“ട്രെയിലര്‍ ഇറങ്ങിയപ്പോള്‍ ലാലേട്ടന്‍റെ ചില മാനറിസം ഉണ്ടെന്ന് പലരും പറഞ്ഞിരുന്നു” ; സുചിത്ര മോഹൻലാൽ
കാത്തിരിപ്പുകള്‍ക്കൊടുവില്‍ വിനീത് ശ്രീനിവാസന്റെ വര്‍ഷങ്ങള്‍ക്ക് ശേഷം പ്രദര്‍ശനത്തിന് എത്തി. മികച്ച പ്രതികരണങ്ങളാണ് വിനിതീന്റെ വര്‍ഷങ്ങള്‍ക്ക് ശേഷത്തിന് ലഭിക്കുന്നത്. മികച്ച ഒരു ഫീല്‍ഗുഡ് സിനിമയാണ് ഇത് എന്നാണ് റിപ്പോര്‍ട്ടുകള്‍, എല്ലാത്തരം പ്രേക്ഷകരും തൃപ്‍തിപ്പെടുത്തുന്നതാണ് വര്‍ഷങ്ങള്‍ക്ക് ശേഷം എന്ന് പ്രക്ഷകര്‍ അഭിപ്രായപ്പെടുന്നതായാണ് റിപ്പോര്‍ട്ട്. ഇപ്പോള്‍ ചിത്രം കാണുവാന്‍ കൊച്ചിയിലെ തീയറ്ററില്‍ എത്തിയ പ്രണവ് മോഹന്‍ലാലിന്‍റെ അമ്മ സുചിത്ര മോഹൻലാലിന്‍റെ പ്രതികരണവും ശ്രദ്ധേയമാകുകയാണ്. ചിത്രത്തിലെ നായകകരില്‍ ഒരാളായാണ് പ്രണവ് എത്തുന്നത്. ചിത്രം കാണുന്നതിന് മുന്‍പുള്ള പ്രതികരണമാണ് വീഡിയോയില്‍ ഉള്ളത്. പടം […]
പല ഗ്രൂപ്പുകളിലും മോഹൻലാലിന്റെ വിന്റേജ് പടങ്ങളുടെ കഥാപാത്രങ്ങളെ കുറിച്ച് നിരന്തരം പോസ്റ്റുകൾ വരുന്നു, എന്തായിരിക്കും കാരണം??
ദ കംപ്ലീറ്റ് ആക്ടര്‍ ആയി മലയാളികള്‍ കാണുന്ന നടനാണ് മോഹന്‍ലാല്‍. അദ്ദേഹം ആദ്യമായി അഭിനയിച്ച ചിത്രം ഫാസില്‍ സംവിധാനം ചെയ്ത മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ ആയിരുന്നു. പിന്നീട് നിരവധി ചിത്രങ്ങളായിരുന്നു മോഹൻലാൽ ചെയ്തത്. മോഹന്‍ലാലിനെക്കുറിച്ച് സംസാരിക്കുമ്പോള്‍ ആരാധകര്‍ പറയുന്നൊരു പ്രയോഗമുണ്ട്, പഴയ മോഹന്‍ലാല്‍. തന്റെ പ്രകടനം കൊണ്ട് എണ്‍പതുകളിലും തൊണ്ണൂറുകളിലും മോഹന്‍ലാലിനോളം മലയാളികളെ ഞെട്ടിച്ച മറ്റൊരു നടനുണ്ടാകില്ല. തീര്‍ത്തും വ്യത്യസ്തമായ കഥാപാത്രങ്ങളും സിനിമകളും അദ്ദേഹം സമ്മാനിച്ചിട്ടുണ്ട്. ഇപ്പോൾ സോഷ്യൽ മീഡിയയിലെല്ലാം ചർച്ചാ വിഷയം വിൻ്റേജ് മേഹൻലാൽ കഥാപാത്രങ്ങളെ […]
ജോസച്ചായൻ വരുന്നുണ്ട് മക്കളേ…!! ‘ടർബോ’ വൻ അപ്ഡേറ്റ്
സമീപകാലത്ത് ക്യാരക്ടർ റോളുകളിൽ ആയിരുന്നു മമ്മൂട്ടി സിനിമാസ്വാദകർക്ക് മുന്നിൽ എത്തിയത്. എന്നാൽ താരത്തിന്റെ പക്കാ കൊമേഷ്യൽ ചിത്രത്തിനായാണ് ഇപ്പോൾ ആരാധകർ കാത്തിരിക്കുന്നത്. പ്രഖ്യാപന സമയം മുതൽ ശ്രദ്ധിക്കപ്പെട്ട ടർബോ ആണ് ആ ചിത്രം. മിഥുൻ മാനുവലിന്റെ തിരക്കഥയിൽ വൈശാഖ് സംവിധാനം ചെയ്യുന്ന പടമാണിത്. അതുകൊണ്ട് തന്നെ ഇരട്ടി ആവേശത്തിലാണ് ഏവരും. ഏറെ നാളത്തെ കാത്തിരിപ്പിന് ഒടുവിൽ ടർബോയുടെ പുത്തൻ അപ്ഡേറ്റ് പങ്കുവച്ച് നടൻ മമ്മൂട്ടി. സിനിമയുടെ പ്രധാന അപ്ഡേറ്റ് ഏപ്രിൽ 14ന് റിലീസ് ചെയ്യുമെന്ന് അദ്ദേഹം അറിയിച്ചു. […]
റിലീസിന് മുൻപ് ‘വർഷങ്ങൾക്കു ശേഷ’ത്തെ പിന്നിലാക്കി ‘ആവേശം’
വിഷു- പെരുന്നാൾ റിലീസ് ആയി വരാനിരിക്കുന്നത് മൂന്ന് സിനിമകളാണ്. ഒരു മർട്ടി സ്റ്റാർ ചിത്രവും രണ്ട് മുൻനിര താര സിനിമകളും. ആവേശം, വർഷങ്ങൾക്കു ശേഷം, ജയ് ഗണേഷ് എന്നിവയാണ് ആ സിനിമകൾ. നിലവിൽ വൻ ഹൈപ്പിൽ നിൽക്കുന്ന മോളിവുഡിന് കുറച്ചുകൂടി ഹൈപ്പ് നൽകാൻ ഒരുങ്ങുന്നവയാണ് ഈ മൂന്ന് സിനിമകളുമെന്നാണ് വിലയിരുത്തലുകൾ. ഏപ്രിൽ 11ന് ആണ് മൂന്ന് സിനിമകളും തിയറ്ററുകളിൽ എത്തുക. ഈ അവസരത്തിൽ ഇവയുടെ പ്രീ സെയിൽ ബിസിനസ് കളക്ഷൻ വിവരങ്ങൾ പുറത്തുവരികയാണ്. ഫഹദ് ഫാസിൽ നായകനായി […]
24 വര്‍ഷം മുന്നത്തെ ആ മോഹൻലാല്‍ ക്ലാസിക് പരീക്ഷണം വീണ്ടും തിയറ്ററുകളിലേക്ക്
മോഹൻലാലിനെ നായകനാക്കി സിബി മലയിൽ സംവിധാനം ചെയ്ത ദേവദൂതൻ തിയറ്ററുകളിൽ പരാജയപ്പെട്ടിരുന്നെങ്കിലും പിന്നീട് നിരവധി ആരാധകരെ സൃഷ്ടിച്ച ചിത്രമാണ്. രഘുനാഥ് പലേരിയുടെ രചനയിലൊരുങ്ങിയ സിനിമ ഫാന്റസിയുടെയും മ്യൂസിക്കിന്റെ പശ്ചാത്തലത്തിൽ തീവ്രമായൊരു പ്രണയം പങ്കുവച്ച ചിത്രമായിരുന്നു. മോഹൻലാൽ നായകനായി സിബി മലയിലിൽ സംവിധാനം ചെയ്ത് 2000-ൽ പുറത്തിറങ്ങിയ സിനിമ ആയിരുന്നു ദേവദൂതൻ. കോക്കേഴ്സ് ഫിലിംസിന്റെ ബാനറിൽ സിയാദ് കോക്കറായിരുന്നു നിർമ്മാണം. ചിത്രം 4K യിൽ ഒരുങ്ങുന്നുവെന്ന് നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു. ഈ സിനിമയുടെ ഡിജിറ്റൽ കളർ കറക്ഷൻ വർക്കുകളൊക്കെ […]
“ന്യാപകം” സോങ്ങിൻ്റെ അവസാന വിഷ്വലുകൾ എന്നെ ഞെട്ടിച്ചു” ; വർഷങ്ങൾക്ക് ശേഷം സിനിമയിലെ പ്രണവിൻ്റെ അഭിനയത്തെ കുറിച്ച് കുറിപ്പ്
മലയാളത്തിലെ അപ്കമിംഗ് റിലീസുകളില്‍ ഏറ്റവുമധികം പ്രേക്ഷകശ്രദ്ധ നേടിയിട്ടുള്ള ഒന്നാണ് വര്‍ഷങ്ങള്‍ക്ക് ശേഷം. വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പ്രണവ് മോഹന്‍ലാല്‍, ധ്യാന്‍ ശ്രീനിവാസന്‍, ബേസില്‍ ജോസഫ്, കല്യാണി പ്രിയദര്‍ശന്‍, നിവിന്‍ പോളി തുടങ്ങി വന്‍ താരനിരയാണ് അണിനിരക്കുന്നത്. പഴയ മദ്രാസിലെ സിനിമാനിര്‍മ്മാണരംഗം പശ്ചാത്തലമാക്കുന്ന ചിത്രമാണിത്. ഇപ്പോഴിതാ പ്രണവിനെ കുറിച്ച് പങ്കുവെച്ച ഒരു കുറിപ്പാണ് വൈറലാവുന്നത്. കുറിപ്പിൻ്റെ പൂർണരൂപം കുറച്ചുനാൾ മുന്നേ വരെ, ഹൃദയം പോലെ ചിലപ്പോൾ ഹിറ്റ് ആയേക്കാവുന്ന ഒരു സാധാ വിനീത് ശ്രീനിവാസൻ […]
ആ ഖ്യാതിയും പൃഥ്വിരാജിന് സ്വന്തം…!! ഇത് മറികടക്കാൻ മോഹൻലാലിൻ്റെ ബറോസിന് സാധിക്കുമോ
2002ൽ രഞ്ജിത്തിന്റെ സംവിധാനത്തിൽ റിലീസ് ചെയ്ത നന്ദനം എന്ന സിനിമയിലൂടെയാണ് പൃഥ്വിരാജ് സിനിമയിൽ എത്തുന്നത്. പിന്നീട് ഇങ്ങോട്ട് ഒട്ടനവധി വേഷപ്പകർച്ചയിൽ അദ്ദേഹം തിളങ്ങി. ഇന്ന് ഇന്ത്യൻ സിനിമയിലെ തന്നെ അറിയപ്പെടുന്ന നിർമ്മാതാവും സംവിധായകനും കൂടിയാണ് പൃഥ്വിരാജ്. തന്റെ കരിയറിലെ ആദ്യത്തെ 100 കോടി ക്ലബ്ബ് ചിത്രവും നടന്‍ തന്റെ കൈക്കുള്ളിൽ ആക്കിക്കഴിഞ്ഞു. മാർച്ച് 28നാണ് ആടുജീവിതം എന്ന സിനിമ റിലീസ് ചെയ്തത്. ബ്ലെസിയുടെ ഈ ചിത്രത്തിനായി പൃഥ്വി നടത്തിയത് ചെറുതല്ലാത്ത ഡെഡിക്കേഷൻ ആണ്. ഒരു പക്ഷേ മറ്റൊരു […]
“സിനിമ തീർന്നിട്ടും ഉള്ളിലൊരു ദാഹം, അത് നജീബിന്റെ കണ്ണിലും തൊണ്ടയിലും ഞരങ്ങലുകളിലും നിങ്ങളെന്ന നടന്റെ അഭിനയം തീർത്ത വിസ്മയമാണ്..”
ആടുജീവിതം എന്ന പൃഥ്വിരാജ് ചിത്രം വിജയഗാഥ രചിച്ച് തിയറ്ററുകളിൽ പ്രദർശനം തുടരുകയാണ്. 100 കോടി ക്ലബ്ബ് എന്ന നേട്ടമടക്കം നേടിയ സിനിമ സംവിധാനം ചെയ്തത് ബ്ലെസി ആയിരുന്നു. പതിനാറ് വർഷത്തോളം ഈ സിനിമയുടെ പുറകെ ആയിരുന്നു അദ്ദേഹമെന്നത് ഏവർക്കും അറിയാവുന്ന കാര്യമാണ്. ആ കഷ്ടപ്പാടിന് ലഭിച്ച പ്രതിഫലം ആണ് തിയറ്ററുകളിൽ മുഴങ്ങി കേൾക്കുന്ന കയ്യടികൾ. ഇപ്പോഴിതാ ആടുജീവിതം സിനിമയെയും പൃഥ്വിരാജിനെയും പുകഴ്ത്തി നടി നവ്യാ നായർ രംഗത്തെത്തിയിരിക്കുകയാണ്. പുസ്തകം വായിച്ചപ്പോൾ തന്നെ ഹൃദയംപിടഞ്ഞിരുന്നുവെന്നും സിനിമ കണ്ട ശേഷം […]
ആ ചരിത്ര നേട്ടം ഇനി ‘ആടുജീവിത’ത്തിനും…!! പൃഥ്വിക്ക് മുന്നിൽ വീണ് മമ്മൂട്ടി, മോഹൻലാല്‍ പടങ്ങള്‍
2024 തുടക്കം മുതൽ മലയാള സിനിമയുടെ തലവര മാറുന്ന കാഴ്ചയാണ് ഓരോരുത്തരും കണ്ടുകൊണ്ടിരിക്കുന്നത്. ഓസ്ലർ ആയിരുന്നു ഈ വർഷത്തെ ആദ്യ ഹിറ്റ്. പിന്നീട് വന്ന ചില സിനിമകൾക്ക് വേണ്ടത്ര പ്രകടം കാഴ്ചവയ്ക്കാൻ സാധിച്ചില്ലെങ്കിലും പ്രേക്ഷക ശ്രദ്ധനേടാനായിരുന്നു. ശേഷം പ്രേമലു, ഭ്രമയുഗം, മഞ്ഞുമ്മൽ ബോയ്സ് എന്നീ സിനിമകൾ സമ്മാനിച്ചത് സൂപ്പർ ഹിറ്റ്, ബ്ലോക് ബസ്റ്ററുകളാണ്. അവയിലെ ഏറ്റവും ഒടുവിലെ ഉദാഹരണം ആയിരിക്കുകയാണ് ഇപ്പോൾ ആടുജീവിതവും. മാർച്ച് 28ന് തിയറ്ററുകളിൽ എത്തിയ ചിത്രം പ്രതീക്ഷിച്ചത് പോലെ തന്നെ പ്രേക്ഷകർ ഒന്നടങ്കം […]