Artist
“മമ്മൂക്കയുടെ ഒരു സിനിമയിൽ ഭാഗമാകാൻ പോലും പറ്റാത്ത അവസ്ഥയായി” ; കാരണം പറഞ്ഞ് ടിനി ടോം
മിമിക്രിയിലൂടെ അഭിനയത്തിലേക്ക് എത്തി ഇപ്പോള്‍ മുന്‍നിര നടനായി നിറഞ്ഞ് നില്‍ക്കുകയാണ് ടിനി ടോം. കൈനിറയെ സിനിമകളും അതിലുപരി സ്റ്റേജ് പ്രോഗ്രാമുകളുമൊക്കെയായി സജീവമാണ് താരം. ഒരു കാലത്ത് ടിനി ടോം-ഗിന്നസ് പക്രു കോമ്പോയിൽ വരുന്ന സ്കിറ്റുകൾ ആസ്വദിച്ച് കണ്ടിട്ടുള്ളവരാണ് മലയാളികൾ. 1998ല്‍ റിലീസ് ചെയ്ത പഞ്ചപാണ്ഡവരാണ് അദ്ദേഹത്തിന്റെ ആദ്യ സിനിമ. പിന്നീട് മമ്മൂട്ടി നായകനായ പട്ടാളത്തിലൂടെയാണ് ടിനി ശ്രദ്ധിക്കപ്പെട്ട് തുടങ്ങിയത്. മമ്മൂട്ടി നായകനായ രഞ്ജിത്തിന്റെ പ്രാഞ്ചിയേട്ടന്‍ ആന്റ് ദി സെയിന്റ് എന്ന ചിത്രത്തിലൂടെയാണ് താരത്തിന് കരിയര്‍ ബ്രേക്ക് ലഭിക്കുന്നത്. […]
കാത്തിരിപ്പുകൾക്ക് താൽക്കാലിക വിരാമം; പ്രഭാസ് – നാഗ് അശ്വിൻ ചിത്രം ‘കൽക്കി 2898AD’ ട്രെയിലർ പുറത്ത്
വൈജയന്തി മൂവീസിന്റെ ബാനറിൽ പ്രഭാസ് – നാഗ് അശ്വിൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ‘കൽക്കി 2898 AD’യുടെ ട്രെയിലർ റിലീസ് ചെയ്തു. ട്രെയിലർ ഇറങ്ങി നിമിഷനേരം കൊണ്ട് തന്നെ അത് പ്രേക്ഷകർ ഏറ്റെടുത്ത് കഴിഞ്ഞു. ചുരുങ്ങിയ സമയം കൊണ്ട് മാത്രം പത്ത് ലക്ഷത്തിലധികം ആളുകളാണ് ഈ ട്രെയ്ലർ കണ്ടത്. ജൂൺ 27നാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്. റിലീസിന് മുൻപ് തന്നെ ചിത്രം വലിയ തോതിൽ ചർച്ച ചെയ്യപ്പെടുകയാണ്. ഇന്ത്യയിൽ തന്നെ ആദ്യത്തെ ആനിമേഷൻ സീരീസ് സ്ക്രീനിങ്ങ് എപ്പിസോഡ് ടീം കൽക്കി […]
ഹൃദയഹാരിയായ പ്രണയകഥയ്ക്ക് ശേഷം രാജേഷ് മാധവൻ വീണ്ടും; പുതിയ ചിത്രത്തിന്റെ പൂജ കഴിഞ്ഞു
‘ഇനി ഉത്തരം’ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം, എ വി മൂവീസിന്റെ രണ്ടാമത്തെ ചിത്രത്തിന്റെ പൂജ ചടങ്ങുകൾ കഴിഞ്ഞു. തലശ്ശേരിയിൽ വച്ച് നടന്ന ചടങ്ങുകൾക്കു ശേഷം സിനിമയുടെ ചിത്രീകരണം ആരംഭിച്ചിരിക്കുകയാണ്. നവാഗതനായ അജയ് കുമാർ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പേര് വെളിപ്പെടുത്തിയിട്ടിയില്ല. രാജേഷ് മാധവൻ, ദിൽഷാന എന്നിവരാണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സപ്തമശ്രീ തസ്‌കരാഃ, നീലി, വരാനിരിക്കുന്ന സുരേഷ് ഗോപി ചിത്രം ജാനകി vs സ്റ്റേറ്റ് ഓഫ് കേരള എന്നീ ചിത്രങ്ങളുടെ അണിയറയിൽ പ്രവർത്തിച്ച മുനീർ മുഹമ്മദുണ്ണിയുടെ […]
”ദിലീപും ജയറാമും ആരുടെ പടത്തിൽ അഭിനയിച്ചാലും അത് അവരുടെ തന്നെ സിനിമയാവും, എന്നാൽ മമ്മൂക്കയും ലാലേട്ടനും അങ്ങനെയല്ല”: ഷൈൻ ടോം ചാക്കോ
പലപ്പോഴും വ്യത്യസ്തങ്ങളായ അഭിപ്രായ പ്രകടനത്തിന്റെ പേരിൽ വാർത്തകളിൽ ഇടം നേടാറുളള താരമാണ് ഷൈൻ ടോം ചാക്കോ. മലയാളത്തിൽ കമലിന്റെ സഹ സംവിധായകനായി തന്റെ കരിയർ ആരംഭിച്ച് ഇപ്പോൾ നായകനടനായി വെള്ളിത്തിരയിൽ തിളങ്ങുന്ന താരം കൂടിയാണ് ഷൈൻ. ഇപ്പോഴിതാ നടൻ മലയാളത്തിലെ പ്രഗത്ഭരായ നടൻമാരെക്കുറിച്ച് പറഞ്ഞ വാക്കുകളാണ് ചർച്ചയാവുന്നത്. ദിലീപും ജയറാമും ഏത് സംവിധായകന്റെ സിനിമയിൽ അഭിനയിച്ചാലും അത് അവരുടെ തന്നെ സിനിമയായി മാറുമെന്നും എന്നാൽ മോഹൻലാലും മമ്മൂട്ടിയും ഏതെങ്കിലും ചിത്രത്തിൽ അഭിനയിച്ചാൽ അത് സംവിധായകന്റെ തന്നെ സിനിമയായിരിക്കുമെന്നുമാണ് […]
വിജയ് സേതുപതിക്ക് നന്ദി പറഞ്ഞ് മമ്മൂട്ടി; ടർബോ 2ൽ വില്ലനായി മക്കൾ സെൽവം
ഭ്രമയുഗത്തിന് ശേഷം തിയേറ്ററിലെത്തിയ മമ്മൂട്ടിച്ചിത്രമാണ് ടർബോ. വൈശാഖ്- മമ്മൂട്ടി കോമ്പോയിലിറങ്ങിയ ചിത്രം മികച്ച പ്രേക്ഷക പ്രതികരണങ്ങളുമായി തിയേറ്ററുകളിൽ മുന്നേറുകയാണ്. പോക്കിരി രാജ, മധുരരാജ എന്നീ ചിത്രങ്ങൾക്ക് ശേഷം സംവിധായകൻ വൈശാഖും മമ്മൂട്ടിയും ഒന്നിക്കുന്ന ചിത്രം കൂടിയായിരുന്നു ടർബോ. ഈ രണ്ട് ചിത്രങ്ങളേക്കാളും ഹിറ്റാവുകയാണ് ടർബോ. അതേസമയം രണ്ടാം ഭാഗത്തിനുള്ള സാധ്യതകളോടെയാണ് ചിത്രം അവസാനിച്ചത്. വിജയ് സേതുപതിയുടെ ശബ്ദത്തോടെയായിരുന്നു ചിത്രത്തിന്റെ ടെയ്ൽ എൻഡ്. ഇപ്പോഴിതാ വിജയ് സേതുപതിക്ക് നന്ദി പറഞ്ഞ് പോസ്റ്റർ പങ്കുവെച്ചിരിക്കുകയാണ് മമ്മൂട്ടി. തന്റെ ഫേസ്ബുക്ക് പേജ് […]
‘കലക്കി ഈ കല്ല്യാണം, 50 ലക്ഷം പേർ അമ്പലനടിയിൽ എത്തി’; കണക്കുകൾ പുറത്ത്
പൃഥ്വിരാജ്- ബേസിൽ ജോസഫ് എന്നിവരെ പ്രധാനവേഷത്തിലെത്തിച്ച് ഇറങ്ങിയ കോമഡി ഫാമിലി ചിത്രം ഗുരുവായൂർ അമ്പലനടയിൽ വൻ ഹിറ്റായി മാറിയിരിക്കുകയാണ്. അമ്പരപ്പിക്കുന്ന കുതിപ്പാണ് ഗുരുവായൂർ അമ്പലനടയിൽ ആഗോളതലത്തിൽ നടത്തുന്നത്. ചിത്രം ഇതുവരെ 86 കോടി രൂപയിലധികം നേടിയിട്ടുണ്ട് എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട്. 44.83 കോടി ഇതുവരെ കേരളത്തിൽ നിന്ന് മാത്രം നേടിയിട്ടുണ്ട്. ഇപ്പോൾ ചിത്രം ഇതുവരെ അരക്കോടിയോളം പേർ കണ്ടുവെന്ന് അറിയിക്കുകയാണ് നിർമ്മാതാക്കൾ. ചിത്രത്തിലെ താരങ്ങൾ എല്ലാം അണിനിരക്കുന്ന പോസ്റ്ററിനൊപ്പം ‘കലക്കി ഈ കല്ല്യാണം, 50 ലക്ഷം […]
മമ്മൂട്ടിക്ക് ശേഷം ഫഹദും ചാക്കോച്ചനും; അമൽ നീരദ് ചിത്രം ബോഗയ്‍ൻവില്ല ഉടൻ
സംവിധായകൻ അമൽ നീരദിന്റെ ഏറ്റവും പുതിയ ചിത്രത്തിന് വേണ്ടി ഏറെ ആകാംക്ഷയോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്. ചാക്കോച്ചന്റെയും ഫഹദിന്റെയും ജ്യോതിർമയിയുടെയും കഥാപാത്രങ്ങളുടെയടക്കം ഫസ്റ്റ് ലുക്ക് പുറത്ത് വിട്ടതോടെ ആ ആകാംക്ഷ ഇരട്ടിയായി. തോക്കേന്തി രൂക്ഷ ഭാവത്തിലാണ് മൂവരെയും ഫോട്ടോയിൽ കാണാൻ സാധിക്കുന്നത്. ബോഗയ്‍ൻവില്ല എന്ന് അമൽ നീരദിന്റെ ചിത്രത്തിന് പേരിട്ടിരിക്കുകയാണ്. സംവിധായകൻ അമൽ നീരദിന്റെ ചിത്രമായി ഒടുവിൽ എത്തിയത് മമ്മൂട്ടിയുടെ ഭീഷ്‍മ പർവമാണ്. നായകൻ മമ്മൂട്ടിയുടെ എക്കാലത്തെയും ഹിറ്റ് ചിത്രമായി മാറാൻ ഭീഷ്‍മ പർവത്തിന് സാധിച്ചിരുന്നു. സ്റ്റൈലിഷായി നിറഞ്ഞാടിയിരുന്നു […]
2024ൽ വിജയത്തിന്റെ ഭാഗമായ മലയാള സിനിമകൾ; ഇനി ഒടിടിയിൽ കാണാം
2024 മലയാള സിനിമയ്ക്ക് പ്രിയപ്പെട്ട വർഷമാണ്. നിരവധി ഹിറ്റ് ചിത്രങ്ങളാണ് ഈ വർഷം തിയേറ്ററിൽ എത്തിയത്. എന്നാൽ ചില നല്ല ചിത്രങ്ങൾ പ്രതീക്ഷിച്ചത്ര വിജയം കാണാതിരിക്കുകയും ചെയ്തു. ഇതിനിടെ വിനീത് ശ്രീനിവാസന്റെ സംവിധാനത്തിൽ എത്തിയ ‘വർഷങ്ങൾക്ക് ശേഷം’ സിനിമ ഒ.ടി.ടിയിൽ എത്തിയിരിക്കുകയാണ്. ഏപ്രിൽ 11ന് തിയേറ്ററുകളിൽ എത്തിയ ചിത്രം സോണി ലിവിലാണ് സ്ട്രീമിംഗ് ആരംഭിച്ചിരിക്കുന്നത്. വർഷങ്ങൾക്ക് ശേഷത്തിന് പിന്നാലെ ജൂണിൽ രണ്ട് സിനിമകൾ കൂടി ഒ.ടി.ടിയിലെത്താൻ പോവുകയാണ്. ടൊവിനോ തോമസ്, ഭാവന എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ലാൽ […]
നാലാം ആഴ്ചയിലും കുതിപ്പ് തുടർന്ന് ഗുരുവായൂർ അമ്പലനടയിൽ; പ്രദർശനം തുടരുന്നത് 190ലധികം തിയേറ്ററുകളിൽ
പൃഥ്വിരാജ്- ബേസിൽ ജോസഫ് കൂട്ടുകെട്ടിലിറങ്ങിയ ഗുരുവായൂർ അമ്പലനടയിൽ എന്ന ചിത്രം തിയേറ്ററുകളിൽ കുതിപ്പ് തുടരുകയാണ്. ചിത്രം ഇതുവരെ 86 കോടി രൂപയിലധികം നേടിയിട്ടുണ്ട് എന്നാണ് റിപ്പോർട്ട്. പൃഥ്വിരാജിന്റെ ഗുരുവായൂർ അമ്പലനടയിൽ നാലാം ആഴ്‍ചയിലും ആഗോളതലത്തിൽ പ്രദർശനം നടത്തുന്നത് 190ലധികം തിയറ്ററുകളിലാണെന്നത് വിജയത്തിന്റെ പ്രസക്തി വർദ്ധിപ്പിക്കുന്നു. കേരളത്തിൽ നിന്ന് 2024ലെ ഓപ്പണിംഗ് കളക്ഷനിൽ ഗുരുവായൂർ അമ്പലനടയിൽ മൂന്നാം സ്ഥാനത്താണെന്നാണ് കളക്ഷൻ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. പൃഥ്വിരാജ് നായകനായ ആടുജീവിതം 5.83 കോടി രൂപ നേടി കേരളത്തിൽ രണ്ടാമതുണ്ടെന്നാണ് കളക്ഷൻ റിപ്പോർട്ടുകൾ […]
കാത്തിരിപ്പിന് വിരാമം, പ്രഭാസ് – നാഗ് അശ്വിൻ ചിത്രം ‘കൽക്കി 2898AD’ ട്രെയിലർ ജൂൺ 10ന്
ആരാധകർ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് പ്രഭാസ് – നാഗ് അശ്വിൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ‘കൽക്കി 2898 AD’. വൈജയന്തി മൂവീസിന്റെ ബാനറിൽ അശ്വിനി ദത്ത് നിർമ്മിക്കുന്ന ചിത്രത്തിന്റെ ട്രെയിലർ ജൂൺ 10ന് അണിയറപ്രവർത്തകർ പുറത്തുവിടും. ഇന്ത്യയിൽ തന്നെ ഏറ്റവും അധികം പ്രേക്ഷകർ കാത്തിരിക്കുന്ന ചിത്രത്തിന്റെ ട്രെയിലറിനായി കാത്തിരിക്കുകയാണ് പ്രേക്ഷകർ. ചിത്രം ജൂൺ 27നാണ് തിയേറ്ററിലെത്തുക. റിലീസിന് മുൻപ് തന്നെ ചരിത്രങ്ങൾ സൃഷ്ടിക്കുന്ന ചിത്രം പുതു ചരിത്രം സൃഷ്ടിക്കുകയാണ്. ഇന്ത്യയിൽ തന്നെ ആദ്യത്തെ ആനിമേഷൻ സീരീസ് സ്ക്രീനിങ്ങ് […]