‘കണ്ടാലെത്ര പറയും’…! മോഹന്‍ലാലിന്റെ ചിത്രം പങ്കുവെച്ച വിഎ ശ്രീകുമാര്‍
വലിയ പ്രതീക്ഷയോടെ തിയേറ്ററിലേക്ക് എത്തിയ സിനിമാപ്രേമികളെ നിരാശപ്പെടുത്തിയ സിനിമയായിരുന്നു 2018ല്‍ പുറത്തിറങ്ങിയ മോഹന്‍ലാലിന്റെ ഒടിയന്‍. ഒടിയന്‍ ഒരു ചീട്ട് കൊട്ടാരമായിരുന്നുവെന്നും സിനിമ കണ്ട് കഴിഞ്ഞപ്പോള്‍ പ്രതീക്ഷകളെല്ലാം അസ്ഥാനത്തായി പോയി എന്നൊരു തോന്നലാണ് ഉണ്ടായതെന്നുമാണ് സിനിമ കണ്ടിറങ്ങിയവരെല്ലാം ഒന്നടങ്കം പറഞ്ഞത്. സിനിമ പ്രഖ്യാപിക്കപ്പെട്ടപ്പോള്‍ മുതല്‍ ഓരോ അപ്‌ഡേറ്റിനുമായി ആരാധകര്‍ കാത്തിരിക്കുകയായിരുന്നു. വി.എ ശ്രീകുമാര്‍ സംവിധാനം ചെയ്ത സിനിമയാണ് ഒടിയന്‍. മോഹന്‍ലാലിന് പുറമേ മഞ്ജു വാര്യര്‍, പ്രകാശ് രാജ് തുടങ്ങിയ വലിയ താരനിര ആശീര്‍വാദ് സിനിമാസ് നിര്‍മ്മിച്ച ചിത്രത്തില്‍ ഉണ്ടായിരുന്നു. […]
തമന്ന നായികയാകാൻ സമ്മതം മൂളിയില്ലായിരുന്നുവെങ്കിൽ ബാന്ദ്ര ഒരിക്കലും സംഭവിക്കില്ലായിരുന്നു : ദിലീപ്
മലയാളികൾ ജനപ്രിയ നായകൻ എന്ന് ഒരാളെ മാത്രമേ വിളിച്ചിട്ടുള്ളൂ, അത് നടൻ ദിലീപിനെയാണ്. മലയാള സിനിമയിലെ ഏറ്റവും വലിയ താരങ്ങളിൽ ഒരാൾ. കുട്ടികൾക്കിടയിലും മുതിര്‍ന്നവർക്കിടയിലും ഒരുപോലെ ആരാധകരുണ്ട് ദിലീപിന്. സിനിമാ പരമ്പര്യമോ ഗോഡ്ഫാദർമാരുടെ പിന്തുണയോ ഒന്നുമില്ലാതെ മിമിക്രി വേദികളിൽ നിന്നായിരുന്നു ദിലീപിന്റെ സിനിമയിലേക്കുള്ള വരവ്. സഹസംവിധായകനായിട്ടായിരുന്നു തുടക്കം. പിന്നീട് കണ്ണടച്ച് തുറക്കും മുമ്പായിരുന്നു മലയാളത്തിലെ സൂപ്പര്‍താരത്തിലേക്കുള്ള ദിലീപിന്റെ വളർച്ച. മലയാള സിനിമാ ലോകത്ത് ദിലീപിന്റെ ഈ വളർച്ച എന്നും ചർച്ചയാകാറുണ്ട്. മലയാള സിനിമയിൽ ഇന്ന് തന്റെതായ ഒരു […]
കളമശ്ശേരി സ്ഫോടനം : “പോസ്റ്റിന് ലഭിക്കുന്ന ഐക്യദാര്‍ഢ്യം” ; ഷെയ്ൻ നിഗത്തിന് കയ്യടി
നാടിനെ തന്നെ നടുക്കിയ സംഭവമായിരുന്ന കളമശ്ശേരിയില്‍ കഴിഞ്ഞ ദിവസമുണ്ടായ സ്ഫോടനം. ഇന്നലെ മുതല്‍ സോഷ്യല്‍ മീഡിയയില്‍ ഏറ്റവുമധികം ചര്‍ച്ച ചെയ്യപ്പെടുന്നതും ഈ വിഷയം തന്നെയാണ്. ഈ വിഷയത്തില്‍ സിനിമാ മേഖലയില്‍ നിന്ന് വന്ന അപൂര്‍വ്വം പ്രതികരണങ്ങളില്‍ ഒന്നായിരുന്നു നടന്‍ ഷെയ്ന്‍ നിഗത്തിന്‍റേത്. ഊഹാപോഹങ്ങള്‍ പ്രചരിപ്പിപ്പിക്കരുതാത്തത് എന്തുകൊണ്ടെന്നും ബഹുജനം സംഘടിക്കുന്ന പരിപാടികളില്‍ ഭാവിയില്‍ വരുത്തേണ്ട മുന്‍കരുതലുകളെക്കുറിച്ചുമൊക്കെ ഷെയ്ന്‍ തന്‍റെ അഭിപ്രായം വ്യക്തമാക്കിയിരുന്നു. സോഷ്യല്‍ മീഡിയയില്‍ വലിയ സ്വീകാര്യതയാണ് ഷെയ്നിന്‍റെ പോസ്റ്റുകള്‍ക്ക് ലഭിച്ചത്. എപ്പോഴും വിവാദങ്ങളില്‍ ഇടം പിടിക്കുന്ന ഷെയ്ന്‍ […]
“ചുറ്റിക ഇന്ത്യയിലും തോക്ക് യുഎസിലും ” : റമ്പാന്റെ ആയുധം മറ്റൊന്ന് , മോഹൻലാൽ
മലയാളത്തിലെ ഏറ്റവും മികച്ച സംവിധായകരിൽ ഒരാളാണ് ജോഷി. 70 കളുടെ അവസാനം സ്വതന്ത്ര സംവിധായകനായി മാറിയ അദ്ദേഹം ഏകദേശം 80 ഓളം സിനിമകൾ ഇതിനകം സംവിധാനം ചെയ്തിട്ടുണ്ട്. മലയാളത്തിലെ ഏറ്റവും മികച്ച ആക്ഷൻ സിനിമകൾ പലതും ജോഷി എന്ന സംവിധായകനിൽ നിന്ന് പിറവി കൊണ്ടതാണ്. മലയാളികൾ എന്നും നെഞ്ചേറ്റുന്ന ഒട്ടനവധി കഥാപാത്രങ്ങളും സിനിമകളും അദ്ദേഹത്തിന്റെ സംവിധാനത്തിൽ പിറന്നിട്ടുണ്ട്. മലയാളത്തിലെ പ്രഗൽഭരായ പല തിരക്കഥാകൃത്താക്കളോടൊപ്പവും ചേർന്ന് പ്രവർത്തിച്ചിട്ടുണ്ട് അദ്ദേഹം. മമ്മൂട്ടി, മോഹൻലാൽ, സുരേഷ് ഗോപി, ദിലീപ് എന്നിങ്ങനെ സൂപ്പർ […]
‘മത്സരം നമ്മളോട് തന്നെയാവുമ്പോൾ അത് അവസാനിക്കുന്നില്ല’! ഫെൻസിംഗ് വേഷത്തിൽ മമ്മൂട്ടിയുടെ ഫൈറ്റ്, ശ്രദ്ധേയമായി പരസ്യ ചിത്രം.!!
ഫെൻസിംഗ് ജഴ്സിയും ഹെൽമറ്റും വാളുമണിഞ്ഞ് മെയ് വഴക്കത്തോടെയുള്ള നീക്കങ്ങളുമായി നടൻ മമ്മൂട്ടിയെത്തിയ പുതിയ പരസ്യ ചിത്രം സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നു. കെൻസ ടിഎംടി സ്റ്റീൽ ബാറിന്‍റേതായെത്തിയിരിക്കുന്ന പുതിയ പരസ്യത്തിലാണ് ഇതുവരെ കാണാത്ത ലുക്കിൽ മമ്മൂട്ടിയെത്തിയിരിക്കുന്നത്. ”വെല്ലുവിളികളെ നേരിടുമ്പോഴാണ് നാം കരുത്തരാകുന്നത്, ലക്ഷ്യം കൃത്യമായിരിക്കണം, അനുഭവങ്ങള്‍ ആയുധങ്ങളാക്കണം, പിന്നിലേക്കുള്ള നീക്കങ്ങൾ മുന്നിലേക്ക് കുതിക്കാനുള്ള തന്ത്രങ്ങളാക്കണം, ജയിക്കേണ്ടത് ഏറ്റവും ശക്തരോടായിരിക്കണം. അത് നമ്മളാണ്, കാരണം മത്സരം നമ്മളോട് തന്നെയാവുമ്പോൾ അത് അവസാനിക്കുന്നില്ല, മികച്ചതിനേക്കാള്‍ മികച്ചത്, കെൻസ ടിഎംടി സ്റ്റീൽ […]
‘ഇന്നുവരെ അപമര്യാദയായി പെരുമാറിയിട്ടില്ല’; മാധ്യമപ്രവര്‍ത്തകയോട് ക്ഷമ ചോദിച്ച് സുരേഷ് ഗോപി
മലയാള സിനിമയിലെ മുൻനിര താരങ്ങളിൽ ഒരാളാണ് സുരേഷ് ഗോപി. മോഹൻലാലിനും മമ്മൂട്ടിക്കും ശേഷം മലയാളത്തിൽ ഏറ്റവും ആഘോഷിക്കപ്പെട്ട നടനാണ് അദ്ദേഹം. ആക്ഷൻ, മാസ് സിനിമകളിൽ തിളങ്ങിയിട്ടുള്ള സുരേഷ് ഗോപിയുടെ പൊലീസ് വേഷങ്ങൾക്ക് പ്രത്യേക ആരാധക വൃന്ദം തന്നെയുണ്ട്. അതേസമയം കരിയറിൽ ഉയർച്ച താഴ്ചകൾ ഒരുപോലെ നേരിടേണ്ടി വന്നിട്ടുള്ള നടനാണ് സുരേഷ് ഗോപി. കഴിഞ്ഞ ദിവസം കോഴിക്കോട് മാധ്യമങ്ങളോട് പ്രതികരിക്കവെ ചോദ്യങ്ങളുന്നയിച്ച മാധ്യമ പ്രവർത്തകയുടെ തോളിൽ സുരേഷ് ഗോപി കൈവെച്ച സംഭവം ചർച്ചയായിരുന്നു. തോളിൽ കൈവെച്ച നടപടി […]
കാമ്പുള്ള കഥയും കഥാപാത്രങ്ങളുമായി കെട്ടുറപ്പുള്ളൊരു കുടുംബചിത്രം; ‘റാണി ചിത്തിര മാർത്താണ്ഡ’, റിവ്യൂ വായിക്കാം
കുടുംബ ബന്ധങ്ങളിലെ സംഘർഷങ്ങളും സ്നേഹോഷ്മളതയും മറ്റുമൊക്കെ പ്രമേയമാക്കിയ ഒട്ടേറെ സിനിമകള്‍ മലയാളത്തിൽ ഇറങ്ങിയിട്ടുണ്ട്. ഏതുകാലത്തും അത്തരത്തിലുള്ള സിനിമകള്‍ മനസ്സിനൊരു ശാന്തതയും സമാധാനവുമൊക്കെ നൽകുന്നവയാണ്. അത്തരത്തിലൊരു സിനിമയായി പ്രേക്ഷകരുടെ ഇഷ്ടം നേടിയിരിക്കുകയാണ് ‘റാണി ചിത്തിര മാർത്താണ്ഡ’ എന്ന ചിത്രം. ഒരു അച്ഛനും മകനും തമ്മിൽ ഉണ്ടാകുന്ന അസ്വാരസ്യങ്ങളും കുടുംബബന്ധങ്ങളിലെ ഉലച്ചിലുകളും പ്രണയ ബന്ധവും സൗഹൃദങ്ങളും വഞ്ചനയുമൊക്കെയാണ് സിനിമയുടെ പ്രമേയം. ആലപ്പുഴയിലെ കായൽ നിലങ്ങളിൽ പേരുകേട്ടവയാണ് റാണി, ചിത്തിര, മാര്‍ത്താണ്ഡ എന്ന സ്ഥലങ്ങള്‍. ഇവിടെ കഴിയുന്ന മനുഷ്യരുടെ ജീവിതങ്ങളാണ് […]
സൂര്യയ്ക്ക് ഒപ്പം ദുൽഖർ, ‘സൂര്യ 43’ പ്രഖ്യാപിച്ചു,
മലയാളത്തിന്റെ പാന്‍ ഇന്ത്യന്‍ താരമാണ് ദുല്‍ഖര്‍ സല്‍മാന്‍. ഒരുപക്ഷെ ദുല്‍ഖറിനെ പോലെ എല്ലാ ഭാഷയിലും ഒരുപോലെ സ്വീകാര്യനായ മറ്റൊരു നടന്‍ ഇന്നുണ്ടാകില്ല. ബോളിവുഡിൽ അടക്കം തിരക്കുള്ള താരമായി മാറികൊണ്ടിരിക്കുന്ന ദുൽഖറിന്റെ സിനിമകളെല്ലാം തന്നെ പാൻ ഇന്ത്യൻ തലത്തിൽ റീച്ച് ഉണ്ടാക്കിയവയാണ്. മമ്മൂട്ടിയുടെ പേര് കളയാനാണോ സിനിമയിലേക്ക് വന്നതെന്ന ചോദ്യത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് കരിയർ പടുത്തുയർത്തി സ്വന്തമായി ഒരു പേരും സ്ഥാനവും ഇന്ത്യൻ സിനിമയിൽ ദുൽഖർ നേടി കഴിഞ്ഞു. അടുത്തിടെ സൂര്യയുടെ കൂടെ സിനിമയിൽ അഭിനയിക്കുന്നുവെന്ന വാർത്തകൾ […]
സുരേഷ് ഗോപി ഭരത് ചന്ദ്രന്‍ ഐപിഎസ് ആയി വീണ്ടും എത്തുമോ? ; സൂചന നല്‍കി ഷാജി കൈലാസ്
ഓർമ്മയുണ്ടോ ഈ മുഖം ..? ഒരു കാലത്ത് ഈ ചോദ്യം കേട്ട് തീയേറ്ററിൽ കയ്യടിക്കാത്ത മലയാളികൾ ചുരുക്കമാണ്. മലയാളികളുടെ പൊലീസ് വേഷം എന്ന സങ്കല്പത്തിന് തന്നെ ഉദാഹരണമായി മാറുകയായിരുന്നു സുരേഷ് ഗോപിയുടെ ഭരത്ചന്ദ്രൻ ഐ.പി.എസ് എന്ന കഥാപാത്രം. തീപ്പൊരി ഡയലോഗുകളും മാസ് സീനുകളും കോർത്തിണക്കി ഷാജി കൈലാസ് സംവിധാനം ചെയ്ത കമ്മീഷണർ സിനിമ ഇന്നും മലയാളികളുടെ പ്രിയ സിനിമകളിൽ ഒന്നാണ്. 1994ലാണ് ഡയലോഗുകളുടെ തമ്പുരാൻ രഞ്ജി പണിക്കരുടെ തിരക്കഥയിൽ മലയാളത്തിന്റെ മാസ്റ്രർഷോട്ട് ആക്ഷൻ സംവിധായകൻ ഷാജി കൈലാസും, […]
പണം വാരി കൂട്ടി “കണ്ണൂർ സ്ക്വാഡ് “… അമ്പരപ്പിച്ച് പടത്തലവൻ …!
മമ്മൂട്ടി നായകനായ കണ്ണൂര്‍ സ്‍ക്വാഡ് സിനിമ വൻ ഹിറ്റായി മാറിയിരിക്കുകയാണ്. ആദ്യദിനം മുതൽ വൻ മൗത്ത് പബ്ലിസിറ്റിയാണ് കണ്ണൂർ സ്ക്വാഡിന് ലഭിച്ചത്. അത് ബോക്സ് ഓഫീസ് കുതിപ്പിനും ചിത്രത്തെ വളരെ അധികം സഹായിച്ചു എന്ന് നിസംശയം പറയാം. റിലീസിന് കണ്ണൂര്‍ സ്‍ക്വാഡ് 2.40 കോടി രൂപ നേടി ബോക്സ് ഓഫീസില്‍ കുതിപ്പിന് തുടക്കമിട്ടപ്പോള്‍ വൻ വിജയത്തിലേക്കുള്ളതാണ് എന്ന് ഇപ്പോള്‍ മനസിലാകുകയും ചെയ്യുന്നു. കഴിഞ്ഞ ഒക്ടോബർ 19 ന് ലോകേഷ് കനകരാജ് വിജയ് ചിത്രം ലിയോ കേരളത്തിൽ 655 […]