Latest News
“ഇതൾ മായേ … ” ‘മിസ്റ്റർ ആൻഡ് മിസ്സിസ് ബാച്ചിലർ’ ലിറിക്കൽ വീഡിയോ ഗാനം പുറത്ത്
ദീപു കരുണാകരന്റെ സംവിധാനത്തിൽ ഇന്ദ്രജിത്ത് സുകുമാരനും അനശ്വര രാജനും പ്രധാന വേഷങ്ങളിൽ അണിനിരക്കുന്ന ചിത്രമാണ് ‘മിസ്റ്റർ ആൻഡ് മിസ്സിസ് ബാച്ച്ലർ’. ഇപ്പോഴിതാ ചിത്രത്തിലെ മനോഹരമായ ഒരു ഗാനത്തിൻ്റെ ലിറിക്കൽ വീഡിയോ പുറത്തു വിട്ടിരിക്കുകയാണ്. ഇതൾ മായേ എന്ന് തുടങ്ങുന്ന അതിമനോഹര ഗാനമാണ് അണിയറ പ്രവർത്തകർ പുറത്ത് വിട്ടിരിക്കുന്നത്. മഹേഷ് ഗോപാലിൻ്റെ വരികൾക്ക് പി എസ് ജയ്ഹരിയാണ് സംഗീതം നൽകിയിരിക്കുന്നതും ഗാനം ആലപിച്ചിരിക്കുന്നതും. ചിത്രം മെയ് 23നാണ് തിയേറ്ററുകളിലെത്താനായി ഒരുങ്ങുന്നത്.ഹൈലൈൻ പിക്ചേഴ്സിന്റെ ബാനറിൽ പ്രകാശ് ഹൈലൈൻ നിർമ്മിക്കുന്ന ചിത്രത്തിന്റെ […]
കലാഭവൻ മണി മെമ്മോറിയൽ അവാർഡ് : മികച്ച നവാഗത സംവിധായകന് മോഹൻലാൽ
മോഹന്‍ലാല്‍ ഇതുവരെ ചെയ്തുവച്ച പല കഥാപാത്രങ്ങള്‍ പലതും മറ്റൊരാള്‍ക്ക് തൊടാന്‍ പോലും കഴിയാത്ത അത്രയും ഉയരത്തിലാണ്. അഭിനയത്തിലേക്ക് എത്തിയുമ്പോള് മോഹന്‍ലാല്‍ വലിയൊരു മാന്ത്രികനായിട്ട് പലര്‍ക്കും അനുഭവപ്പെട്ടിട്ടുണ്ട്. സിനിമയുടെ സാങ്കേതികതയെ കുറിച്ചും അറിയുന്ന മോഹന്‍ലാല്‍ നാല്പത് വര്‍ഷത്തെ തന്റെ പരിചയ സമ്പന്നതയില്‍ നിന്നാണ് ബറോസ് എന്ന ചിത്രം സംവിധാനം ചെയ്തത്.ചിത്രത്തിന് സമ്മിശ്ര പ്രതികരണങ്ങളായിരുന്നു ലഭിച്ചത്. ഇപ്പോഴിതാ കലാഭവൻ മണി മെമ്മോറിയൽ അവാർഡ് കമ്മിറ്റിയുടെ മികച്ച നവാഗത സംവിധായകനുള്ള കലാഭവൻ മണി മെമ്മോറിയൽ അവാർഡ് ബറോസ് എന്ന സിനിമയുടെ സംവിധായകൻ […]
“ടൊവിയുടെ വൺ ഓഫ് ദി ബെസ്റ്റ് പെർഫോമൻസ് ആണ് ‘നരിവേട്ട’യിൽ ഉള്ളത് ” ; തുറന്ന് പറഞ്ഞ് സംവിധായകൻ
ഇഷ്ക്കിന് ശേഷം അനുരാജ് മനോഹർ സംവിധാനം ചെയ്ത്, ടൊവിനോ തോമസ് പ്രധാന വേഷത്തിലെത്തുന്ന “നരിവേട്ട” റിലീസിന് ഒരുങ്ങുകയാണ്. സെൻസർ ബോർഡിന്റെ മികച്ച പ്രതികരണത്തോടെ യു/എ (U/ A) സർട്ടിഫിക്കറ്റ് ലഭിച്ച ചിത്രം മെയ് 23നാണ് തീയേറ്ററുകളിലെത്തുന്നത്. ചിത്രത്തിലെ നായകനായ ടൊവിനോ തോമസിന്റെ അഭിനയത്തെ കുറിച്ച് സംസാരിക്കുകയാണിപ്പോൾ സംവിധായകൻ അനുരാജ് മനോഹർ. ഈ സിനിമ നിങ്ങൾക്ക് പൂർണ്ണമായും എൻജോയ് ചെയ്യാൻ പറ്റുന്ന വിധത്തിൽ സംഘർഷങ്ങളും കോൺഫ്ലിക്ടുകളും ഇമോഷണൽ കണക്ഷനുമെല്ലാം അടങ്ങിയ ഒന്നാണ്. അതെല്ലാം കൃത്യമായി അടയാളപ്പെടുത്തിയ ഒരു സിനിമയാണ്. […]
ഏറ്റവും നല്ല ബന്ധം ഭാര്യാഭർതൃ ബന്ധം.. പക്ഷേ ‘ ;മമ്മൂട്ടി പറയുന്നു
കഴിഞ്ഞ ഏതാനും ദിവസങ്ങളായി ‘100 ഇയേഴ്സ് ഓഫ് ക്രിസോസ്റ്റം’ എന്ന ഡോക്യുമെന്ററിയാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നത്. മമ്മൂട്ടിയും അന്തരിച്ച ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്തയും തമ്മിലുള്ള സംഭാഷണമാണ് ഇത്. ഇവയുടെ ചെറു ക്ലിപ്പിംഗ്സുകളും വൈറലാകുന്നുണ്ട്. ഇതിൽ വിവാഹ ജീവിതത്തെയും ബന്ധങ്ങളെയും കുറിച്ച് മമ്മൂട്ടി പറഞ്ഞ കാര്യങ്ങൾ ശ്രദ്ധനേടുകയാണ്. ഡിവോഴ്സ് ചെയ്യാനാകുന്ന ഒരേയൊരു ബന്ധം ഭാര്യാഭർത്തൃ ബന്ധമാണെന്നും ആ ബന്ധത്തിലൂടെയാണ് വലിയ ബന്ധങ്ങളുണ്ടാകുന്നതെന്നും മമ്മൂട്ടി പറയുന്നു. അപ്പോൾ ഭാര്യാഭർത്തൃ ബന്ധമല്ലേ ഏറ്റവും നല്ല ബന്ധമെന്നും അതിനല്ലേ […]
മോഹൻലാൽ ആരാധകർക്ക് അടുത്ത സർപ്രൈസ് …!!!മോഹന്‍ലാല്‍ – കൃഷാന്ദ് സിനിമ സ്ഥിരീകരിച്ച് മണിയന്‍പിള്ള രാജു
മോഹന്‍ലാലിനെ യുവ സംവിധായകരുടെ ചിത്രത്തില്‍ കാണാനുള്ള ആഗ്രഹം അദ്ദേഹത്തിന്റെ ആരാധകര്‍ അടുത്ത കാലത്തായി സോഷ്യല്‍ മീഡിയയിലൂടെയും മറ്റും നിരന്തരം പങ്കുവെക്കുന്ന ഒന്നാണ്. ലിജോ ജോസ് പെല്ലിശ്ശേരിയുടെയും തരുണ്‍ മൂര്‍ത്തിയുടെയും സംവിധാനത്തില്‍ മോഹന്‍ലാല്‍ അടുത്തിടെ എത്തിയത് കരിയറില്‍ അദ്ദേഹം തന്നെ സ്വീകരിച്ച ചുവടുമാറ്റത്തിന്റെ ഭാഗമായി വിലയിരുത്തുന്നവരും ഉണ്ട്. അദ്ദേഹത്തിന്റെ അപ്കമിംഗ് ഫിലിമോഗ്രഫിയിലും യുവ സംവിധായകര്‍ ഇനിയും എത്തുമെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. അതില്‍ ഒരു പ്രോജക്റ്റ് ചിത്രത്തിന്റെ നിര്‍മ്മാതാവ് അടുത്തിടെ സ്ഥിരീകരിച്ചിരുന്നു. സംവിധായകന് കൃഷാന്ദ് ഒരുക്കുന്ന ചിത്രത്തിന്റെ അപ്ഡേറ്റ് പങ്കുവച്ചത് […]
വിദേശ ബോക്സ് ഓഫീസിലും ‘മോഹന്‍ലാല്‍ മാജിക്’ …!! എമ്പുരാൻ ആദ്യ സ്ഥാനത്ത്
വിദേശ കളക്ഷനില്‍ പലപ്പോഴും മറ്റ് തെന്നിന്ത്യന്‍ ഭാഷാ സിനിമകളെ മാത്രമല്ല, ബോളിവുഡിനെപ്പോലും ഞെട്ടിക്കുന്ന നിലയിലേക്ക് മലയാളത്തിന്റെ സിനിമ വളര്‍ന്നിരിക്കുന്നു. ഇപ്പോഴിതാ ഏറ്റവും പുതിയ ഒരു ലിസ്റ്റ് പുറത്തെത്തിയിരിക്കുകയാണ്. 2025 ല്‍ വിദേശ മാര്‍ക്കറ്റുകളില്‍ 10 മില്യണ്‍ ഡോളറില്‍ അധികം കളക്ഷന്‍ നേടിയ ഇന്ത്യന്‍ സിനിമകളുടെ ലിസ്റ്റ് ആണ് അത്. ആകെ മൂന്ന് ചിത്രങ്ങള്‍ മാത്രമാണ് ഈ വര്‍ഷം ഈ നേട്ടം സ്വന്തമാക്കിയിരിക്കുന്നത്. മൂന്നില്‍ രണ്ടും മലയാള ചിത്രങ്ങള്‍ ആണ്. വിദേശത്ത് ഈ വര്‍ഷം 10 മില്യണ്‍ ഡോളറിലധികം […]
തിയറ്ററില്‍ ആളെ നിറച്ച് ദിലീപിൻ്റെ ‘പ്രിന്‍സ് ആന്‍ഡ് ഫാമിലി’
ദിലീപിന്റെ 150-ാം ചിത്രം എന്ന പ്രത്യേകതയോടെ തിയറ്ററുകളില്‍ എത്തിയ ചിത്രമാണ് പ്രിന്‍സ് ആന്‍ഡ് ഫാമിലി. നവാഗതനായ ബിന്റോ സ്റ്റീഫന്‍ സംവിധാനം ചെയ്ത ചിത്രത്തിന്റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത് ഷാരിസ് മുഹമ്മദ് ആണ്. ജനഗണമന, മലയാളി ഫ്രം ഇന്ത്യ എന്നീ ചിത്രങ്ങൾക്ക് ശേഷം ഷാരിസ് രചന നിര്‍വ്വഹിച്ച ചിത്രം കൂടിയാണ് ഇത്. മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ ആണ് ചിത്രത്തിന്റെ നിര്‍മ്മാണം. മെയ് 9 വെള്ളിയാഴ്ച ആയിരുന്നു ചിത്രത്തിന്റെ റിലീസ്. ആദ്യ ദിനം മുതല്‍ മികച്ച പ്രതികരണങ്ങള്‍ നേടിയെടുക്കാന്‍ […]
ട്രെന്റിനൊപ്പം മോഹൻലാൽ; ഷൺമുഖന്റെ വേട്ടയ്ക്കൊപ്പം ‘വാസ്കോഡഗാമ
അങ്ങനെ തുടരെയുള്ള വിജയങ്ങൾ സ്വന്തമാക്കി മുന്നേറുകയാണ് നടൻ മോഹൻലാൽ. തുടരും 200 കോടി ക്ലബ്ബിൽ കൂടി ഇടംപിടിച്ചതോടെ പുതിയൊരു മൈൽസ്റ്റോണും മോഹൻലാൽ മറികടന്നു. എമ്പുരാന് പിന്നാലെയാണ് മറ്റൊരു ചിത്രവും മോഹൻലാലിന്റേതായി 200 കോടി നേടിയതെന്നത് ഏറെ ശ്രദ്ധേയമാണ്. പതിനേഴ് ദിവസങ്ങൾ പിന്നിട്ട് തുടരും പ്രദർശനം തുടരുന്നതിനിടെ മോഹൻലാലിന്റെ മറ്റൊരു സിനിമ കൂടി തിയറ്ററുകളിലേക്ക് എത്തുകയാണ്. എല്ലാവർക്കും അറിയാവുന്നത് പോലെ ഛോട്ടാ മുംബൈ ആണ് ആ ചിത്രം. മോഹൻലാലിന്റെ പിറന്നാളിനോട് അനുബന്ധിച്ച് മെയ് 21ന് ചിത്രം റി റിലീസായി […]
ഇന്ദ്രജിത്ത്-അനശ്വര രാജൻ ചിത്രം ‘മിസ്റ്റർ ആൻഡ് മിസ്സിസ് ബാച്ചിലർ’ ; റിലീസ് തിയതി പുറത്ത്
ഇന്ദ്രജിത്ത് സുകുമാരനേയും അനശ്വര രാജനേയും കേന്ദ്ര കഥാപാത്രങ്ങളാക്കി ദീപു കരുണാകരൻ സംവിധാനം ചെയ്യുന്ന ‘മിസ്റ്റർ ആൻ്റ് മിസിസ് ബാച്ച്ലര്’ റിലീസ് തീയതി പുറത്ത്. ചിത്രം മെയ് 23നാണ് തിയേറ്ററുകളിലെത്താനായി ഒരുങ്ങുന്നത്. രസകരവും കൗതുകം ജനിപ്പിക്കുന്നതുമായ റിലീസ് അനൗൺസ്മെന്റ് പോസ്റ്ററാണ് ഇപ്പോള്‍ പുറത്തിറങ്ങിയിരിക്കുന്നത്. ഒരു കണ്ണാടിയുമായി നിൽക്കുന്ന ഇന്ദ്രജിത്തും അതിൽ പ്രതിഫലിക്കുന്ന വൈറ്റ് ഗൗണിൽ അതിസുന്ദരിയായി നിൽക്കുന്ന അനശ്വര രാജനുമാണ് പോസ്റ്ററിലുള്ളത്. ഹൈലൈൻ പിക്ചേഴ്സിന്റെ ബാനറിൽ പ്രകാശ് ഹൈലൈൻ നിർമ്മിക്കുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് അർജുൻ ടി […]
ബോക്സ് ഓഫീസ് വിറപ്പിച്ച് ഒറ്റക്കൊമ്പൻ; 200 കോടി തൊട്ട് തുടരും
മോഹൻലാൽ നായകനായി എത്തിയ ഏറ്റവും പുതിയ ചിത്രം തുടരും 200 കോടി ക്ലബ്ബിൽ. മോഹൻലാൽ ആണ് ഔദ്യോഗികമായി ഇക്കാര്യം അറിയിച്ചിരിക്കുന്നത്. തരുൺ മൂർത്തി സംവിധാനം ചെയ്ത തുടരും വെറും 17 ദിവസം കൊണ്ടാണ് ഈ നേട്ടം സ്വന്തമാക്കിയിരിക്കുന്നത്. തുടര്‍ച്ചയായി രണ്ടാം തവണയാണ് മോഹന്‍ലാല്‍ ചിത്രം 200 കോടി ക്ലബ്ബിലെത്തുന്നത് എന്നത് ഏറെ ശ്രദ്ധേയമാണ്. എമ്പുരാന് ആയിരുന്നു നേരത്തെ 200 കോടി തൊട്ട മോഹന്‍ലാല്‍ പടം. “ചില യാത്രകൾക്ക് ആരവങ്ങളല്ല വേണ്ടത്, മുന്നോട്ട് കൊണ്ടുപോകാനുള്ള മനസ് മാത്രം. കേരളത്തിലെ […]