Latest News
“സിനിമയിൽ ഒരു കഥാപാത്രത്തിനു ജാനകിയെന്ന പേര് വന്നാൽ തകർന്ന് വീഴുന്നതോ കളങ്കപ്പെടുന്നതോ അല്ല വിശ്വാസം ” ; അഭിലാഷ് പിള്ള
സുരേഷ് ഗോപി ചിത്രം ജെഎസ്കെയുടെ പേര് മാറ്റവുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രതികരണവുമായി തിരക്കഥാകൃത്ത് അഭിലാഷ് പിള്ള. റിലീസ് പ്രഖ്യാപിച്ച് ടീസറും ട്രെയിലറും സെൻസർ ചെയ്‌ത ഒരു സിനിമയിലെ പ്രധാനപ്പെട്ട കഥാപാത്രത്തിന്റെ പേര് മാറ്റണമെന്ന് സെൻസർ ബോർഡ് പറയുന്നത് എന്ത് നിയമത്തിന്റെ അടിസ്ഥാനത്തിൽ ആണെന്നോ അതോ ആരുടെയൊക്കെ വിശ്വാസത്തിന്റെ പേരിലാണെന്നോ മനസിലാകുന്നില്ലെന്ന് അഭിലാഷ് പറയുന്നു. ഇവർ പറയുന്ന വിശ്വാസം മനസ്സിൽ ഉള്ള ആളാണ് താനെന്നും സിനിമയിൽ ജാനകിയെന്ന പേര് വന്നാൽ തകർന്ന് വീഴുന്നതോ കളങ്കപ്പെടുന്നതോ അല്ല വിശ്വാസമെന്നും അഭിലാഷ് […]
മമ്മൂക്കയാ..മൂപ്പര് തിരിച്ചു വരും. ഒരൊന്നൊന്നര വരവ്…!!! മമ്മൂട്ടിയുടെ ഫോട്ടോയുമായി ജോർജ്,
മലയാളത്തിലെ സ്റ്റൈലിഷ് സ്റ്റാർ ആരെന്ന് ചോദിച്ചാൽ ഭൂരിഭാഗം പേരും പറയുന്നൊരു പേരാണ് മമ്മൂട്ടിയുടേത്. അദ്ദേഹത്തിന്റെ സ്റ്റൈൽ സെൻസിനെ കടത്തിവെട്ടാൽ യുവതാരങ്ങളടക്കമുള്ളവർക്ക് പലപ്പോഴും കഴിഞ്ഞിട്ടുമില്ല. അതവർ തന്നെ തുറന്നു പറഞ്ഞിട്ടുമുണ്ട്. മമ്മൂട്ടിയുടെ ഓരോ ഫോട്ടോകളും വൻ ആവേശത്തോടെയാണ് സോഷ്യൽ മീഡിയയിലും ആരാധകരും ഏറ്റെടുക്കുന്നത്. അത്തരമൊരു ഫോട്ടോ പങ്കുവച്ചിരിക്കുകയാണ് മമ്മൂട്ടിയും സന്തത സഹചാരിയായ ജോർജ്. ലൈറ്റ് ഗ്രീൻ ഷർട്ടും വൈറ്റ് പാന്റും ധരിച്ച് കൂൾ ആയി ഫോൺ നോക്കിയിരിക്കുന്ന മമ്മൂട്ടിയെ ആണ് ഫോട്ടോയിൽ കാണാനാവുക. നസീർ മുഹമ്മദ് ആണ് ഫോട്ടോ […]
മറക്കാനാവാത്ത ക്ലൈമാക്സോടെ കണ്ണപ്പ..!! ‘എ ഡിവോഷണൽ പവർ ഹൗസ്’
പ്രഭാസും അക്ഷയ് കുമാറും മോഹന്‍ലാലും അടക്കമുള്ള അതിഥിതാരങ്ങളുടെ സാന്നിധ്യം കൊണ്ടുകൂടി ശ്രദ്ധ നേടിയ ചിത്രമാണ് കണ്ണപ്പ. തെലുങ്കില്‍ നിന്നുള്ള പാന്‍ ഇന്ത്യന്‍ ചിത്രത്തില്‍ ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത് വിഷ്ണു മഞ്ചു ആണ്. സ്റ്റാര്‍ പ്ലസ് ചാനലിലെ മഹാഭാരതം പരമ്പരയുടെ സംവിധായകന്‍ മുകേഷ് കുമാര്‍ സിംഗ് ആണ് ചിത്രം ഒരുക്കിയിരിക്കുന്നത്. മുകേഷ് കുമാറിന്‍റെ ചലച്ചിത്ര സംവിധായകനായുള്ള അരങ്ങേറ്റവുമാണ് കണ്ണപ്പ. ഡിവോഷണൽ പവർ ഹൗസ്’, എന്ന് വിശേഷിപ്പിച്ചതുപോലെ തന്നെ ക്ലൈമാക്‌സിന് തീർത്തും വൈകാരികമായ സീനുകൾ ആണ് ഉൾപ്പെടുത്തിയിരിക്കുന്നത് എന്നാണ് സൂചന. […]
ജോജുവിന്‍റെ ആരോപണങ്ങള്‍ക്കുള്ള പ്രതികരണവുമായി ലിജോ ജോസ് പെല്ലിശ്ശേരി
താന്‍ സംവിധാനം ചെയ്ത ചുരുളി എന്ന സിനിമയില്‍ അഭിനയിച്ചതിന് പ്രതിഫലമൊന്നും ലഭിച്ചില്ലെന്നതടക്കമുള്ള ആരോപണങ്ങളില്‍ ജോജു ജോര്‍ജിനോടുള്ള പ്രതികരണം സോഷ്യല്‍ മീഡിയയില്‍ നിന്ന് പിന്‍വലിച്ച് ലിജോ ജോസ് പെല്ലിശ്ശേരി. അടുത്തിടെ നല്‍കിയ ഒരു അഭിമുഖത്തിലാണ് ജോജു ജോര്‍ജ് ഈ ആരോപണങ്ങള്‍ ഉന്നയിച്ചത്. ജോജുവിന് നിര്‍മ്മാതാക്കള്‍ നല്‍കിയ പ്രതിഫലം വെളിപ്പെടുത്തിക്കൊണ്ടുള്ളതായിരുന്നു ലിജോ ജോസ് പെല്ലിശ്ശേരി പിന്നാലെ ഫേസ്ബുക്കില്‍ ഇട്ട കുറിപ്പ്. ഈ പോസ്റ്റ് ആണ് ഇപ്പോള്‍ പിന്‍വലിച്ചിരിക്കുന്നത്. ചിത്രത്തിന്‍റെ തെറി ഇല്ലാത്ത ഒരു പതിപ്പിലും താന്‍ അഭിനയിച്ചിരുന്നുവെന്നും തെറിയുള്ള പതിപ്പ് […]
ശിവഭക്തനായ കണ്ണപ്പയുടെ ഐതിഹ്യം ഉൾകൊള്ളുന്ന ചിത്രം.. പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കി പാന്‍ ഇന്ത്യന്‍ ചിത്രം
സിനിമാ പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരുന്ന പാൻ ഇന്ത്യൻ ചിത്രം കണ്ണപ്പ ഇന്ന് ലോകവ്യാപകമായി തിയേറ്ററുകളിക്കെത്തിയിരുന്നു. തെലുങ്ക്, ഹിന്ദി, കന്നഡ, മലയാളം ഭാഷകളിലായി ഇന്ത്യയിൽ റിലീസ് ചെയ്ത ചിത്രത്തിന് മികച്ച പ്രതികരണമാണ് എല്ലാ ഭാഷാ പ്രേക്ഷകരിൽ നിന്നും ലഭിക്കുന്നത്. ശിവഭക്തനായ കണ്ണപ്പയുടെ ഐതിഹ്യം ഉൾകൊള്ളുന്ന ചിത്രം ഭക്തിയുടെ പശ്ചാത്തലമുള്ള ഒന്നാണ്. ഭക്തിയുടെ ആത്മീയമായ ആഴങ്ങളിലേക്കും ഒപ്പം വൈകാരിക തലങ്ങളിലേക്കും വലിയ കാന്‍വാസില്‍ പ്രേക്ഷകരെ കൊണ്ടുപോവുകയാണ് കണ്ണപ്പ. മോഹൻലാൽ, അക്ഷയ്കുമാർ, പ്രഭാസ് തുടങ്ങി വമ്പൻ താരനിരയാണ് ചിത്രത്തിലുള്ളത്. കേരളത്തിൽ […]
“ലഹരിക്കെതിരെയാണ് ആ നമ്പര്‍ ഉപയോഗിക്കേണ്ടത്, മമ്മൂക്കയുടെ വിശേഷങ്ങൾ അറിയാനല്ല”
വർദ്ധിച്ച് വരുന്ന ലഹരി ഉപയോഗത്തിനെതിരെ ഏതാനും ദിവസങ്ങൾക്ക് മുൻപ് മമ്മൂട്ടിയും സർക്കാരും കൈകോർക്കുന്ന ഒരു പദ്ധതിയ്ക്ക് തുടക്കം കുറിച്ചിരുന്നു. ടോക് ടു മമ്മൂക്ക എന്നാണ് പദ്ധതിയ്ക്ക് പേരിട്ടിരിക്കുന്നത്. ലഹരിമരുന്ന് ഉപയോഗത്തെയും കച്ചവടത്തെയും കുറിച്ചുള്ള വിവരങ്ങള്‍ ഫോണിലൂടെ കൈമാറാനുള്ള സംവിധാനമാണിത്. 6238877369 എന്ന നമ്പറിനാണ് വിളിക്കേണ്ടത്. പദ്ധതിയ്ക്ക് വലിയ സ്വീകാര്യതയാണ് ലഭിച്ചു കൊണ്ടിരിക്കുന്നതും. ഈ അവസരത്തിൽ ലഹരിക്കെതിരെയാണ് ഈ നമ്പർ ഉപയോഗിക്കേണ്ടതെന്നും മമ്മൂട്ടിയുടെ വിശേഷങ്ങൾ അറിയാനല്ലെന്നും പറയുകയാണ് നടന്റെ പിഐർഒ റോബർട്ട് കുര്യാക്കോസ്. അദ്ദേഹത്തിന്റെ വിശേഷങ്ങൾ അന്വേഷിച്ചുകൊണ്ടുള്ള കോളുകളുടെ […]
വമ്പൻ താരനിരയുമായി എത്തുന്ന ‘കണ്ണപ്പ’ നാളെ മുതൽ തിയേറ്ററുകളിൽ
ഡൈനാമിക് സ്റ്റാർ വിഷ്ണു മഞ്ചു നായകനായെത്തുന്ന പാൻ-ഇന്ത്യൻ ചിത്രം ‘കണ്ണപ്പ’ നാളെ മുതൽ തിയേറ്ററുകളിൽ. ഇതിഹാസ കഥാപാത്രമായ കിരാതയായി ചിത്രത്തിൽ മോഹൻലാൽ എത്തുന്നതിനാൽ തന്നെ മലയാളി പ്രേക്ഷകരും ഏറെ ആകാംക്ഷയോടെയാണ് ചിത്രത്തിനായി കാത്തിരിക്കുന്നത്. ഇരുവർക്കും പുറമെ പ്രഭാസ്, അക്ഷയ് കുമാർ, മോഹന്‍ ബാബു, ശരത്കുമാര്‍, കാജല്‍ അഗര്‍വാള്‍ തുടങ്ങിയ വമ്പന്‍ താരനിരയും ചിത്രത്തിൽ ഒരുമിക്കുന്നുണ്ട്. തെലുങ്ക്, തമിഴ്, മലയാളം, കന്നഡ, ഹിന്ദി ഭാഷകളിലായാണ് ചിത്രം റിലീസിനായി ഒരുങ്ങുന്നത്. ആശീർവാദ് സിനിമാസ് ആണ് ചിത്രം കേരളത്തിൽ എത്തിക്കുന്നത്. കഴിഞ്ഞ […]
രജനി ആട്ടത്തിന് കാത്തിരിപ്പേറ്റി കൂലിയിലെ ‘ചികിട്ടു’ സോങ്
രജനികാന്ത് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം കൂലിയിലെ ആദ്യ വീഡിയോ സോങ് റിലീസ് ചെയ്തു. ‘ചികിട്ടു’ എന്ന ഗാനമാണ് റിലീസ് ചെയ്തിരിക്കുന്നത്. അനിരുദ്ധ് സംഗീതം ഒരുക്കിയ ഗാനത്തിൽ അദ്ദേഹം തന്നെയാണ് വീഡിയോയിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. അനിരുദ്ധിന്റെ മാസ് ഗെറ്റപ്പിനൊപ്പം നടൻ ടി രാജേന്ദറും കൊറിയോഗ്രാഫർ സാന്റി മാസ്റ്ററും എത്തുന്നുണ്ട്. ടി രാജേന്ദർ, അറിവ്, അനിരുദ്ധ് രവിചന്ദർ എന്നിവർ ചേർന്ന് ആലപിച്ച ഗാനത്തിന് വരികൾ എഴുതിയിരിക്കുന്നത് അറിവ് ആണ്. ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് കൂലി. കൂലിയുടെ […]
മമ്മൂട്ടിക്കൊപ്പമുള്ള മഹേഷ് നാരായണൻ ചിത്രത്തിന്റെ പേര് വെളിപ്പെടുത്തി മോഹൻലാൽ ..!!
മലയാള സിനിമാ ലോകം ഒന്നടങ്കം ആഘോഷിച്ച പ്രഖ്യാപനം ആയിരുന്നു മഹേഷ് നാരായണൻ പടത്തിന്റേത്. ഒരിടവേളയ്ക്ക് ശേഷം മമ്മൂട്ടിയും മോഹൻലാലും ഒന്നിക്കുന്ന ചിത്രം എന്നത് തന്നെയായിരുന്നു അതിന് കാരണം. ഒപ്പം നയൻതാര, ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ എന്നിവരും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. സിനിമയുടെ ഷൂട്ടിംഗ് നിലവിൽ ശ്രീലങ്കയിൽ പുരോഗമിക്കുകയാണ്. ഇതിനിടെ സിനിമയുടെ പേര് സംബന്ധിച്ച ചർച്ചകൾ അടുത്തിടെ വലിയ ചർച്ചയായിരുന്നു. ശ്രീലങ്കന്‍ ടൂറിസത്തിന്റെ എക്സ് പേജിൽ വന്നൊരു പോസ്റ്റ് ആയിരുന്നു ചർച്ചകൾക്ക് വഴിവച്ചത്. മോഹൻലാലിനെ ശ്രീലങ്കയിലേക്ക് സ്വാഗം […]
ആവേശത്തിര തീര്‍ക്കാൻ രജനികാന്തിന്റെ കൂലി…!!! അപ്ഡേറ്റ് പുറത്ത്
ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് കൂലി. തമിഴകത്തിന്റെ രജനികാന്ത് നായകനായി വരാനിരിക്കുന്ന ചിത്രവുമാണ് കൂലി. കൂലിയുടെ പുതിയ ഒരു അപ്‍ഡേറ്റ് ഇതാ പുറത്തുവിട്ടിരിക്കുകയാണ്. കൂലിയിലെ ആദ്യ ഗാനം ജൂണ്‍ 25ന് പുറത്തുവിടും എന്നതാണ് പുതിയ അപ്‍ഡേറ്റ്. കൂലിയുടെ പോസ്റ്റര്‍ പ്രൊഡക്ഷൻ ജോലികളുടെ തിരക്കിലാണ് ലോകേഷ് കനകരാജ് ഇപ്പോഴെന്നാണ് റിപ്പോര്‍ട്ട്. ഓഗസ്റ്റ് 14നാണ് രജനികാന്ത് നായകനായ ചിത്രം പ്രദര്‍ശനത്തിന് എത്തുക. സ്റ്റൈല്‍ മന്നൻ രജനികാന്തിന്റേതായി ഒടുവില്‍ വന്നത് വേട്ടയ്യനായിരുന്നു. സംവിധായകൻ ടി ജെ ജ്ഞാനവേലായിരുന്നു. സംവിധായകൻ ലോകേഷ് […]