Artist
”മമ്മൂക്ക ചെയ്യുന്നതിൽ നാണക്കേട് തോന്നേണ്ട കാര്യമില്ല, ഞാനിപ്പോൾ ആ രീതിയാണ് പിന്തുടരുന്നത്”; മനസ് തുറന്ന് കാളിദാസ് ജയറാം
തെന്നിന്ത്യൻ പ്രേക്ഷകർക്ക് പ്രിയങ്കരനായ നടനാണ് കാളിദാസ് ജയറാം. വളരെ സിംപിൾ ആയ വ്യക്തിത്വത്തിനുടമായാണ് ഈ താരപുത്രനെന്ന് ഇയാളുടെ അഭിമുഖങ്ങളിൽ നിന്നും മനസിലാക്കാം. ലോകേഷ് കനകരാജ് ഒരുക്കിയ കമൽഹാസൻ ചിത്രം വിക്രമാണ് കാളിദാസിന്റേതായി ഒടുവിൽ പുറത്തിറങ്ങിയത്. ബാലതാരമായി സിനിമയിലെത്തിയ താരം 2018ൽ പുറത്തിറങ്ങിയ പൂമരം എന്ന സിനിമയിലായിരുന്നു ആദ്യമായി നായക കഥാപാത്രത്തെ അവതരിപ്പിച്ചത്. ഇപ്പോൾ മലയാളത്തേക്കാളേറെ തമിഴിൽ സജീവമായ കാളിദാസ്, നടൻ മമ്മൂട്ടിയെക്കുറിച്ച് സംസാരിക്കുകയാണ്. തനിക്ക് ഏറെ ഇഷ്ടമുള്ള നടനാണ് മമ്മൂട്ടിയെന്നും അദ്ദേഹം ഇപ്പോഴും പല സംവിധായകരിൽ നിന്നും […]
അന്ന് സുബ്ബലക്ഷ്മിയെ ദിലീപ് കരയിപ്പിച്ചു; ഷൂട്ടിങ് ലൊക്കേഷനിൽ നടന്ന സംഭവത്തെ കുറിച്ച് നടിയുടെ വാക്കുകൾ…
ഒരുപിടി നല്ല വേഷങ്ങൾ മലയാളികൾക്ക് സമ്മാനിച്ച് നടി ആർ സുബ്ബലക്ഷ്മി വിടവാങ്ങിയിരിക്കുകയാണ്. സംഗീതജ്ഞയെന്ന നിലയിലും പേരുകേട്ട സുബ്ബലക്ഷ്‍മിയുടെ അന്ത്യം സംഭവിച്ചത് തിരുവന്തപുരത്തെ ഒരു സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു. നന്ദനം, രാപ്പകൽ, കല്യാണ രാമൻ തുടങ്ങിയ നിരവധി ഹിറ്റുകളില്‍ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തിരുന്നു. ഇപ്പോൾ താരം നേരത്തെ നൽകിയ ഒരു അഭിമുഖത്തിൽ നടൻ ദിലീപിനെക്കുറിച്ച് പറഞ്ഞ വാക്കുകളാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. കല്യാണരാമന്‍ എന്ന സിനിമയിലൂടെയാണ് ദിലീപും സുബ്ബലക്ഷ്മിയും ഒരുമിച്ച് അഭിനയിക്കുന്നത്. ആ സിനിമ നടിയുടെ മൂന്നാമത്തെ പടമായിരുന്നു. ‘ചിത്രത്തില്‍ […]
മോഹൻലാലിന്റെ തിരുവനന്തപുരം ഗ്രൂപ്പും മമ്മൂട്ടിയുടെ എറണാകുളം ഗ്രൂപ്പും; മലയാള സിനിമകളിലെ ഗ്രൂപ്പുകളെക്കുറിച്ച് തുറന്ന് പറഞ്ഞ് മുകേഷ്
നടൻ മുകേഷിന്റെ മുകേഷ് സ്പീക്കിങ് എന്ന യൂട്യൂബ് ചാനൽ സിനിമാ അറിവുകളുടെ കലവറയാണ്. എൺപതുകളിലെയും മറ്റും ഒരു കുന്ന് ഓർമ്മകളുമായാണ് മുകേഷിന്റെ ഓരോ വീഡിയോയും പുറത്തിറങ്ങുക. ഇത്തവണ മലയാള സിനിമയിൽ ഒരു കാലത്ത് നിലനിന്നിരുന്ന രണ്ട് ഗ്രൂപ്പുകളെക്കുറിച്ചാണ് മുകേഷ് വിവരിച്ചത്. മമ്മൂട്ടി തന്റെ വേഷം തട്ടിക്കളഞ്ഞൊരു സംഭവത്തെ കുറിച്ചാണ് മുകേഷ് പറഞ്ഞിരിക്കുന്നത്. അക്കാലത്ത് സിനിമയില്‍ അഭിനയിക്കാന്‍ നല്ലൊരു വേഷം വന്നെങ്കിലും തനിക്കത് നഷ്ടപ്പെടാന്‍ കാരണം തടി കുറച്ചതാണെന്നും അതിന് കാരണക്കാരന്‍ മമ്മൂക്ക തന്നെയാണെന്നും മുകേഷ് പറയുന്നു. അന്ന് […]
”മമ്മൂക്കയാണ് കാസ്റ്റ് ചെയ്തത്, കാതലിലേത് കരിയർ ബെസ്റ്റ് ആണെന്ന് പറയാൻ ഞാൻ ആളല്ല”; ജോജി ജോൺ
ജിയോ ബേബി സംവിധാനം ചെയ്ത് മമ്മൂട്ടിയും ജ്യോതികയും പ്രധാനവേഷത്തിലെത്തിയ ചിത്രമാണ് കാതൽ. വ്യത്യസ്തമായ പ്രമേയം പറഞ്ഞ് വെള്ളിത്തിരയിലെത്തിയ ഈ സിനിമയ്ക്ക് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിക്കുന്നത്. ഈ സിനിമയിൽ ജോജി ജോൺ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ജ്യോതികയുടെ ഓമന എന്ന കഥാപാത്രത്തിന്റെ സഹോദരനായാണ് ജോജി അഭിനയിച്ചത്. ദിലീഷ് പോത്തൻ സംവിധാനം ചെയ്ത ജോജി എന്ന ചിത്രത്തിലൂടെ സിനിമാലോകത്തേക്ക് കടന്നു വന്ന ജിജോ ജോണിനെ എല്ലാവർക്കും പരിചയമുണ്ടാകും. ജോജിക്ക് ശേഷം സൗദി വെള്ളക്ക, ബ്രോ ഡാഡി തുടങ്ങിയ […]
ഫോളോവേഴ്സിന്റെ എണ്ണം കൂട്ടണം; വീട്ടുജോലിക്കാരിക്കൊപ്പം ലൈവിൽ വന്ന് അല്ലു അർജുൻ
2021-ൽ റിലീസ് ചെയ്ത പുഷ്പ എന്ന ചിത്രത്തോടെയാണ് നടൻ അല്ലു അർജുന്റെ ഭാവി മാറുന്നത്. ഈ സിനിമയോടെ നടൻ പാൻ ഇന്ത്യൻ താരമെന്ന നിലയിൽ വളരെയേറെ ആഘോഷിക്കപ്പെട്ടു. ‘പുഷ്പ’യുടെ രണ്ടാം ഭാഗമാണ് റിലീസിന് തയ്യാറെടുക്കുന്ന അല്ലു അർജുന്റെ ഏറ്റവും പുതിയ ചിത്രം. ഇപ്പോൾ അല്ലു അർജുന്റെ ഒരു പുതിയ വീഡിയോ ആണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുന്നത്. വീട്ടിൽ ജോലി ചെയ്യുന്ന അശ്വിനി എന്ന പെൺകുട്ടിയ്‌ക്കൊപ്പമാണ് അല്ലു അർജുൻ വീഡിയോയിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. അല്ലു അർജുന്റെ മകൾ അല്ലു അർഹയുടെ ആയയാണ് […]
”മമ്മൂക്ക തന്റെ താരമൂല്യമുപയോഗിച്ച് വ്യത്യസ്തമായ സിനിമകൾ കാണാൻ പ്രേക്ഷകരെ തിയേറ്ററിലേക്കെത്തിക്കുന്നു”; ബേസിൽ ജോസഫ്
കഥയ്ക്ക് പ്രാധാന്യം നൽകുന്ന സിനിമകളാണ് മലയാള സിനിമയുടെ മുഖമുദ്ര. ഈയിടയായി ആ പ്രവണത കൂടി വരുന്നുണ്ട്. പ്രമേയത്തിൽ വ്യത്യസ്തത കൊണ്ട് വന്ന് പ്രേക്ഷകർക്ക് വിയത്യസ്തമായ സിനിമാനുഭവങ്ങൾ സമ്മാനിക്കാൻ സംവിധായകർ ശ്രമിക്കുന്നു. ഈ കാരണത്താൽ തന്നെ മലയാള സിനിമകൾ ലോകവ്യാപകമായി ചർച്ച ചെയ്യുന്നുമുണ്ട്. ഇപ്പോൾ മമ്മൂട്ടിയുടെ വ്യത്യസ്ത ജോണറുകളിലുള്ള സിനിമകളെക്കുറിച്ച് പറയുകയാണ് നടനും സംവിധായകനുമായ ബേസിൽ ജോസഫ്. മമ്മൂക്ക തന്റെ താരമൂല്യം ഉപയോഗിച്ച് വ്യത്യസ്തമായ സിനിമകളിൽ അഭിനയിച്ച് പ്രേക്ഷകരെ തിയേറ്ററിലേക്കെത്തിക്കുകയാണ് എന്നാണ് ബേസിൽ പറഞ്ഞത്. ഗലാട്ട പ്ലസിലെ മെഗാ […]
എല്ലാവരും പ്രതികരിച്ച് തുടങ്ങിയാൽ അനുകരണം നിർത്തും, അശോകനെ ഇനി അനുകരിക്കില്ലെന്ന് അസീസ് നെടുമങ്ങാട്…
സ്റ്റേജ് പ്രോഗ്രാമുകളിലൂടെയും റിയാലിറ്റി ഷോകളിലൂടെയും പ്രശസ്തനായ താരമാണ് അസീസ് നെടുമങ്ങാട്. ഈയിടെയിറങ്ങുന്ന മലയാള സിനിമകളിലെല്ലാം സജീവ സാന്നിധ്യമാണദ്ദേഹം. ജയ ജയ ഹേ, കണ്ണൂർ സ്ക്വാഡ് തുടങ്ങിയ ചിത്രങ്ങളിൽ അസീസിന്റെ പ്രകടനം ഏറെ പ്രേക്ഷകപ്രശംസ നേടിയിരുന്നു. ഇപ്പോൾ അദ്ദേഹത്തിനെതിരെ നടൻ അശോകൻ പറഞ്ഞ പ്രസ്താവനയും അതിന് അസീസ് നൽകിയ മറുപടിയുമാണ് ശ്രദ്ധേയമാകുന്നത്. നടൻ അശോകനെ ഇനി വേദികളിൽ അനുകരിക്കില്ലെന്നാണ് അസീസ് നെടുമങ്ങാട് പറഞ്ഞത്. അസീസ് തന്നെ അനുകരിക്കുന്നത് മോശമായിട്ടാണെന്ന് നേരത്തെ അശോകൻ പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് അശോകനെ അനുകരിക്കില്ല […]
“മറ്റു നടന്മാർക്ക് കിട്ടുന്ന പോലെ ഒരു Hate മമ്മൂട്ടിക്ക് കിട്ടുന്നില്ല?” കാരണം
വേഷപ്പകര്‍ച്ചകളാലും തെരഞ്ഞാടുപ്പുകളാലും മമ്മൂട്ടി വിസ്മയിപ്പിച്ച വര്‍ഷമാണ് 2023. പാപമെന്ന് മതങ്ങളും വൃത്തികേടെന്ന് സദാചാര സംരക്ഷകരും തലമുറകളെ പറഞ്ഞു പഠിപ്പിച്ച സ്വവര്‍ഗാനുരാഗത്തിന്റെ കഥ പറഞ്ഞ് കാതല്‍ കയ്യടി നേടുമ്പോള്‍ പ്രകടനം കൊണ്ട് അമ്പരപ്പിക്കുകയാണ് മമ്മൂട്ടി. ഇനിയൊരിക്കലും അദ്ദേഹത്തെ നടനെന്ന് വിശേഷിപ്പിക്കേണ്ടതില്ല. ഒരു പേര്, ഒരേയൊരു പേര്, മമ്മൂട്ടി എന്ന് മാത്രം മതി. അതിലുണ്ട് എല്ലാം. തനിയാവര്‍ത്തനത്തിലെ ബാലന്‍മാഷ് മുതല്‍ക്ക് മാത്യു ദേവസി വരേക്ക് നീളുന്ന കഥാപാത്രങ്ങളുടെ പകര്‍ന്നാട്ടങ്ങള്‍ ആ പേരില്‍ തന്നെയുണ്ട്. മമ്മൂട്ടി കരഞ്ഞാല്‍ പ്രേക്ഷകനും കരയുമെന്ന ചരിത്ര […]
”മമ്മൂട്ടി കരയുമ്പോൾ ഹൃദയം തകർന്ന് പോകും, തന്റെ പാഷനോട് സത്യസന്ധനായ സൂപ്പർ താരം”; മനസ് തുറന്ന് അന്ന ബെൻ
സമൂഹത്തിൽ ചെറിയ തോതിലെങ്കിലും മാറ്റം വരുത്താൻ പാകത്തിലുള്ള ചിന്തകൾ പ്രസരിപ്പിക്കുന്നവയാണ് ജിയോബേബി സിനിമകൾ. ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ, ഫ്രീഡം ഫൈറ്റ് തുടങ്ങിയ സിനിമകൾക്ക് ശേഷം അദ്ദേഹം പ്രേക്ഷകരിലേക്കെത്തിച്ച ചിത്രമാണ് കാതൽ ദി കോർ. ഈ സിനിമയ്ക്ക് മലയാളത്തിന് പുറത്ത് നിന്ന് വരെ അഭിന്ദനപ്രവാഹമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. പ്രമേയത്തിലെ വ്യത്യസ്തതയ്ക്കൊപ്പം തന്നെ മമ്മൂട്ടി എന്ന നടന്റെ അസാധ്യ പെർഫോമൻസ് ആണ് അതിന് കാരണം. ഇപ്പോൾ യുവ നടിയും സംസ്ഥാന ചലച്ചിത്ര അവാർഡ് ജേതാവുമായ അന്നാ ബെനും കാതലിനെ അഭിന്ദിച്ച് രംഗത്ത് […]
എന്റെ ജീവിതത്തിൽ ഒരു പുതിയ അധ്യായം തുറക്കാൻ ഈ അവസരം നൽകിയതിന് നന്ദി മമ്മൂക്ക ; ജൊമോൾ
മമ്മൂട്ടി നായികനായി എത്തിയ ഏറ്റവും പുതിയ ചിത്രം കാതൽ നിറഞ്ഞ സദസുകളിൽ പ്രദർശനം തുടരുകയാണ്. ഓരോ ദിവസം കഴിയുന്തോറും സിനിമ കാണാൻ എത്തുന്നവരുടെ എണ്ണത്തിൽ വൻ വർദ്ധനവാണ് അനുഭവപ്പെടുന്നത്. കേരളത്തിലെ ഭൂരിഭാഗം തിയറ്ററുകളിലും എല്ലാ ഷോകളിലും ഹൗസ് ഫുൾ ആണ് എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഇപ്പോഴിതാ കാതൽ എന്ന സിനിമയിൽ ഡബ്ബിംഗ് ചെയ്തതിനെ കുറിച്ച് പറയുകയാണ് ജോമോൾ. കാതലിൽ ജ്യോതിക അവതരിപ്പിച്ച ഓമന എന്ന വേഷത്തിനാണ് ജോമോൾ ശബ്ദം നൽകിയത്. തിയറ്ററിൽ ജ്യോതികയുടെ ശബ്ദം കേട്ട് എവിടെയോ […]