21 Nov, 2025
1 min read

പോലീസ് ലുക്കിൽ കട്ടി മീശയുമായി ചാക്കോച്ചൻ! കുഞ്ചാക്കോ ബോബൻ ചിത്രം ‘ഓഫീസർ ഓൺ ഡ്യൂട്ടി’ ഫസ്റ്റ് ലുക്ക്

പ്രേക്ഷക നിരൂപക പ്രശംസ നേടിയ ‘നായാട്ടി’ന് ശേഷം വീണ്ടും പോലീസ് വേഷത്തിൽ കുഞ്ചാക്കോ ബോബൻ. ‘ഓഫീസർ ഓൺ ഡ്യൂട്ടി’ എന്നാണ് ചിത്രത്തിന് പേര്. ചാക്കോച്ചന്‍റെ പിറന്നാള്‍ ദിനത്തിൽ ചിത്രത്തിന്‍റെ ഒഫീഷ്യൽ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു. കട്ടിമീശയുമായി കിടിലൻ പോലീസ് ലുക്കിലാണ് പോസ്റ്ററിൽ ചാക്കോച്ചനുള്ളത്. പ്രിയാമണിയാണ് ചിത്രത്തിൽ നായികയായെത്തുന്നത്. ജഗദീഷും വിശാഖ് നായരും പ്രധാന വേഷങ്ങളിൽ ചിത്രത്തിലുണ്ട്. ഇമോഷനൽ ക്രൈം ത്രില്ലറായാണ് ചിത്രമൊരുങ്ങുന്നത്. ജിത്തു അഷ്റഫാണ് സംവിധായകൻ. നായാട്ട്, ഇരട്ട എന്നീ ചിത്രങ്ങളിലെ അഭിനയത്തിലൂടെ പ്രേക്ഷക ശ്രദ്ധ […]

1 min read

മമ്മൂട്ടി- അജയ് വാസുദേവ് കൂട്ടുകെട്ട് വീണ്ടും …!! തിരക്കഥ രചിക്കുക ഉദയകൃഷ്ണ

അജയ് വാസുദേവ് എന്ന ഡയറക്ടറുടെ കയ്യിൽ കിട്ടിയാൽ മമ്മൂട്ടി ഹൈവോൾട്ടേജിലാണ്. പിന്നെ സംവിധായകന്റെ തന്നെ ഭാഷയിൽ പറഞ്ഞാൽ സ്‌ക്രീനിൽ പ്രേക്ഷകരെ ത്രസിപ്പിച്ച് മമ്മൂക്കയുടെ അഴിഞ്ഞാട്ടം. അജയ് ഇതുവരെ ചെയ്ത മൂന്നു ചിത്രങ്ങളിലും മമ്മൂട്ടിയായിരുന്നു നായകൻ. അതിനു പിന്നിലെ കാരണവും മറ്റൊന്നല്ല. ഈ സംവിധായകന് ഈ നായകനെ വലിയ ഇഷ്ടമാണ്. ഇപ്പോഴിതാ രാജാധിരാജ, മാസ്റ്റർപീസ്, ഷൈലോക്ക് എന്നീ ചിത്രങ്ങൾക്ക് ശേഷം മമ്മൂട്ടി ചിത്രമൊരുക്കാൻ അജയ് വാസുദേവ് ഒരുതുന്നുവെന്നാണ് സൂചന. രാജാധിരാജ, മാസ്റ്റർപീസ് എന്നിവ രചിച്ച ഉദയകൃഷ്ണയാണ് ഈ അജയ് […]

1 min read

പോസ്റ്ററില്‍ പിന്‍തിരിഞ്ഞ് നില്‍ക്കുന്നത് ആര്? ചോദ്യങ്ങളുമായി ആരാധകർ

മലയാള സിനിമ ഏറ്റവുമധികം കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന എമ്പുരാന്‍. ലൂസിഫറിന്‍റെ രണ്ടാം ഭാഗമായ ചിത്രത്തിന്‍റെ റിലീസ് തീയതി കേരളപ്പിറവി ദിനമായ ഇന്നാണ് അണിയറക്കാര്‍ പ്രഖ്യാപിച്ചത്. 2025 മാര്‍ച്ച് 27 നാണ് അഞ്ച് ഭാഷകളിലായി ചിത്രം ആഗോള തലത്തില്‍ റിലീസ് ചെയ്യുക. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും ചിത്രം എത്തും. ഇപ്പോഴിതാ റിലീസ് ഡേറ്റ് പ്രഖ്യാപനത്തോടനുബന്ധിച്ച് പുറത്തുവിട്ട പോസ്റ്ററിനെക്കുറിച്ചാണ് സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ക്കിടയില്‍ പ്രധാന ചര്‍ച്ച. ഏറെ നിഗൂഢതകള്‍ […]

1 min read

“ദുൽഖർ ഭാസ്കർ എന്ന റോൾ വളരെ എഫ്ഫർട്ട്ലെസ് ആയിട്ട് ചെയ്തിട്ടുണ്ട്”

മലയാളത്തിലേതിനേക്കാള്‍ മികച്ച തെര‍ഞ്ഞെടുപ്പുകളാണ് മറുഭാഷകളില്‍ ദുല്‍ഖര്‍ സല്‍മാന്‍ നടത്തിയിട്ടുള്ളത്. അതിന്‍റെ മെച്ചം അവിടങ്ങളില്‍ അദ്ദേഹത്തിന്‍റെ സ്വീകാര്യതയില്‍ വ്യക്തവുമാണ്. ഇപ്പോഴിതാ അദ്ദേഹത്തിന്‍റെ ഏറ്റവും പുതിയ ചിത്രം തെലുങ്കില്‍ നിന്നാണ്. വെങ്കി അറ്റ്ലൂരി രചനയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്ന പിരീഡ് ക്രൈം ത്രില്ലര്‍ ചിത്രം ലക്കി ഭാസ്കര്‍ ആണ് അത്. ദീപാവലി റിലീസ് ആയി ബഹുഭാഷകളില്‍ പാന്‍ ഇന്ത്യന്‍ തലത്തില്‍ ഇന്ന് തിയറ്ററുകളിലെത്തിയിരിക്കുന്ന ചിത്രത്തിന്‍റെ പ്രിവ്യൂ ഷോകൾക്ക് ശേഷം ചിത്രത്തെക്കുറിച്ചുള്ള ആദ്യ അഭിപ്രായങ്ങളും സോഷ്യല്‍ മീഡിയയില്‍ എത്തിത്തുടങ്ങിയിട്ടുണ്ട്. അതിൽ ഒരു റിവ്യു […]

1 min read

സംഗീത സംവിധായകന്‍ സുഷിന്‍ ശ്യാം വിവാഹിതനായി

സംഗീത സംവിധായകന്‍ സുഷിന്‍ ശ്യാം വിവാഹിതനായി. ഉത്തരയാണ് സുഷിന്‍റെ വധു. അടുത്ത സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ചടങ്ങിലായിരുന്നു വിവാഹം. ഫഹദ് ഫാസിലും ഭാര്യ നസ്രിയയും ചടങ്ങില്‍ പങ്കെടുത്തിരുന്നു. നടന്‍ ജയറാമും കുടുംബവും, തിരക്കഥകൃത്ത് ശ്യാം പുഷ്കര്‍, സംഗീത സംവിധായകന്‍ ദീപക്ക് ദേവ് എന്നിവര്‍ സിനിമ രംഗത്ത് നിന്നും വിവാഹത്തിന് എത്തിയിരുന്നു. നേരത്തെ ജയറാമിന്‍റെ മകള്‍ മാളവികയുടെ വിവാഹത്തില്‍ സുഷിന്‍ തന്‍റെ ജീവിത പങ്കാളിയെ നേരത്തെ പരിചയപ്പെടുത്തിയിരുന്നു. ‘ബോഗയ്ന്‍‍വില്ല’ എന്ന അമല്‍ നീരദ് ചിത്രത്തിലാണ് സുഷിന്‍ അവസാനം സംഗീതം […]

1 min read

“എന്തുകൊണ്ടാണ് മോഹൻലാൽ സിനിമകൾ മാത്രം റീ-റിലീസ് ചെയ്യുമ്പോൾ വിജയിക്കുന്നത്? “

മലയാള സിനിമയിൽ ഇപ്പോൾ റീമിക്സുകളുടെ സമയമാണ്. ഒരുപാട് സിനിമകൾ റീമാസ്റ്റർ ചെയ്ത ഇപ്പോൾ മലയാളികളുടെ മുൻപിലേക്ക് എത്തുന്നുണ്ട് എന്നാൽ ഇത്തരത്തിൽ റീമാസ്റ്റർ ചെയ്യുന്ന സിനിമകളിൽ ചിലതെങ്കിലും പരാജയപ്പെടുകയും ചെയ്യാറുണ്ട് അടുത്തകാലത്ത് മോഹൻലാലിന്റെ സ്ഫടികം ദേവദൂതൻ തുടങ്ങിയ ചിത്രങ്ങളൊക്കെ റീമാസ്റ്റർ ചെയ്തത് ശ്രദ്ധ നേടിയിരുന്നു ആ ചിത്രങ്ങൾ വലിയ വിജയം നേടുകയും ചെയ്തിരുന്നു. റീമാസ്റ്റർ ചെയ്ത ചിത്രങ്ങളിൽ സാമ്പത്തിക വിജയത്തിൽ മുൻപിൽ നിന്നത് ദേവദൂതൻ എന്ന സിനിമ തന്നെയായിരുന്നു അതിനുശേഷം മമ്മൂട്ടി നായകനായി എത്തിയ പാലേരി മാണിക്യം എന്ന […]

1 min read

ജോജു ജോര്‍ജിന്റെ പണിയുടെ തിങ്കളാഴ്‍ചത്തെ കളക്ഷൻ കണക്കുകള്‍ പുറത്ത്.

ജോജു ജോര്‍ജ് നായകനായി വന്ന ചിത്രമാണ് പണി. സംവിധാനം നിര്‍വഹിച്ചതും ജോജു ജോര്‍ജാണ്. വൻ ഹിറ്റിലേക്ക് കുതിക്കുകയാണ് പണി. തിങ്കളാഴ്‍ച മാത്രം ചിത്രം 1.50 കോടി ഇന്ത്യയില്‍ നിന്ന് നേടിയെന്നാണ് റിപ്പോര്‍ട്ട്.ജോജു ജോര്‍ജ് ചിത്രം 16 കോടിയിലധികം ആഗോളതലത്തില്‍ നേടിയിട്ടുണ്ട്. ഒരു ആക്ഷൻ ചിത്രമായിട്ടാണ് പണി തിയറ്ററുകളില്‍ എത്തിയത്. ചിത്രത്തില്‍ ജോജുവിന്‍റെ നായികയായി അഭിനയ തനറെ യഥാർഥ ജീവിതത്തിൽ സംസാരശേഷിയും കേൾവി ശക്തിയും ഇല്ലാത്ത പെൺകുട്ടിയാണ്. തമിഴ്, തെലുങ്ക്, മലയാളം സിനിമകളില്‍ താരം മുമ്പുമെത്തിയിട്ടുണ്ട്. ജോജു ജോജു […]

1 min read

ഹോളിവുഡ് താരമായി മോഹൻലാൽ ..!! പ്രേക്ഷകരെ ഞെട്ടിച്ച് എഐ ചിത്രങ്ങൾ

തലമുറകൾ പലതും മാറിവന്നു. എന്നാലും മലയാളികളുടെ ആഘോഷമാണ് നടൻ മോഹൻലാൽ. കുസൃതി നിറഞ്ഞ, നിഷ്കളങ്കമായ ചിരിയും ഒരുവശം ചരിഞ്ഞ തോളുമായി മോഹൻലാൽ മലയാളികളുടെ മനസ്സിൽ ചേക്കേറിയിട്ട് വർഷങ്ങൾ ഏറെ കഴിഞ്ഞിരിക്കുന്നു. ചിരിപ്പിച്ചും ചിന്തിപ്പിച്ചും കരയിച്ചും അത്ഭുതപ്പെടുത്തിയും മോഹൻലാൽ എന്ന നടവിസ്മയം തിരശ്ശീലയിൽ ആടിത്തീർത്തത് ഒട്ടനവധി കഥാപാത്രങ്ങൾ. ഇനി വരാനിരിക്കുന്നത് അതിലേറെ മികച്ച വേഷങ്ങൾ. ഇപ്പോഴിതാ മോഹൻലാലിൻ്റെ പുതിയ ചിത്രങ്ങൾ ആണ് ശ്രദ്ധനേടുന്നത്. എ.ഐ സാങ്കേതിക വിദ്യയുടെ കരുത്തിൽ മലയാളി നടൻമാരെ ഹോളിവുഡിലെത്തിക്കുന്ന പോസ്റ്ററുകളും വീഡിയോകളുമെല്ലാം സാമൂഹിക മാധ്യമങ്ങളിൽ […]

1 min read

ദുല്‍ഖറിന് ദുബൈയില്‍ വന്‍ വരവേല്‍പ്പ് ….!!! ദുബായ് ഗ്ലോബൽ വില്ലേജിനെ ഇളക്കി മറിച്ചു

ദുൽഖർ സൽമാന്റെ സോഷ്യൽമീഡിയ പേജിൽ പോസ്റ്റുകൾ പ്രത്യക്ഷപ്പെടുമ്പോൾ ഏറ്റവും കൂടുതൽ കാണാറുള്ള ഒരു രസകരമായ കമന്റാണ് മകനേ… മടങ്ങി വരൂ എന്നത്. ദുൽഖർ‌ മലയാളം സിനിമകൾ ചെയ്യാത്തതിലുള്ള പരിഭവമാണ് സർക്കാസ്റ്റിക്കായ ഇത്തരം കമന്റുകളിലൂടെ പ്രേക്ഷകർ പറയുന്നത്. കിങ് ഓഫ് കൊത്തയ്ക്കുശേഷം ഒരു മലയാള സിനിമ പോലും ദുൽ‌ഖറിന്റേതായി തിയേറ്ററുകളിൽ എത്തിയിട്ടില്ല.മാത്രമല്ല നടൻ കമ്മിറ്റ് ചെയ്തിട്ടുള്ള പുതിയ പ്രോജക്ടുകളിൽ മരുന്നിനുപോലും ഒരു മലയാള സിനിമയില്ല. അതുകൊണ്ട് തന്നെ താരം തമിഴിലേക്കും തെലുങ്കിലേക്കും ബോളിവുഡിലേക്കുമായി ഒതുങ്ങുകയാണോയെന്ന സംശയവും ആരാധകർക്കുണ്ട്. നല്ലൊരു […]

1 min read

“ജോജുവിന്‍റെ/ എട്ടും എട്ടും പതിനാറിന്‍റെ/ പാലുംവെള്ളത്തിൽ പഞ്ചാരയിട്ട/ പൊളപ്പൻ പണി” ; ലിജോ ജോസ് പെല്ലിശ്ശേരി

ജോജു ജോര്‍ജിന്‍റെ സംവിധാന അരങ്ങേറ്റ ചിത്രമായി വ്യാഴാഴ്ച തിയറ്ററുകളില്‍ എത്തിയ ചിത്രമാണ് പണി. ജോജുവിനൊപ്പം സാഗര്‍ സൂര്യയും ജുനൈസ് വി പിയുമാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിന് മികച്ച പ്രതികരണങ്ങളാണ് ആദ്യ ദിനം മുതല്‍ ലഭിക്കുന്നത്. ഇപ്പോഴിതാ ചുരുങ്ങിയ വാക്കുകളില്‍ ചിത്രത്തെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ് സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി. “ജോജുവിന്‍റെ/ എട്ടും എട്ടും പതിനാറിന്‍റെ/ പാലുംവെള്ളത്തിൽ പഞ്ചാരയിട്ട/ പൊളപ്പൻ പണി”, എന്നാണ് ചിത്രത്തിന്‍റെ പോസ്റ്റര്‍ പങ്കുവച്ചുകൊണ്ട് ലിജോ സോഷ്യല്‍ മീഡിയയില്‍ കുറിച്ചിരിക്കുന്നത്. അഭിനയ നായികയായി […]