22 Nov, 2025
1 min read

മോഹന്‍ലാലിനെതിരായ അധിക്ഷേപ പരാമര്‍ശം; ‘ചെകുത്താൻ’ പോലീസ് കസ്റ്റഡിയിൽ

നടൻ മോഹൻലാലിനെതിരെ അപകീർത്തിപരമായ പരമാർശം ‘ചെകുത്താൻ’ എന്ന യുട്യൂബ് ചാനലിലൂടെ നടത്തിയതിന് പത്തനംതിട്ട തിരുവല്ല മഞ്ഞാടി സ്വദേശി അജു അലക്സിനെതിരെ തിരുവല്ല പൊലീസ് കേസെടുത്തിരുന്നു. ഇപ്പോഴിതാ അജു അലക്സിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു വെന്ന വാർത്തയാണ് പുറത്തുവരുന്നത്. താര സംഘടനയായ അമ്മ ജനറൽ സെക്രട്ടറി സിദ്ദീഖിന്റെ പരാതിയിലാണ് അജുവിനെതിരെ കേസെടുത്തത്. ഭാരതീയ ന്യായ സംഹിത 192,296(b) കെ.പി ആക്റ്റ് 2011 120(0) വകുപ്പുകളാണ് അജുവിനെതിരെ ചുമത്തിയത്. അതേസമയം കേസെടുത്ത പിന്നാലെ ഇയാൾ ഒളിവിലായിരുന്നു. ഇന്ത്യൻ ടെറിട്ടോറിയൽ ആർമിയിൽ […]

1 min read

ഒരു കയ്യില്‍ തോക്കും മറുകയ്യില്‍ കോടാലിയും…!! ടെററര്‍ ലുക്കില്‍ഫഹദ് : ‘പുഷ്പ 2’ ടീമിന്‍റെ വന്‍ അപ്ഡേറ്റ് !

ഇന്ത്യയെമ്പാടുമുള്ള സിനിമാ പ്രേമികൾ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് പുഷ്പ 2- ദ റൂൾ. അല്ലു അർജുനെ നായകനാക്കി സുകുമാർ സംവിധാനംചെയ്യുന്ന ചിത്രം ഡിസംബറിലാണ് റിലീസ് ചെയ്യുന്നത്. ഇപ്പോഴിതാ പിറന്നാൾ ദിനത്തില്‍ ‘പുഷ്പ 2’വിലെ ഫഹദിന്‍റെ ലുക്ക് പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാര്‍. പുഷ്പ രണ്ടാം ഭാഗത്തിലെ ഭന്‍വര്‍ സിങ്ങ് ഷെഖാവത് എന്ന ക്രൂരനായ വില്ലന്‍ പൊലീസായി ഫഹദിന്‍റെ പ്രകടനം ഉറപ്പിക്കുന്നതാണ് പോസ്റ്റര്‍. ഒന്നാം ഭാഗത്ത് അവസാന ഭാഗത്ത് എത്തി ഏറെ പ്രശംസ നേടിയ ഫഹദിന്‍റെ പൊലീസ് റോള്‍ രണ്ടാം ഭാഗത്തില്‍ […]

1 min read

മാറുന്ന മലയാള സിനിമയുടെ പുതിയ മുഖം! അനൂപ് മേനോൻ നായകനാകുന്ന ‘ചെക്ക് മേറ്റ്’ നാളെ മുതൽ

മുത്തച്ഛൻ, മുത്തശ്ശി, അച്ഛൻ, അമ്മ, മകൻ, മകൾ, മരുമകൻ, മരുമകൾ, അയൽക്കാർ, ബന്ധുക്കൾ, കാമുകൻ, കാമുകി…തുടങ്ങിയ കഥാപാത്രങ്ങൾ ഉൾപ്പെട്ട നാട്ടിൻ പുറത്തുള്ള കുടുംബങ്ങളിലും മറ്റുമുള്ള കഥകളായിരുന്നു ഒരിക്കൽ മലയാളികൾക്ക് പ്രിയം. നാട്ടിലെ മാറ്റങ്ങൾ സിനിമയിലും പ്രതിഫലിച്ചപ്പോൾ പതിയെ പതിയെ മെട്രോ കൾച്ചർ സിനിമകളിലെ കഥാപാത്രങ്ങളിലും വന്ന് തുടങ്ങി. മാറിയ മലയാള സിനിമയുടെ ചുവടുപിടിച്ചുകൊണ്ട് മലയാളികൾക്ക് ഇതുവരെ കാണാത്തതും കേൾക്കാത്തതും അനുഭവിക്കാത്തതുമായ ഒരു പുതിയ ലോകം പരിചയപ്പെടുത്തുന്ന സിനിമയായി നാളെ മുതൽ തിയേറ്ററുകളിലെത്തുകയാണ് അനൂപ് മേനോൻ നായകനായെത്തുന്ന ‘ചെക്ക് […]

1 min read

വയനാട്ടിലെത്തിയ മോഹൻലാലിനെതിരെ അധിക്ഷേപ പരാമർശങ്ങൾ നടത്തിയ ‘ചെകുത്താനെ’തിരെ കേസ്

വയനാടിലെ ദുരന്തമേഖലയില്‍ ആര്‍മി യൂണിഫോമില്‍ മോഹന്‍ലാല്‍ സന്ദര്‍ശനം നടത്തിയത് മുതല്‍ വലിയ തോതിലുളള സൈബര്‍ അക്രമണമാണ് താരം നേരിട്ടത്. നിരവധി പേര്‍ മോഹന്‍ലാലിനെ വിമര്‍ശിക്കുന്നതിനൊപ്പം മലയാളത്തിന്റെ പ്രിയ നടനെ അനുകൂലിച്ചും അനേകം പേര്‍ രംഗത്തെത്തിയിരുന്നു. നടന്റെ സന്ദര്‍ശനം വെറും ഷോ ആണെന്നും ഇത്തരം ഷോയ്ക്ക് വേണ്ടിയാണെങ്കില്‍ വരരുതെന്നുമാണ് ഒരുപക്ഷത്തിന്റെ വിമര്‍ശനം. ഇപ്പോഴിതാ ഇതു സംബന്ധിച്ച് ചെകുത്താൻ എന്ന ഫേസ്ബുക്ക് പേജ് കൈകാര്യം ചെയ്യുന്ന തിരുവല്ല സ്വദേശിക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. ചെകുത്താൻ എന്ന എഫ് ബി […]

1 min read

നിലനിൽപ്പിന്‍റെ രാജതന്ത്രവുമായി ഫിലിപ്പ് കുര്യനും കൂട്ടരും; ‘ചെക്ക് മേറ്റ്’ നാളെ മുതൽ തിയേറ്ററുകളിൽ

‘എതിരെ വരുന്നവനെ വെട്ടി വെട്ടി മുന്നോട്ടുപോകുന്ന നിലനിൽപ്പിന്‍റെ രാജതന്ത്ര’വുമായി ഫിലിപ്പ് കുര്യനും സംഘവും നാളെ മുതൽ തിയേറ്ററുകളിൽ. അമേരിക്കയിൽ സ്ഥിരതാമസക്കാരായ ഏതാനും മലയാളികളുടെ കൂട്ടായ്മയിൽ എത്തുന്ന ‘ചെക്ക് മേറ്റ്’ എന്ന സിനിമയിൽ അനൂപ് മേനോനാണ് നായക വേഷത്തിലെത്തുന്നത്. പ്രതിനായക വേഷത്തിൽ ലാലും അഭിനയിക്കുന്നു. ചിത്രത്തിന്‍റെ തിരക്കഥയും സംഗീതവും ഛായാഗ്രഹണവും സംവിധാനവും നിർവ്വഹിച്ചിരിക്കുന്നത് നവാഗതനായ രതീഷ് ശേഖറാണ്. ഹോളിവുഡ് സിനിമകളോട് കിടപിടിക്കുന്ന ദൃശ്യങ്ങളും ചടുലവും തീവ്രവുമായ സംഭാഷണങ്ങളുമായെത്തിയ ട്രെയിലർ ഇതിനകം വൈറലാണ്. അനൂപ് മേനോനും ലാലിനും പുറമെ രേഖ […]

1 min read

‘ ജയിലർ ‘ രണ്ടാം ഭാഗം ഒരുക്കുമ്പോള്‍ സംവിധായകന് ലഭിക്കുന്ന പ്രതിഫലം 60 കോടി

പ്രേക്ഷകര്‍ സ്വീകരിക്കണമെന്ന് ആഗ്രഹിച്ചാണ് ഏത് സംവിധായകനും തന്‍റെ ഓരോ ചിത്രവും ഒരുക്കുന്നത്. എന്നാല്‍ അപ്രവചീനയതയുള്ള സിനിമയില്‍ ചിലത് ബോക്സ് ഓഫീസില്‍ മൂക്കുംകുത്തി വീഴുമ്പോള്‍ മറ്റ് ചിലത് വന്‍ വിജയവും നേടും. തമിഴ് യുവ സംവിധായകരില്‍ ശ്രദ്ധേയനായ നെല്‍സണ്‍ ദിലീപ്‍കുമാറിനെ സംബന്ധിച്ച് അദ്ദേഹത്തിന് കരിയര്‍ ബ്രേക്ക് നല്‍കിയത് രജനികാന്ത് ചിത്രം ജയിലര്‍ ആയിരുന്നു. സൂപ്പര്‍താര മാസ് ചിത്രങ്ങള്‍ക്ക് ഒരു ഗംഭീര മാതൃക തന്നെ സൃഷ്ടിച്ച ചിത്രം കേരളമുള്‍പ്പെടെയുള്ള മാര്‍ക്കറ്റുകളിലും വന്‍ വിജയമാണ് നേടിയത്. ഇപ്പോഴിതാ നെല്‍സണെ സംബന്ധിച്ച പുതിയൊരു […]

1 min read

‘എമ്പുരാന്‍’ പൂര്‍ത്തിയാവുംമുന്‍പ് മറ്റൊരു തിരക്കഥയുമായി മുരളി ഗോപി എത്തുന്നു…!!!

നടന്‍ എന്നതിലുപരി തിരക്കഥാകൃത്തും നിര്‍മാതാവുമൊക്കൊയാണ് മുരളി ഗോപി. അന്തരിച്ച നടന്‍ ഭരത് ഗോപിയുടെ മകന്‍ എന്ന ലേബലിലാണ് മുരളി സിനിമയില്‍ ശ്രദ്ധിക്കപ്പെടുന്നത്. തിരക്കഥ എഴുതിയാണ് താരം ആദ്യം സിനിമയിലേക്ക് പ്രവേശിക്കുന്നതെങ്കിലും പിന്നീട് നടനായി മാറി. നായകനായും വില്ലനായിട്ടും സ്വഭാവനടനായിട്ടുമൊക്കെ തിളങ്ങി നിന്ന മുരളി ഗോപി ഇന്ന് മലയാളത്തിലെ മുന്‍നിര താരങ്ങളില്‍ ഒരാളാണ്. ആദ്യമായി ഇരുന്നൂറ് കോടി ക്ലബ്ബിലെത്തിയ ലൂസിഫര്‍ എന്ന സിനിമയ്ക്ക് തിരക്കഥ ഒരുക്കിയതും മുരളിയായിരുന്നു.ലൂസിഫറിന്‍റെ രണ്ടാം ഭാഗമായ എമ്പുരാന്‍റെ ചിത്രീകരണം പുരോഗമിക്കുകയാണ് നിലവില്‍. ഇപ്പോഴിതാ എമ്പുരാന്‍ […]

1 min read

ന്യൂയോർക്കിൽ പിറന്നൊരു മലയാള സിനിമ! ‘ചെക്ക് മേറ്റ്’ ഈ വെള്ളിയാഴ്ച തിയേറ്ററുകളിൽ

മലയാള സിനിമയാണ് പക്ഷേ ഒരു സീൻ പോലും കേരളത്തിൽ ഷൂട്ട് ചെയ്യാത്തൊരു മലയാള സിനിമ. അങ്ങനെ വിശേഷിപ്പിക്കാം ഓഗസ്റ്റ് 9ന് തിയേറ്ററുകളിലെത്തുന്ന ‘ചെക്ക് മേറ്റ്’ എന്ന ചിത്രത്തെ. പൂർണ്ണമായും ന്യൂയോർക്കിൽ ഷൂട്ട് ചെയ്തിരിക്കുന്ന ചിത്രത്തിൽ അനൂപ് മേനോനാണ് നായകനായെത്തുന്നത്. പ്രതിനായക വേഷത്തിലെത്തുന്നത് ലാലാണ്. ചിത്രത്തിന്‍റെ തിരക്കഥയും സംഗീതവും ഛായാഗ്രഹണവും സംവിധാനവും നിർവ്വഹിച്ചിരിക്കുന്നത് രതീഷ് ശേഖറാണ്. അമേരിക്കയിലെ ഒരു ഫാർമ്മ കമ്പനി ഉടമയുടെ ജീവിതത്തിലേക്ക് കടന്നുവരുന്ന ഒട്ടേറെ മനുഷ്യരിലൂടെയാണ് സിനിമയുടെ കഥ പുരോഗമിക്കുന്നത്. ഓരോ സെക്കന്‍റും ഉദ്വേഗം നിറയ്ക്കുന്ന […]

1 min read

മലയാളക്കരയെ ഇളക്കി മറിച്ച ‘പുലിമുരുകൻ’ രണ്ടാം ഭാഗമോ??? വസ്തുത എന്ത്

2024 മലയാള സിനിമയ്ക്ക് മികച്ച തുടക്കം ആയിരുന്നു സമ്മാനിച്ചത്. ജനുവരി മുതൽ റിലീസ് ചെയ്ത ഭൂരിഭാഗം സിനിമകളും ഹിറ്റ് ലിസ്റ്റിൽ എഴുതി ചേർക്കപ്പെട്ടു. 100, 150, 200 കോടി ക്ലബ്ബ് ചിത്രങ്ങൾ വരെ മലയാള സിനിമയ്ക്ക് സ്വന്തമായി. എന്നാൽ ഒരു കാലത്ത് അന്യം നിന്നിരുന്ന കോടി ക്ലബ്ബ് സിനിമകൾ മലയാളത്തിന് സമ്മാനിച്ച നടനാണ് മോഹൻലാൽ. പുലിമുരുകൻ എന്ന ചിത്രത്തിൽ മുരുകനായി മോഹൻലാൽ നിറഞ്ഞാടിയപ്പോൾ മലയാളത്തിന് സ്വന്തമായത് ആദ്യ 100 കോടി ക്ലബ്ബ് സിനിമ. മോഹൻലാൽ ആരാധകർ ആഘോഷമാക്കിയ […]

1 min read

ആരാകും മികച്ച നടൻ…? മമ്മൂട്ടിയ്‌ക്കൊപ്പം മത്സരിക്കാൻ ആ താരം കൂടി ; ദേശീയ ചലച്ചിത്ര അവാർഡ് സംബന്ധിച്ച ചർച്ചകൾ

ദേശീയ ചലച്ചിത്ര അവാർഡ് സംബന്ധിച്ച ചർച്ചകൾ സോഷ്യൽ മീഡിയയിൽ സജീവം. തങ്ങളുടെ പ്രിയ താരങ്ങൾ മത്സരയിനത്തിൽ ഉണ്ടോ എന്നാണ് പലരും ഉറ്റുനോക്കുന്നത്. എല്ലാതവണത്തെയും പോലെ ഇത്തവണയും സിനിമാ ലോകം ഒന്നടങ്കം നോക്കി കാണുന്ന കാറ്റഗറി മികച്ച നടനുള്ള പുരസ്കാരം ആണ്. ഓരോ സിനിമാ മേഖലയിലെ മികച്ച പ്രകടനങ്ങൾ കാഴ്ചവച്ച നടന്മാരിൽ നിന്നും ആരാകും വിജയകിരീടം ചൂടുക എന്നറിയാനുള്ള ആകാംക്ഷയിലാണ് ആരാധകരും. ഈ അവസരത്തിൽ മികച്ച നടനാകാൻ ഉയർന്ന് കേൾക്കുന്ന പേരുകളിൽ മുൻപന്തിയിൽ മലയാളികളുടെ പ്രിയ താരം മമ്മൂട്ടിയാണ്. […]