Latest News
കാത്തിരിപ്പ് അവസാനിച്ചു മക്കളേ… കളങ്കാവൽ ഡിസംബർ 5ന് തിയറ്ററുകളിൽ
മമ്മൂട്ടി നായകനാകുന്ന ക്രൈം ത്രില്ലർ ചിത്രം ‘കളങ്കാവൽ’ ഡിസംബർ 5-ന് തിയേറ്ററുകളിലെത്തും. ജിതിൻ കെ. ജോസ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം മമ്മൂട്ടി കമ്പനിയാണ് നിർമ്മിക്കുന്നത്. വിനായകൻ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. മമ്മൂട്ടി നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം കളങ്കാവൽ കൗണ്ട് ഡൗൺ പോസ്റ്റർ റിലീസ് ചെയ്തു. വിനായകൻ അവതരിപ്പിക്കുന്ന പൊലീസ് കഥാപാത്രമാണ് പോസ്റ്ററിലുള്ളത്. ഇനി വെറും പത്ത് ദിവസം മാത്രമാണ് മമ്മൂട്ടി ചിത്രം തിയറ്ററിൽ എത്താൻ ബാക്കിയുള്ളത്. ചിത്രം ഡിസംബർ 5ന് തിയറ്ററുകളിൽ […]
‘ഭരത്ചന്ദ്രന്‍’ വീണ്ടും; റീ റിലീസിന് ‘കമ്മീഷണര്‍’
മറ്റൊരു മലയാള ചിത്രം കൂടി റീ റിലീസിന്. സുരേഷ് ഗോപിയുടെ താരമൂല്യം ഉയര്‍ത്തുന്നതില്‍ നിര്‍ണ്ണായക പങ്ക് വഹിച്ച 1994 ചിത്രം കമ്മീഷണര്‍ ആണ് 4 കെ അറ്റ്മോസ് ദൃശ്യ, ശ്രാവ്യ മികവോടെ പ്രേക്ഷകരിലേക്ക് എത്താന്‍ ഒരുങ്ങുന്നത്. രണ്‍ജി പണിക്കരുടെ രചനയില്‍ ഷാജി കൈലാസ് സംവിധാനം ചെയ്ത ചിത്രമാണ് ഇത്. രണ്‍ജിയുടെ പഞ്ച് ഡയലോഗുകള്‍ സുരേഷ് ഗോപിയിലൂടെ മുഴങ്ങിയപ്പോള്‍ തിയറ്ററുകളില്‍ വലിയ കൈയടിയാണ് സൃഷ്ടിക്കപ്പെട്ടത്. റിലീസ് സമയത്ത് ചിത്രം കേരളത്തിൽ വൻ വിജയം നേടിയപ്പോൾ തമിഴിലും തെലുങ്കിലും മൊഴിമാറ്റത്തിലൂടെയും […]
‘ചോദ്യം ഫെമിനിസ്റ്റാണോ? ഉത്തരം എപ്പോഴും പറയുന്നതുപോലെ..’ ; മീനാക്ഷി
പല വിഷയങ്ങളിലും തന്റെ നിലപാടുകൾ സമൂഹ മാധ്യമങ്ങളിലൂടെ അറിയിക്കാറുള്ള താരമാണ് മീനാക്ഷി. ഇപ്പോഴിതാ ഫെമിനിസത്തെ കുറിച്ചുള്ള തന്റെ കാഴ്ചപ്പാട് വ്യക്തമാക്കിയിരിക്കുകയാണ് മീനാക്ഷി. ഒരു സ്ത്രീ തൻ്റെ അതേ അവകാശങ്ങളുള്ള ഒരു പുരുഷനെ അവകാശങ്ങളിൽ നിന്നും വിലക്കിക്കൊണ്ട് സ്വന്തം മൂല്യങ്ങൾ നേടാൻ ശ്രമിച്ചാൽ അത് തെറ്റാണ് എന്ന് പറയുന്നിടത്താണ് തന്റെ ഫെമിനിസം എന്നാണ് മീനാക്ഷി ഫേസ്‌ബുക്കിൽ കുറിച്ചത്. “ചോദ്യം ഫെമിനിസ്റ്റാണോ….ഉത്തരം എപ്പോഴും പറയുന്നതുപോലെ എൻ്റെ ചെറിയ അറിവിൽ … ഒരു സ്ത്രീ തൻ്റെ അതേ അവകാശങ്ങളുള്ള ഒരു […]
‘നിരഞ്ജനാ’യി മോഹൻലാൽ എത്തിയ കഥ; തുറന്നുപറഞ്ഞ് സിബി മലയിൽ
27 വർഷങ്ങൾക്ക് ശേഷം വീണ്ടും തിയറ്ററിൽ എത്താൻ ഒരുങ്ങുകയാണ് സൂപ്പർ ഹിറ്റ് ചിത്രം സമ്മർ ഇൻ ബത്ലഹേം. ചിത്രം ഡിസംബർ 12ന് തിയറ്ററുകളിൽ എത്തും. സിബി മലയിൽ – രഞ്ജിത്ത് കൂട്ടുകെട്ടിലൊരുങ്ങിയ ചിത്രത്തിലെ പ്രധാന ഹൈലൈറ്റുകളിലൊന്നായിരുന്നു മോഹൻലാലിന്റെ അതിഥി വേഷം. മോഹൻലാലിന്റെ കരിയറിലെ ശക്തമായ ഈ കാമിയോ റോളിന് ഇന്നും ആരാധകർ ഏറെയാണ്. സിനിമ റീ റിലീസിന് ഒരുങ്ങുന്നതിനിടെ മോഹൻലാൽ സിനിമയിലെത്തിയതിനെ കുറിച്ച് പറയുകയാണ് സിബി മലയിൽ.സ്ക്രിപ്റ്റ് എഴുതി ഒരു ഘട്ടം കഴിഞ്ഞപ്പോഴാണ് ഇങ്ങനെ ഒരു കഥാപാത്രം […]
അഖിൽ സത്യൻ- നിവിൻ പോളി ചിത്രം ‘സർവം മായ’ റിലീസ് തിയതി പ്രഖ്യാപിച്ചു; ക്രിസ്മസ് റിലീസായി ഡിസംബർ 25-ന് ചിത്രം തിയേറ്ററുകളിലേക്ക്.
മലയാളികളുടെ പ്രിയങ്കരനായ യുവതാരം നിവിൻ പോളിയും ‘പാച്ചുവും അത്ഭുതവിളക്കും’ എന്ന ചിത്രത്തിലൂടെ മലയാളികളെ ചിരിപ്പിച്ചും ചിന്തിപ്പിച്ചും കൈയടി നേടിയ സംവിധായകൻ അഖിൽ സത്യനും ഒന്നിക്കുമ്പോൾ ആ പ്രതീക്ഷകൾക്ക് ഇരട്ടി മധുരമാണ് ഉണ്ടാവുന്നത്. ഇരുവരും ഒന്നിക്കുന്ന പുതിയ ചിത്രമായ, ഫാന്റസി ഹൊറർ കോമഡി ജോണറിൽ ഒരുങ്ങുന്ന ‘സർവ്വംമായ’യുടെ റിലീസ് തീയതി പ്രഖ്യാപിച്ചു. ഈ വർഷത്തെ ക്രിസ്മസ് ദിനത്തിൽ, ഡിസംബർ 25-ന്, ചിത്രം ലോകമെമ്പാടുമുള്ള തിയേറ്ററുകളിലെത്തും. ചിത്രത്തിന്റെ ഒഫീഷ്യൽ ടീസർ പുറത്തിറങ്ങിയതോടെ ആരാധകരുടെ ആവേശം വാനോളമുയർന്നിരിക്കുകയാണ്. പ്രേക്ഷകർ കാണാൻ […]
“നടിപ്പ് ചക്രവർത്തി എന്ന് തന്നെ വിളിക്കും, അത് അഭിനയിച്ചു ഫലിപ്പിക്കാൻ ചില്ലറ കഴിവൊന്നും പോരാ” ; കാന്താ’യെയും ദുൽഖറിനെയും പ്രശംസിച്ച് ചന്തു സലിംകുമാർ
സെൽവമണി സെൽവരാജ് സംവിധാനം ചെയ്ത ദുൽഖർ സൽമാൻ ചിത്രം ‘കാന്താ’യെയും ചിത്രത്തിലെ ദുൽഖറിന്റെ പ്രകടനത്തെയും പ്രശംസിച്ച് ചന്തു സലിം കുമാർ. ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച കുറിപ്പിലൂടെയാണ് ചന്തു തന്റെ അഭിനന്ദനം അറിയിച്ചത്. ദുൽഖറിനെ നടിപ്പ് ചക്രവർത്തി എന്ന് വിശേഷിപ്പിച്ചുകൊണ്ടാണ് ചന്തു കുറിപ്പ് അവസാനിക്കുന്നത്. അതേസമയം ദുൽഖറിന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച കഥാപാത്രമായായാണ് കാന്തായിലെ ടികെ മഹാദേവൻ ചർച്ച ചെയ്യപ്പെടുന്നത്. ദ ഹണ്ട് ഫോർ വീരപ്പൻ’ എന്ന നെറ്റ്ഫ്ലിക്സ് ഡോക്യുമെന്ററി സീരീസിലൂടെ ശ്രദ്ധ നേടിയ സെൽവമണി സെൽവരാജിന്‍റെ ആദ്യ […]
ഒപ്പത്തിന്റെ ഹിന്ദി റീമേക്കില്‍ മോഹൻലാലും?, ഫോട്ടോ സോഷ്യൽ മീഡിയയിൽ വൈറൽ
2016 ൽ പുറത്തിറങ്ങിയ പ്രിയദർശൻ- മോഹൻലാൽ കൂട്ടുകെട്ടിലെ ബ്ലോക്ക്ബസ്റ്റർ ചിത്രം ‘ഒപ്പം’ എന്ന സിനിമയുടെ ഹിന്ദി റീമേക്ക് ഷൂട്ടിങ്ങ് പുരോഗമിക്കുകയാണ്. ‘ഹൈവാൻ’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ സെയ്ഫ് അലി ഖാൻ ആണ് നായകനായി എത്തുന്നത്. ചിത്രത്തിലെ പ്രധാന വില്ലൻ കഥാപാത്രമായി അക്ഷയ് കുമാറും ചിത്രത്തിലുണ്ട്. 17 വർഷങ്ങൾക്ക് ശേഷം അക്ഷയ് കുമാർ- സെയ്ഫ് അലിഖാൻ കോംബോ ഒന്നിക്കുന്ന ചിത്രം കൂടിയാണ് ഹൈവാൻ. ബൊമൻ ഇറാനി, ഷരിബ് ഹാഷ്മി, അസ്രാണി, സയ്യാമി ഖേർ, ശ്രിയ പിൽഗോൻക തുടങ്ങിയവരാണ് ചിത്രത്തിലെ […]
“എമ്പുരാൻ വിവാദങ്ങൾ എന്നെ ബാധിച്ചിട്ടില്ല..” ; പരസ്യ പ്രതികരണം നടത്തി പൃഥ്വിരാജ്
മലയാളത്തിൽ ഈ വർഷം ഏറ്റവും വലിയ പ്രീ റിലീസ് ഹൈപ്പോടെ എത്തിയ ചിത്രമായിരുന്നു പൃഥ്വിരാജ്- മോഹൻലാൽ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ‘എമ്പുരാൻ’. വമ്പൻ ക്യാൻവാസിൽ എത്തിയ ചിത്രം ആദ്യ ദിനം മുതൽ സമ്മിശ്ര പ്രതികരണങ്ങളായിരുന്നു നേടിയിരുന്നത്. കൂടാതെ സിനിമയുടെ രാഷ്ട്രീയം സംബന്ധിച്ച് നിരവധി വിവാദങ്ങളും റിലീസിന് ശേഷം ചിത്രത്തിലെ ചില ഭാഗങ്ങൾ റീ സെൻസർ ചെയ്യേണ്ടിയും വന്നിരുന്നു. ഇപ്പോഴിതാ എമ്പുരാൻ വിവാദങ്ങളിൽ ആദ്യമായി പരസ്യ പ്രതികരണം നടത്തിയിരിക്കുകയാണ് സംവിധായകൻ പൃഥ്വിരാജ്. ഏഷ്യാനെറ്റ് ന്യൂസിന് നൽകിയ അഭിമുഖത്തിലായിരുന്നു പൃഥ്വിയുടെ പ്രതികരണം. […]
‘രാക്ഷസ നടികർ ദുൽഖർ കസറി…’!! കാന്ത സിനിമയുടെ ആദ്യ പ്രതികരണങ്ങള്‍ പുറത്ത്
സെൽവമണി സെൽവരാജ് രചിച്ചു സംവിധാനം ചെയ്ത ചിത്രം നിർമ്മിച്ചിരിക്കുന്നത് ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള വേഫേറർ ഫിലിംസ്, റാണ ദഗ്ഗുബതിയുടെ ഉടമസ്ഥതയിലുള്ള സ്പിരിറ്റ് മീഡിയ എന്നിവർ ചേർന്നാണ്. ദുൽഖർ സൽമാൻ, ജോം വർഗീസ്, റാണ ദഗ്ഗുബതി, പ്രശാന്ത് പോട്ട്ലൂരി എന്നിവരാണ് ചിത്രത്തിന്റെ നിർമ്മാതാക്കൾ. ചിത്രം വമ്പൻ റിലീസായി കേരളത്തിൽ എത്തിച്ച്രിക്കുന്നത് വേഫറെർ ഫിലിംസ് തന്നെയാണ്. കഴിഞ്ഞ ദിവസം ചെന്നൈയിൽ നടന്ന ചിത്രത്തിന്റെ പ്രിവ്യു ഷോക്ക് ഗംഭീര പ്രതികരണം ലഭിച്ചിരുന്നു. ദുൽഖറിന്റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനമാണ് ഈ ചിത്രത്തിൽ […]
ദുൽഖർ സൽമാൻ്റെ കരിയർ ബെസ്റ്റ് പ്രകടനം ..!!! ‘കാന്ത’ ആഗോള റിലീസ് നാളെ
ദുൽഖർ സൽമാൻ നായകനായെത്തുന്ന ‘കാന്ത’യുടെ പ്രിവ്യൂ ഷോയ്ക്ക് ഗംഭീര പ്രതികരണം. കഴിഞ്ഞ ദിവസം ചെന്നൈയിൽ ആണ് പ്രസ്, മൂവി മീഡിയ എന്നിവർക്കായി ചിത്രത്തിൻ്റെ പ്രത്യേക ഷോ സംഘടിപ്പിച്ചത്. അഭൂതപൂർവ്വമായ പ്രതികരണമാണ് ചിത്രത്തിന് ഈ ഷോ കണ്ട പ്രേക്ഷകരിൽ നിന്നും ലഭിച്ചത്. ചിത്രം നവംബർ 14 ന് ആഗോള റിലീസായി എത്തും. സെൽവമണി സെൽവരാജ് രചിച്ചു സംവിധാനം ചെയ്ത ചിത്രം നിർമ്മിച്ചിരിക്കുന്നത് ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള വേഫെറർ ഫിലിംസ്, റാണ ദഗ്ഗുബതിയുടെ ഉടമസ്ഥതയിലുള്ള സ്പിരിറ്റ് മീഡിയ എന്നിവർ ചേർന്നാണ്. […]