നാളെയാണ് കേരളത്തിലെ ഫസ്റ്റഡേ റെക്കോർഡ് തൂത്തുവാരിയ ലിയോ റിലീസ്
ചരിത്ര വിജയമായിരിക്കും ലിയോയെന്നാണ് പ്രതീക്ഷ. ലിയോയ്‍ക്ക് ലഭിക്കുന്നതും അത്രയും ഹൈപ്പാണ്. തമിഴ്‍നാട്ടില്‍ മാത്രമല്ല ലോകമെമ്പാടും വിജയ് ചിത്രം ലിയോ റിലീസ് ചെയ്യുന്നുണ്ട്. ലിയോയുടെ റിലീസ് ഒക്ടോബര്‍ 19നാണ്. കേരളത്തില്‍ പുലര്‍ച്ചെ നാല് മണിക്ക് ചിത്രത്തിന് പ്രദര്‍ശനം ആരംഭിക്കും. ഇതിനകം വിജയ്‍യുടെ ലിയോ 100 കോടി രൂപ നേടിയിട്ടുണ്ട്. വിജയ് നായകനായി എത്തുന്ന ലിയോയ്‍ക്ക് അഡ്വാൻസ് ടിക്കറ്റ് ബുക്കിംഗില്‍ മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്. നാളെ പ്രദർശനത്തിനെത്തുന്ന ലിയോയെക്കുറിച്ച് സിനിഫൈൽ ഗ്രൂപ്പിൽ വന്ന കുറിപ്പാണ് ശ്രദ്ധ നേടുന്നത്. കുറിപ്പിന്റെ പൂർണ […]
‘ഒടുവിൽ കാസ്‌പറും വിസ്‌കിയും എനിക്കൊപ്പം പോസ് ചെയ്തു’, ചിത്രം വൈറൽ
നടൻ മോഹൻലാലിന്റെ മൃഗങ്ങളോടുളള സ്നേഹത്തെക്കുറിച്ച് അറിയാത്ത ആരാധകർ കുറവായിരിക്കും. വിവിധയിനങ്ങളിലുളള പട്ടികളും പൂച്ചകളും മോഹൻലാലിന്റെ വളർത്തുമൃഗങ്ങളിൽ ഉൾപ്പെടുന്നുണ്ട്. മോഹൻലാലിന്റെ വളർത്തു പൂച്ച സിമ്പ ഇതിനകം തന്നെ സോഷ്യൽ മീഡിയയ്ക്ക് സുപരിചിതനാണ്. ഇപ്പോഴിതാ, തന്റെ വളർത്തുമൃഗങ്ങളായ കാസ്‌പറിനും വിസ്‌കിയ്ക്കുമൊപ്പമുള്ള ചിത്രമാണ് സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. മോഹന്‍ലാല്‍ തന്നെയാണ് നായക്കുട്ടികള്‍ക്കൊപ്പമുള്ള തന്‍റെ ചിത്രം സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെ പങ്കുവച്ചത്. ‘ഒടുവിൽ കാസ്‌പറും വിസ്‌കിയും എനിക്കൊപ്പം പോസ് ചെയ്തു’, എന്ന ക്യാപ്ഷനോടെയാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്. തന്റെ നായ്ക്കുട്ടനും പൂച്ചകുട്ടനും ഒപ്പമിരുന്ന് പൊട്ടിച്ചിരിക്കുന്ന […]
“യഥാർത്ഥ പുലികളുമായിട്ടാണ് മമ്മൂക്ക ഫൈറ്റ് ചെയ്തത്. അതൊരു വലിയ അനുഭവം ആയിരുന്നു”
മമ്മൂട്ടി എന്നാൽ മലയാളികൾക്ക് ഒരു വികാരമാണ്. മലയാള സിനിമയിലും മലയാളികളുടെ ജീവിതത്തിലും മമ്മൂട്ടിയ്ക്കുള്ള സ്വാധീനം വാക്കുകൾക്ക് അതീതമാണ്. സിനിമ സ്വപ്‌നം കാണുന്നവർക്കെല്ലാം ഒരു ടെസ്റ്റ് ബുക്കാണ് അദ്ദേഹത്തിന്റെ കരിയർ. സിനിമയിലേക്കെത്തുന്ന ഏതൊരു പുതുമുഖവും മാതൃകയാക്കുന്ന താരവും മമ്മൂട്ടിയാണ്. അഭിനയം കൊണ്ട് മാത്രമല്ല വ്യക്തിത്വം കൊണ്ടും പലർക്കും റോൾ മോഡലാണ് മമ്മൂട്ടി. 72 വയസ്സിലും നടൻ കാഴ്ചയിൽ പ്രായത്തേക്കാൾ ചെറുപ്പമാണ്. കഴിഞ്ഞ നാല് പതിറ്റാണ്ടിലേറെയായി പ്രേക്ഷകരെ വിസ്‍മയിപ്പിച്ചു കൊണ്ടിരിക്കുകയാണ് നടൻ. ഓരോ വർഷവും പുത്തൻ പരീക്ഷണങ്ങളുമായാണ് മമ്മൂട്ടി എത്തുന്നത്. […]
“സ്നേഹസമ്പന്നനായ പച്ചമനുഷ്യൻ ആയിരുന്നു ജോണി ” : മോഹൻലാൽ
അന്തരിച്ച നടന്‍ കുണ്ടറ ജോണിയെ അനുസ്മരിച്ച് നടന്‍ മോഹന്‍ലാല്‍. സോഷ്യല്‍ മീഡിയ കുറിപ്പിലൂടെയാണ് മോഹന്‍ലാല്‍ ജോണിയെ ഓര്‍ത്തത്. വില്ലൻ വേഷങ്ങളാണ് കൂടുതൽ ചെയ്തതെങ്കിലും ജീവിതത്തിൽ നൈർമല്യവും നിഷ്കളങ്കതയും നിറഞ്ഞ, സ്നേഹസമ്പന്നനായ പച്ചമനുഷ്യൻ ആയിരുന്നു ജോണിയെന്ന് മോഹന്‍ലാല്‍ പറഞ്ഞു.പ്രിയപ്പെട്ട ജോണി വിടപറഞ്ഞു. കിരീടവും ചെങ്കോലും ഉൾപ്പെടെ എത്രയെത്ര ചിത്രങ്ങളിൽ ഞങ്ങൾ ഒന്നിച്ചു. സിനിമകളിൽ വില്ലൻ വേഷങ്ങളാണ് കൂടുതൽ ചെയ്തതെങ്കിലും ജീവിതത്തിൽ നൈർമല്യവും നിഷ്കളങ്കതയും നിറഞ്ഞ, സ്നേഹസമ്പന്നനായ പച്ചമനുഷ്യൻ ആയിരുന്നു, എനിക്ക് ഒരുപാട് പ്രിയപ്പെട്ട ജോണി. ഏറ്റവും അടുത്ത സുഹൃത്തുക്കളിൽ […]
“അടുത്ത 10 കൊല്ലങ്ങളിൽ നമ്മുടെ ഇൻഡസ്ട്രിയുടെ വളർച്ചയിൽ പൃഥ്വിരാജിന് നിർണായകമായ പങ്കുണ്ടായിരിക്കും ” കുറിപ്പ്
അഭിനയത്തിലൂടെയും നിര്‍മ്മാണത്തിലൂടെയും മലയാള ചലച്ചിത്രമേഖലയില്‍ മായാത്ത മുദ്ര പതിപ്പിച്ച മലയാളത്തിന്റെ യുവനടനാണ് പൃഥ്വിരാജ് സുകുമാരൻ . 2002-ല്‍ ‘നന്ദനം’ എന്ന ചിത്രത്തിലെ അരങ്ങേറ്റത്തോടെയാണ് അദ്ദേഹത്തിന്റെ ചലച്ചിത്ര യാത്ര ആരംഭിച്ചത്, അതിനുശേഷം മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി സിനിമകളിലായി നൂറിലധികം സിനിമകളില്‍ തിളങ്ങി. പത്ത് വർഷം മുമ്പ് കണ്ട സ്വപ്നങ്ങളെല്ലാം കയ്യെത്തി പിടിച്ച് പാൻ ഇന്ത്യൻ ലെവലിൽ അറിയപ്പെടുന്ന താരമായി. പൃഥ്വിരാജ് ഇന്ന് നടൻ മാത്രമല്ല സംവിധായകനും നിർമാതാവും ഡിസ്ട്രിബ്യൂട്ടറുമെല്ലമാണ്. ഇപ്പോഴിതാ താരത്തെക്കുറിച്ച് സിനി ഫൈൽ ഗ്രൂപ്പിൽ വന്ന […]
“ഇതെന്ത് ന്യായം, സ്വന്തം ഈണം സ്വയം ആലപിക്കുന്നു ” : അനിരുദ്ധിന് വിമർശനം
മെലഡി വേണോ… ഫാസ്റ്റ് നമ്പർ വേണോ അതോ കിടിലൻ ബിജിഎം മതിയോ… എന്തുവേണമെങ്കിലും അനിരുദ്ധിന്റെ കയ്യിൽ റെഡിയാണ്. നല്ല വെടിപ്പായി ചെയ്ത് തരും. അതുകൂടാതെ നല്ല ഒന്നാംതരമായി പാടിയും തരും. തെന്നിന്ത്യ കീഴടക്കിയതിനു ശേഷം ബോളിവുഡിലും അരങ്ങേറ്റം കുറിച്ചിരിക്കുകയാണ് സംഗീതസംവിധായകനും ഗായകനുമായ അനിരുദ്ധ് രവിചന്ദർ. 32കാരനായ അനിരുദ്ധിന്റെ കരിയർ വളർച്ച ആരെയും അതിശയിപ്പിക്കുന്നതാണ്. 21 വയസ്സിൽ സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നു, പിന്നീട് നിരവധി ഹിറ്റുകൾ, ആഗോളതലത്തിൽ ട്രെൻഡിംഗായ ഗാനങ്ങൾ…. കോടികൾ പ്രതിഫലം. ഇന്ന് ബോളിവുഡിൽ വരെ എത്തിനിൽക്കുകയാണ് […]
സുരേഷ് ഗോപി – ബിജു മേനോൻ ചിത്രം ‘ഗരുഡൻ’ : ട്രയ്ലർ പുറത്ത്
സുരേഷ് ഗോപി, ബിജു മേനോന്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രമാണ് ഗരുഡന്‍. ലീഗൽ ത്രില്ലർ മൂഡിൽ ഒരുങ്ങുന്ന ചിത്രമാണ് ഗരുഡൻ . ചിത്രത്തിൽ കേരള ആംഡ് പോലീസിന്റെ കമാന്റന്റ് ആയ ഹരീഷ് മാധവനായാണ് സുരേഷ് ഗോപിയെത്തുന്നത്. നിഷാന്ത് എന്ന കോളേജ് പ്രൊഫസറുടെ വേഷമാണ് ബിജുമേനോൻ അവതരിപ്പിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ ട്രയ്ലർ പുറത്തുവിട്ടിരിക്കുകയാണ്. ത്രില്ലർ മൂഡിലാണ് ട്രയ്ലർ എത്തിയിരിക്കുന്നത്. എന്തായാലും ബിജു മേനോനും സുരേഷ് ഗോപിയുടെയും മികച്ച ഒരു തിരിച്ചു വരവായിരിക്കും ഈ ചിത്രം. ഒരിടവേളയ്ക്കു ശേഷമാണ് […]
മമ്മൂട്ടിയ്ക്ക് ആദരവുമായി ഓസ്ട്രലിയൻ പാർലമെന്റ് സമിതി
72-ാം വയസിലും മലയാള സിനിമയിലെ നിത്യ യൗവ്വനം എന്നാണ് മമ്മൂട്ടിയെ ആരാധകർ വിശേഷിപ്പിക്കുന്നത്. തീവ്രവും തീക്ഷണവുമായ ആഗ്രഹങ്ങളാണ് ഓരോ മനുഷ്യനെയും ഊർജ്ജസ്വലമായി മുന്നോട്ടു നയിക്കുന്നത്. മലയാളത്തിന്റെ അഭിമാനതാരം മമ്മൂട്ടിയെ സംബന്ധിച്ച് അത് സിനിമയാണ്, സിനിമയോടുള്ള അടങ്ങാത്ത അഭിനിവേശമാണ്. അഭിനയം കൊണ്ടും പ്രായം തട്ടാത്ത തന്റെ ലുക്കു കൊണ്ടുമൊക്കെ എന്നും അത്ഭുതപ്പെടുത്തുന്ന താരമാണ് മലയാളിയ്ക്ക് മമ്മൂട്ടി. ഇപ്പോഴിതാ മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടിക്ക് ഓസ്‌ട്രേലിയൻ ദേശീയ പാർലമന്റിൽ ആദരവ് നൽകിയിരിക്കുകയാണ്. മമ്മൂട്ടിയെ ആദരിക്കാൻ കാൻബറയിലെ ഓസ്‌ട്രേലിയൻ ദേശീയ പാർലമെന്റിലെ […]
‘ജെഎസ്കെ’യിലെ സംഘട്ടനരംഗം പൂര്‍ത്തിയാക്കി സുരേഷ് ഗോപി
മലയാള സിനിമയിലെ സൂപ്പർ താരങ്ങളിൽ ഒരാളാണ് സുരേഷ് ഗോപി. മോഹൻലാലിനും മമ്മൂട്ടിക്കും ശേഷം മലയാളത്തിൽ ആഘോഷിക്കപ്പെട്ട നടൻ എന്ന് പറയാൻ സാധിക്കുന്ന താരം കൂടിയാണ് സുരേഷ് ഗോപി . ആക്ഷൻ, മാസ് സിനിമകളിൽ തിളങ്ങുന്ന സുരേഷ് ഗോപിയുടെ പൊലീസ് വേഷങ്ങൾക്ക് പ്രത്യേക ആരാധക വൃന്ദം തന്നെയുണ്ടന്ന് പറയാം. സിനിമകളിൽ ഉയർച്ചയും താഴ്ചയും ഒരുപോലെ സുരേഷ് ഗോപിക്ക് വന്നിട്ടുണ്ട്. ഒരു കാലത്തെ നടനെ നായക നിരയിൽ മലയാളത്തിൽ പ്രേക്ഷകർക്ക് കാണാൻ കഴിയാഞ്ഞ സമയവും ഉണ്ടായിരുന്നു. ഏറെക്കാലം സിനിമയിൽ നിന്ന് […]
ഇലക്ട്രിക് വുഡ് കട്ടറുമായി ചുണ്ടിലെരിയുന്ന സിഗരറ്റുമായി ഡബിൾ മോഹൻ! പൃഥ്വിരാജിന് ജന്മദിനാശംസയുമായി ‘വിലായത്ത് ബുദ്ധ’ ടീം.
ഇലക്ട്രിക് വുഡ് കട്ടറും കൈകളിലേന്തി നിൽക്കുന്ന ചന്ദന മോഷ്ടാവായ ഡബിൾ മോഹന്‍റെ പോസ്റ്റര്‍ പങ്കുവെച്ച് നടൻ പൃഥ്വിരാജ് സുകുമാരന് ജന്മദിനാശംസ നേർന്ന് ‘വിലായത്ത് ബുദ്ധ’ ടീം. പൃഥ്വിയുടെ 41-ാം ജന്മദിനം പ്രമാണിച്ചാണ് അദ്ദേഹം നായകനായെത്തുന്ന ‘വിലായത്ത് ബുദ്ധ’യുടെ ജന്മദിന സ്പെഷൽ പോസ്റ്റർ അണിയറപ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്. ഉർവ്വശി തിയെറ്റേഴ്സിൻ്റെ ബാനറിൽ സന്ദീപ് സേനൻ നിര്‍മ്മിക്കുന്ന, ജയൻ നമ്പ്യാർ സംവിധാനം ചെയ്യുന്ന ‘വിലായത്ത് ബുദ്ധ’യുടെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ നടന്നുകൊണ്ടിരിക്കുകയാണ്. പൃഥ്വിരാജ് സംവിധാനം ചെയ്ത ‘ലൂസിഫറി’ന്‍റെ സഹസംവിധായകൻ ആയിരുന്നു ജയൻ […]