9 വര്‍ഷം കൊണ്ടുനടന്ന ആ റെക്കോര്‍ഡ് ഇനി ‘ഷണ്മുഖന്’
മലയാളത്തിലെ എക്കാലത്തെയും വലിയ വിജയങ്ങളില്‍ ഒന്നാണ് തുടരും. ആബാലവൃദ്ധം ജനങ്ങളെയും തിയറ്ററുകളിലേക്ക് എത്തിച്ച ചിത്രം റിലീസ് ചെയ്ത് ഒരു മാസത്തിനിപ്പുറവും പുതിയ റെക്കോര്‍ഡുകള്‍ സ്വന്തമാക്കി വാര്‍ത്തകളില്‍ ഇടംനേടുന്നുണ്ട്. ഇപ്പോഴിതാ മുപ്പതാം ദിനത്തില്‍ നിര്‍മ്മാതാക്കളില്‍ നിന്ന് എത്തിയിരിക്കുന്ന ഒരു പ്രഖ്യാപനം അത്തരത്തില്‍ ഒരു റെക്കോര്‍ഡ് ഉറപ്പിക്കുന്നുണ്ട്. സിനിമയുടെ കേരളത്തിലെ ഷോ കൗണ്ടിന്റെ കാര്യത്തിലാണ് അത്. നിര്‍മ്മാതാക്കള്‍ ഇന്ന് പുറത്തുവിട്ടിരിക്കുന്ന അഞ്ചാം വാരത്തിലെ കേരള സ്ക്രീന്‍ കൗണ്ട് പോസ്റ്ററില്‍ ചിത്രം കേരളത്തില്‍ ഇതിനകം എത്ര ഷോകള്‍ നടത്തി എന്നത് പറയുന്നുണ്ട്. […]
തമിഴകത്തെ ഞെട്ടിച്ച് ടൂറിസ്റ്റ് ഫാമിലി..!! കോടികൾ വാരിക്കൂട്ടി ചിത്രം
വൻ സർപ്രൈസ് ഹിറ്റായി മാറിയ തമിഴ് ചിത്രം ടൂറിസ്റ്റ് ഫാമിലിയിലെ പുതിയ വീഡിയോ ഗാനം റിലീസ് ചെയ്തു. ഗാനത്തിന് സംഗീതം ഒരുക്കിയത് ഷോൺ റോൾഡൻ ആണ്. അദ്ദേഹം തന്നെയാണ് ഗാനം ആലപിച്ചിരിക്കുന്നതും. മോഹൻ രാജന്റേതാണ് വരികൾ. മെയ് 1ന് റിലീസ് ചെയ്ത ചിത്രം തമിഴിലെ സർപ്രൈസ് ഹിറ്റായി മാറുക മാത്രമല്ല, കളക്ഷനിലും മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നുണ്ട്. റിലീസ് ചെയ്ത് ഇതുവരെ 75 കോടിയാണ് ടൂറിസ്റ്റ് ഫാമിലി നേടിയിരിക്കുന്നത്. ഇരുപത്ത് മൂന്ന് ദിവസത്തെ ചിത്രത്തിന്റെ ഒഫീഷ്യൽ കണക്കാണിത്. […]
ഓപ്പണിംഗില്‍ ‘നരിവേട്ട’ എത്ര നേടി? കളക്ഷൻ റിപ്പോർട്ട് പുറത്ത്
ടൊവിനോ തോമസ് നായകനായി വന്ന ചിത്രമാണ് നരിവേട്ട. സംവിധാനം നിര്‍വഹിച്ചത് അനുരാജ് മനോഹറാണ്. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. ടൊവിനോ തോമസിന്റെ ചിത്രം 1.75 കോടി നെറ്റായി നേടിയെന്നാണ് പ്രമുഖ ട്രേഡ് അനലിസ്റ്റുകളായ സാക്നില്‍ക്ക് റിപ്പോര്‍ട്ട് ചെയ്യുന്നത്. ‘മറവികൾക്കെതിരായ ഓർമ്മയുടെ പോരാട്ടം’ എന്ന ടാഗ് ലൈനോടെ എത്തിയ ചിത്രം അതിജീവനത്തിന്റെ ശക്തമായ പ്രതികരണം കൂടിയാണ് പങ്കുവെക്കുന്നതെന്നും ഞെട്ടിക്കുന്ന സിനിമാ അനുഭവം ആണെന്നുമാണ് പ്രേക്ഷകരുടെ അഭിപ്രായം. മുത്തങ്ങ സമരം, ചെങ്ങര സമരം, പൂയംകുട്ടി സമരം തുടങ്ങിയ സകല സമരങ്ങളോടും […]
“കുറെ കാലത്തിനു ശേഷം കിട്ടിയ മമ്മൂക്ക കിടു മാസ്സ് പടം ” 1year of Turbo
ഒരിടവേളയ്ക്ക് ശേഷം മമ്മൂട്ടിയുടേതായി റിലീസ് ചെയ്ത മാസ് ആക്ഷൻ എന്റർടെയ്നർ. ഇതായിരുന്നു ടർബോ എന്ന വൈശാഖ് ചിത്രത്തിലേക്ക് സിനിമാസ്വാദകരെ ആകർക്ഷിച്ച പ്രധാന ഘടകം. ടർബോ ജോസ് എന്ന നാട്ടും പുറത്തുകാരൻ ജീപ്പ് ഡ്രൈവറായി മമ്മൂട്ടി സ്ക്രീനിൽ എത്തിയപ്പോൾ ആരാധക പ്രീയവും പ്രശംസയും ഒരുപോലെ നേടി. ചിത്രം പുറത്തിറങ്ങിയിട്ട് ഒരു വർഷം കഴിഞ്ഞു. 2024 മെയ് 23ന് റിലീസ് ചെയ്ത ചിത്രമാണ് ടർബോ. മമ്മൂട്ടി കമ്പനി ആയിരുന്നു നിർമാണം. മമ്മൂട്ടി കമ്പനിയുടെ അഞ്ചാമത്തെ പ്രൊഡക്ഷനും ആദ്യ ആക്ഷൻ സിനിമയും […]
“കോമഡി ആക്ഷൻ റൊമാൻസ് ഇമോഷൻ എല്ലാതരത്തിലുള്ള വേഷങ്ങളും ഒരേപോലെ ചെയ്യാൻ കഴിയുന്ന ഇന്ത്യയിലെ ഓരേ ഒരു ആക്ടർ ലാലേട്ടനാണ് “
മോഹൻലാൽ എന്ന പേര് മലയാളികൾക്ക് എന്നും ഒരു ആഘോഷമാണ്. നാല് പതിറ്റാണ്ടിലേറെയായി സിനിമ സ്ക്രീനുകളിൽ തെളിയുന്ന മോഹൻലാലിന്റെ ഓരോ മുഖഭാവവും അത്ഭുതത്തോടെയാണ് പ്രേക്ഷകർ ആസ്വദിച്ചത്. തലമുറകൾ മാറിമാറി വന്നാലും പ്രേഷകരുടെ ആ അത്ഭുതത്തിനും സ്നേഹത്തിനും ഒരു മാറ്റവുമുണ്ടാവില്ല. ഇടം തോൾ ചെരിച്ച് ചെറു പുഞ്ചിരിയുമായി നടന്നുവരുന്ന മോഹൻലാൽ ചിത്രം ജനങ്ങളുടെ മനസ്സിൽ സ്ഥാനം പിടിച്ചിട്ട് എത്രയോ വർഷങ്ങളായി. ഓരോ വർഷം കഴിയും തോറും വീര്യം കൂടുന്ന ലഹരിയാണത്. മലയാളികൾക്ക് മോഹൻ ലാൽ സമ്മാനിച്ച എത്രയെത്ര മികച്ച കഥാപാത്രങ്ങൾ. […]
ഇന്ദ്രജിത്തിനൊപ്പം അനശ്വര രാജൻ; മിസ്റ്റർ ആൻഡ് മിസിസ് ബാച്ച്ലർ നാളെ തിയേറ്ററുകളിൽ
ഇന്ദ്രജിത്ത് സുകുമാരനേയും അനശ്വര രാജനേയും കേന്ദ്ര കഥാപാത്രങ്ങളാക്കി ദീപു കരുണാകരൻ സംവിധാനം ചെയ്യുന്ന ‘മിസ്റ്റർ ആൻ്റ് മിസിസ് ബാച്ചിലര്‍’ നാളെ പുറത്തിറങ്ങും. റിലീസിനോട് അനുബന്ധിച്ച് പുതിയ പോസ്റ്ററും പങ്കുവെച്ചിട്ടുണ്ട്. ഇന്ദ്രജിത്തും വൈറ്റ് ഗൗണിൽ അതിസുന്ദരിയായി നിൽക്കുന്ന അനശ്വര രാജനുമാണ് പോസ്റ്ററിലുള്ളത്. ചിത്രത്തിൻ്റെ ട്രയ്ലറിനും മികച്ച പ്രതികരണം ലഭിച്ചിരുന്നു. ഹൈലൈൻ പിക്ചേഴ്സിന്റെ ബാനറിൽ പ്രകാശ് ഹൈലൈൻ നിർമ്മിക്കുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് അർജുൻ ടി സത്യൻ ആണ്. ഡയാന ഹമീദ്, റോസിൻ ജോളി, ബിജു പപ്പൻ, രാഹുൽ […]
“ബോക്സ്ഓഫീസിൽ ഇനിയിടാൻ റെക്കോർഡുകൾ ഒന്നും തന്നെ ബാക്കി വെക്കാത്ത ലാലേട്ടൻ “
വൈവിധ്യപൂർണമായ വേഷങ്ങളിലൂടെ ഇന്നും മലയാള സിനിമയെ അല്ലെങ്കിൽ ലോക സിനിമയെ തന്നെ അത്ഭുതപ്പെടുത്തിക്കൊണ്ടിരിക്കുന്ന നടനാണ് മോഹൻലാൽ. വളരെ അനായാസമായും സ്വാഭാവികമായും അഭിനയിച്ച് ഫലിപ്പിക്കാൻ സാധിക്കുന്ന ചുരുക്കം ചില നടന്മാരിൽ മുന്നിട്ട് നിൽക്കുന്ന ലാൽ തന്നെയാകും. മലയാളത്തിന്റെ സ്വന്തം മോഹൻലാലിന്റെ 65ാം പിറന്നാളാണ് ഇന്ന്. മലയാളക്കര ഒന്നാകെ താരത്തിന് ആശംസകൾ നേരുകയാണ്. അത്തരത്തിൽ ഫ്രാൻസി ജോസ് പങ്കുവെച്ച കുറിപ്പ് വായിക്കാം. കുറിപ്പിൻ്റെ പൂർണ്ണ രൂപം ഈയടുത്തു കണ്ട ഒരു ഇന്റർവ്യൂ വിൽ നടൻ സിദ്ധിഖ് പറയുന്നത് കേട്ടു. […]
“മിസ്റ്റർ ആൻഡ് മിസ്സിസ് ബാച്ച്ലർ” ഓൺലൈൻ ബുക്കിംഗ് ആരംഭിച്ചു
ഇന്ദ്രജിത്ത് സുകുമാരൻ നായകനായി വരുന്ന ചിത്രമാണ് മിസ്റ്റർ ആന്റ് മിസിസ് ബാച്ചിലര്‍. അനശ്വര രാജൻ ആണ് നായിക. സംവിധാനം നിര്‍വഹിക്കുന്നത് ദീപു കരുണാകരനാണ്. കല്യാണ വേഷത്തില്‍ ഒളിച്ചോടുന്ന പെൺകുട്ടിയായി അനശ്വര രാജൻ എത്തുന്നു. ചിത്രം റിലീസ് ചെയ്യാൻ വെറും 2 ദിവസങ്ങൾ ബാക്കി നിൽക്കെ ചിത്രത്തിൻ്റെ ഓൺലൈൻ ബുക്കിംഗ് ആരംഭിച്ചു. ബുക്ക് മൈ ഷോ, ടിക്കറ്റ് ന്യൂ, ഡിസ്ട്രിക്റ്റ് ബൈ സൊമാറ്റോ, പേ ടി എം തുടങ്ങിയ എല്ലാ സിനിമ പ്ലാറ്റ്ഫോം ടിക്കറ്റ് ബുക്കിംഗ് ആപ്പുകളിലും ടിക്കറ്റ് […]
മലയാളത്തിന്റെ നിത്യവിസ്മയത്തിന് ഇന്ന് 65ആം പിറന്നാൾ
അഭിനയകലയുടെ വിശിഷ്ട പാഠപുസ്തകം കൂടിയാണ് മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ. വൈവിധ്യപൂര്‍ണമായ കഥാപാത്രങ്ങളെ ഇത്രമേല്‍ അനായാസമായും സ്വാഭാവികമായും അഭിനയിച്ച് ഫലിപ്പിച്ച ചുരുക്കം ചിലനടന്മാരേ സിനിമാലോകത്ത്തന്നെ ഉള്ളു. വളരെ കുറഞ്ഞ സമയംകൊണ്ട് കഥാപാത്രത്തിനകത്തേക്ക് പ്രവേശിച്ച് എഴുത്തുകാരനും സംവിധായകനും സങ്കല്പിച്ചതിനപ്പുറത്തേക്ക് കടന്ന് കഥാപാത്രത്തെ വ്യാഖ്യാനിക്കാന്‍ മോഹൻലാലിന് അനായാസം സാധിക്കും. മെയ് 21 ന് മഹാനടന്റെ പിറന്നാൾ ആഘോഷമാക്കുകയാണ് മലയാളക്കര. നാലു പതിറ്റാണ്ടിലേറെയായി മലയാളികളുടെ സിനിമാസ്വപ്നങ്ങൾക്ക് ഭാവവും ഭാവുകത്വവും നൽകിയ നടന വിസ്മയമാണ് മോഹൻലാൽ. തിരനോട്ടത്തിലൂടെ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച്, ഇന്ത്യയിലെ […]
ഇന്ദ്രജിത്തിന്റെ നായികയായി അനശ്വര രാജൻ..!! പുതിയ ഡാൻസ് നമ്പർ സോംഗ് പുറത്ത് വിട്ട് ‘മിസ്റ്റർ ആന്റ് മിസിസ് ബാച്ചിലര്‍’ ടീം
ഇന്ദ്രജിത്ത് സുകുമാരൻ നായകനായി വരുന്ന ചിത്രമാണ് മിസ്റ്റർ ആന്റ് മിസിസ് ബാച്ചിലര്‍. അനശ്വര രാജൻ ആണ് നായിക. സംവിധാനം നിര്‍വഹിക്കുന്നത് ദീപു കരുണാകരനാണ്. 23ന് പ്രദര്‍ശനത്തിനെത്തുന്ന ചിത്രത്തിന്റെ അടുത്ത ഗാനം പുറത്തുവിട്ടു. ആരംഭമായ് എന്ന് തുടങ്ങുന്ന ഒരു ഡാൻസ് നമ്പർ ഗാനമാണ് പുറത്തുവിട്ടിരിക്കുന്നത്. ഹൈലൈൻ പിക്ചേഴ്സിന്റെ ബാനറിൽ പ്രകാശ് ഹൈലൈൻ നിർമ്മിക്കുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് അർജുൻ ടി സത്യൻ ആണ്. ഡയാന ഹമീദ്, റോസിൻ ജോളി, ബിജു പപ്പൻ, രാഹുൽ മാധവ്, സോഹൻ സീനുലാൽ, മനോഹരി […]