Artist
ഇന്ത്യൻ ബോക്സോഫിസിനെ ഞെട്ടിപ്പിച്ച് ഹനുമാൻ; തിങ്കളഴാഴ്ചയും കളക്ഷൻ താഴേക്ക് പോയി…!
തെലുങ്കിൽ നിന്നും അപ്രതീക്ഷിത ഹിറ്റ് ഉണ്ടാക്കി മുന്നേറുകയാണ് പ്രശാന്ത് വർമ്മയുടെ തേജ സജ്ജ നായകനായ മിത്തോളജി സൂപ്പർഹീറോ ചിത്രം ഹനുമാൻ. സിനിമ മുതൽ ബോക്‌സ് ഓഫീസിൽ സ്വപ്‌ന തുല്യമായ മുന്നേറ്റം നടത്തുകയാണ്. ആദ്യദിനത്തിൽ പിന്നിലായിരുന്നെങ്കിലും നാലാം ദിനത്തിൽ എത്തുമ്പോൾ ചിത്രത്തെ പ്രേക്ഷകർ ഏറ്റെടുത്തുവെന്നാണ് കണക്കുകൾ പറയുന്നത്. ഹനുമാൻ ഒരു പാൻ ഇന്ത്യൻ ചിത്രമായിട്ടായിരുന്നു പ്രദർശനത്തിന് എത്തിയത്. ഹനുമാന്റെ ഹിന്ദി പതിപ്പിന്റെ ആകെ കളക്ഷൻ റെക്കോർഡുകളിട്ടിരിക്കുകയാണ് എന്നാണ് റിപ്പോർട്ട്. ഹിന്ദിയിൽ മാത്രമായി ഹനുമാൻ ആദ്യ ആഴ്‍ച റെക്കോർഡ് നേടി […]
മമ്മൂട്ടിയെയും ദുൽഖറിനെയും പിന്നിലാക്കി മോഹൻലാൽ; പ്രതിഫലം വാങ്ങുന്നത് ഇത്ര…!
മലയാളത്തിന്റെ സൂപ്പർതാരങ്ങളാണ് മമ്മൂട്ടിയും ദുൽഖറും. ഈയിടെയായി ഈ അച്ഛനും മോനും ചെയ്യുന്ന ചിത്രങ്ങൾ ലോകോത്തര തലത്തിൽ പ്രശംസകൾ ഏറ്റുവാങ്ങുന്നുണ്ട്. മമ്മൂട്ടിയുടെ അവസാനം ഇറങ്ങിയ ചിത്രം കാതൽ ദി കോർ ന്യൂയോർക്ക് ടൈംസിന്റെ വരെ പ്രശംസ പിടിച്ചുപറ്റി. ഇതേ നിരയേലേക്കെത്തിയ യുവതാരങ്ങളാണ് ദുൽഖർ സൽമാനും പൃഥ്വിരാജും. എന്നാൽ അടുത്തിടെ ഏറ്റവും കൂടുതൽ ഹിറ്റുകൾ സമ്മാനിച്ച നടനാണ് മമ്മൂട്ടി. ഇനി വരാനിരിക്കുന്ന അദ്ദേഹത്തിന്റെ ചിത്രങ്ങളും പ്രതീക്ഷ നൽകുന്നതാണ്. എന്നാൽ ഇത്ര താരമൂല്യത്തിൽ നിൽക്കുമ്പോൾ മലയാളത്തിൽ പ്രതിഫല കാര്യത്തിൽ മമ്മൂട്ടിയല്ല ഒന്നാമൻ. […]
”മലയാള സിനിമയിൽ ഒരു പരാജിതനായി കടന്ന് വന്ന് പിന്നീട് കൊടുങ്കാറ്റായി മാറുന്ന ഒരു നായകനെയായിരുന്നു നമ്മൾ കണ്ടത്”: മോഹൻലാലിനെക്കുറിച്ച് ജഗദീഷ്
മോഹൻലാലിന്റെ നേര് എന്ന ചിത്രം തിയേറ്ററുകളിൽ മികച്ച പ്രേക്ഷക- നിരൂപക പ്രശംസകൾ നേടി മുന്നേറിക്കൊണ്ടിരിക്കുകയാണ്. ചിത്രം ആകെ 100 കോടിയുടെ ബിസിനസ് ഉണ്ടാക്കിയെന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ. വലിയ ഹൈപ്പുകളൊന്നുമില്ലാതെ തിയേറ്ററിലെത്തിയ ചിത്രം പ്രേക്ഷകരെയുൾപ്പെടെ ഞെട്ടിച്ച് കളഞ്ഞു. ജീത്തു ജോസഫ് ആണ് സിനിമ സംവിധാനം ചെയ്തിരിക്കുന്നത്. അഡ്വക്കേറ്റ് ശാന്തി മായാദേവിയും ജീത്തു ജോസഫും ചേർന്നാണ് തിരക്കഥയെഴുതിയിരിക്കുന്നത്. മോഹൻലാൽ തിരിച്ച് വരവ് നടത്തിയ ചിത്രമാണ് നേര് എന്നും പൊതുവെ ചിത്രത്തെക്കുറിച്ച് അഭിപ്രായമുണ്ട്. ജഗദീഷും അനശ്വര രാജനുമെല്ലാം മികച്ച പ്രകടനമാണ് […]
”അയാൾ എന്റെ കാലിൽ വീണു, കരഞ്ഞു, മമ്മൂട്ടിക്ക് ഇവിടെയും ആരാധകർ ഉണ്ടോയെന്നാണ് ചിന്തിച്ചത്, എന്നാൽ…”; അനുഭവം വെളിപ്പെടുത്തി താരം
കഥാപാത്രമായി മാറാനുള്ള മമ്മൂട്ടിയുടെ കഴിവ് അസാധ്യമാണ്. സ്ക്രീനിന് മുൻപിലെത്തിയാൽ ആ നടനിൽ എവിടെയും തന്റെ സ്വത്വം കാണാൻ കഴിയില്ല. കഥാപാത്രത്തോട് മുഴുവനായും ഇഴുകിച്ചേരും. വളരെ കാലം മുൻപേ ഇദ്ദേഹം ഇങ്ങനെത്തന്നെയാണ്. അദ്ദേഹത്തിലെ നടൻറെ വ്യത്യസ്തയാർന്ന പകർന്നാട്ടങ്ങൾക്ക് ഉദാഹരങ്ങൾ നിരവധിയാണ്. അംബേദ്കർ എന്ന സിനിമയിലേത് ഇത്തരത്തിൽ താരത്തിന് ഏറെ പ്രശംസ നേടിക്കൊടുത്ത ചിത്രമാണ്. ചിത്രത്തിൽ ഡോ. ബാബാസാഹേബ് അംബേദ്കർ ആയി മമ്മൂട്ടി പകർന്നാടി. ഈ ചിത്രത്തിലൂടെ ദേശീയ ചലച്ചിത്ര അവാർഡിൽ മികച്ച നടനുള്ള പുരസ്കാരം അദ്ദേഹം സ്വന്തമാക്കുകയും ചെയ്തിരുന്നു. […]
“ഒരാൾ എയ്ഞ്ചൽ, മറ്റൊരാൾ പിശാച് ,ഒരേ സ്രഷ്ടാവ് ” ; ബോക്‌സ് ഓഫീസിലും സമാനമായ ആഘാതം
മിഥുൻ മാനുവൽ തോമസ്, ഈ പേര് ഇന്ന് മലയാള സിനിമയ്ക്ക് ഒരു പ്രതീക്ഷയാണ്. മിനിമം ഗ്യാരന്റി ഉള്ളൊരു സിനിമയാകും അത് എന്നതാണ് ആ ആശ്വാസം. സംവിധായകനായും തിരക്കഥാകൃത്തായും മലയാള സിനിമയിൽ നിറഞ്ഞു നിൽക്കുന്ന മിഥുന്റേതായി ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ചിത്രം ‘ഓസ്‍ലർ’ ആണ്. ഒരു മെഡിക്കല്‍ സസ്‍പെൻസ് ത്രില്ലര്‍ ചിത്രമായിട്ടാണ് ഓസ്‍ലര്‍ എത്തിയത്. ജയറാമിന് മലയാളത്തിലേക്ക് വൻ തിരിച്ചുവരവിന് കളമൊരുക്കിയ ചിത്രത്തിൽ മമ്മൂട്ടി ഉണ്ട് എന്നതും ഏറെ ശ്രദ്ധേയമാണ്. മമ്മൂട്ടിയുടെ നിര്‍ണായക അതിഥി വേഷവും ചിത്രത്തിനറെ ഹൈപ്പില്‍ […]
”സുരേഷ് ഗോപിയെ വരെ ആ റോളിലേക്ക് ആലോചിച്ചിരുന്നു, മമ്മൂക്ക യാദൃശ്ചികമായി വന്നതാണ്”; ഓസ്ലറിനെക്കുറിച്ച് ജയറാം
ജയറാം നായകനായ എബ്രഹാം ഓസ്ലർ എന്ന ചിത്രം വൻ സാമ്പത്തിക നേട്ടം കൈവരിച്ച് കൊണ്ട് മുന്നേറുകയാണ്. ദിവസങ്ങൾ കൊണ്ട് തന്നെ ചിത്രം പത്ത് കോടിയിലേക്ക് കുതിക്കും. ഇതിൽ അതിഥി വേഷത്തിൽ നടൻ മമ്മൂട്ടിയും അഭിനയിച്ചിട്ടുണ്ട്. മമ്മൂട്ടിയുടെ കാമിയോ റോൾ ആരാധകർ ആഘോഷമാക്കുകയാണ്. ഡോ. ജോസഫ് അലക്‌സാണ്ടർ എന്ന കഥാപാത്രമായാണ് മമ്മൂട്ടി ചിത്രത്തിൽ വേഷമിട്ടത്. എന്നാൽ അലക്‌സാണ്ടർ എന്ന കഥാപാത്രത്തിനായി ആദ്യം പരിഗണിച്ചത് മമ്മൂട്ടിയെ ആയിരുന്നില്ല എന്നാണ് ജയറാം ഇപ്പോൾ പറയുന്നത്. മനോരമ ന്യൂസിലെ നേരെ ചൊവ്വ പരിപാടിയിലാണ് […]
”ഈ വെല്ലുവിളി ഏറ്റെടുക്കുമോ?, ഞാനിതിനെ വാലിബൻ ചലഞ്ചെന്ന് വിളിക്കും”; പ്രേക്ഷകരെ വെല്ലുവിളിച്ച് മോഹൻലാൽ
ആരാധകർ മലൈക്കോട്ടെ വാലിബന്റെ റിലീസിന് വേണ്ടി കാത്തിരിപ്പ് തുടങ്ങിയിട്ട് നാളേറെയായി. ഇതിനിടെ ടീസർ കൂടി പുറത്ത് വന്നതോട് കൂടി ഏവരും അക്ഷമരായി മാറിയിരിക്കുകയാണ്. ഇപ്പോഴിതാ സിനിമ റിലീസിനോടടുക്കുമ്പോൾ വാലിബൻ ചലഞ്ചുമായി രംഗത്തെത്തിയിരിക്കുകയാണ് മോഹൻലാൽ. നിങ്ങൾ സ്വീകരിക്കുമോ, എന്ന കുറിപ്പോടെയാണ് മോഹൻലാൽ വീഡിയോ പങ്കുവച്ചിരിക്കുന്നത്. ഒരു ഡൗൾ കേബിൾ മെഷിനിൽ താരം വ്യായാമം ചെയ്യുന്ന രംഗമാണ് വീഡിയോയിൽ. ടീസറിൽ ഉണ്ടായിരുന്ന ‘കൺകണ്ടത് നിജം, കാണാത്തത് പൊയ്.. നീ കണ്ടതെല്ലാം പൊയ്, ഇനി കാണപ്പോവുത് നിജം’… എന്ന് തുടങ്ങുന്ന മോഹൻലാലിന്റെ […]
മലയാളത്തിലെ എണ്ണം പറഞ്ഞ കുറ്റാന്വേഷണ സിനിമകളിലേക്കുള്ള പുത്തൻ എൻട്രിയാകുമോ ‘അന്വേഷിപ്പിൻ കണ്ടെത്തും’! ടീസറിന് പിന്നാലെ സോഷ്യൽമീഡിയയിൽ ചർച്ചകള്‍
ടൊവിനോ തോമസ് പോലീസ് കഥാപാത്രമായെത്തുന്ന ‘അന്വേഷിപ്പിൻ കണ്ടെത്തും’ എന്ന ചിത്രം ഫെബ്രുവരിന് 9ന് റിലീസിനായി ഒരുങ്ങുകയാണ്. സിനിമയുടെ സ്വഭാവം എന്തെന്ന് മനസ്സിലാക്കും വിധത്തിലുള്ള ടീസർ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയതോടെ ചൂടുപിടിച്ച ചർച്ചകളാണ് സോഷ്യൽമീഡിയയിൽ നടക്കുന്നത്. ഒട്ടേറെ സൂപ്പർ ഹിറ്റ് കുറ്റാന്വേഷണ സിനിമകള്‍ സ്വന്തമായുള്ള മലയാള സിനിമാ ഇൻഡസ്ട്രിയിലേക്കുള്ള പുത്തൻ എൻട്രിയായിരിക്കും ഈ ടൊവിനോ ചിത്രമെന്നാണ് പ്രേക്ഷകരേവരുടേയും കണക്കുകൂട്ടൽ. “ചോദിക്കുവിൻ, നിങ്ങൾക്കു ലഭിക്കും; അന്വേഷിക്കുവിൻ നിങ്ങൾ കണ്ടെത്തും; മുട്ടുവിൻ, നിങ്ങൾക്കു തുറന്നുകിട്ടും” എന്ന ബൈബിള്‍ വാചകത്തിൽ നിന്ന് കടമെടുത്ത […]
”സൂപ്പർസ്റ്റാറുകൾ ഇന്നത് ചെയ്യണം, ചെയ്യണ്ട എന്ന് പറയാൻ പാടില്ല, എനിക്കിപ്പോഴും ആർത്തി അവസാനിച്ചിട്ടില്ല”; മമ്മൂട്ടി
മമ്മൂട്ടി കഥാപാത്രനിർണയത്തിൽ കാണിക്കുന്ന വ്യത്യസ്തതയും സൂക്ഷ്മതയുമാണ് ഇപ്പോൾ തെന്നിന്ത്യൻ സിനിമാലോകം ചർച്ച ചെയ്യുന്നത്. പേരൻപ്, കാതൽ, കണ്ണൂർ സ്ക്വാഡ് എന്നീ വ്യത്യസ്ത ജോണറിലുള്ള സിനിമകൾ ഇറങ്ങിയത് അടുത്തടുത്താണ്. ഇവ മൂന്നും ഏറെ ശ്രദ്ധനേടിയിരുന്നു. കാതൽ എന്ന സിനിമയിലെ ഹോമോസെക്വഷലായ മാത്യു എന്ന കഥാപാത്രം ഏറെ പ്രേക്ഷകപ്രശംസ പിടിച്ച് പറ്റി. കഴിഞ്ഞ ദിവസം വരെ സോഷ്യൽ മീഡിയ ചർച്ചകളിൽ നിറഞ്ഞു നിന്നത് സ്വവർഗരതിയെ കുറിച്ച് സംസാരിച്ച മമ്മൂട്ടി ചിത്രം കാതൽ ആയിരുന്നു. ‘കാതൽ’ ചിത്രത്തിന് പിന്നാലെ ‘എബ്രഹാം ഓസ്‌ലറും’, […]
”മമ്മൂക്ക, ഉമ്മ, എനിക്ക് വേണ്ടി വന്ന് ഈ കഥാപാത്രം ചെയ്തു തന്നതിന്’’: ഓസ്ലറിൽ അഭിനയിച്ചതിന് മമ്മൂട്ടിയോട് നന്ദി പറഞ്ഞ് ജയറാം
ഒരിടവേളയ്ക്ക് ശേഷം ജയറാം മലയാള സിനിമയിൽ ശക്തമായ തിരിച്ച് വരവ് നടത്തിയ സിനിമയാണ് ഓസ്ലർ. മിഥുൻ മാന്വൽ തോമസ് സംവിധാനം ചെയ്ത ഈ ചിത്രം മികച്ച പ്രതികരണങ്ങൾ നേടിക്കൊണ്ട് തിയേറ്ററിൽ മുന്നേറുകയാണ്. ഇതിനിടെ മമ്മൂട്ടിക്ക് നന്ദി പറഞ്ഞ് രംഗത്തിയിരിക്കുകയാണ് ജയറാം. ചിത്രത്തിൽ അതിഥി വേഷത്തിലെത്തി പ്രേക്ഷകരെ ആവേശത്തിരയിലാഴ്ത്തിയ മമ്മൂട്ടിക്ക് തന്റെ ഇൻസ്റ്റാഗ്രാം പേജിൽ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയായിരുന്നു ജയറാം നന്ദി അറിയിച്ചത്. ‘‘ഒരുപാട് സന്തോഷത്തോടെയും അഭിമാനത്തോടെയുമാണ് ഞാൻ ഈ വിഡിയോ ചെയ്യുന്നത്. മറ്റൊന്നിനും വേണ്ടിയല്ല, നന്ദി പറയാൻ […]