Artist
‘ചോദ്യം ഫെമിനിസ്റ്റാണോ? ഉത്തരം എപ്പോഴും പറയുന്നതുപോലെ..’ ; മീനാക്ഷി
പല വിഷയങ്ങളിലും തന്റെ നിലപാടുകൾ സമൂഹ മാധ്യമങ്ങളിലൂടെ അറിയിക്കാറുള്ള താരമാണ് മീനാക്ഷി. ഇപ്പോഴിതാ ഫെമിനിസത്തെ കുറിച്ചുള്ള തന്റെ കാഴ്ചപ്പാട് വ്യക്തമാക്കിയിരിക്കുകയാണ് മീനാക്ഷി. ഒരു സ്ത്രീ തൻ്റെ അതേ അവകാശങ്ങളുള്ള ഒരു പുരുഷനെ അവകാശങ്ങളിൽ നിന്നും വിലക്കിക്കൊണ്ട് സ്വന്തം മൂല്യങ്ങൾ നേടാൻ ശ്രമിച്ചാൽ അത് തെറ്റാണ് എന്ന് പറയുന്നിടത്താണ് തന്റെ ഫെമിനിസം എന്നാണ് മീനാക്ഷി ഫേസ്‌ബുക്കിൽ കുറിച്ചത്. “ചോദ്യം ഫെമിനിസ്റ്റാണോ….ഉത്തരം എപ്പോഴും പറയുന്നതുപോലെ എൻ്റെ ചെറിയ അറിവിൽ … ഒരു സ്ത്രീ തൻ്റെ അതേ അവകാശങ്ങളുള്ള ഒരു […]
‘നിരഞ്ജനാ’യി മോഹൻലാൽ എത്തിയ കഥ; തുറന്നുപറഞ്ഞ് സിബി മലയിൽ
27 വർഷങ്ങൾക്ക് ശേഷം വീണ്ടും തിയറ്ററിൽ എത്താൻ ഒരുങ്ങുകയാണ് സൂപ്പർ ഹിറ്റ് ചിത്രം സമ്മർ ഇൻ ബത്ലഹേം. ചിത്രം ഡിസംബർ 12ന് തിയറ്ററുകളിൽ എത്തും. സിബി മലയിൽ – രഞ്ജിത്ത് കൂട്ടുകെട്ടിലൊരുങ്ങിയ ചിത്രത്തിലെ പ്രധാന ഹൈലൈറ്റുകളിലൊന്നായിരുന്നു മോഹൻലാലിന്റെ അതിഥി വേഷം. മോഹൻലാലിന്റെ കരിയറിലെ ശക്തമായ ഈ കാമിയോ റോളിന് ഇന്നും ആരാധകർ ഏറെയാണ്. സിനിമ റീ റിലീസിന് ഒരുങ്ങുന്നതിനിടെ മോഹൻലാൽ സിനിമയിലെത്തിയതിനെ കുറിച്ച് പറയുകയാണ് സിബി മലയിൽ.സ്ക്രിപ്റ്റ് എഴുതി ഒരു ഘട്ടം കഴിഞ്ഞപ്പോഴാണ് ഇങ്ങനെ ഒരു കഥാപാത്രം […]
“എമ്പുരാൻ വിവാദങ്ങൾ എന്നെ ബാധിച്ചിട്ടില്ല..” ; പരസ്യ പ്രതികരണം നടത്തി പൃഥ്വിരാജ്
മലയാളത്തിൽ ഈ വർഷം ഏറ്റവും വലിയ പ്രീ റിലീസ് ഹൈപ്പോടെ എത്തിയ ചിത്രമായിരുന്നു പൃഥ്വിരാജ്- മോഹൻലാൽ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ‘എമ്പുരാൻ’. വമ്പൻ ക്യാൻവാസിൽ എത്തിയ ചിത്രം ആദ്യ ദിനം മുതൽ സമ്മിശ്ര പ്രതികരണങ്ങളായിരുന്നു നേടിയിരുന്നത്. കൂടാതെ സിനിമയുടെ രാഷ്ട്രീയം സംബന്ധിച്ച് നിരവധി വിവാദങ്ങളും റിലീസിന് ശേഷം ചിത്രത്തിലെ ചില ഭാഗങ്ങൾ റീ സെൻസർ ചെയ്യേണ്ടിയും വന്നിരുന്നു. ഇപ്പോഴിതാ എമ്പുരാൻ വിവാദങ്ങളിൽ ആദ്യമായി പരസ്യ പ്രതികരണം നടത്തിയിരിക്കുകയാണ് സംവിധായകൻ പൃഥ്വിരാജ്. ഏഷ്യാനെറ്റ് ന്യൂസിന് നൽകിയ അഭിമുഖത്തിലായിരുന്നു പൃഥ്വിയുടെ പ്രതികരണം. […]
“ലാലേട്ടൻ്റെ വെല്ലുവിളി സീനുകൾ മലയാളികൾക്കെന്നും ഹരമായിരുന്നു ” ; കുറിപ്പ് വൈറൽ
തലമുറകൾ പലതും മാറിവന്നു. എന്നാലും മലയാളികളുടെ ആഘോഷമാണ് നടൻ മോഹൻലാൽ. കുസൃതി നിറഞ്ഞ, നിഷ്കളങ്കമായ ചിരിയും ഒരുവശം ചരിഞ്ഞ തോളുമായി മോഹൻലാൽ മലയാളികളുടെ മനസ്സിൽ ചേക്കേറിയിട്ട് വർഷങ്ങൾ ഏറെ കഴിഞ്ഞിരിക്കുന്നു. ചിരിപ്പിച്ചും ചിന്തിപ്പിച്ചും കരയിച്ചും അത്ഭുതപ്പെടുത്തിയും മോഹൻലാൽ എന്ന നടവിസ്മയം തിരശ്ശീലയിൽ ആടിത്തീർത്തത് ഒട്ടനവധി കഥാപാത്രങ്ങൾ. തൊഴിലില്ലാതെ കഷ്ടപ്പെടുന്നവര്‍ക്കിടയില്‍ അവരിലൊരാളായും, സങ്കടപ്പെടുന്നവരുടെ കണ്ണീരൊപ്പിയും പ്രണയിനികളുടെ കാമുകനായും മോഹൻലാല്‍ കഥാപാത്രങ്ങള്‍ കൂട്ടിനെത്തി. മോഹൻലാൽ എന്ന സൂപ്പർ താരത്തെ ലാലേട്ടൻ എന്ന് മലയാളികൾ ഒരേ സ്വരത്തിൽ വിളിച്ചു. ഇപ്പോഴിതാ മോഹൻലാലിനെ […]
“പലരും പറയുന്ന പോലെ മോളിവുഡിലെ ഏറ്റവും മികച്ച 2nd ഇൻട്രോ ഉള്ള പടം 20:20 അല്ല …!അത് ബെസ്റ്റ് ആക്ടർ ആണ് “
ഫിറ്റ്നസില്‍ എക്കാലവും ഏറെ പ്രാധാന്യം കൊടുത്തിട്ടുള്ള മമ്മൂട്ടി ഈ 73-ാം വയസിലും ശരീര സംരക്ഷണത്തില്‍ ഗൗരവം കൊടുക്കുന്നുണ്ട്. സിനിമയിലെ ഏത് തരം റോളിലും തന്നിലെ അഭിനേതാവിനെ പൂര്‍ണ്ണമായും വിട്ടുനല്‍കാന്‍ അദ്ദേഹത്തിനെ പ്രാപ്തനാക്കുന്ന ഒരു ഘടകവും ഇത് തന്നെ. ഫാഷൻ ഫോട്ടോഗ്രാഫർ മാർട്ടിൻ പ്രക്കാട്ടിന്റെ സംവിധാനത്തിൽ 2010 – ഡിസംബറിൽ പുറത്തിറങ്ങിയ ബെസ്റ്റ് ആക്ടർ ചിത്രത്തിലെ മമ്മൂട്ടിയുടെ കഥാപാത്രത്തെ കുറിച്ച് പങ്കുവെച്ച കുറിപ്പ് വായിക്കാം കുറിപ്പിൻ്റെ പൂർണരൂപം പലരും പറയുന്ന പോലെ മോളിവുഡിലെ ഏറ്റവും മികച്ച 2nd […]
“എനിക്കറിയാം മമ്മൂട്ടി അങ്ങനെ ഒരു പരുക്കനോ ജാഡക്കാരനോ ഒന്നുമല്ല”; മമ്മൂസിനെ കുറിച്ച് പൊന്നമ്മ പറഞ്ഞത്
കവിയൂര്‍ പൊന്നമ്മ എന്ന പേര് കേള്‍ക്കുമ്പോള്‍ ആദ്യം മനസിലേക്ക് വരിക വലിയ വട്ടപ്പൊട്ടും നിറഞ്ഞ പുഞ്ചിരിയുമാണ്. അഭിനയത്തിലൂടെ മലയാളികളുടെ മനംകവര്‍ന്ന കലാകാരിയാണ് കവിയൂര്‍ പൊന്നമ്മ. മലയാള സിനിമയില്‍ സ്ഥിരം അമ്മ കഥാപാത്രങ്ങള്‍ ചെയ്തുകൊണ്ടിരുന്ന പൊന്നമ്മ ഒരു അസാധാരണ കലാകാരിയാണ്. സ്ഥിരമായി ഒരു കലാകാരി ഒരേ രീതിയിലുള്ള കഥാപാത്രങ്ങള്‍ അവതരിപ്പിക്കുന്നത് കാഴ്ച്ചക്കാരെ മടുപ്പിക്കാറാണ് പതിവ്, എന്നാല്‍ പൊന്നമ്മ ചെയ്ത എല്ലാ അമ്മ കഥാപാത്രങ്ങളും മലയാളികള്‍ക്ക് പ്രിയപ്പെട്ടതാണ്. ഇപ്പോഴിതാ പൊന്നമ്മയുടെ വിയോഗമുണ്ടാക്കിയ വേദനയിലാണ് സഹപ്രവര്‍ത്തകരായ താരങ്ങള്‍. താരരാജാക്കന്മാരായ മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയുമൊക്കെ […]
“പെറ്റമ്മയോളം സ്നേഹം കഥാപാത്രത്തിനും ഞാനെന്ന വ്യക്തിക്കും എക്കാലത്തും പകർന്നുതന്ന എൻ്റെ പ്രിയപ്പെട്ട പൊന്നമ്മച്ചേച്ചി”
നീണ്ട ആറ് പതിറ്റാണ്ടുകള്‍ മലയാള സിനിമയുടെ അവിഭാജ്യ ഘടകമായിരുന്ന കവിയൂര്‍ പൊന്നമ്മയുടെ വേര്‍പാട് വേദനയോടെയാണ് ചലച്ചിത്രലോകവും പ്രേക്ഷകരും കേട്ടത്. മാതൃവേഷങ്ങളിലൂടെ പ്രേക്ഷകരുടെ മനസിലേക്ക് കടന്ന അഭിനേത്രിയുടെ വിയോഗം ഇന്ന് വൈകിട്ട് ആയിരുന്നു. ഇപ്പോഴിതാ ഒട്ടേറെ ശ്രദ്ധേയ ചിത്രങ്ങളില്‍ കവിയൂര്‍ പൊന്നമ്മയുടെ കഥാപാത്രത്തിന്‍റെ മകനായി സ്ക്രീനില്‍ എത്തിയ മോഹന്‍ലാല്‍ ആദരാഞ്ജലികള്‍ നേര്‍ന്ന് എത്തിയിരിക്കുകയാണ്. ക്യാമറയ്ക്ക് പുറത്തും തനിക്ക് അമ്മയെപ്പോലെയായിരുന്നു കവിയൂര്‍ പൊന്നമ്മയെന്ന് മോഹന്‍ലാല്‍ പറയുന്നു. സോഷ്യല്‍ മീഡിയയിലൂടെയാണ് മോഹന്‍ലാലിന്‍റെ കുറിപ്പ്. കുറിപ്പിൻ്റെ പൂർണരൂപം അമ്മയുടെ വിയോഗത്തിൻ്റെ വേദനയിൽ കുറിക്കുന്നതാണ് […]
‘ കരിയർ ബെസ്റ്റ് പെർഫോമൻസ് ഓഫ് ടോവിനോ തോമസ് ‘
പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ടോവിനോ ചിത്രം എആര്‍എം തീയറ്ററുകളില്‍ എത്തി. വലിയ ആവേശമാണ് സിനിമ സൃഷ്ടിക്കുന്നത് എന്നാണ് ആദ്യ പ്രേക്ഷക പ്രതികരണങ്ങള്‍ വ്യക്തമാക്കുന്നത്. ആദ്യ ഷോ കഴിഞ്ഞതോടെ സോഷ്യല്‍ മീഡിയയില്‍ ചിത്രത്തിന്‍റെ പ്രതികരണങ്ങള്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങി. ഒരു ദൃശ്യ വിരുന്നാണ് ചിത്രം എന്നാണ് പലരും എക്സിലും മറ്റും അഭിപ്രായപ്പെടുന്നത്. ചിത്രത്തില്‍ ടൊവിനോയെയും പലരും പുകഴ്ത്തുന്നുണ്ട്. ബ്ലോക് ബസ്റ്റര്‍ ടാഗ് നല്‍കുന്നവരും ഉണ്ട്. ആദ്യ പകുതിയെക്കാള്‍ രണ്ടാം പകുതി ഗംഭീരം എന്ന് പറയുന്നവരും ഏറെയാണ്. ഇതിൽ ടൊവിനോയുടെ […]
മലയാളത്തിൻ്റെ നിത്യയൗവനം 73- ൻ്റെ നിറവിൽ
മലയാള സിനിമയുടെ നിത്യ യൗവനം പി.ഐ. മുഹമ്മദ് കുട്ടി എന്ന നമ്മുടെ സ്വന്തം മമ്മൂട്ടിക്ക് ഇന്ന് 73 വയസ്സ്. പ്രായം കൂടുന്തോറും ഗ്ലാമര്‍ കൂടുന്ന അത്ഭുത പ്രതിഭാസമെന്നാണ് അദ്ദേഹത്തെ ഏവരും വാഴ്ത്താറുള്ളത്. ആലപ്പുഴ ജില്ലയിലെ ചന്തിരൂർ എന്ന സ്ഥലത്താണ് 1951 സെപ്റ്റംബർ ഏഴിന് ജനനം. കോട്ടയം ജില്ലയിലെ വൈക്കത്തിനടുത്തുള്ള ചെമ്പ് എന്ന സ്ഥലത്തായിരുന്നു അദ്ദേഹം വളർന്നത്. ഇസ്മയിൽ-ഫാത്തിമ ദമ്പതികളുടെ മൂത്ത മകൻ. അഭിഭാഷകനായി യോഗ്യത നേടിയെങ്കിലും രണ്ടു വർഷം മാത്രമായിരുന്നു മഞ്ചേരിയിൽ അഭിഭാഷക ജോലി ചെയ്തത്. ശേഷം […]
യുവ സൂപ്പര്‍ ഹിറ്റ് സംവിധായകൻ്റെ കൂടെ മലയാളത്തിലേക്ക് ദുല്‍ഖര്‍ മടങ്ങിവരുന്നു
മലയാളത്തിലെ യുവതാരങ്ങള്‍ക്കിടയില്‍ സ്വന്തമായി ഒരു ഇടം ഉണ്ടാക്കിയ വ്യക്തിയാണ് ദുൽഖർ സൽമാൻ. അതിനൊപ്പം തന്നെ താരം തെന്നിന്ത്യയിലും ബോളിവുഡിലും എല്ലാം സാന്നിധ്യം അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഇറങ്ങിയ കിംഗ് ഓഫ് കൊത്ത എന്ന ചിത്രത്തിന് ശേഷം മലയാള ചിത്രങ്ങളില്‍ നിന്നും ഒരു ഇടവേളയിലാണ് ദുല്‍ഖര്‍. അതേ സമയം തെലുങ്കില്‍ അടക്കം താരം സജീവമാണ്. ഇപ്പോഴിതാ മലയാളത്തിലേക്ക് താരം തിരിച്ചുവരുന്നു എന്നാണ് പുതിയ വിവരം. 2024 അവസാനത്തോടെ ദുല്‍ഖര്‍ മലയാളം പ്രൊജക്ടുമായി എത്തും എന്നാണ് വിവരം. കഴിഞ്ഞ വര്‍ഷം […]