് സിനിമയിൽ നിരവധി സൂപ്പർഹിറ്റ് സമ്മാനിച്ച വംശി പെഡപ്പിള്ളി സംവിധാനം ചെയ്ത ദളപതി വിജയ് സിനിമയാണ് വാരിസ്. സമ്മിശ്ര പ്രതികരണം നേടിയ ഈ സിനിമയുടെ ബോക്സ് ഓഫീസ് കളക്ഷൻ ഏവരെയും ഞെട്ടിക്കുന്നതാണ്. തമിഴ്നാട്ടിലും മറ്റുമായി ഈ സിനിമ ബോക്സ് ഓഫീസിൽ മുന്നിലെത്തി. വേൾഡ് വൈഡ് 250 കോടിയിലേറെ കളക്ഷനാണ് ഇതുവരെ നേടിയിരിക്കുന്നത്. വിജയ്യുടെ ആരാധക പിന്തുണ ഒന്നുകൊണ്ടുമാത്രമാണ് ഇത്രയും വലിയ നേട്ടം ഈ ഒരു സിനിമയ്ക്ക് ഉണ്ടായിരിക്കുന്നത് എന്നാണ് നിഗമനം. ആരാധകർ അഭിമാന പ്രശ്നം പോലെയാണ് ഈ […]
എന്തൊരു സിമ്പിളാണ് ഈ മനുഷ്യൻ.. ; തറയിൽ കിടന്നുറങ്ങുന്ന മമ്മൂട്ടി ; ചിത്രങ്ങൾ വൈറൽ
മഹാനടൻ മമ്മൂട്ടിയുടെ അഭിനയ ജീവിതത്തിൽ വഴിതിരിവായ് മാറുകയാണ്മ ലിജോ ജോസ് പെല്ലിശ്ശേരിയുടെ നൻപകൽ നേരത്ത് മയക്കം. നൻപകൽ നേരത്ത് മമ്മൂട്ടിയുടെ കഥാപാത്രത്തി സംഭവിക്കുന്ന പരകായ പ്രവേശം ഏറെ ആകാംഷയോടെ പ്രേക്ഷകർ കാണുന്ന സ്ഥിതിവിശേഷമാണ് ഇപ്പോൾ തിയറ്ററിൽ കാണുന്നത്. രണ്ട്സു കഥാപാത്രങ്ങൾ മമ്മൂട്ടിയിലൂടെ പ്രേക്ഷകർക്ക് അസ്വദിക്കാൻ സാധിക്കുന്നുണ്ട്. ജയിംസും സുന്ദരവുമായുള്ള മമ്മൂട്ടിയുടെ പ്രകടനം അതുല്യമാണ്. തിയേറ്ററിൽ മികച്ച വിജയമാവുകയാണ് ഈ സിനിമ. Iffk അടക്കമുള്ള വേദികളിൽ ജനപ്രിയ സിനിമയ്ക്കുള്ള പുരസ്കാരം നേടിയ ഈ സിനിമ മമ്മൂട്ടിക്ക് ഒരു നാഷണൽ […]