ഹോളിവുഡിലെ സോണി സ്റ്റുഡിയോയില്‍ ബറോസിൻ്റെ അവസാന മിനുക്കു പണികൾ
മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം എന്ന നിലയില്‍ മലയാള സിനിമ കാത്തിരിക്കുന്ന ചിത്രമാണ് ബറോസ്. വർഷങ്ങൾ നീണ്ട അഭിനയജീവിതത്തിൽ നേടിയെടുത്ത പാഠങ്ങളുമായി മോഹൻലാൽ സംവിധാനം ചെയ്യുന്ന ചിത്രത്തിനായി പ്രതീക്ഷയോടെ ആണ് പ്രേക്ഷകർ കാത്തിരിക്കുന്നത്. അതുകൊണ്ട് തന്നെയാണ് സിനിമയുമായി ബന്ധപ്പെട്ട് വരുന്ന അപ്ഡേറ്റുകൾ പ്രേക്ഷകർ ഏറ്റെടുക്കുന്നതും . ചിത്രത്തിന്‍റെ അവസാന മിനുക്ക് പണികള്‍ നടക്കുന്നു എന്ന അപ്ഡേറ്റാണ് ഇപ്പോള്‍ സംവിധായനായ മോഹന്‍ലാല്‍ നല്‍കുന്നത്. ഹോളിവുഡില സോണി സ്റ്റുഡിയോയില്‍ മാർക്ക് കിലിയൻ, ജോനാഥൻ മില്ലർ […]
ഒരു മുടിത്തുമ്പിലുണ്ട്, വിരൽപാടിലുണ്ട് തെളിവുകൾ! എൻഗേജിംഗ് ഇൻവെസ്റ്റിഗേഷൻ ഡ്രാമയായി ‘അന്വേഷിപ്പിന്‍ കണ്ടെത്തും’, റിവ്യൂ വായിക്കാം
ഇപ്പോഴത്തെ കാലത്തേതുപോലെ ടെക്നോളജി അത്ര വികസിക്കാത്ത കാലത്ത് എങ്ങനെയായിരിക്കും പ്രമാദമായ കൊലപാതക കേസുകളൊക്കെ പോലീസ് കണ്ടുപിടിച്ചിട്ടുള്ളതെന്ന് ചിന്തിച്ചിട്ടുണ്ടോ? ഒരു മുടിത്തുമ്പിൽ നിന്ന്, വിരൽ പാടിൽ നിന്ന്, വളപ്പൊട്ടിൽ നിന്ന്, കത്തിൽ നിന്ന്, ചോരപ്പാടിൽ നിന്ന്, കൈയക്ഷരത്തിൽ നിന്നൊക്കെയുള്ള തെളിവുകള്‍ ക്രൈം ചെയ്ത പ്രതിയിലേക്ക് എത്തിക്കുന്നതായിരിക്കുമോ? ഇതൊക്കെ വ്യക്തവും കൃത്യവുമായി അവതരിപ്പിച്ചിരിക്കുകയാണ് ടൊവിനോ തോമസ് – ഡാർവിൻ തോമസ് കൂട്ടുകെട്ടിലൊരുങ്ങിയിരിക്കുന്ന ‘അന്വേഷിപ്പിൻ കണ്ടെത്തും’. പുതുമ നിറഞ്ഞ രീതിയിലാണ് ചിത്രം അവതരിപ്പിച്ചിരിക്കുന്നത്. പിരീഡ് സിനിമയായിട്ടുകൂടി സ്ഥിരം കണ്ടു പഴകിയ പോലീസ് […]
‘അന്വേഷിപ്പിൻ കണ്ടെത്തും ‘ ക്രൂ പൊളിയായിരുന്നു , ഡാർവിൻ്റെയും ഡോൾവിൻ്റെയും മാജിക്ക് ; കുറിപ്പ് ശ്രദ്ധനേടുന്നു
ടൊവിനോ തോമസ് – ഡാർവിൻ കുര്യാക്കോസ് കൂട്ടുകെട്ടിലൊരുങ്ങുന്ന ‘അന്വേഷിപ്പിൻ കണ്ടെത്തും’ ഇന്ന് തിയേറ്ററുകളിൽ എത്തിയിരിക്കുകയാണ്. ഒരു ഇൻവെസ്റ്റിഗേഷൻ ഡ്രാമയായി ഒരുങ്ങുന്ന ചിത്രത്തിൽ എസ്.ഐ ആനന്ദ് നാരായണൻ എന്ന പോലീസ് ഉദ്വേഗസ്ഥനായാണ് ടൊവിനോ എത്തുന്നത്. ജിനു വി എബ്രഹാമാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്. ഏറെ നാൾ മലയാള സിനിമാലോകത്ത് സംവിധാന സഹായിയായി പ്രവർത്തിച്ച അനുഭവ സമ്പത്തോടെ ഡാർവിൻ്റെ ആദ്യ സ്വതന്ത്ര സംവിധാന സംരംഭമാണ് ഈ ചിത്രം. ഡാർവിൻ്റെ സഹോദരൻ ഡോൾവിനും ജിനു വി. എബ്രാഹാം, വിക്രം മെഹ്‍റ, സിദ്ധാർഥ് ആനന്ദ് കുമാർ […]
‘ഭ്രമയുഗ’ത്തിന് ഇനി ഏഴ് നാൾ ; ട്രെയിലർ എവിടെ ?
മമ്മൂട്ടിയെ കേന്ദ്രകഥാപാത്രമാക്കി രാഹുൽ സദാശിവൻ സംവിധാനം ചെയ്യുന്ന ‘ഭ്രമയുഗം’ പ്രേക്ഷകർ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ്. നിരവധി സവിശേഷതകളോടെയാണ് ഭ്രമയുഗം എത്തുന്നത്. ബ്ലാക്ക് ആന്‍ഡ് വൈറ്റില്‍ ഒരുക്കുന്നു, ഹൊറർ പശ്ചാത്തലത്തിലുള്ള ചിത്രം എന്നിങ്ങനെ കൗതുകം സമ്മാനിക്കുന്ന നിരവധി ഘടകങ്ങൾ തന്നെയാണ് ചിത്രത്തിനായുള്ള കാത്തിരിപ്പിന് ആക്കം കൂട്ടുന്നത്. ഫെബ്രുവരി 15നാണ് ഭ്രമയുഗം തിയേറ്ററുകളിലെത്തുക. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും ടീസറുമെല്ലാം ഇതിനകം ശ്രദ്ധ നേടിക്കഴിഞ്ഞു. പ്രഖ്യാപനം മുതൽ പ്രേക്ഷകനെ മുൾമുനയിൽ നിർത്തിയ ചിത്രമാണ് ഭ്രമയുഗം. പിന്നാലെ വന്ന അപ്ഡേറ്റുകളും പോസ്റ്ററുകളും […]
‘ആദം ജോൺ’ മുതൽ ‘അന്വേഷിപ്പിൻ കണ്ടെത്തും’ വരെ; ജിനുവിനൊപ്പം സഹസംവിധായകനായി തുടങ്ങിയ ഡാർവിൻ കുര്യാക്കോസ് ഇനി സംവിധായകൻ, ടൊവിനോ ചിത്രം 9ന് റിലീസിന്
തൊണ്ണൂറുകളിൽ നടന്നൊരു കഥ ഈ കാലത്ത് മേക്ക് ചെയ്യുന്നതിന്‍റെ ബുദ്ധിമുട്ട് ഒന്നൂഹിച്ചാൽ നമുക്ക് മനസ്സിലാക്കാവുന്നതേയുള്ളൂ. ഈയൊരു വെല്ലുവിളി തന്‍റെ ആദ്യ സ്വതന്ത്ര സംവിധാന സംരംഭത്തിൽ തന്നെ ഏറ്റെടുക്കാൻ മനസ്സ് കാണിച്ചയാളാണ് ഡാർവിൻ കുര്യാക്കോസ്. ഡാർവിൻ ആദ്യമായി സംവിധാനം ചെയ്യുന്ന ‘അന്വേഷിപ്പിൻ കണ്ടെത്തും’ എന്ന ടൊവിനോ തോമസ് ചിത്രം ഈ മാസം 9ന് തിയേറ്ററുകളിലെത്തുകയാണ്. ആദ്യ സിനിമയിലേക്കുള്ള യാത്രയെ കുറിച്ച് ഡാർവിൻ മനസ്സ് തുറക്കുകയാണ്. ”ഭയ്യ ഭയ്യ മുതൽ ജോണി ആന്‍റണി സാറിനോടൊപ്പം അസി.ഡയറക്ടറായി ഞാനുണ്ട്. ‘ആദം ജോൺ’ […]
“സൂപ്പർഹീറോ ഒന്നുമല്ല, ഒരു സാധാരണ പോലീസുകാരൻ ” ; ‘അന്വേഷിപ്പിൻ കണ്ടെത്തും’ റോളിനെക്കുറിച്ച് ടൊവിനോ
അന്വേഷണാത്മക സിനിമകൾക്ക് പൊതുവെ മലയാള ചലച്ചിത്രാസ്വാദകർക്കിടയിൽ ആരാധകർ ഏറെയാണ്. അതുകൊണ്ട് തന്നെ ഈയൊരു ജോണറിലുള്ള സിനിമകൾ തിയേറ്ററിൽ വിജയം കാണാറുമുണ്ട്. ടൊവിനോ തോമസ് നായകനാകുന്ന ഏറ്റവും പുതിയ ചിത്രം അന്വേഷിപ്പിൻ കണ്ടെത്തും 2024ൽ ആദ്യമിറങ്ങുന്ന ഇൻവസ്റ്റിഗേറ്റീവ് മൂവിയാണ്. ടീസറും ട്രെയ്ലറുമെല്ലാം കണ്ട് പ്രേക്ഷകർ ഏറെ ആവേശത്തോടെ കാത്തിരിക്കുകയാണ് ഈ ചിത്രത്തിന് വേണ്ടി. ജിനു വി എബ്രഹാമിന്റെ തിരക്കഥയിൽ ഡാർവിൻ കുര്യാക്കോസ് സംവിധാനം ചെയ്യുന്ന ഈ ചിത്രം ഫെബ്രുവരി ഒൻപതിന് തിയേറ്ററുകളിലെത്തും. ചിത്രത്തിൽ എസ്.ഐ ആനന്ദ് നാരായണൻ എന്ന […]
“പണ്ട് തിയേറ്ററില്‍ പരാജയപ്പെട്ടിട്ട് പിന്നീട് വാഴ്ത്തി പാടിയ മോഹന്‍ലാല്‍ സിനിമകളുടെ ലിസ്റ്റിലേക് ഒരു സിനിമ കൂടി വരാതിരിക്കാന്‍ ഇപ്പോഴും അവസരം ഉണ്ട്”
മലയാളത്തില്‍ സമീപകാലത്ത് ഏറ്റവും വലിയ പ്രീ റിലീസ് ഹൈപ്പുമായി എത്തിയ ചിത്രമാണ് മലൈക്കോട്ടൈ വാലിബന്‍. ലിജോ ജോസ് പെല്ലിശ്ശേരി- മോഹന്‍ലാല്‍ കോമ്പിനേഷന്‍ ആദ്യമായി സംഭവിക്കുന്നതിന്‍റെ ആവേശമാണ് പ്രഖ്യാപനസമയം മുതല്‍ സിനിമാപ്രേമികള്‍ക്ക് ഉണ്ടായിരുന്നത്. ചിത്രത്തിന്‍റെ പേര് മുതല്‍ എല്ലാം പ്രത്യേകതയുള്ളതാണ്. എന്നാൽ പക്ഷേ സമ്മിശ്ര പ്രതികരണങ്ങളാണ് ചിത്രത്തിന് ലഭിച്ചത്. ജനുവരി 25നാണ് മലൈക്കോട്ടൈ വാലിബൻ റിലീസ് ചെയ്തത്. നിലവിൽ ചിത്രം രണ്ടാം വാരത്തിലേക്ക് കടന്നിരിക്കുകയാണ്. നാല് ദിവസം കൊണ്ട് 10.80 കോടിയാണ് ‘മലൈക്കോട്ടൈ വാലിബൻ’ നേടിയിരിക്കുന്നത്. ചിത്രത്തിനെതിരെ നടക്കുന്ന […]
‘ഓസ്‍ലറും’ പിള്ളേരും നാലാം വാരത്തിൽ…!! 25 ദിവസം കൊണ്ട് നേടിയത്
ഈ വർഷത്തെ ആദ്യത്തെ വലിയ റിലീസ് ആയിരുന്നു ‘ഓസ്‍ലർ’. ഒരിടവേളയ്ക്ക് ശേഷം ജയറാം നായകനായി എത്തിയ മലയാള ചിത്രം പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിച്ചു. മിഥുൻ മാനുവൽ തോമസ് ആയിരുന്നു സംവിധാനം. ഓസ്‍ലറിൽ മമ്മൂട്ടി അതിഥി വേഷത്തിൽ എത്തിയതും ഏറെ ശ്രദ്ധിക്കപ്പെടാൻ കാരണമായി. ജയറാം ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിച്ച അബ്രഹാം ഓസ്‍ലര്‍ ജനുവരി 11 നാണ് തിയറ്ററുകളില്‍ എത്തിയത്. മികച്ച സ്ക്രീന്‍ കൗണ്ടോടെ എത്തിയ ചിത്രം മികച്ച അഭിപ്രായമാണ് നേടിയത്. ഇത് ബോക്സ് ഓഫീസിലും പ്രതിഫലിച്ചു. നാലാം […]
“ഇന്നുവരെ നമ്മൾ കണ്ട് അനുഭവിച്ചിട്ടില്ലാത ഒരു സിനിമാറ്റിക് എക്സ്പീരിയൻസ് ആയിരുന്നു ‘ബിഗ് ബി ” ; കുറിപ്പ്
മെഗാസ്റ്റാര്‍ മമ്മൂട്ടിയും അമല്‍ നീരദും ആദ്യമായി ഒന്നിച്ച ചിത്രമാണ് ബിഗ്ബി. മമ്മൂട്ടിയുടെ ബിലാല്‍ ജോണ്‍ കുരിശ്ശിങ്കല്‍ എന്ന കഥാപാത്രം തരംഗമായി മാറിയിരുന്നു. തിയ്യേറ്ററുകളില്‍ പരാജയപ്പെട്ടെങ്കിലും പിന്നീടാണ് ചിത്രം എല്ലാവരും ഏറ്റെടുത്തത്. മമ്മൂട്ടിയുടെ പഞ്ച് ഡയലോഗുകളും ആക്ഷന്‍ രംഗങ്ങളുമായിരുന്നു സിനിമയില്‍ മുഖ്യ ആകര്‍ഷമായിരുന്നത്. മമ്മൂക്കയുടെ ഏക്കാലത്തെയും മികച്ച സ്‌റ്റെലിഷ് ഡോണ്‍ കഥാപാത്രളില്‍ ഒന്നുകൂടിയാണ് ബിലാല്‍. മോളിവുഡില്‍ മുന്‍പിറങ്ങിയ സിനിമകളില്‍ നിന്നെല്ലാം വേറിട്ടുനിന്ന ചിത്രം കൂടിയായിരുന്നു ബിഗ്ബി. മമ്മൂട്ടിക്കൊപ്പം മനോജ് കെ ജയന്‍, ബാല, സുമിത് നേവാള്‍, നഫീസ അലി, […]
‘ഭ്രമയുഗ’ത്തിന്റെ കാരണവര്‍മമ്മൂട്ടിയുടെ കഥാപാത്ര പേര് ഇതോ?
മമ്മൂട്ടി ആരാധകർ ഏറ്റവും 2024 ൽ ആകാംഷയോടെ കാത്തിരിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ഭ്രമയുഗം’. മമ്മൂട്ടി കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ഹൊറർ ത്രില്ലർ ചിത്രം ഭ്രമയുഗം ഫെബ്രുവരി 15നണ് തിയേറ്ററിൽ പ്രദർശനത്തിന് എത്തുന്നത്. ആൻ മെഗാ മീഡിയയാണ് ഭ്രമയുഗത്തിന്റെ റിലീസ് അവകാശം സ്വന്തമാക്കിയിരിക്കുന്നത്. പൂർണമായും ബ്ലാക്ക് ആൻഡ് വൈറ്റിലാണ് ഒരുങ്ങുന്നത്. ചിത്രത്തെ ചുറ്റിപ്പറ്റിയുള്ള ചർച്ചകൾ സോഷ്യൽ മീഡിയയിൽ സജീവമാണ്. കൂടാതെ ഭ്രമയുഗത്തിൽ മമ്മൂട്ടി കഥാപാത്രത്തിന്റെ ദൈർഘ്യത്തെ സംബന്ധിച്ചും ചർച്ചകളുണ്ട്. ഇവ പ്രകാരം വെറും 50 മിനിറ്റാണ് മമ്മൂട്ടി സ്ക്രീനിൽ […]