‘ഓടും കുതിര ചാടും കുതിര’ ട്രെയ്‍ലര്‍ എത്തി
ഫഹദ് ഫാസില്‍, കല്യാണി പ്രിയദര്‍ശന്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി അല്‍ത്താഫ് സലിം സംവിധാനം ചെയ്യുന്ന ഓടും കുതിര ചാടും കുതിര എന്ന ചിത്രത്തിന്‍റെ ട്രെയ്ലര്‍ പുറത്തെത്തി. ഓണം റിലീസ് ആയി എത്തുന്ന ചിത്രം റൊമാന്‍റിക് കോമഡി വിഭാഗത്തില്‍ പെടുന്ന ഒന്നാണ്. 2.36 മിനിറ്റ് ദൈര്‍ഘ്യമുള്ള ട്രെയ്‍ലര്‍ ആണ് പുറത്തെത്തിയിരിക്കുന്നത്. ഓഗസ്റ്റ് 29 ന് തിയറ്ററുകളിൽ എത്തുന്ന ചിത്രം ഫുൾ പാക്ക്ഡ് എന്റർടെയ്‍നര്‍ ആയിരിക്കുമെന്ന ഉറപ്പാണ് ട്രെയ്‍ലര്‍ സമ്മാനിക്കുന്നത്. നിരവധി സിനിമകളിലൂടെ മലയാളികളുടെ കൈയ്യടി ഏറ്റുവാങ്ങിയ പ്രിയപ്പെട്ട താരവും […]
“പടം കഴിഞ്ഞു വീണ്ടും ലജ്ജാവതി ഇടും ആയിരുന്നു, ആ സമയം തിയേറ്ററിൽ ഇമ്മാതിരി ഓളം”
മലയാളക്കരയിൽ അന്നുവരെ കണ്ടിട്ടില്ലാത്ത ഓളം സൃഷ്ടിച്ച സിനിമയാണ് ഫോർ ദ പീപ്പിൾ. ജാസി ഗിഫ്റ്റിന്റെ സംഗീതവും ജയരാജിന്റെ മേക്കിങ്ങുമെല്ലാം വല്ലാതെ ചർച്ചയായ ഒരു കാലമുണ്ടായിരുന്നു. ലജ്ജാവതിയേ.. എന്ന ഗാനം കാണാനായി മാത്രം ഫോർ ദ പീപ്പിളിനായി തിയറ്ററിലെത്തിയ പ്രേക്ഷകരും നിരവധി. ഇപ്പോഴിതാ ചിത്രം റീ റിലീസിന് ഒരുങ്ങുകയാണ്. പ്രേക്ഷകർ വളരെ ആകാംഷയിലാണ് ഈ വാർത്ത സ്വീകരിച്ചിരിക്കുന്നത് എന്നതിന് തെളിവാണ് ഈ കുറിപ്പ്. പ്രേക്ഷകൻ പങ്കുവെച്ച കുറിപ്പ് വായിക്കാം. കുറിപ്പിൻ്റെ പൂർണരൂപം ഈ ഒരു വാർത്ത ഒരു […]
മമ്മൂട്ടിയുടെ കളങ്കാവൽ റിലീസ് തിയതി
മമ്മൂട്ടിയെ നായകനാക്കി ജിതിൻ കെ ജോസ് സംവിധാനം ചെയ്യുന്ന സിനിമയാണ് കളങ്കാവൽ. വിനായകനും പ്രധാന വേഷത്തിൽ എത്തുന്ന ചിത്രത്തിൽ മമ്മൂട്ടി നെഗറ്റീവ് വേഷത്തിലാണ് എത്തുന്നതെന്നാണ് സൂചനകൾ. അതുകൊണ്ട് തന്നെ മമ്മൂട്ടിയുടെ വില്ലൻ അഥവ കരിയറിലെ മറ്റൊരു വേറിട്ട വേഷം കാണാൻ കാത്തിരിക്കുകയാണ് മലയാളികൾ. പ്രഖ്യാപനം മുതൽ ശ്രദ്ധിക്കപ്പെട്ട കളങ്കാവൽ എന്ന് റിലീസ് ചെയ്യും എന്ന ചോദ്യം ഉയരാൻ തുടങ്ങിയിട്ട് കുറച്ചു കാലമായി. റിലീസ് ഉടൻ എന്ന തരത്തിലുള്ള പ്രചാരം നടന്നപ്പോഴായിരുന്നു മമ്മൂട്ടി സിനിമയിൽ നിന്നും ചെറിയൊരു ഇടവേള […]
“മോഹൻലാലിനെ കുറിച്ച് പറയുമ്പോൾ നല്ലവനായ റൗഡി, എനിക്ക് ആ ഒരു തരം റോളുകൾ പറ്റില്ല” : അടൂർ ഗോപാലകൃഷ്ണൻ
എമ്പുരാൻ, തുടരും എന്നീ ചിത്രങ്ങളുടെ അതുഗ്രൻ ബോക്സ് ഓഫീസിൽ വിജയങ്ങൾക്ക് ശേഷം, മോഹൻലാൽ സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിക്കുകയാണ്. അടുത്തിടെ പുറത്തിറങ്ങിയ പ്രകാശ് വർമ്മ സംവിധാനം ചെയ്ത പരസ്യ ചിത്രത്തിലെ ഇത് വരെ കാണാത്ത ഭാവപ്പകർച്ച കൊണ്ട് ഞെട്ടിച്ചിരുന്നു സൂപ്പർതാരം. ഇനി അടുത്തതായി മോഹൻലാൽ എത്തുക, സത്യൻ അന്തിക്കാട് സംവിധാനം ചെയ്യുന്ന ഹൃദയപൂർവ്വം എന്ന ചിത്രത്തിലാണ്. ഒപ്പം, ദിലീപ് നായകനാവുന്ന ഭ ഭ ബ എന്ന സിനിമയിൽ ഒരു സ്പെഷ്യൽ വേഷത്തിൽ കൂടി അദ്ദേഹം എത്തുന്നുണ്ട്. എന്നാൽ […]
കാത്തിരിപ്പ് തുടങ്ങിയിട്ട് 6 മാസം; ഇനി ആ മമ്മൂട്ടി ചിത്രം ഒടിടിയിലേക്ക്
കഴിഞ്ഞ കുറേക്കാലമായി ഒടിടി റിലീസിനായി കാത്തിരിക്കുന്ന ഒത്തിരി സിനിമകളുണ്ട്. ഒടിടി ഡീൽ ശരിയാകാത്തതും മറ്റ് പലവിധ പ്രശ്നങ്ങളുമാകാം സിനിമകൾ ഒടിടിയിൽ എത്താൻ വൈകുന്നത്. പലപ്പോഴും തിയറ്ററുകളിൽ റിലീസ് ചെയ്ത് വർഷങ്ങൾ കഴിഞ്ഞാകും പടങ്ങൾ ഓൺലൈൻ സ്ട്രീമിംഗ് ആരംഭിക്കുക. യുവതാര ചിത്രങ്ങൾ മുതൽ സൂപ്പർ താര സിനിമകൾ വരെ ഇക്കൂട്ടത്തിലുണ്ടാകും. അത്തരത്തിലൊരു സിനിമയാണ് ഡൊമനിക് ആൻഡ് ദി ലേഡീസ് പേഴ്സ്. ഗൗതം വാസുദേവ് മേനോൻ ആദ്യമായി സംവിധാനം ചെയ്ത മലയാള ചിത്രമാണ് ഡൊമനിക് ആൻഡ് ദി ലേഡീസ് പേഴ്സ്. […]
“തരുന്നത് പെൻഷൻ കാശല്ല, തോന്നിയത് പോലെ കൊടുക്കും, നിങ്ങൾ വന്ന് വാങ്ങിച്ചുപൊക്കോണം എന്ന സമീപനം അംഗീകരിക്കാനാകില്ല ” ; ഉർവശി
ദേശീയ ചലച്ചിത്ര പുരസ്കാര നിർണയത്തിനെതിരെ തുറന്നടിച്ച് നടി ഉർവശി. വിജയരാഘവനെ മികച്ച സഹനടൻ ആയും, തന്നെ മികച്ച സഹനടിയായും തെരഞ്ഞെടുത്തിന്റെ മാനദണ്ഡം ജൂറി വ്യക്തമാക്കണം. തോന്നിയത് പോലെ കൊടുക്കും, നിങ്ങൾ വന്ന് വാങ്ങിച്ചുപൊക്കോണം എന്ന സമീപനം അംഗീകരിക്കാനാകില്ല. കേന്ദ്രമന്ത്രി സുരേഷ് ഗോപി ഇക്കാര്യം അന്വേഷിച്ചു പറയട്ടെ എന്നും ഉർവശി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. കേരള സ്റ്റോറി ഇതുവരെ കണ്ടിട്ടില്ലെന്നും വസ്തുതകൾ അറിയില്ല. സിനിമ കണ്ടതിനു ശേഷം പ്രതികരിക്കാമെന്നും ഉർവശി പറഞ്ഞു ഉര്‍വശിയുടെ വാക്കുകള്‍ ഇങ്ങനെ ഒരു […]
നടന്‍ കലാഭവന്‍ നവാസ് അന്തരിച്ചു; ഞെട്ടലില്‍ സിനിമാലോകം
പ്രശസ്ത നടന്‍ കലാഭവന്‍ നവാസ് അന്തരിച്ചു. 51 വയസ് ആയിരുന്നു. അഭിനയിച്ചുകൊണ്ടിരിക്കുന്ന പ്രകമ്പനം എന്ന സിനിമയുടെ ഷൂട്ടിംഗ് കഴിഞ്ഞ് ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ എത്തിയതായിരുന്നു. മുറിയിൽ മരിച്ചു കിടക്കുന്നതായി റൂം ബോയ് ആണ് കണ്ടത്. മൃതദേഹം പൊലീസ് എത്തി ചോറ്റാനിക്കരയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. ഹൃദയാഘാതമാണ് നവാസിന്‍റെ മരണകാരണമെന്ന് അദ്ദേഹത്തിന്‍റെ അടുത്ത സുഹൃത്തും മിമിക്രി കലാകാരനുമായ കെ എസ് പ്രസാദ് മാധ്യമങ്ങളോട് പ്രതികരിച്ചു. അഭിനയിച്ചുകൊണ്ടിരുന്ന പ്രകമ്പനം എന്ന ചിത്രത്തിന്‍റെ അവസാന ഷെഡ്യൂള്‍ പൂര്‍ത്തിയാക്കി ഹോട്ടല്‍ മുറി വെക്കേറ്റ് […]
വിസ്മയങ്ങളുടെ വളവ്, അടിമുടി നിഗൂഢതകൾ ഒളിപ്പിച്ച് ‘സുമതി വളവ്’; റിവ്യൂ വായിക്കാം
വെള്ളസാരി ഉടുത്ത രൂപം, അഴിച്ചിട്ട മുടിയിഴകൾ, കൂർത്ത പല്ലുകൾ, തുളച്ചുകയറുന്ന നോട്ടം…പ്രേത സിനിമകൾക്ക് കാലകാലങ്ങളായി ഈയൊരു മുഖമായിരുന്നു. കാലക്രമേണ അതിലേറെ മാറ്റം വരികയുണ്ടായി. ആ മാറ്റത്തിനൊപ്പം ആവിർഭവിച്ച ജോണറാണ് ഹൊറർ കോമഡി. ഇപ്പോഴിതാ ഹൊറർ കോമഡി ഫാമിലി എന്‍റർടെയ്നറായി തിയേറ്ററുകളിൽ എത്തിയിരിക്കുകയാണ് ‘സുമതി വളവ്’. വൻ വിജയമായി മാറിയ ‘മാളികപ്പുറം’ ടീം വീണ്ടും ഒന്നിക്കുന്നതുകൊണ്ടുതന്നെ ഏവരും ഏറെ പ്രതീക്ഷയോടെ നോക്കിയ ചിത്രമായിരുന്നു ‘സുമതി വളവ്’. ആ പ്രതീക്ഷയോട് നൂറ് ശതമാനം നീതി പുലർത്തുന്ന സിനിമാനുഭവം സമ്മാനിച്ചിരിക്കുകയാണ് ചിത്രം. […]
ഇനി രജനികാന്തിന്റെ കൂലിയുടെ ദിവസങ്ങള്‍, കാത്തിരുന്ന ആ അപ്‍ഡേറ്റ് എത്തി
ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് കൂലി. തമിഴകത്തിന്റെ രജനികാന്ത് നായകനായി വരാനിരിക്കുന്ന ചിത്രവുമാണ് കൂലി. കൂലിയുടെ വമ്പൻ അപ്‍ഡേറ്റ് പുറത്തുവിട്ടിരിക്കുകയാണ്. ഓഗസ്റ്റ് രണ്ടിന് രജനികാന്തിന്റെ കൂലിയുടെ ട്രെയിലര്‍ പുറത്തുവിടുമെന്നതാണ് അപ്‍ഡേറ്റ്. ആമിര്‍ ഖാനും ചിത്രത്തില്‍ പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. 30 വര്‍ഷത്തിന് ശേഷം ആമിര്‍ ഖാനും രജനികാന്തും ഒന്നിച്ച് അഭിനയിക്കുന്ന ചിത്രമാണ് കൂലി. 1995-ൽ ദിലീപ് ശങ്കറിന്‍റെ സംവിധാനത്തില്‍ ഒരുങ്ങിയ ഹിന്ദി ക്രൈം ത്രില്ലര്‍ ചിത്രം ആദങ്ക് ഹി ആദങ്ക് എന്ന ചിത്രത്തില്‍ ഇരുവരും ഒന്നിച്ച് […]
‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ സുപ്രീം കോടതി സൗബിനൊപ്പം, മുന്‍കൂര്‍ ജാമ്യത്തില്‍ തുടരാം; സിറാജിൻ്റെ ഹർജി തള്ളി
‘മഞ്ഞുമ്മൽ ബോയ്സ്’ സിനിമയുടെ നിർമ്മാതാക്കളുടെ മുൻകൂർ ജാമ്യം റദ്ദാക്കാൻ ശ്രമിച്ച സിറാജ് വലിയതുറ ഹമീദിന് സുപ്രീം കോടതിയിൽ നിന്ന് തിരിച്ചടി. സിവിൽ സ്വഭാവമുള്ള വിഷയത്തെ ക്രിമിനൽ കേസാക്കി മാറ്റാനുള്ള സിറാജിന്‍റെ ശ്രമം തെറ്റായതാണെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു. ഇത് സിവിൽ തർക്കം മാത്രമാണെന്നും ലാഭവിഹിതം കിട്ടുന്നതിന് സിവിൽ കോടതിയെ സമീപിക്കണമെന്നും സുപ്രീം കോടതി അറിയിച്ചു. മഞ്ഞുമ്മൽ ബോയ്സ് സിനിമയുമായി ബന്ധപ്പെട്ടുള്ള കേസിൽ സൗബിനടക്കമുള്ള മൂന്ന് പ്രതികള്‍ക്ക് ഹൈക്കോടതി മുൻകൂർ ജാമ്യം നൽകിയതിനെ ചോദ്യം ചെയ്തുകൊണ്ടാണ് സിറാജ് സുപ്രീം […]